കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രി വിട്ടതിന് പിന്നാലെ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപണം. രോഗലക്ഷണങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്തുവെന്നും വോട്ട് ചെയ്യാന്‍ എത്തിയെന്നും കോവിഡ് മുക്തനായ ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയത് ആഘോഷമാക്കിയെന്നുമാണ് ആരോപണം. ഇതോടെ കേന്ദ്രമന്ത്രി വി. മുരളീധരനുള്‍പ്പെടെ മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തി. ഈ മാസം നാലു മുതല്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇതോടെയാണ് വിവാദവും ഉയര്‍ന്നത്. കുടുംബാംഗംങ്ങള്‍ കോവിഡ് ബാധിതരായതിനെത്തുടര്‍ന്നാണ് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഈ മാസം എട്ടിന് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ കാണിച്ചിട്ടും പരിശോധന വൈകി? എന്നാല്‍, വിശദമായി പരിശോധനയില്‍ ഈ മാസം നാലു മുതല്‍ രോഗലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയതായാണ് വിവരം. നാലിന് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച മുഖ്യമന്ത്രി പരിശോധന നടത്തുന്നത് വരെയുള്ള നാലു ദിവസം…
Read MoreDay: April 15, 2021
വഴികാട്ടിയായി പോലീസ്; വഴി മറച്ച് പൊതുമരാമത്ത്; എംസി റോഡില്‍ കോഴാ ജംഗ്ഷനിലെ കാഴ്ചയിങ്ങനെ…
കുറവിലങ്ങാട്: ഗതാഗതത്തിരക്കേറിയ എംസി റോഡിലടക്കം വഴികാട്ടാന്‍ പോലീസ് സ്ഥാപിച്ച ബോര്‍ഡുകള്‍ മറച്ച് പൊതുമരാമത്തിന്റെ സൂചനാബോര്‍ഡുകള്‍. ഡിവൈഡറുകളില്‍ കയറി അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് പോലീസ് രംഗത്തിറങ്ങി നടപടികള്‍ സ്വീകരിച്ചത്. കോഴാ ജംഗ്ഷനിലും കുറവിലങ്ങാട് സെന്‍ട്രല്‍ ജംഗ്ഷനിലും വാഹനങ്ങള്‍ക്ക് വഴിതെറ്റുന്നതു സാധാരണ സംഭവമായതോടെയാണ് പോലീസ് ദിശാബോര്‍ഡുകള്‍ സ്ഥാപിച്ചത്. പലയിടങ്ങളിലും ഇതു ഡിവൈഡറുകളുടെ ആരംഭഭാഗങ്ങളിലായിരുന്നു സ്ഥാപിച്ചത്. പോലീസിന് ഇത്തരത്തില്‍ ഫണ്ടില്ലാത്തതിനാല്‍ സ്പോണ്‍സണ്‍മാരെ കണ്ടെത്തിയാണു ബോര്‍ഡുകള്‍ സ്ഥാപിച്ചത്.പോലീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചതോടെ വഴിതെറ്റാനുള്ള സാധ്യതകള്‍ ഇല്ലാതായിരുന്നു. മുന്‍കൂട്ടി സ്ഥലം വ്യക്തമാക്കുന്നതോടെ ജംഗ്ഷനുകളില്‍ വാഹനങ്ങള്‍ കൃത്യമായി യാത്ര നടത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞദിവസമാണു പൊതുമരാമത്ത്, പോലീസിന്റെ ബോര്‍ഡുകള്‍ക്കു മുന്നിലായി റിഫ്ളക്ട് ചെയ്യുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങിയത്. ഈ ബോര്‍ഡുകള്‍ എത്തിയതോടെ പോലീസിന്റെ ബോര്‍ഡുകള്‍ പലതും വായിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. കൂടിയാലോചനകള്‍ നടത്തേണ്ട ഗതാഗത ഉപദേശകസമിതിയും റഗുലേറ്ററി സമിതിയും കടലാസില്‍ ഉറങ്ങുന്നുവെന്ന ആക്ഷേപങ്ങള്‍ ശരിവെയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെന്നു പലരും വിലയിരുത്തുന്നു.…
Read Moreവിളവെടുപ്പിന് മുമ്പ് വനിതാ കൂട്ടായ്മയുടെ സ്വപ്നത്തിന് മേൽ വേനൽമഴയുടെ വിളയാട്ടം; ഒമ്പതേക്കർ പാടത്തെ നെല്ല് വെള്ളത്തിൽ
എടത്വ: പുഞ്ചകൃഷി വിളവെടുപ്പിനു മുന്‍പേ കുടുംബശ്രീ വനിതാ കൂട്ടായ്മയുടെ സ്വപ്നം കനത്ത മഴ വെള്ളത്തിലാക്കി. തലവടി കൃഷിഭവൻ പരിധിയിൽപ്പെട്ട എട്ട്യാരിമുട്ട്-കോതാകരി പാടത്തെ ഏഞ്ചൽ ജഐൽജി കുടുംബശ്രീ വനിത കൂട്ടായ്മയുടെ പുഞ്ചകൃഷിയാണ് വേനൽമഴയിൽ വെള്ളത്തിലായത്. ഒന്പതേക്കർ പാട്ടത്തിനെടുത്ത് ബാങ്ക് വായ്പയിൽ കൃഷിയിറക്കിയ പാടത്തെ വിളവെടുപ്പിനു മുന്‍പേ നെല്ല് വെള്ളത്തിൽ മുങ്ങി. വെള്ളത്തിലായ നെല്ലു കിളിർത്ത് തുടങ്ങിയതോടെ വനിത കൂട്ടായ്മയുടെ സ്വപ്നമാണ് പൊലിഞ്ഞത്.ഒരാഴ്ചയായി മുട്ടോളം വെള്ളത്തിൽ നെല്ല് മുങ്ങിക്കിടക്കുകയാണ്. 250 ഏക്കർ വിസ്തൃതിയുള്ള പാടത്തെ വിളവെടുപ്പ് 12ന് നടത്താൻ തീരുമാനിച്ചിരുന്നു. പാടത്ത് മുട്ടോളം വെള്ളം എത്തിയതോടെ കൊയത്തുയന്ത്രം ഇറക്കാൻ കഴിയാത്ത അവസ്ഥയിൽ വിളവെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. കുടുംബശ്രീ പ്രവർത്തകരായ മറിയാമ്മ ഈപ്പൻ, മറിയാമ്മ സജി, ആനിയാമ്മ വർഗീസ്, സനിത അനിൽ, സാറാമ്മ വർഗീസ് അടങ്ങിയ അഞ്ചംഗ സംഘമാണ് കൃഷി ആരംഭിച്ചത്. പാടത്തെ വെള്ളം വറ്റിച്ച് വിളവെടുപ്പ് നടത്തിയാലും വൻനഷ്ടത്തിൽ കലാശിക്കുമെന്ന് കുടുംബശ്രീ…
Read Moreകൗതുകമായി ‘പറക്കും ബാഗ്’! വിലകണ്ട് ഞെട്ടി സോഷ്യൽ മീഡിയ; ബാഗ് മേടിക്കുന്ന പൈസയുണ്ടെങ്കിൽ…
ലൂയി വിറ്റോണിന്റെ ബാഗുകൾ എന്നും നവമാധ്യമങ്ങളിൽ വൈറലാണ്. ആഡംബര ബാഗ് നിർമിക്കുന്നതിൽ ലൂയി വിറ്റോൺ മുൻപന്തിയിലാണ്. വിമാനത്തിന്റെ ആകൃതിയുള്ള ബാഗാണ് ലൂയി വിറ്റൻ പുതുതായി അവതരിപ്പിച്ചത്. പതിവുപോലെ ഇതും ശ്രദ്ധ നേടി. ലൂയി വിറ്റോണിന്റെ 2021 വിന്റർ കലക്ഷനിലാണ് ഈ ലെതർ ബാഗ് ഇടം പിടിച്ചത്. അമേരിക്കൻ ഡിസൈനർ വിർജിൽ അബ്ലോഹ് ആണു ബാഗ് ഡിസൈന്‍ ചെയ്തത്. ‘പറക്കും ബാഗ്’ എന്ന പേരിൽ ഫാഷന്‍ ലോകത്തും സമൂഹമാധ്യമങ്ങളിലും ഈ ആഡംബര ബാഗ് ശ്രദ്ധ നേടിയിരിക്കുകയാണ്. വിമാനത്തിന്റെ ചിറകുകള് ഉള്‍പ്പെടെ ബാഗിന്റെ ഡിസൈനില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 39,000 ഡോളർ ആണു ബാഗിന്റെ വില. ഏകദേശം 30 ലക്ഷം രൂപ! ലക്ഷങ്ങൾ വിലമതിക്കുന്ന ബാഗുകൾ നിരവധി ബാഗുകൾ മുന്‍പും ലൂയി വിറ്റോൺ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ ബാഗിന് രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. ബാഗ് മേടിക്കുന്ന പൈസയുണ്ടെങ്കിൽ ശരിക്കുമുള്ള വിമാനം വാങ്ങാമെന്നാണ്…
Read Moreകോവിഷീൽഡ് വാക്സിന്റെ സ്റ്റോക്ക്കുറഞ്ഞു; സംസ്ഥാനത്ത് പലയിടത്തും മെഗാ വാക്സിനേഷൻ മുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇന്ന് മെഗാ വാക്സിനേഷൻ മുടങ്ങും. കോവിഷീൽഡ് വാക്സിന്റെ സ്റ്റോക്ക് കുറഞ്ഞ സാഹചര്യത്തിൽ ക്യാംപുകൾ തത്കാലം നിർത്തി വയ്ക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം, എറണാകുളം ഉൾപ്പടെ അഞ്ച് ജില്ലകളിൽ വാക്സിൻ സ്റ്റോക്ക് തീർന്നു. ഇന്ന് അടുത്ത ബാച്ച് വാക്സിൻ എത്തിയെങ്കിൽ മാത്രമേ നാളെ ക്യാംപുകൾ പുനരാരംഭിക്കാൻ സാധിക്കു. ഇന്ന് വൈകിട്ട് കൂടുതൽ ഡോസ് കോവിഷീൽഡ് വാക്സിൻ എത്തുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. വാക്സിൻ എത്തി ജില്ലകളിലേക്ക് കൈമാറിയാൽ മാത്രമേ നാളെ മെഗാ ക്യാമ്പുകൾ പുനരാരംഭിക്കാൻ സാധിക്കു.
Read Moreഗൂഗിൾ മാപ്പ് പറ്റിച്ചു! വരൻ വഴിതെറ്റി ചെന്നത് മറ്റൊരു വിവാഹ നിശ്ചയ ചടങ്ങിൽ; ചമ്മിയ ചിരിയോടെ വരനും ബന്ധുക്കളും
ഗൂഗിൾ മാപ്പ് ശരിയായ വഴി കാണിക്കുക മാത്രമല്ല, ചിലപ്പോൾ വലിയ കുഴിയിലും ചാടിക്കും. ഗൂഗിൾ മാപ്പ് നോക്കിപ്പോയി കാർ കുളത്തിലും ഇടുങ്ങിയ വഴിയിലുമൊക്കെ കുടുങ്ങിപ്പോയ സംഭവം നേരത്തെ വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ക്വാലാലംപൂരിൽ നിന്നാണ്. ഗൂഗിൽ മാപ്പ് നോക്കി പുറപ്പെട്ട വരനും സംഘവും വീട് മാറിക്കയറിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. വരൻ ചെന്നുകയറിയത് വിവാഹനിശ്ചയം നടക്കുന്ന മറ്റൊരു വീട്ടിലേക്കാണ്. വരൻ ചെന്നുകയറിയത് വിവാഹനിശ്ചയം നടക്കുന്ന മറ്റൊരു വീട്ടിലേക്കാണ്. എന്നാൽ വരന്റെ ബന്ധുക്കളുടെ കൂടെ വന്നവരിൽ ആർക്കും പരസ്പരം അറിയാതെ വന്നതോടെയാണ് സംഗതി പുറത്തായത്. ഒരു ഗ്രാമത്തിൽ നടക്കുന്ന വിവാഹവീടുകൾ തമ്മിൽ പരസ്പരം മാറിപ്പോകുകയായിരുന്നു. വഴിതെറ്റി വരനും സംഘവും എത്തിയത് ഉൾഫ എന്ന 27കാരിയുടെ വിവാഹ നിശ്ചയ ചടങ്ങിലാണ്. എന്നാൽ ഉൾഫ സംഭവം ഒന്നും അറിഞ്ഞില്ലത്രേ. അണിഞ്ഞ് ഒരുങ്ങിക്കൊണ്ടിരുന്ന സമയത്തായിരുന്നു…
Read Moreഅഭിമന്യു രാഷ്ട്രിയക്കാരനല്ല, അവൻ പാവമായിരുന്നു; വള്ളികുന്നത്തെ 15 വയസുകാരന്റെ മരണത്തിൽ പ്രതികരിച്ച് പിതാവ്
കായംകുളം: വള്ളികുന്നത്ത് 15 വയസുകാരൻ അഭിമന്യുവിന്റെ മരണത്തിൽ പ്രതികരിച്ച് പിതാവ് അമ്പിളി കുമാർ. അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്നും അതേസമയം, അഭിമന്യുവിന്റെ സഹോദരൻ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രശ്നത്തിനും പോകാത്തയാളാണ് അഭിമന്യു. എന്തിനാണ് അവനെ കൊലപ്പെടുത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെന്ന സംശയിക്കുന്ന സഞ്ജയ് ദത്തിന്റെ പിതാവിനെയും സഹോദരനെയുമാണ് പോലീസ് പിടികൂടിയത്. എന്നാൽ സഞ്ജയ് ദത്തിനെ പിടികൂടിയിട്ടില്ല.
Read Moreദയവായി അവനെ തിരികെ കൊണ്ടുവന്ന് തരൂ..!ലോകത്തിലെ ഏറ്റവും വലിയ മുയലിനെ കാണാനില്ല; ഒരു ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് ഉടമ; കാണാതായത് സാധാരണ മുയലല്ല…
വളർത്തുമൃഗങ്ങളെ കാണാതെ പോകുന്നത് പുതിയ സംഭവമല്ല. കാണാതെ പോയ തങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങളെ കണ്ടെത്തി നൽകുന്നവർക്ക് തക്കതായ പരിതോഷികവും ഉടമകൾ നൽകാറുണ്ട്. ഇപ്പോഴിത കാണാതായ മുയലിനെ കണ്ടെത്തി നൽകുന്നവർക്ക് ഏകദേശം ഒരു ലക്ഷത്തോളം രൂപ സമ്മാനമായി നൽകുമെന്ന് ഒരു ഉടമ പ്രഖ്യാപിച്ചിരിക്കുകയാണ്. കാണാതായത് സാധാരണ മുയലല്ല എന്നതാണ് ഇതിന് വാർത്ത പ്രാധാന്യം ലഭിക്കാൻ കാരണം. വലിപ്പം കൊണ്ട് ഗിന്നസ് റിക്കാർഡിൽവരെ ഇടംനേടിയതാണ് ഡാരിയസ് എന്ന പേരുള്ള മുയൽ. മധ്യഇംഗ്ലണ്ടിലെ എന്നറ്റ് എഡ്വാര്‍ഡ്സ് എന്ന സ്ത്രീയാണ് ഇതിന്റെ ഉടമ. 20 കിലോയോളം ഭാരമുള്ള ഈ മുയലിന് നാലടി നീളമുണ്ട്. ശനിയാഴ്ച രാത്രി സ്റ്റൌൾട്ടണിലെ ഉടമകളുടെ പൂന്തോട്ടത്തിൽ നിന്നാണ് ഡാരിയസിനെ കടത്തിക്കൊണ്ട് പോയത്. മുയലിനെ കാണാതെയായ ദിവസത്തെ കുറിച്ച് ‘ഇത് വളരെ സങ്കടപ്പെടുത്തുന്ന ദിവസമാണ്’ എന്നും എന്നറ്റ് പറയുന്നു. ‘ആരാണ് ഡാരിയസിനെ കൊണ്ടുപോയതെന്ന് വച്ചാൽ ദയവായി അവനെ തിരികെ കൊണ്ടുവന്ന്…
Read More2024ൽ ട്രംപ് മത്സരിക്കാൻ തീരുമാനിച്ചാൽ പിന്തുണക്കും! സുപ്രധാന പ്രഖ്യാപനവുമായി നിക്കി ഹേലി
വാഷിംഗ്ടണ്‍ ഡിസി: 2024 ൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മത്സരിക്കുകയാണെങ്കിൽ താൻ മത്സരംഗത്തുണ്ടാകുകയില്ലെന്നും ട്രംപിനു പിന്തുണ നൽകുമെന്നും മുൻ യുഎസ് അംബാസഡർ നിക്കി ഹേലി പറഞ്ഞു. സൗത്ത് കരോളിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഏപ്രിൽ 12 തിങ്കളാഴ്ച ന്യൂസ് കോണ്‍ഫറൻസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഹേലി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024 ലെ പ്രസിഡന്റ് സ്ഥാനാർഥിയാകും നിക്കിയെന്ന പ്രചരണം ശക്തമായിരുന്ന സാഹചര്യത്തിൽ നിക്കിയുടെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ ഞെട്ടൽ ഉളവാക്കി. ട്രംന്പിന്റെ ജനപിന്തുണക്കു ഇതുവരെ ഒരു കുറവും ഉണ്ടായിട്ടില്ലെന്നും, 2024ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി ട്രംപ് തന്നെയായിരിക്കുമെന്നാണു നിക്കിയുടെ പ്രസ്താവന അടിവരയിടുന്നത്. ജനുവരി 6 ന് കാപ്പിറ്റോളിൽ നടന്ന സംഭവത്തിൽ നിക്കി ഹേലി ട്രംപിനെ ശക്തമായി വിമർശിച്ചിരുന്നുവെങ്കിലും ട്രംപിനെ പിണക്കാൻ ഒരിക്കലും അവർ ആഗ്രഹിച്ചിരുന്നില്ല,…
Read Moreതടി കൂടിയാൽ ; റിസ്ക് ഘടകങ്ങൾ, മറ്റു ഘടകങ്ങൾ, ലക്ഷണങ്ങൾ; സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട…
ഉയർന്ന രക്തസമ്മർദം, ഉയർന്ന ഗ്ലൂക്കോസ് നില, നല്ല കൊളസ്ട്രോളിന്റെ (എച്ച്ഡിഎൽ) അളവിലുളള കുറവ് തുടങ്ങി ആരോഗ്യജീവിതത്തിനു ഭീഷണിയായ ഒരു കൂട്ടം റിസ്ക് ഘടകങ്ങളെ ഒന്നായി മെറ്റബോളിക് സിൻഡ്രം എന്നു വിളിക്കുന്നു. ഇത്തരം ഘടകങ്ങൾ ഒന്നിച്ചു വരുന്നതു കൊറോണറി ആർട്ടറി രോഗം(ഹൃദയരോഗം), മസ്തിഷ്കാഘാതം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുളള സാധ്യത വർധിപ്പിക്കുന്നു. മെറ്റബോളിക് സിൻഡ്രമിനു കാരണങ്ങൾ പലത്. എന്നാൽ എല്ലാം അമിതവണ്ണവുമായി ബന്ധമുളളതാണ്. റിസ്ക് ഘടകങ്ങൾ 1. ശരീരത്തിന്റെ മധ്യഭാഗത്തും മുകൾഭാഗത്തും അമിതഭാരം ഉണ്ടാകുന്ന അവസ്ഥ( സെൻട്രൽ ഒബീസിറ്റി) 2. ഇൻസുലിനോടു ശരീരം പ്രതികൂലമായി പ്രതികരിക്കുന്ന അവസ്ഥ. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കൃത്യമായ തോതിൽ നിയന്ത്രിച്ചു നിർത്തുകയാണ് ഇൻസുലിന്റെ ധർമം. ഇൻസുലിൻ ഉപയോഗപ്പെടുത്താനാകാതെ വരുന്നതോടെ രക്തത്തിലെ ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവയുടെ തോത് അനിയന്ത്രിതമായി വർധിക്കുന്നു. മറ്റു ഘടകങ്ങൾ 1. പ്രായമാകുന്ന സ്ഥിതി2. പാരന്പര്യഘടകങ്ങൾ3. ഹോർമോണ്‍ വ്യതിയാനം4. വ്യായാമമില്ലായ്മ…
Read More