നിലയുമായി പുതിയ വീട്ടിലെത്തി പേളി മാണിയും ശ്രീനിഷ് അരവിന്ദും ! വീട് സൂപ്പര്‍ എന്ന് ആരാധകര്‍;വീടിന്റെ വീഡിയോ കാണാം…

പുതുതായി വാങ്ങിയ ഫ്‌ളാറ്റ് ആരാധകര്‍ക്കു മുമ്പില്‍ പരിചയപ്പെടുത്തി പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വീട് പരിചയപ്പെടുത്തിയിരിക്കുന്നത്. നാലു കിടപ്പുമുറികളും അടുക്കളയും ഡൈനിങ് ഏരിയയും ലിവിങ് ഏരിയയും ബാല്‍ക്കണിയും അടങ്ങുന്നതാണ് വീട്. ആധുനികതയും പരമ്പരാഗത ശൈലിയും സമന്വയിപ്പിച്ചാണ് വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇരുവരുടെയും പ്രണയകാലം മുതലുള്ള ഓര്‍മകളും മകള്‍ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്ന കാര്യങ്ങളുമെല്ലാം വീഡിയോയില്‍ വിവരിക്കുന്നുണ്ട്. വിശാലമായ ഓപ്പണ്‍ കിച്ചനാണ് വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. മകള്‍ നില ജനിച്ച സമയത്ത് തയ്യാറാക്കിയ കുഞ്ഞിക്കാലിന്റെയും കൈയുടെയും പ്രത്യേകം മോള്‍ഡ് ചെയ്ത രൂപം ഫ്രെയിം ചെയ്‌തെടുത്തത് ലിവിങ് റൂമിലുണ്ട്. നിലയുടെ ഫുള്‍ ഷേഡ്‌സ് കാണിച്ചുള്ള ചിത്രം ഡൈനിങ് ഹാളില്‍ വെച്ചിട്ടുണ്ട്. ഗസ്റ്റ് റൂമില്‍നിന്നും ലിവിങ് ഏരിയയില്‍നിന്നും എത്തിച്ചേരാന്‍ പറ്റുന്ന തരത്തിലാണ് ബാല്‍ക്കണിയുള്ളത്. ഇവിടെയാണ് തങ്ങള്‍ ഇരിക്കാനായി ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് പേളി…

Read More

മകളെ മടിയില്‍ കിടത്തി സരിഗമ പാടി പേളി മാണി ! പാട്ടുകേട്ട് താളം പിടിച്ച് ‘ കുഞ്ഞു നില’; വീഡിയോ വൈറലാകുന്നു…

പേളി മാണിയുടെയും മകള്‍ നിലയുടെയും വിശേഷങ്ങള്‍ കേള്‍ക്കാനായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇക്കാര്യത്തില്‍ പേളി ആരാധകരെ ഒട്ടും നിരാശപ്പെടുത്താറില്ല. മകളുടെ ചിത്രങ്ങളും വീഡിയോകളും ഇടയ്ക്കിടെ പങ്കുവെച്ച് പേളി ആരാധകരെ സംതൃപ്തരാക്കാറുമുണ്ട്. ഇപ്പോള്‍ മകള്‍ക്കൊപ്പമുളള പുതിയൊരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് പേളി മാണി. മകളെ മടിയില്‍ കിടത്തി സരിഗമപ പാടുകയാണ് പേളി. അമ്മയുടെ പാട്ടിനൊത്ത് കുഞ്ഞു നില താളം പിടിക്കുന്നുമുണ്ട്. ”ഒരു ഗായികയായ ഞാന്‍, എന്റെ അറിവ് മുഴുവന്‍ കുഞ്ഞിലേക്ക് പകര്‍ന്നു കൊടുക്കുന്ന ഒരു ത്രിതങ്ക പുളകിത രംഗം ഇതാ നിങ്ങളുമായി പങ്കുവയ്ക്കുന്നു” എന്നാണ് പേളി കുറിച്ചത്. താരങ്ങളും ആരാധകരും അടക്കം നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. കുഞ്ഞു നില താളം പിടിക്കുന്നതിനെയാണ് പലരും അഭിനന്ദിച്ചിരിക്കുന്നത്. ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019…

Read More

പേളി മാണിയും ശ്രീനിഷും കുഞ്ഞിനിട്ടത് നല്ല കിടിലന്‍ പേര് ! കുഞ്ഞിന്റെ പേര് ഇങ്ങനെ…

നടി,മോഡല്‍,അവതാരക എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ച ആളാണ് പേളി മാണി. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ അഭിനയിച്ചത് പേളിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഈ ഷോയിലെ സഹ മത്സരാര്‍ഥിയായ ശ്രീനിഷ് അരവിന്ദിനെ പ്രണയിച്ച് കല്യാണം കഴിച്ച പേളി ഇപ്പോള്‍ ഇവരുടെ ആദ്യത്തെ കണ്‍മണിയ്ക്ക് പേരിട്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളും ആരാധകരും പേളിയുടെ പ്രെഗ്നന്‍സി ആഘോഷമാക്കിയിരുന്നു. നിള ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇവള്‍ ജീവിതത്തിലേക്ക് വന്നിട്ട് 28 ദിവസമായിയെന്നും ഇരുവരുടെയും ജീവിതത്തെ നിള കൂടുതല്‍ സന്തോഷം നിറഞ്ഞതും മനോഹരവുമാക്കി തീര്‍ത്തുവെന്നാണ് പേളി കുഞ്ഞിന്റെ ചിത്രം പങ്ക് വെച്ച് കുറിച്ചിരിക്കുന്നത്. https://www.facebook.com/PearleMaaneyOnline/posts/311316677026481

Read More

ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ന് ഇ​ന്ന് പ​ത്തു ദി​വ​സം; നന്ദിയറിയിച്ച് പേളിമാണി

ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ന് ഇ​ന്ന് പ​ത്തു ദി​വ​സം തി​ക​യു​ന്നു. ഓ​രോ നി​മി​ഷ​വും പ​ക​ര്‍​ത്തി അ​ത് ഞ​ങ്ങ​ളു​ടെ ഓ​ര്‍​മ​യി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. അ​ച്ഛ​ന്‍റെയും അ​മ്മ​യു​ടേ​യും ലോ​ക​മാ​ണ് താ​നെ​ന്ന് അ​വ​ള്‍​ക്ക​റി​യാം. അ​വ​ള്‍​ക്ക​റി​യാം ഞ​ങ്ങ​ള്‍ അ​വ​ളെ നി​രു​പാ​ധി​ക​മാ​യി സ്നേ​ഹി​ക്കു​ന്നു​വെ​ന്ന്. അ​വ​ള്‍ ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ വെ​ളി​ച്ച​വും സ്നേ​ഹ​വും കൊ​ണ്ടു​വ​ന്നു. ഇ​ന്ന് രാ​ത്രി ഉ​റ​ങ്ങു​മ്പോ​ള്‍ മ​ന​സി​ല്‍ ഒ​രു തോ​ന്ന​ല്‍ നി​ല​നി​ല്‍​ക്കു​ന്നു. ദൈ​വ​ത്തി​ന് ന​ന്ദി… ഈ ​മാ​ലാ​ഖ​യെ ന​ല്‍​കി അ​നു​ഗ്ര​ഹി​ച്ച​തി​ന് ന​ന്ദി… -പേ​ളി മാ​ണി

Read More

പേളി മാണി ബോളിവുഡിലേക്ക് ! അരങ്ങേറ്റ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രത്തിലെ നായകന്‍ ആരെന്നറിയാമോ ?

പേളി മാണി ബോളിവുഡിലേക്ക്. ബോളിവുഡ് ചിത്രമായ ‘ലുഡോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചാണ് അവതാരകയും നടിയുമായ പേര്‍ളി മാണി തന്റെ ബോളിവുഡ് അരങ്ങേറ്റം ആരാധകരുമായി പങ്കുവെച്ചത്. പ്രശസ്ത സംവിധായകനായ അനുരാഗ് ബസു അണിയിച്ചൊരുക്കുന്ന ‘ലുഡോ’ പേളിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്. ചിത്രം 2020 ഏപ്രില്‍ 24നു റിലീസാകുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് താരം കുറിച്ചു. പോസ്റ്ററില്‍ ഏത് അക്ഷരത്തിലാണ് താന്‍ ഭാഗമായിട്ടുള്ളതെന്നും തന്റെ നിറം എന്താണെന്നും ആരാധകര്‍ക്ക് പറയാനാവുമോ എന്നും പേളി ചോദിക്കുന്നു. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവതാരക എന്ന നിലയിലാണ് പേര്‍ളി ശ്രദ്ധിക്കപ്പെട്ടത്. കൈറ്റ്സ്, ബര്‍ഫി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ അനുരാഗ് ബസുവിന്റെ പുതിയ ചിത്രം ലുഡോയില്‍ അഭിഷേക് ബച്ചന്‍, രാജ്കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, ഫാതിമ സന ഷെയ്ഖ്, സാന്യ മല്‍ഹോത്ര തുടങ്ങിയവരാണ് പേളിയ്‌ക്കൊപ്പം അണിനിരക്കുന്നത്. View…

Read More

വേറൊരു പണിയും ഇല്ലെങ്കില്‍ പിന്നെ എന്തു ചെയ്യാനാ ! ആ വാര്‍ത്തയറിഞ്ഞ് താന്‍ ബോധം കെട്ട് വീണിട്ടൊന്നുമില്ലെന്ന് തുറന്നടിച്ച് നടി അര്‍ച്ചന സുശീലന്‍…

ബിഗ്‌ബോസിന്റെ മലയാളം പതിപ്പിലൂടെ പ്രണയത്തിലായ പേളി മാണിയും ശ്രീനിഷും ജീവിതത്തിലും ഒന്നിക്കുകയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരംപറഞ്ഞു മടുത്തിരിക്കുകയാണ് നടി അര്‍ച്ചന സുശീലന്‍.പേളിയും ശ്രീനിഷും തമ്മിലുളള വിവാഹനിശ്ചയ വാര്‍ത്ത അറിഞ്ഞ് താന്‍ ബോധം കെട്ട് വീണിട്ടൊന്നും ഇല്ലെന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് നടി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഇത്തരത്തില്‍ പ്രചരണം കാണുന്നുണ്ടെന്നും ബോധം കെടാന്‍ ശ്രീനിഷ് തന്റെ ബോയ്ഫ്രണ്ട് ഒന്നും അല്ലെന്ന് അര്‍ച്ചന പറഞ്ഞു. പേളിയും ശ്രീനിഷും തമ്മില്‍ ബിഗ് ബോസ് ഹൗസില്‍ വെച്ച് പ്രണയത്തിലായിരുന്നപ്പോള്‍ പരസ്യമായി എതിര്‍പ്പ് പറഞ്ഞയാളായിരുന്നു അര്‍ച്ചന.’അവര്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ എനിക്കും സന്തോഷമുളള കാര്യമാണ്. എന്റെ ബോയ്ഫ്രണ്ട് ഒന്നുമല്ലല്ലോ ശ്രീനിഷ്. എനിക്ക് ഒരു കുഴപ്പവും ഇല്ല. ആ വീട്ടിന് അകത്തും പുറത്തും അവരുടെ കാര്യത്തില്‍ എനിക്ക് അഭിപ്രായം ഇല്ലായിരുന്നു. വീട്ടിനകത്ത് അവരുടെ പ്രശ്നം പരിഹരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ബിഗ്‌ബോസിന് ശേഷം എനിക്ക്…

Read More

ആ പ്രണയം കപടമായിരുന്നില്ല ! പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ പുറത്ത്…

ബിഗ്‌ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. ബിഗ്‌ബോസ് ഹൗസില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. എന്നാല്‍ ബിഗ്‌ബോസില്‍ വച്ചു നടന്നത് വെറും അഭിനയമായിരുന്നെന്നും ഇവരുടെ പ്രണയം പ്രേക്ഷകരെ പറ്റിയ്ക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നും ആരോപണങ്ങള്‍ ഉണ്ടായി. View this post on Instagram You will forever be mine always😍😍 @pearlemaany #engagementphotos Click by : @sainu_whiteline A post shared by Srinish Aravind (@srinish_aravind) on Jan 17, 2019 at 3:42am PST എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ തുടങ്ങിയ പ്രണയം പുറത്തും തുടരുമെന്ന് ഇരുവരും അറിയിച്ചിരുന്നു. ഇരുവരും ആദ്യം മുതല്‍ പറയുന്ന ഒരേയൊരു പ്രശ്‌നം വീട്ടുകാരുടെ സമ്മതമാണ്. പ്രണയവിവരം തുറന്നു പറഞ്ഞതു മുതല്‍ പേളിയും ശ്രീനിഷും പങ്കുവച്ച പ്രധാന ആശങ്കയും വീട്ടുകാരുടെ ഇഷ്ടമായിരുന്നു.…

Read More

അവിടെയും ഓകെ, ഇവിടെയും ഓകെ; ഇനി തീയതി നിശ്ചയിച്ചാല്‍ മതി; പേളിയുടെ വീട്ടുകാര്‍ക്കു പിന്നാലെ തന്റെ വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചെന്ന് ശ്രീനിഷ്…

മലയാളം ബിഗ്‌ബോസിന്റെ അവസാന റൗണ്ട് വരെ മികച്ച രീതിയില്‍ മത്സരിച്ചശേഷമായിരുന്നു പേളിമാണി സാബുമോന്റെ മുമ്പില്‍ പരാജയമണിഞ്ഞത്. ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം. ഗെയിമിനു വേണ്ടി ഇരുവരും പ്രണയം അഭിനയിക്കുകയാണെന്ന് ഇരുവര്‍ക്കെതിരേയും ആരോപണമുണ്ടായിരുന്നു. എന്നാല്‍ മത്സരം പുരോഗമിക്കുമ്പോള്‍ എല്ലാ ആരോപണങ്ങളേയും അവര്‍ പ്രണയം കൊണ്ട് പരാജയപ്പെടുത്തി. ബിഗ് ബോസിന് പുറത്ത് എത്തിയ ഉടനെ തന്നെ രണ്ടു പേരും വിവാഹത്തിനായി വീട്ടുകാരോട് സംസാരിക്കാന്‍ ആരംഭിച്ചിരുന്നു. പേളിയായിരുന്നു ആദ്യം തന്റെ വീട്ടുകാരുടെ സമ്മതം തേടിയത്. അമ്മ വിവാഹത്തിന് സമ്മതിച്ചതായി പേളി സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്റെ വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചതായി അറിയിച്ചിരിക്കുകയാണ് ശ്രീനിഷ്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിഷ് ഇക്കാര്യം പറഞ്ഞത്.”പേളിയുടെ കുടുംബം എന്റെ അച്ഛനും അമ്മയുമായി സംസാരിച്ചു. രണ്ടു കൂട്ടരും…

Read More

ശ്രീനിഷുമായുള്ള ബന്ധത്തിന് അമ്മ സമ്മതിച്ചെന്ന് പേളി മാണി ! ശ്രീനിഷും പേളി മാണിയും ഒരുമിക്കുന്നതു കാത്ത് ആരാധകര്‍…

ബിഗ്‌ബോസ് റിയാലിറ്റിഷോയെ പിടിച്ചു കുലുക്കിയ പ്രണയത്തിന് ശുഭാന്ത്യമെന്ന് സൂചന. ബിഗ് ബോസിലെ മത്സരാര്‍ഥികളായിരുന്ന ശ്രീനിഷും പേളിയും തങ്ങള്‍ പരസ്പരം പ്രണയിക്കുന്നുവെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ആദ്യം തുറന്നു പറഞ്ഞത് പരിപാടിയുടെ അവതാരകനായ മോഹന്‍ ലാലിനോടായിരുന്നു. ഷോയ്ക്കു ശേഷം ഇരുവരും തമ്മിലുള്ള ബന്ധം ഉണ്ടാകില്ലെന്നും, ഷോയിലെ നിലനില്‍പ്പിനുവേണ്ടിയുള്ള ഇരുവരുടെയും നീക്കമായിരുന്നു ഇതെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കു പിന്നാലെ ഇരുവരും പ്രണയം ആത്മാര്‍ത്ഥമാണെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഒടുവിലിതാ ശ്രീനിഷുമായുള്ള ബന്ധത്തിന് അമ്മ സമ്മതം മൂളിയെന്ന് പേളി തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. അമ്മയ്ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം ആരാധകരോട് തുറന്നു പറഞ്ഞിരിക്കുന്നത്. എന്റെ അമ്മ, എന്റെ മാലാഖ, നിങ്ങളുടെ പിന്തുണയ്ക്കും, സ്നേഹത്തിനും എല്ലാവരോടും അമ്മ നന്ദി പറയുന്നു.. അതെ, അമ്മ സമ്മതിച്ചു.. എന്നാണ് പേളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. View this post on…

Read More

സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു കഴിഞ്ഞു ! ഞാനും പേളിയും ഭാവികാര്യങ്ങളെക്കുറിച്ചുള്ള ആലോചനയിലാണ്; ബിഗ്‌ബോസിലെ കാമുകന്‍ ശ്രീനിഷ് പറയുന്നതിങ്ങനെ…

ബിഗ്‌ബോസ് റിയാലിറ്റി ഷോ കണ്ട ഏവരും ചര്‍ച്ച ചെയ്ത വിഷയമായിരുന്നു പേളി മാണിയും ശീനിഷും തമ്മിലുള്ള പ്രണയം. ബിഗ്‌ബോസ് ഹൗസിനുള്ളില്‍ തന്നെ ഇരുവരുടെയും പ്രണയത്തിനെതിരേ ശബ്ദമുയര്‍ന്നിരുന്നു. ബിഗ്‌ബോസില്‍ പിടിച്ചു നില്‍ക്കാനുള്ള ഒരു കളി മാത്രമാണ് ഇവരുടെ പ്രണയമെന്നായിരുന്നു ബിഗ്‌ബോസ് ഹൗസില്‍ ഉള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഷോ കഴിഞ്ഞതോടെ എല്ലാവര്‍ക്കും അറിയേണ്ടത് ഇവരുടെ ഭാവി കാര്യങ്ങളെക്കുറിച്ചാണ്. ഇപ്പോള്‍ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിഷ്. ബിഗ് ബോസിലെ ഏറ്റവും സന്തോഷവാനായ മത്സരാര്‍ത്ഥി താനായിരുന്നുവെന്ന് ശ്രീനിഷ് ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നത്. സാബുമോന്‍ വിജയിയായതില്‍ അതിയായ സന്തോഷമുണ്ടെന്നും എന്നാല്‍ തന്റെ മനസ്സിലെ വിജയി എന്നും പേളി മാണിയാണെന്നും ശ്രീനിഷ് പ്രതികരിച്ചു. ഹൗസിലെ പേളി-ശ്രീനിഷ് പ്രണയം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇത് തിരക്കഥയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത് സത്യമല്ലെന്നും ശ്രീനിഷ് പ്രതികരിച്ചു. ഇത് സ്‌ക്രിപ്റ്റ് പ്രകാരമാണെന്ന് ചിലര്‍ പറയുന്നതു കേട്ടു. എന്നാല്‍ അതില്‍…

Read More