ഈ ലഡ്ഡു വേറെ ലെവല്‍ ! മാഗി കൊണ്ടുള്ള ലഡ്ഡു സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…

മാഗി ന്യൂഡില്‍സ് കൊണ്ട് പലവിധ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ നിരവധിയാണ്. ഓറഞ്ച് മാഗി, മാഗിക്കൊപ്പം തൈര്, മാഗി ദോശ തുടങ്ങിയ പരീക്ഷണങ്ങള്‍ പലപ്പോഴും ഹിറ്റാകാറുമുണ്ട്.

മാഗി കൊണ്ട് ലഡ്ഡു ഉണ്ടാക്കിയ പരീക്ഷണമാണ് ഏവരെയും ഞെട്ടിക്കുന്നത്. ഫേസ്ബുക്കില്‍ ആദ്യമെത്തിയ മാഗി ലഡുവിന്റെ ചിത്രം നിമിഷനേരത്തിലാണ് വൈറലായത്.

എന്നാല്‍ ഇതിന്റെ റെസിപ്പി ആര്‍ക്കും കിട്ടിയിട്ടില്ല. മാഗി പച്ചയ്ക്ക് ശര്‍ക്കരയ്ക്കൊപ്പം ചേര്‍ത്താണ് ലഡ്ഡു തയ്യാറാക്കിയതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എല്ലാ ലഡ്ഡുവും കശുവണ്ടി ഉപയോഗിച്ച് അലങ്കരിച്ചിട്ടുമുണ്ട്.

Related posts

Leave a Comment