2024ൽ ​ട്രം​പ് മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ പി​ന്തു​ണ​ക്കും! സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​നവുമായി നി​ക്കി ഹേ​ലി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2024 ൽ ​ന​ട​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ താൻ മ​ത്സ​രം​ഗ​ത്തു​ണ്ടാ​കു​ക​യി​ല്ലെ​ന്നും ട്രം​പി​നു പി​ന്തു​ണ ന​ൽ​കു​മെ​ന്നും മു​ൻ യു​എ​സ് അം​ബാ​സ​ഡ​ർ നി​ക്കി ഹേ​ലി പ​റ​ഞ്ഞു.

സൗ​ത്ത് ക​രോ​ളി​ന സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഏ​പ്രി​ൽ 12 തി​ങ്ക​ളാ​ഴ്ച ന്യൂ​സ് കോ​ണ്‍​ഫ​റ​ൻ​സി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​ക​വെ​യാ​ണ് ഹേ​ലി ഈ ​സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ 2024 ലെ ​പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​കും നി​ക്കി​യെ​ന്ന പ്ര​ച​ര​ണം ശ​ക്ത​മാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ക്കി​യു​ടെ പ്ര​സ്താ​വ​ന രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ ഞെ​ട്ട​ൽ ഉ​ള​വാ​ക്കി.

ട്രം​ന്പി​ന്‍റെ ജ​ന​പി​ന്തു​ണ​ക്കു ഇ​തു​വ​രെ ഒ​രു കു​റ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും, 2024ൽ ​റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി ട്രം​പ് ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നാ​ണു നി​ക്കി​യു​ടെ പ്ര​സ്താ​വ​ന അ​ടി​വ​ര​യി​ടു​ന്ന​ത്.

ജ​നു​വ​രി 6 ന് ​കാ​പ്പി​റ്റോ​ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ നി​ക്കി ഹേ​ലി ട്രം​പി​നെ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു​വെ​ങ്കി​ലും ട്രം​പി​നെ പി​ണ​ക്കാ​ൻ ഒ​രി​ക്ക​ലും അ​വ​ർ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല,

ട്രം​പി​ൽ നി​ന്നും അ​ൽ​പം മാ​റി സ​ഞ്ച​രി​ക്കാ​നാ​ണു ഹേ​ലി എ​പ്പോ​ഴും ശ്ര​മി​ച്ചി​ട്ടു​ള്ള​ത്. ഈ​യി​ടെ ട്രം​പ് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി നേ​താ​ക്ക​ളെ വി​മ​ർ​ശി​ച്ച​തി​നെ ശ​രി​വ​യ്ക്കു​ന്ന രീ​തി​യി​ലാ​ണു നി​ക്കി ത​ന്‍റെ പ്ര​സ്താ​വ​ന അ​വ​സാ​നി​പ്പി​ച്ച​ത്.

ട്രം​പ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​കു​ക​യാ​ണെ​ങ്കി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു നി​ർ​ദേ​ശി​ക്കു​ന്ന പേ​ർ നി​ക്കി ഹേ​ലി​യു​ടേ​താ​യി​രി​ക്കു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment