ചാരുംമൂട് : വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായിരുന്ന വള്ളികുന്നം പുത്തൻചന്ത അമ്പിളി ഭവനത്തിൽ അമ്പിളി കുമാറിന്റെയും പരേതയായ ബീനയുടേയും മകൻ അഭിമന്യു (15)നെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ പ്രധാന പ്രതി ഉൾപ്പടെ രണ്ടു പേരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരുന്നു. പ്രധാന പ്രതി ആർ എസ് എസ് പ്രവർത്തകനായ പടയണിവെട്ടം പുത്തൻപുരക്കൽ സജയ് ജിത്ത് (21 ) വള്ളികുന്നം സ്വദേശി ജിഷ്ണു തമ്പി എന്നിവരെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇന്ന്ചോദ്യം ചെയ്യുന്നത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലായതായി സൂചനയുണ്ട്. പ്രധാന പ്രതി സജയ് ജിത്ത് ഇന്നലെ രാവിലെ കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ജിഷ്ണു വിനെ വള്ളികുന്നം പോലീസ് പിടികൂടുകയായിരുന്നു. കീഴടങ്ങിയ സജയ് ജിത്തിനെ പാലാരിവട്ടം പോലീസ് രാത്രിയോടെ അരൂർ പൊലീസിന്…
Read MoreDay: April 17, 2021
‘കൂടുതൽ കിട്ടീലെങ്കിലും വേണ്ട; ഉള്ളതു പോകാതിരുന്നാൽ മതി’; കേരളത്തില്‍ ഇത്തവണയും പ്രതീക്ഷയ്ക്ക് വകയില്ലെന്ന് റിപ്പോര്‍ട്ട്; ആശങ്കയിൽ ബിജെപി
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏറെ പ്രതീക്ഷ അര്‍പ്പിച്ച മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും വിജയസാധ്യതയും പരിശോധിച്ച് കേന്ദ്രം. സംസ്ഥാന നേതൃത്വം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി. നിലവിലെ സാഹചര്യത്തില്‍ ഉള്ള ഏക സീറ്റ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്കയാണ് അവസാനവട്ട വിലയിരുത്തലില്‍ കേന്ദ്രത്തിനുള്ളത്.നേമത്ത് ഒ.രാജഗോപാല്‍ വിജയിച്ചുകയറിയ സാഹചര്യം കുമ്മനം രാജശേഖരന് മ ത്സരിച്ചപ്പോള് ഉണ്ടായില്ലെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. പതിവുപോലെ വോട്ടിംഗ് ശതമാനം കൂടാനുള്ള സാധ്യതമാത്രമാണ് കേന്ദ്ര നേതൃത്വം കാണുന്നത്. അഞ്ച് സീറ്റെങ്കിലും ലഭിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രനേതാക്കളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ശക്തമായ അടിയൊഴുക്കളുണ്ടായതായും പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും നേതാക്കള്‍ പറയുന്നു. നേതാക്കളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന റിപ്പോര്‍ട്ടുകളാണ് താഴെക്കിടയില്‍ നിന്നു തെരഞ്ഞെടുപ്പിനുശേഷം ലഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മല്‍സരിച്ച മഞ്ചേശ്വരത്തുമാത്രമാണ് പ്രതീക്ഷയുള്ളതെന്ന വിലയിരുത്തലാണുള്ളത്.…
Read Moreതിരുവല്ല നഗരമധ്യത്തിലെ റോഡില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം;ദുരൂഹത അന്വേഷിക്കും; പ്രാഥമിക നിഗമനം ഇങ്ങനെ
തിരുവല്ല: തിരുവല്ല നഗരമധ്യത്തില്‍ റോഡില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതകള്‍ അന്വേഷിക്കുമെന്നു പോലീസ്. തിരുവല്ല പുത്തൂപറമ്പില്‍ പരേതനായ വര്‍ഗീസ് തോമസിന്റ(സെന്റ് ജോര്‍ജ് ബേക്കറി ഉടമ) മകന് നെവിന് തോമസി (34)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ എംസി റോഡരികില്‍ കാണപ്പെട്ടത്. നെവിന് ലോറി കയറി മരിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഹോട്ടല്‍ തിലക് ബാര്‍ ഹോട്ടലിലേക്ക് കയറുന്ന റോഡില്‍ ഇടതുഭാഗത്തായി തലച്ചോറ് ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സമീപത്തെ പാഴ്സല്‍ കമ്പനിയിലേക്ക് വന്ന ലോറിയുടെ പിന്ചക്രങ്ങള്ക്കിടയില്നിന്നു ശരീര അവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെ അബോധാവസ്ഥയില്‍ റോഡരികില്‍ കിടന്ന നെവിന്റെ തലയിലൂടെ വാഹനം കയറിയതാകാമെന്നു സംശയിക്കുന്നതായി തിരുവല്ല സിഐ പറഞ്ഞു. ലോറി പോലീസ് കസ്റ്റഡിയിലാണ്. പാഴ്സല്‍ കമ്പനിയിലേക്കു കയറുന്ന ഭാഗത്തെ റോഡിന്റെ അരികില്‍ ഒരാള്‍ കിടന്നാല്‍ കാണാന്‍ കഴിയില്ല. ആള് കിടക്കുന്നതറിയാതെ വാഹനം തിരിച്ചപ്പോഴുണ്ടായ അപകടത്തിലാണ് നെവിന് ഇതിനടിയില്പ്പെട്ടതെന്നു സംശയിക്കുന്നു.…
Read Moreഎൻഎസ്എസിനെതിരായ വിജയരാഘവന്റെ നിലപാട് അപക്വവും തെറ്റിദ്ധാരണാജനകവുമെന്ന് പാലോട് രവി
തിരുവനന്തപുരം: എൻഎസ്എസിനെതിരായ സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവന്റെ നിലപാട് അപക്വവും തെറ്റിദ്ധാരണാജനകവുമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ഡെപ്യുട്ടി സ്പീക്കറുമായ പാലോട് രവി. വർഗീയശക്തികളെ സഹായിക്കുന്നതാണ് വിജയരാഘവന്റെ ലേഖനത്തിലെ പരാമർശങ്ങൾ. ചരിത്രത്തെ വളച്ചൊടിക്കാനുള്ള സിപിഎമ്മിന്റെ ദുഷ്ടലാക്കാണ് ലേഖനത്തിലുടനീളം പ്രതിഫലിക്കുന്നത്. കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളിൽ കമ്യുണിസ്റ്റ് പാർട്ടിയേക്കാൾ പാരമ്പര്യവും ആത്മാർത്ഥതയും ആർജവവുമുള്ള പ്രസ്ഥാനമാണ് എൻഎസ്എസ്. കമ്മ്യുണിസ്റ്റ് പാർട്ടി രൂപംകൊള്ളുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും വർഗീയതയ്ക്കും വിവേചനങ്ങൾക്കുമെതിരെ പോരാടി പുരോഗമനപ്രസ്ഥാനങ്ങൾക്ക് മാതൃകകാട്ടികൊണ്ടാണ് എൻഎസ്എസ് സമൂഹത്തിൽ വേരുറപ്പിച്ചത്. എൻഎസ്എസ് എന്ത് പറയണമെന്നും പ്രവർത്തിക്കണമെന്നും ആജ്ഞാപിക്കാനുള്ള മാർക്സിസ്റ്റുപാർട്ടിയുടെ ശ്രമം ഔദ്ധത്യത്തിൽ കുറഞ്ഞൊന്നുമല്ല-പാലോട് രവി പ്രസ്താവനയിൽ പറഞ്ഞു.
Read Moreവനിതാ ടെക്നീഷന്‍ നേരെ അപമാന ശ്രമം; താത്കാലിക ജീവനക്കാരന് പിടിയില്‍; വിവാദങ്ങൾ വിട്ടുമാറാതെ പത്തനംതിട്ട ആശുപത്രിയിൽ
പത്തനംതിട്ട: ആംബുലന്‍സ് പീഡനത്തിന്റെ നാണക്കേടില്‍നിന്ന് മുക്തമാകാത്ത ആരോഗ്യവകുപ്പിന് ആശുപത്രിയില്‍നിന്നു മറ്റൊരു പീഡനശ്രമ പരാതി കൂടി മാനക്കേടാകുന്നു.പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പാരാ മെഡിക്കല്‍ വനിതാ ടെക്നീഷനെയാണ് ഇന്നലെ രാത്രി സഹപ്രവര്ത്തകന് അപമാനിക്കാന്‍ ശ്രമിച്ചത്. ഇതു സംബന്ധിച്ച പരാതിയില്‍ ആശുപത്രിയിലെ താത്കാലിക ജീവനക്കാരന് ചിറ്റാര്‍ സ്വദേശി അനന്തരാജിനെ(30) പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. ഇരുവരും താത്കാലിക ജീവനക്കാരാണ്. കോവിഡുമായി ബന്ധപ്പെട്ടു ജീവനക്കാരുടെ കുറവ് നികത്താന്‍ വേണ്ടി താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ചതാണ് ഇരുവരെയും. പെണ്‍കുട്ടിയുടെ ഡ്യൂട്ടി റൂമില്‍ കയറിയ അനന്തരാജ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. രാത്രിയായിരുന്നതിനാല്‍ ടെക്നീഷന്‍ വിഭാഗത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല.പെണ്‍കുട്ടി ബഹളം വച്ചതിനെത്തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ പോലീസില്‍ അറിയിച്ചു. രാത്രിതന്നെ അനന്തരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് അടൂരില്‍നിന്നു പന്തളത്തെ സിഎഫ്എല്‍ടിസിയിലേക്കു കൊണ്ടുവരുന്ന വഴി കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത്. ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ്…
Read Moreമൻസൂർ വധം; ഗൂഢാലോചന സംബന്ധിച്ചു വിലപ്പെട്ട വിവരങ്ങൾ പോലീസിന് ; സിപിഎം പ്രാദേശിക നേതാക്കളും പ്രതിസ്ഥാനത്തേക്ക്
തലശേരി: മുസ്ലിംലീഗ് പ്രവർത്തകൻ പാനൂർ പുല്ലൂക്കര മുക്കിൽ പീടിക പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസിൽ കൂടുതൽ പേർ പ്രതി സ്ഥാനത്തേക്ക്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധനയിലും നിലവിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിലൂടെയുമാണ് സിപിഎം പ്രാദേശിക നേതാക്കളുൾപ്പെടെ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുളളത്. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ചു വിലപ്പെട്ട വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ പ്രതി പുല്ലൂക്കര കായത്തീന്റെ പറമ്പത്ത് സുഹൈലിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ ഹർജി നൽകി. മൻസൂറിന്റെ കുടുംബവുമായുള്ള ആത്മബന്ധം വിശദീകരിച്ചും നിരപരാധിത്വം ആവർത്തിച്ചു കൊണ്ട് നവ മാധ്യമങ്ങളിൽ പോസ്റ്റിട്ടു കൊണ്ടുമാണ് സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായ സുഹൈൽ കോടതിയിൽ കീഴടങ്ങിയത്. സുഹൈൽ ഉൾപ്പെടെ എട്ട് പ്രതികളാണ് ഈ കേസിൽ ഇപ്പോൾ റിമാൻഡിലുള്ളത്.
Read Moreയുവതികളുടെ അടിവസ്ത്രങ്ങള്‍ പതിവായി കിണറ്റിൽ; ഒളിഞ്ഞുനോട്ടവും പതിവായതോടെ കുളിക്കാൻ പോലും പേടിച്ച് യുവതികൾ; പയ്യന്നൂരിലെ ഞരമ്പുരോഗിയെ നാട്ടുകാർ പൊക്കിയതിങ്ങനെ…
പയ്യന്നൂര്‍: സാമൂഹ്യവിരുദ്ധന്റെ ശല്യം സഹിക്കാതായപ്പോള്‍ നാട്ടുകാര്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു പ്രതിയെ കുടുക്കി. വൈപ്പിരിയം ആലക്കാടുള്ള വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവിനെയാണ് കുണ്ടയംകൊവ്വലില് നാട്ടുകാര്‍ ഇന്നുരാവിലെ പിടികൂടിയത്.ഇയാളുടെ ശല്യംമൂലം നാട്ടുകാര്‍ പൊറുതിമുട്ടാന്‍ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി. യുവതികളുടെ അലക്കി ഉണങ്ങാനിടുന്ന അടിവസ്ത്രങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പരിസരത്തെ കിണറുകളിലാണ് കാണപ്പെട്ടിരുന്നത്. ഇതോടെ കിണറിലെ മാലിന്യങ്ങള്‍ നീക്കി പലരും കിണറുകള്‍ വറ്റിച്ച് ശുചിയാക്കി. കുളിമുറികളിലേക്കും മറ്റുമുള്ള ഒളിഞ്ഞുനോട്ടം മറ്റൊരു ശല്യമായി. ഇതിന് പുറമെ ചില വീടുകളില്‍നിന്നും മൊബൈല്‍ ഫോണുകളും കാണാതായി. ഇരുട്ടിന്റെ മറവിലുള്ള ഈ വിക്രിയകള്‍ക്ക് പിന്നിലുള്ളയാളെ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ വിഫലമായപ്പോഴാണ് സാധ്യതയുള്ള പല സ്ഥലങ്ങളിലായി നാട്ടുകാര്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. പതിവുപോലെ അടിവസ്ത്രം അടിച്ചുമാറ്റി ആത്മസായൂജ്യത്തോടെ കിണറില്‍ തള്ളാനെത്തിയ വിരുതന് നിരീക്ഷണ കാമറയില്‍ കുടുങ്ങി. ഇന്നുരാവിലെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടിയപ്പോള്‍ ഇയാള്‍ക്ക് എല്ലാം സമ്മതിക്കേണ്ടിവന്നു.…
Read Moreകായംകുളം കൊച്ചുണ്ണിയൊക്കെ എന്ത്..! പോത്തിനെ ബൈക്കിടിച്ചു;പരിക്കേറ്റ പോത്തിനെയും കൂടെയുള്ള പോത്തിനെയും പരിക്കേറ്റയാളുടെ സുഹൃത്തുക്കൾ കടത്തിക്കൊണ്ടു പോയി….
ഇരിക്കൂർ(കണ്ണൂർ): ബൈക്കിടിച്ച് പോത്തിനും ബൈക്ക് യാത്രികനും പരിക്കേറ്റു. പിന്നാലെയെത്തിയ ബൈക്ക് യാത്രികന്റെ സുഹൃത്തുക്കൾ പരിക്കേറ്റ പോത്തിനെയും കൂടെയുണ്ടായിരുന്ന പോത്തിനെയും മോഷ്ടിച്ചു കടത്തി. ഇന്നലെ രാത്രി ഇരിക്കൂർ പെടയങ്ങോട് നരിത്തൂക്ക് നഴ്സറിക്ക് സമീപമായിരുന്നു സംഭവം. ഇരിക്കൂർ പട്ടുവം സ്വദേശി ഹനീഫയുടെ പോത്തുകളെയാണ് മോഷ്ടിച്ചു കടത്തിയത്. ഒരു വയസോളം പ്രായമുള്ള കുട്ടി പോത്തുകളെ ഹനീഫ ഇന്നലെ രാവിലെ മേയാൻ വിട്ടതായിരുന്നുവെന്ന് പറയുന്നു. ദിശ തെറ്റി പെടയങ്ങോട് എത്തിയ പോത്തുകളെ രാത്രി ഹനീഫ ഇരിക്കൂറിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും നോമ്പ് മുറിക്കേണ്ട സമയമായതിനാൽ റോഡരികിലാക്കി വീട്ടിലേക്ക് മടങ്ങിയതായി പറയുന്നു. രാത്രി 7.30 ഓടെ ഇതുവഴി ബൈക്കിലെത്തിയ പടിയൂർ സ്വദേശി പോത്തിനെ ഇടിച്ച് വീഴുകയായിരുന്നു. തുടർന്ന് ഇയാളുടെ നിർദ്ദേശ പ്രകാരം എത്തിയ സുഹൃത്തുക്കൾ രണ്ട് പോത്തുകളെയും വാഹനത്തിൽ കടത്തിക്കൊണ്ടുപോയതായാണ് പരാതി. നാട്ടുകാർ ഹനീഫയെ വിവരമറിയിച്ചതിനെ തുടർന്ന് പോത്തുകൾ മോഷണം പോയതായി കാണിച്ച് ഹനീഫ ഇരിക്കൂർ…
Read Moreമൻസൂർ കേസിലെ പ്രതിയുടെ ദുരൂഹ മരണം; കേസ് അന്വേഷണം വഴിതിരിച്ചു വിടാനും ശ്രമം
കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരും വരെ കാത്തിരിക്കാന്‍ പോലീസ്. റിപ്പോര്‍ട്ട് വന്നതിനുശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താനാണ് തീരുമാനം. സംഭവത്തില്‍ ദൂരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുടൂതല്‍ വിദഗ്ധാഭിപ്രായം തേടിയശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാകൂ. അതേസമയം കേസന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണോ കൂട്ടുപ്രതികള്‍ നടത്തുന്നതെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ആത്മഹത്യചെയ്ത രതീഷ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് കൂട്ടുപ്രതികള്‍ മൊഴിനല്‍കിയിട്ടുണ്ട്. രതീഷിന് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നതായും മന്‍സൂര്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് അന്വേഷണം.
Read Moreആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ “ശരിക്കും വില്ലന്‍’; മാരക ലഹരി മരുന്നുകളുമായി പ്രസാദ് പോലീസ് പിടിയിൽ; വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളും
കൊച്ചി: സിനിമയിലെ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ തൃക്കാക്കര സ്വദേശി പ്രസാദ് ജീവിതത്തിലും വില്ലന്‍ തന്നെ. ഇന്നലെ മാരക ലഹരി മരുന്നുകളുമായി ഇയാളെ എറണാകുളത്തുനിന്നു പിടികൂടിയതിനു പിന്നാലെയാണ് പ്രസാദിന്റെ തിരശീലക്കു പിന്നിലെ “വില്ലന്‍’ മുഖം പുറത്തറിയുന്നത്. ഇയാള്‍ക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളില്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് കേസ് നിലവിലുള്ളതായാണ് പ്രസാദിനെ പിടികൂടിയ എക്സൈസ് വ്യക്തമാക്കുന്നത്. എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഇന്നലെ നഗരത്തില്‍ നടത്തിയ റെയ്ഡില്‍ നോര്‍ത്തിലുള്ള പരമാര റോഡില്‍നിന്നുമാണ് മാരക ലഹരിമരുന്നുമായി പ്രദാസിനെ എക്സൈസ് പിടികൂടിയത്. ഇയാളില്‍ നിന്നും 2.5 ഗ്രാം ഹാഷിഷ് ഓയില്‍, 0.1 ഗ്രാം ബ്രൂപിനോര്‍ഫിന്‍, 15 ഗ്രാം കഞ്ചാവ്, വളയന്‍ കത്തി എന്നിവ കണ്ടെത്തിയിരുന്നു. പ്രസാദിന് ലഹരി വസ്തുക്കള്‍ ലഭിക്കുന്നത് എവിടെനിന്നാണെന്ന് എക്സൈസ് അന്വേഷിച്ച് വരികയാണ്. പ്രസാദ് മറ്റാര്‍ക്കെങ്കിലും ലഹരി വില്പന നടത്തിയിരുന്നോ എന്ന കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരും. നിവിന്‍ പോളി…
Read More