ഉപവാസത്തിലൂടെ ശാരീരികമായും മാനസികമായും ശുദ്ധീകരിക്കപ്പെടുന്നു. ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തി ന്റെ ഫലമാണു നല്കുന്നത് ( purification, clean cing effect). ഉപവാസകാലത്തു വിഷമാലിന്യങ്ങൾ ശരീരകോശങ്ങളിൽ നിന്നു നീക്കംചെയ്യപ്പെടുന്നു. ഡീ ടോക്സിഫിക്കേഷൻ എന്നാണ് ഇതറിയപ്പെടുന്നത്. വിവിധ അവയവങ്ങളിലെ മാലിന്യങ്ങൾ പുറന്തളളാൻ പറ്റിയ സന്ദർഭമായി ശരീരം ഉപവാസകാലത്തെ പ്രയോജനപ്പെടുത്തുന്നു. കഞ്ഞി, പഴങ്ങൾഉപവാസത്തിനു ശേഷം സാധാരണയായി ആദ്യം കഴിക്കാവുന്നതു കഞ്ഞി, പഴച്ചാറുകൾ, പഴങ്ങൾ തുടങ്ങിയവയാണ്. ഇത്തരം വിഭവങ്ങൾ പോഷകസമൃദ്ധം. വളരെ പെട്ടെന്നു ദഹിക്കും. ആന്റി ഓക്സിഡൻറുകളും വിറ്റാമിനുകളും ധാരാളമുളള ഇത്തരം വിഭവങ്ങൾ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുന്നു. ഉപവാസത്തിനു ശേഷം വളരെ പെട്ടെന്നു ശരീരത്തിന് ഉൗർജം തിരിച്ചുകിട്ടാൻ സഹായകം. പഴച്ചാറുകൾ ഉപവാസശേഷം ധാരാളം വെള്ളം കുടിക്കണം. നിർജ്ജലീകരണം ഒഴിവാക്കാൻ അതു സഹായകം. പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ എന്നിവ കഴിക്കാം. പഴച്ചാറുകൾ കഴിക്കുന്പോഴും വളരെ വേഗം ശരീരത്തിന് ഉർജം കിട്ടുന്നു. ഗ്ലൂക്കോസ്…
Read MoreDay: April 15, 2021
വിഷുദിനത്തിൽ കുടിവെള്ളമില്ല: കടുത്ത പ്രതിഷേധം; എടവനക്കാടും ഞാറക്കലും കുടിവെള്ളക്ഷാമം രൂക്ഷം
പറവൂർ: വിഷു ദിവസം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം തടസപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി. ചൊവ്വര ജല ശുദ്ധീകരണ പ്ലാന്റിലെ അറ്റകുറ്റപ്പണി മൂലം തിങ്കളാഴ്ച കുടിവെള്ള വിതരണം തടസപ്പെടുമെന്ന് ജല അഥോറിറ്റി അറിയിച്ചിരുന്നു. എന്നാൽ വിഷു തലേന്നും പറവൂർ പമ്പ് ഹൗസിലെ ചില തകരാറുകൾ മൂലം വെള്ളം പമ്പ് ചെയ്യാനായില്ല. ഓവർ ഹെഡ് ടാങ്കിൽ നിന്നു വെള്ളം ഇറങ്ങിവരുന്ന പൈപ്പിൽ ചോർച്ച ഉണ്ടാകുകയും ഇത് പരിഹരിക്കാൻ താമസം നേരിടുകയമാണ് ഉണ്ടായത്. ഇതോടെ താലൂക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കിട്ടാതെ ജനം വലഞ്ഞു. ആവശ്യത്തിന് ശുദ്ധജലം ശേഖരിക്കാൻ സാധിക്കാത്തതിനാൽ നഗരത്തിലെ പല ഹോട്ടലുകളും പ്രവർത്തിച്ചില്ല.പ്രശ്ന പരിഹാരമുണ്ടാക്കി വൈകിട്ട് പമ്പിംഗ് പുനരാരംഭിച്ചെങ്കിലും രാത്രി ഏറെ വൈകിയാണ് നഗര പ്രദേശങ്ങളിലെങ്കിലും കുടിവെള്ളം ലഭിച്ചത്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ പാചക ആവശ്യങ്ങൾക്ക് പോലും ശുദ്ധജലം കിട്ടാതായത് വ്യാപക പ്രതിഷേധത്തിനിടയാക്കി.വീട്ടമ്മമാർ കാലിക്കുടങ്ങളുമായി പൊതുടാപ്പുകളിലും മറ്റും ഒരു കുടം…
Read Moreഡോക്ടര്മാര് അടക്കം ഏതെങ്കിലും പുരുഷന്മാരെ കണ്ടാല്..! യുവതിയുടെ തലയ്ക്ക് അടിയേറ്റ സംഭവം; മൊഴി രേഖപ്പെടുത്താനായില്ല; ഇപ്പോള് നടക്കുന്നത് ഇങ്ങനെ…
ഗാന്ധിനഗർ: തലയ്ക്ക് വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തുവാൻ വീണ്ടും പോലീസ് എത്തിയെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാലും, ഓർമ്മക്കുറവ് അനുഭവപ്പെടുന്നതിനാലും മൊഴി രേഖപ്പെടുത്തുവാൻ കഴിഞ്ഞില്ല. യുവതിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. പാല വെള്ളിയേപ്പള്ളി വലിയ മലയ്ക്കൽ ട്വിന്റു മരിയ ജോണി (26) യാണ് ചികിത്സയിൽ കഴിയുന്നത്. യുവതിയുടെ ഇടത് മേൽ നിരയിലെയും, താഴെ മുൻനിരയിലെ പല്ലുമാണ് ആക്രമണത്തിൽ നഷ്ടപ്പെട്ടത്. ഈ ഭാഗത്ത് ശസ്ത്രക്രിയ ചെയ്തിരിക്കുന്നതിനാൽ, സംസാരിക്കാനും പറയുന്നത് മനസിലാക്കുവാനും കഴിയുന്നില്ല. യുവതിയ്ക്കു തലയ്ക്ക് ഏറ്റ മാരകമായ ക്ഷതവും നിരവധി മുറിവുകളും മൂലം ഓർമ്മക്കുറവും അനുഭവപ്പെടുന്നുണ്ട്. ഡോക്ടർമാർ അടക്കം ഏതെങ്കിലും പുരുഷന്മാരെ കണ്ടാൽ തന്നെ ആക്രമിക്കാൻ വരികയാണെന്ന് പറഞ്ഞ് കൊണ്ട് നിലവിളിക്കാറുണ്ടെന്നും മൊഴി രേഖപ്പെടുത്തുവാനെത്തിയ പോലീസ് തങ്ങളെ അപമാനിക്കുന്ന ചോദ്യങ്ങൾ ചോദിച്ചെന്നും മാതാവ് പറഞ്ഞു. പാല കൊട്ടാരമറ്റം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ കടപ്പാട്ടുർ കുറ്റിമടത്തിൽ…
Read Moreമന്ത്രി സുനിൽകുമാറിനു വീണ്ടും കോവിഡ്! മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും കോവിഡ്; ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും…
തൃശൂർ: രണ്ടാമതും കോവിഡ് ബാധിച്ചതിനെ തുടർന്ന് കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാറിനെ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ടാണ് അദ്ദേഹത്തിനും മകനും കോവിഡ് പോസിറ്റീവ് ആയത്. നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ് വിമുക്തരാകുന്നതുവരെ ഇരുവരും ആശുപത്രിയിൽ തുടരും. മന്ത്രി സുനിൽകുമാറിന് കഴിഞ്ഞ സെപ്റ്റംബർ 23ന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് രോഗം ഭേദമായി. കോവിഡ് വാക്സിൻ എടുക്കുന്നതിന് ഇന്ന് ബുക്ക് ചെയ്തിരുന്നതാണ്. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ ടെസ്റ്റ് ചെയ്തതെന്ന് വി.എസ്. സുനിൽകുമാർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. നേരത്തെ കോവിഡ് വന്ന സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെയാണ് മന്ത്രി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നത്. നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുമായി സന്പർക്കത്തിൽ വന്നവർ പരിശോധിക്കണമെന്നും, സ്വയം നിരീക്ഷണത്തിൽ പോകണമെന്നും മന്ത്രി അഭ്യർഥിച്ചു.
Read Moreശശിയുടെ പോത്തിനെ അഴിച്ചുകെട്ടി; ബിജുവും രാജനും ആശുപത്രികിടക്കയിലും; മാവേലിക്കരയിൽ സംഭവിച്ചത്
മാവേലിക്കര: പോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. കുറത്തികാട് ബിജു ഭവനിൽ ബിജു (44), ഗീത ഭവനിൽ ടി രാജൻ (64) എന്നിവർക്കാണ് പരിക്ക്. ചൊവ്വാഴ്ച രാത്രി 8 മണിയോടെ കുറത്തികാട് കുന്നിൽ ഭാഗത്താണ് സംഭവം. ബിജുവിന്റെ സഹോദരൻ ശശി വളർത്തുന്ന മൂന്ന് പോത്തുകളിൽ ഒന്നാണ് ഇടഞ്ഞത്. ശാരീരിക അസ്വസ്ഥത കാരണം ശശിയെ ചൊവ്വാഴ്ച രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശശി ഇല്ലാതിരുന്നതിനാൽ പോത്തിനെ അഴിച്ചു കെട്ടാൻ ബിജുവാണ് പോയത്. പോത്തുകളിൽ ഒന്ന് ഇടഞ്ഞ് ബിജുവിനെ ആക്രമിക്കുകയായിരുന്നു.റോഡിലൂടെ പാഞ്ഞ പോത്തുകളെ കണ്ട് വഴിയാത്രക്കാർ ചിതറിയോടി. പോത്തിന്റെ മുന്നിൽ പെട്ട രാജനും ആക്രമണത്തിൽ പരിക്കേൽക്കുകയായിരുന്നു. തുടയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റ ബിജുവിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഗ്നിശമന സേന എത്തിയെങ്കിലും പോത്തുകൾ സമീപത്തെ മതിൽക്കെട്ടുള്ള പറമ്പിൽ കയറിയിരുന്നു.…
Read Moreസംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത! 40 കിലോമീറ്റർ വേഗതയിൽകാറ്റിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Read Moreവിഷു ദിനത്തിലെ ദുരന്തം! സഹോദരങ്ങളുടെ മക്കൾ പുഴയിൽ മുങ്ങിമരിച്ചു; സംഭവം കാസർഗോഡ്
നർക്കിലക്കാട്(കാസർഗോഡ്): വിഷു ദിനത്തിൽ പരപ്പച്ചാൽ ചൈത്ര വാഹിനി പുഴയിൽ സഹോദരങ്ങളുടെ മക്കളായ വിദ്യാർഥികൾ മുങ്ങി മരിച്ചു. വെസ്റ്റ് എളേരി കാവുന്തലയിലെ സ്രാകത്തിൽ റെജിയുടെയും സെലിന്റെയും മകൻ ആൽബിൻ റെജി (15), സ്രാകത്തിൽ തോമസിന്റെയും ജയിനിയുടെ യും മകൻ ബ്ലെസൻ തോമസ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടം. ആൽബിൻ റെജി വരക്കാട് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ബ്ലസൻ തോമസ് മംഗലാപുരം എ.വി. ഷെട്ടി കോളേജിലെ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയുമാണ്. വിഷു ദിനത്തിൽ പരപ്പചാലിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. പുഴയിൽ കുളിക്കവെ വേലിയേറ്റ സമയത്ത് വെള്ളം കയറുകയും ഇരുവരും അടിയൊഴുക്കിൽപ്പെടുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പോസ്റ്റ്മോർട്ടം…
Read Moreയാത്രക്കാരെ ഭീതിയിലാഴ്ത്തി ബോട്ടുമാസ്റ്റർക്കു ക്രൂരമർദനവും ബോട്ടിന് കേടുപാടും; മാസ്ക് ധരിക്കാത്ത ചേട്ടൻ വരുത്തിവച്ച വിനകൾ!
മങ്കൊമ്പ് : സർവീസിനിടെ ജലഗതാഗത വകുപ്പു ബോട്ടുമാസ്റ്റർക്കു മർദ്ദനമേറ്റ കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. കൈനകരി കുട്ടമംഗലം പുത്തൻകളം വീട്ടിൽ ടി. സന്തോഷ് (48), ചേർത്തല കഞ്ഞിക്കുഴി തോട്ടുചിറയിൽ വി.സജയൻ (41), കൈനകരി കുട്ടമംഗലം പുത്തൻകളം വീ്ട്ടിൽ പി.പി അനീഷ് (34), കൈനകരി കുട്ടമംഗലം പുത്തൻകളം വീട്ടിൽ ലീലാനന്ദൻ (52) എന്നിവരെയാണ് റിമാൻഡു ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം നാലേകാലോടെ കാവാലം പാലോടം ജട്ടിയിൽ വച്ചാണ് ബോട്ടുമാസ്റ്റർ സുരേഷിനു മർദ്ദനമേറ്റത്. ബോട്ടുയാത്രയിൽ പ്രതികളിലൊരാൾ മാസ്കു ധരിക്കാതെ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പ്രതികളും യാത്രക്കാരും തമ്മിലുള്ള കയ്യാങ്കളിയിലേക്കു നീങ്ങിയിരുന്നു. ഇതിനിടയിൽ തടസം പിടിക്കാൻ ശ്രമിക്കുന്നതിനിടെ സുരേഷിനെ പ്രതികൾ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ സുരേഷിനെ പുളിങ്കുന്ന്ു താലൂക്കാശുപത്രിയിലും ആലപ്പുഴ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സംഭവത്തെത്തുടർന്ന് ജലഗതാഗത വകുപ്പു ബോട്ടിനു കേടുപാടുകൾ സംഭവിക്കുകയും സർവീസ് മുടങ്ങുകയും ചെയ്തിരുന്നു.
Read Moreഇടിമിന്നലേറ്റ് പടക്കപ്പുരയ്ക്ക് തീപിടിച്ചു; ഉടമസ്ഥനും ജീവനക്കാരിയും മരിച്ചു; അപകടം ഇന്നലെ വൈകിട്ട് പാലോട്
പാലോട്: നന്ദിയോട് ചൂടലിൽ പടക്കശാലയ്ക്ക് തീപിടിച്ച് രണ്ടുപേർ മരിച്ചു. പടക്കശാലയുടെ ഉടമസ്ഥനായ പാലുവള്ളി ഗുരുമന്ദിരം ജംഗ്ഷനിൽ പത്തായകയത്തിൽ സൈലസ് (60), ജീവനക്കാരിയായ ചൂടൽ കുന്നുംപുറത്ത് വീട്ടിൽ സുശീല(56) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ വൈകുന്നേരമായി രുന്നു അപ കടം. സുശീല സംഭവസ്ഥലത്തുവെച്ചും സൈലസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. സംഭവ സമയത്ത് സൈലസും സുശീലയും സുശീലയുടെ ഭർത്താവും മാത്രമാണ് ഷെഡിൽ ഉണ്ടായിരുന്നത്. സുശീലയുടെ ഭർത്താവ് കെട്ടിടത്തിന്റെ വെളിയിലിറങ്ങി സമയത്താണ് അപകടം നടന്നത്. ഇയാൾക്ക് പരിക്കുകൾ ഒന്നുമില്ല. ഈ സമയം മറ്റു തൊഴിലാളികൾ സമീപത്തെ മറ്റൊരു ഷെഡ്ഡിൽ ആയിരുന്നു. ഇത് ഒരു വൻ ദുരന്തം ഒഴിവാക്കി. ഇന്നലെ വൈകുന്നേരം മൂന്നോടെ മഴയോടൊപ്പം ഇടിമിന്നൽ ഉണ്ടാകുകയും തുടർന്ന് ഉഗ്രശബ്ദത്തോടെ പടക്കപ്പുര പൊട്ടിത്തെറിക്കുകയുമായിരുന്നെന്നു സമീപവാസികൾ പറഞ്ഞു. തീപിടിത്തത്തെത്തുടർന്ന് ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ പടക്കപ്പുര പൂർണമായും തകർന്നു. വിതുര ഫയർഫോഴ്സും പാലോട് പോലീസും…
Read Moreഭാര്യ കിണറ്റിൽ ചാടി, രക്ഷിക്കാൻ ഭർത്താവ് ചാടി, പിന്നാലെ അയൽക്കാരൻ ചാടി! ഒടുവിൽ ഫയർഫോഴ്സ് വന്നപ്പോൾ…
ഇരിട്ടി(കണ്ണൂർ): കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിൽ ചാടി, പിന്നാലെ ഭർത്താവും. ഇരുവരെയും രക്ഷിക്കാൻ നാട്ടുകാരനും കിണറ്റിൽ ചാടി. ഒടുവിൽ മൂന്നുപേരെയും ഇരിട്ടിയിൽ നിന്നു ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. ഇരിട്ടി ഹാജി റോഡിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കുടുംബ വഴക്കിനിടെ ഭാര്യ 22 അടി താഴ്ചയുള്ള കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. ഭാര്യ കിണറ്റിൽ ചാടിയപ്പോൾ പിന്നാലെ ഭർത്താവ് രക്ഷിക്കാൻ കിണറ്റിൽ ചാടി. ഇതിനിടെ, മക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിയായ യുവാവ് ഇരുവരെയും രക്ഷിക്കുന്നതിനായി കിണറ്റിൽ ചാടുകയായിരുന്നു. വെള്ളം കുറവായതിനാൽ ഭർത്താവിനും ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. പിന്നീട്, ഇരിട്ടിയിൽ നിന്ന് ഫയർഫോഴ്സെത്തി, അസി.സ്റ്റേഷൻ ഓഫീസർ ടി.മോഹനന്റെ നിർദേശ പ്രകാരം സീനിയർ ഫയർ ആൻഡ് റിസ്ക്യൂ ഓഫീസർ ബെന്നി ദേവസ്യ കിണറിൽ ഇറങ്ങി റോപ്പ് തൊട്ടിൽ ഉപയോഗിച്ച് ഓരോരുത്തരെയായി പുറത്തെടുത്തു. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ്…
Read More