എ​ൻഎ​സ്എ​സി​നെ​തി​രാ​യ വി​ജ​യ​രാ​ഘ​വ​ന്‍റെ നി​ല​പാ​ട് അ​പ​ക്വ​വും തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​വുമെന്ന് പാ​ലോ​ട് ര​വി

 

തി​രു​വ​ന​ന്ത​പു​രം: എ​ൻഎ​സ്എ​സി​നെ​തി​രാ​യ സി​പി​എം ആ​ക്ടി​ങ് സെ​ക്ര​ട്ട​റി വി​ജ​യ​രാ​ഘ​വ​ന്‍റെ  നി​ല​പാ​ട് അ​പ​ക്വ​വും തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​വു​മാ​ണെ​ന്ന് കെപിസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ ഡെ​പ്യു​ട്ടി സ്പീ​ക്ക​റു​മാ​യ പാ​ലോ​ട് ര​വി. 

വ​ർ​ഗീ​യ​ശ​ക്തി​ക​ളെ സ​ഹാ​യി​ക്കു​ന്ന​താ​ണ് വി​ജ​യ​രാ​ഘ​വ​ന്‍റെ ലേ​ഖ​ന​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ. ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കാ​നു​ള്ള സി​പി​എ​മ്മി​ന്‍റെ ദു​ഷ്ട​ലാ​ക്കാ​ണ് ലേ​ഖ​ന​ത്തി​ലു​ട​നീ​ളം പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ന​വോ​ത്ഥാ​ന പോ​രാ​ട്ട​ങ്ങ​ളി​ൽ ക​മ്യു​ണി​സ്റ്റ് പാ​ർ​ട്ടി​യേ​ക്കാ​ൾ പാ​ര​മ്പ​ര്യ​വും ആ​ത്മാ​ർ​ത്ഥ​ത​യും ആ​ർ​ജ​വ​വു​മു​ള്ള പ്ര​സ്ഥാ​ന​മാ​ണ് എ​ൻഎ​സ്എ​സ്.

ക​മ്മ്യു​ണി​സ്റ്റ് പാ​ർ​ട്ടി രൂ​പം​കൊ​ള്ളു​ന്ന​തി​നും പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ത​ന്നെ അ​നാ​ചാ​ര​ങ്ങ​ൾ​ക്കും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും വ​ർ​ഗീ​യ​ത​യ്ക്കും വി​വേ​ച​ന​ങ്ങ​ൾ​ക്കു​മെ​തി​രെ പോ​രാ​ടി പു​രോ​ഗ​മ​ന​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​കാ​ട്ടി​കൊ​ണ്ടാ​ണ് എ​ൻഎ​സ്എ​സ് സ​മൂ​ഹ​ത്തി​ൽ വേ​രു​റ​പ്പി​ച്ച​ത്. 

എ​ൻഎ​സ്എ​സ് എ​ന്ത് പ​റ​യ​ണ​മെ​ന്നും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ആ​ജ്ഞാ​പി​ക്കാ​നു​ള്ള മാ​ർ​ക്സി​സ്റ്റു​പാ​ർ​ട്ടി​യു​ടെ ശ്ര​മം ഔ​ദ്ധ​ത്യ​ത്തി​ൽ കു​റ​ഞ്ഞൊ​ന്നു​മ​ല്ല-​പാ​ലോ​ട് ര​വി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.  

Related posts

Leave a Comment