കോന്നി: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോന്നിയിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായി. കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനു പിന്നാലെ ഉടലെടുത്ത ചേരിതിരിവ് നിയമസഭ തെരഞ്ഞെടുപ്പില്‍ മറനീക്കി പുറത്തുവന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടു തിരിമറി ആരോപണം കൂടി ഉയര്‍ന്നതോടെ നടപടികളിലേക്കും കടന്നു. തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതോടെ വിഷയങ്ങള്‍ കൂടുതല്‍ വഷളായേക്കുമെന്നും പറയുന്നു. വോട്ട് കുറയുന്ന മേഖലകളില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന സൂചന നേതാക്കളും നല്‍കുന്നുണ്ട്. കഴിഞ്ഞദിവസം ഏരിയാ, ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം കൈയാങ്കളിയില്‍ വരെയെത്തി. ഇതിനു പിന്നാലെ ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെ നടപടിയെടുത്തു. ഏരിയാ കമ്മിറ്റിയംഗത്തെ വീടുകയറി മര്‍ദിച്ചുവെന്ന പരാതിയിലാണ് നടപടി. സിപിഎംസ്ഥാനാര്ഥിയെ പരാജയപ്പെടുത്താന്‍ സിപിഎം ഏരിയാ കമ്മിറ്റിയംഗം ശ്രമിച്ചുവെന്ന് ആരോപണത്തേ തുടര്‍ന്നുള്ള വിഭാഗീയതയാണ് കൈയാങ്കളിയിലുമെത്തിയത്. ഇതോടെ മുഖം രക്ഷിക്കാന്‍ അരുവാപ്പുലം ലോക്കല്കമ്മറ്റിയംഗത്തെ ഒരുവര്‍ഷത്തേക്ക് സിപിഎമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഏരിയാകമ്മറ്റിയംഗത്തെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു എന്നകുറ്റം ചുമത്തിയാണ് സസ്പെന്ഷന്. ലോക്കല്‍കമ്മറ്റിയുടെ…
Read MoreDay: April 17, 2021
ആശ്വാസകരമായ പ്രതീക്ഷ ലഭിച്ചിട്ട് ആഴ്ചകൾ മാത്രമേ ആയുള്ളൂ…! കോവിഡ് രണ്ടാം വരവിന്റെ ആഘാതത്തിൽ സിനിമാ തിയേറ്ററുകൾ
കണ്ണൂർ: ദീർഘനാളത്തെ അടച്ചിടലിനുശേഷം സജീവമായ സിനിമാ തിയേറ്ററുകൾ കോവിഡിന്റെ രണ്ടാം വരവോടെ വീണ്ടും പ്രതിസന്ധിയിൽ. വിഷുക്കാലത്ത് നിരവധി സിനിമകൾ റിലീസാകുകയും ഇതുവഴി നഷ്ടം നികത്താനാകുമെന്നും കരുതിയ തിയേറ്റർ ഉടമകൾക്ക് രണ്ടാംഘട്ട കോവിഡ് നിയന്ത്രണങ്ങൾ തിരിച്ചടിയായി. കണ്ണൂർ ജില്ലയിലെ 67 ഓളം തിയേറ്ററുകളിൽ ജോലി ചെയ്തുവരുന്ന നൂറുകണക്കിന് ആളുകളാണ് വീണ്ടും പ്രതിസന്ധിയിലാകുന്നത്. അടച്ചിട്ട തിയേറ്ററുകൾക്ക് ആശ്വാസകരമായ പ്രതീക്ഷ ലഭിച്ചിട്ട് ആഴ്ചകൾ മാത്രമേ ആയുള്ളൂ. എന്നാൽ രോഗവ്യാപനത്തിന്റെ രണ്ടാംതരംഗത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടെ തിയേറ്ററുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ ദീപികയോട് പറഞ്ഞു. ജനുവരിയിൽ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാണ് തിയേറ്ററുകൾ തുറന്നതെങ്കിലും 20 ശതമാനം ആളുകൾപോലും തിയേറ്ററിൽ എത്തിയിരുന്നില്ല. ഇപ്പോൾ കിട്ടുന്ന വരുമാനം വൈദ്യുതി ബിൽ, ജീവനക്കാരുടെ ശന്പളം പോലെയുള്ള ചെലവുകൾക്കുപോലും തികയുന്നുമില്ല. രാത്രി ഒന്‍പതിനുശേഷം തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കരുതെന്ന് സർക്കാർ നിർദേശിച്ചതോടെ സെക്കന്റ്…
Read Moreപേളി മാണിയും ശ്രീനിഷും കുഞ്ഞിനിട്ടത് നല്ല കിടിലന്‍ പേര് ! കുഞ്ഞിന്റെ പേര് ഇങ്ങനെ…
നടി,മോഡല്‍,അവതാരക എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ച ആളാണ് പേളി മാണി. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ അഭിനയിച്ചത് പേളിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഈ ഷോയിലെ സഹ മത്സരാര്‍ഥിയായ ശ്രീനിഷ് അരവിന്ദിനെ പ്രണയിച്ച് കല്യാണം കഴിച്ച പേളി ഇപ്പോള്‍ ഇവരുടെ ആദ്യത്തെ കണ്മണിയ്ക്ക് പേരിട്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളും ആരാധകരും പേളിയുടെ പ്രെഗ്നന്‍സി ആഘോഷമാക്കിയിരുന്നു. നിള ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇവള് ജീവിതത്തിലേക്ക് വന്നിട്ട് 28 ദിവസമായിയെന്നും ഇരുവരുടെയും ജീവിതത്തെ നിള കൂടുതല്‍ സന്തോഷം നിറഞ്ഞതും മനോഹരവുമാക്കി തീര്‍ത്തുവെന്നാണ് പേളി കുഞ്ഞിന്റെ ചിത്രം പങ്ക് വെച്ച് കുറിച്ചിരിക്കുന്നത്. https://www.facebook.com/PearleMaaneyOnline/posts/311316677026481
Read Moreശാന്തി എന്ന് അർഥംവരുന്ന പേരുകളാണ് ഉത്തരേന്ത്യയിലെ ശ്മശാനങ്ങൾക്ക്, എന്നാലിപ്പോൾ..! ശ്വാസംമുട്ടി ശ്മശാനങ്ങൾ
ന്യൂഡൽഹി: ശാന്തി എന്ന് അർഥംവരുന്ന പേരുകളാണ് ഉത്തരേന്ത്യയിലെ ശ്മശാനങ്ങൾക്ക് അധികവും. എന്നാലിപ്പോൾ അവിടങ്ങളിലെല്ലാം അശാന്തി നിറയുകയാണ്. കോവിഡ് മരണങ്ങൾ കണക്കില്ലാത്തവിധം കൂടിയതോടെ ശ്വാസംമുട്ടുകയാണ് ഈ ശ്മശാനങ്ങൾക്ക്. ഡൽഹി, അഹമ്മദാബാദ്, ലഖ്നൗ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഈ അവസ്ഥ. ദിവസേന ഏതാണ്ട് 20 വരെ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന ശ്മശാനങ്ങളിൽ ഇപ്പോൾ നൂറിലേറെയാണ് വരുന്നത്. മിക്കയിടങ്ങളിലും ഇത്ര മൃതദേഹങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയില്ല. ഗ്യാസും വൈദ്യുതിയും ഉപയോഗിച്ചു പ്രവർത്തിക്കുന്നയിടങ്ങളിൽ ഇപ്പോൾ വിറകും ഉപയോഗിച്ചുതുടങ്ങി. എന്നാൽ വിറകിനും ക്ഷാമം വരുന്നു. മൃതദേഹങ്ങൾ വേഗം കത്തിപ്പിടിക്കാനായി പെട്രോളും മണ്ണെണ്ണയും ഒഴിച്ചുതുടങ്ങിയതോടെ പരിസരവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളും തുടങ്ങി. ഇന്നലെ റിപ്പോർട്ട് ചെയ്തതുപോലെ ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ ദിവസും സംസ്കരിക്കാൻ എത്തുന്നത് നൂറിലേറെ മൃതദേഹങ്ങളാണ്. ഇതിൽ മുപ്പതിലേറെയും കോവിഡ് രോഗികളുടേതാണെന്ന് ശ്മശാനത്തിലെ നടത്തിപ്പുകാരനായ അവധേഷ് ശർമ പറഞ്ഞു. ദിവസേന മൃതദേഹങ്ങൾ എത്തുന്നത് കൂടിവരുന്നു. കഴിഞ്ഞദിവസങ്ങളിൽ തുടർച്ചയായി നൂറിലേറെയാണ് ഡൽഹിയിലെ…
Read Moreകോവിഡ് പ്രതിരോധ നടപടികൾ ലംഘിക്കുന്നവർക്കെതിരെ ഇനി ഉപദേശമുണ്ടാകില്ല, നിയമനടപടി; എഡിജിപി. വിജയ് സാഖറെ പറയുന്നു…
തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികൾ ലംഘിക്കുന്നവർക്കെതിരെ ഇനി ഉപദേശമുണ്ടാകില്ലെന്നും കർശന നിയമനടപടി സ്വീകരിക്കുമെന്നും ക്രമസമാധാനചുമതലയുള്ള എഡിജിപി. വിജയ് സാഖറെ വ്യക്തമാക്കി. റോഡുകളിലും പ്രധാന ജംഗ്ഷനുകളിലും മാസ്ക് ധരിക്കാതെയും നിയന്ത്രണം ലംഘിച്ചും പോകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. പോലീസിന്റെ ഭാഗത്ത് നിന്നും ജനങ്ങൾക്ക് ഉപദേശവും ശാസനയുമാണ് ഇതുവരെ നൽകിയിരുന്നത്. എന്നാൽ ചില സ്ഥലങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പ്രോട്ടോക്കോളും പാലിക്കാൻ തയാറാകാത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നു മുതൽ പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അതിനായി എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകിയിട്ടുണ്ടെ ന്നും എഡിജിപി വ്യക്തമാക്കി. ഓരോ പോലീസ് സ്റ്റേഷനിലുമുള്ള അംഗസംഖ്യയുടെ മൂന്നിൽ ഒന്ന് പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുകയാണ്. കണ്ടെ യ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ നിയന്ത്രണം ലംഘിച്ച് വാഹനങ്ങളുമായി എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും, കൂടാതെ സ്വകാര്യ ബസുകൾ, കെഎസ്ആർടിസി ബസുകൾ മറ്റ് വാഹനങ്ങൾ…
Read Moreകോവിഡ് പ്രതിസന്ധി! കുംഭമേള ചടങ്ങുകൾ പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കുംഭമേള ചടങ്ങുകൾ പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യർഥിച്ചു. ജുന അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കുംഭമേളയ്ക്ക് വലിയ ജനക്കൂട്ടമെത്തുന്ന സാഹചര്യമൊഴിവാക്കണമെന്ന് സ്വാമി അവധേശാനന്ദ ഗിരി ആവശ്യപ്പെട്ടു. മേളവേദിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഈ ലഡ്ഡു വേറെ ലെവല്‍ ! മാഗി കൊണ്ടുള്ള ലഡ്ഡു സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…
മാഗി ന്യൂഡില്‍സ് കൊണ്ട് പലവിധ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ നിരവധിയാണ്. ഓറഞ്ച് മാഗി, മാഗിക്കൊപ്പം തൈര്, മാഗി ദോശ തുടങ്ങിയ പരീക്ഷണങ്ങള്‍ പലപ്പോഴും ഹിറ്റാകാറുമുണ്ട്. മാഗി കൊണ്ട് ലഡ്ഡു ഉണ്ടാക്കിയ പരീക്ഷണമാണ് ഏവരെയും ഞെട്ടിക്കുന്നത്. ഫേസ്ബുക്കില്‍ ആദ്യമെത്തിയ മാഗി ലഡുവിന്റെ ചിത്രം നിമിഷനേരത്തിലാണ് വൈറലായത്. എന്നാല്‍ ഇതിന്റെ റെസിപ്പി ആര്‍ക്കും കിട്ടിയിട്ടില്ല. മാഗി പച്ചയ്ക്ക് ശര്‍ക്കരയ്ക്കൊപ്പം ചേര്‍ത്താണ് ലഡ്ഡു തയ്യാറാക്കിയതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എല്ലാ ലഡ്ഡുവും കശുവണ്ടി ഉപയോഗിച്ച് അലങ്കരിച്ചിട്ടുമുണ്ട്.
Read Moreസൗദി രാജകുമാരന്റെ നൗക; ഒഴുകുന്ന കൊട്ടാരം! 78 മീറ്റർ നീളമുള്ള ഈ ഉല്ലാസ നൗകയുടെ സൗകര്യങ്ങളും വിലയും കേട്ടാൽ ഞെട്ടും
സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാന്റെ ആഡംബര ഉല്ലാസ നൗക ഇംഗ്ലണ്ടിലെ കോണ്‍വാളിൽ നങ്കൂരമിട്ടിരിക്കുന്നു. ഇതോടെ ഇതിലെ സൗകര്യങ്ങൾ ഒരിക്കൽകൂടി ഇംഗ്ലീഷ് മാധ്യമങ്ങളിൽ അടക്കം വാർത്തയാവുകയാണ്. വെറുമൊരു ഉല്ലാസ നൗക എന്നു കരുതേണ്ട പെഗസസ്-എട്ടാമൻ എന്നു പേരിട്ടിരിക്കുന്ന ഫൈവ് സ്റ്റാർ വിസ്മയത്തെ. 44 മില്യണ്‍ ഡോളർ (ഏകദേശം 327 കോടിയിൽ കൂടുതൽ) ആണ് 78 മീറ്റർ നീളമുള്ള ഈ ഉല്ലാസ നൗകയുടെ വില. തീയേറ്റർ മുതൽ ഗോൾഫ് വരെആഡംബരങ്ങളുടെയും സൗകര്യങ്ങളുടെയും വിസ്മയ ലോകമാണ് ഈ ഒഴുകുന്ന കൊട്ടാരം. പതിമൂന്ന് സീറ്റുകളുള്ള സിനിമ തീയറ്ററിൽ തുടങ്ങി ഒരു ഹെലിപാഡ്, ഗോൾഫ് ഏരിയ എന്നിങ്ങനെ നീളുന്നു ഈ ഉല്ലാസ നൗകയിലെ സൗകര്യങ്ങൾ. ഇപ്പോൾ ഈ നൗക മനോഹര പട്ടണമായ ഫാൽമൗത്തിലെ പെൻഡെന്നിസ് പോയിന്റിനടുത്തുള്ള ഉൾക്കടലിൽ എത്തിയിട്ടുണ്ട്. സെന്റ് മാവേസ് കാസിലിനു സമീപം നങ്കൂരമിട്ടിരിക്കുന്ന പെഗസസ് എട്ടിൽ 12 അതിഥികൾക്കു…
Read Moreകത്തിലൂടെ വളർന്ന ഇഷ്ടം! രണ്ട് കുട്ടികൾ ഉണ്ടായ ശേഷം ഔദ്യോഗിക വിവാഹം; സന്തോഷകരമായ ജീവിതത്തിനിടയിലും പിൻതുടർന്ന് ഗോസിപ്പുകൾ
കൂട്ടുകാരൻ ലൂക്കാസിനൊപ്പം സമയം ചെലവഴിക്കുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലെത്തിയ പെൺകുട്ടിയിൽ എന്തോ ഒരു ആകർഷകത്വമുണ്ടെന്നു മെസി തിരിച്ചറിഞ്ഞു. മറ്റൊരു പെൺകുട്ടിയോടും തോന്നാത്ത ഒരിഷ്ടം അവളോടു തോന്നി. എന്നാൽ, പൊതുവേ നാണക്കാരനായതിനാൽ മെസി ആദ്യമൊന്നും തന്റെ പ്രണയം അവളോടു തുറന്നു പറഞ്ഞില്ല. എങ്കിൽപ്പോലും ഇരുവർക്കും സൗഹൃദത്തിന് അപ്പുറമുള്ള എന്തോ ഒന്നു തങ്ങൾക്ക് ഇടയിലുണ്ടെന്ന ശക്തമായ ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും പരസ്പരം കത്തെഴുതുന്നതിൽ മുടക്കം വരുത്തിയില്ല. കത്തുകളിലൂടെയാണ് ഇരുവരും പരസ്പരം കൂടുതൽ അറിഞ്ഞതും അടുത്തതും. വെളിപ്പെടുത്തൽഅങ്ങനെയിരിക്കെ മെസിയുടെ ഫുട്ബോൾ ഭാവിക്കു ബാഴ്സലോണയാണ് കൂടുതൽ ഉചിതമെന്നു പറഞ്ഞ് മെസിയുടെ അച്ഛൻ കുടുംബത്തെയും കൂട്ടി ബാഴ്സലോണയിലേക്കു പോയി. ഇതോടെ പരസ്പരം കാണാനുള്ള ഇടവേള കുറഞ്ഞെങ്കിലും കത്തെഴുത്തിൽ മുടക്കമുണ്ടായില്ല. ഏറെ നാൾ തങ്ങളുടെ ബന്ധം രഹസ്യമാക്കി വച്ചിരുന്ന മെസിയും ആന്റൊനെല്ലയും 2009ൽ തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നു വെളിപ്പെടുത്തി.2010ൽ ഒരു സ്വകാര്യ ചടങ്ങിൽ ഇരുവരുടെയും…
Read Moreകേരളത്തിൽ സുലഭമായി ലഭിച്ചിരുന്ന ചക്ക ഇന്നു കിട്ടാക്കനി! വരിക്ക തന്നെ വേണമെന്നില്ല, കൂഴയ്ക്കും ഡിമാൻഡ്!
പൂച്ചാക്കൽ:സംസ്ഥാന ഫലമായ ചക്ക ക്ഷാമം രൂക്ഷം.ചക്കയുടെ ഗുണനിലവാരം കണ്ടാണ് സർക്കാർ ചക്ക സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത്.എന്നാൽ ചക്ക ഇപ്പോൾ കിട്ടാക്കനിയാണ്.കേരളത്തിൽ സുലഭമായി ലഭിച്ചിരുന്ന ചക്കയ്ക്ക് നാട്ടിൽ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഓരോ സീസണിലും ടൺ കണക്കിന് ചക്ക അന്യസംസ്ഥാനങ്ങളിലെക്ക് കയറ്റി അയച്ചിരുന്ന സ്ഥാനത്ത് ഒരു ലോഡ് ഒപ്പിക്കാൻ തന്നെ ഏജന്റുമാർ ബുദ്ധിമുട്ടുകയാണ്. വരിക്കച്ചക്കയ്ക്കായിരുന്നു നേരത്തെ താൽപ്പര്യം കൂടുതൽ.എന്നാൽ ഇപ്പോൾ കൂഴ ഉൾപ്പെടെ ഏതിനം ചക്കയായാലും മതി എന്ന അവസ്ഥയാണ്. വേനൽമഴ കൂടുതലായി പെയ്തതിനാൽ പ്ലാവിലെ പൂകൊഴിഞ്ഞ് പോയതിനാലാണ് ചക്കക്ക് ഇത്രയും ക്ഷാമം എന്നാണ് കൃഷി ഓഫീസർമാർ പറയുന്നത്. താനെ പഴുത്ത് വീഴുന്നതും പ്ലാവിൽ കയറി ചക്ക ഇടാൻ ആളില്ലാതെ കിളികൾ കൊത്തിയും ചക്ക ഉപയോഗശൂന്യമയി പോയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാൽ ചക്കയുടെ ഗുണവും പ്രാധാന്യവും ജനങ്ങളിലെക്ക് എത്തിക്കാൻ സർക്കാരും സംഘടനകളും ചക്ക ഫെസ്റ്റ് വെൽതന്നെ നടത്തിയതോടെ ആർക്കും…
Read More