കണ്ണൂർ: സെൻട്രൽ ജയിലിലെ ഓഫീസിൽ നിന്നും രണ്ടുലക്ഷം രൂപ മോഷണംപോയി. ജയിലിലെ പ്രധാന ഗെയിറ്റിനു സമീപത്തെ ഓഫീസിൽനിന്നാണ് പണം കവർന്നത്. പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 1,95,600 രൂപ കവർന്നു. ഇത്രയും സുരക്ഷയുള്ള ജയിനുള്ളിൽ കവർച്ച നടന്നത് പോലീസിനെയും ജയിൽ അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്. ടൗൺ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജയിലിലെത്തി പരിശോധന നടത്തി. മോഷണത്തിൽ വളരെ വൈദഗ്ധ്യം നേടിയയാൾക്ക് മാത്രമേ ജയിലിൽ മോഷണം നടത്താകൂവെന്ന നിഗമനത്തിലാണു പോലീസ്. ജയിൽ വളപ്പിലെ ചപ്പാത്തി കൗണ്ടറിൽ നിന്നും വില്പന നടത്തിയ ചപ്പാത്തി, ബിരിയാണി, ചിക്കൻ കബാവ്, ചിക്കൻ കറി, ചിപ്സ് എന്നിവയുടെ ഒരുദിവസത്തെ കളക്ഷനാണ് മോഷണം പോയത്. ജയിൽ ഭക്ഷണം വിറ്റു കിട്ടുന്ന പണം അതാത് ദിവസങ്ങളിൽ ജയിലിലെ ഓഫീസിൽ അടയ്ക്കുകയാണു പതിവ്.
Read MoreDay: April 22, 2021
തുടർച്ചയായി ഹാജരായില്ല! സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയെ തിരുവനന്തപുരത്തുനിന്നും ‘പൊക്കി’ പോലീസ്
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായര്‍ അറസ്റ്റില്‍. വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരത്തുനിന്നും കോഴിക്കോട് കസബ പോലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയുടെ അറസ്റ്റ് വാറന്റിനെ തുടർന്നാണ് നടപടി. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് കോഴിക്കോട് ജുഡീഷൽ മജിസ്ട്രേറ്റ് സരിതയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സോളാര്‍ പാനല്‍ സ്ഥാപിക്കാൻ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. ബിജു രാധാകൃഷ്ണൻ ഒന്നാം പ്രതിയും സരിത രണ്ടാം പ്രതിയും ഇവരുടെ സഹായി മണിമോൻ മൂന്നാം പ്രതിയുമാണ്. കേസിൽ ജാമ്യം റദ്ദാക്കിയ കോടതി, സരിതയ്ക്കും ബിജു രാധാകൃഷ്ണനും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ല്‍ കോഴിക്കോട് കസബ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, അസുഖം കാരണമാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നത് എന്നാണ്…
Read Moreഇനി ക്യൂ നില്‍ക്കണ്ട…മദ്യം വീട്ടു പടിക്കല്‍ ! ഹോം ഡെലിവറിയ്ക്കൊരുങ്ങി ബെവ്കോ; ‘ആപ്പിലാകാതെ’ ഇനി വെബ്സൈറ്റ് ഉപയോഗിച്ചുള്ള പരീക്ഷണം…
കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്പോള്‍ കാലാനുസൃതമായ മാറ്റത്തിനൊരുങ്ങി ബെവ്കോയും. മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാനാണ് പുതിയ പദ്ധതി. കോവിഡിന്റെ ആദ്യഘട്ടത്തില്‍ തന്നെ മറ്റു സംസ്ഥാനങ്ങള്‍ മദ്യത്തിന്റെ ഹോം ഡെലിവറി നടപ്പിലാക്കിയിരുന്നു. ഈ പാത പിന്തുടരാനാണ് ബെവ്കോയുടെ തീരുമാനം. സാമൂഹിക അകലം പാലിക്കാനായി മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്നതു പരിഗണിക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതും കണക്കിലെടുക്കുന്നുണ്ട്. ആദ്യ ചര്‍ച്ച കഴിഞ്ഞു. ബംഗാള്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബെവ്കോ എം.ഡി തിരിച്ചെത്തിയാല്‍ തുടര്‍ നടപടികള്‍ വേഗത്തിലാകുമെന്നാണ് വിവരം. ബെവ്ക്യൂ ആപ്പിന് പകരം കോര്‍പ്പറേഷന്റെ വെബ്സൈറ്റ് തന്നെ ഹോം ഡെലിവറിക്കായി പരിഷ്കരിക്കാനാണ് ആലോചന. ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളുമായി സഹകരിച്ചാകും പദ്ധതി നടപ്പിലാക്കുക. അതേസമയം കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പിന് വീണ്ടും അനുമതി തേടി ഫെയര്‍കോഡ് ടെക്നോളജീസ് ബിവറേജസ് കോര്‍പ്പറേഷനെ സമീപിച്ചിട്ടുണ്ട്. ഇവരുമായുള്ള ഒരു വര്‍ഷ കരാര്‍ നിലവിലുണ്ട്. ആപ്പ് പ്രവര്‍ത്തന സജ്ജമാണെന്നും കോര്പ്പറേഷന്…
Read Moreആരാധകജയം! മുതലാളിമാരുടെ മാത്രം നിയന്ത്രണത്തിലല്ല യൂറോപ്യൻ ഫുട്ബോൾ
ലണ്ടൻ: പണക്കൊതിയന്മാരായ മുതലാളിമാരുടെ മാത്രം നിയന്ത്രണത്തിലല്ല യൂറോപ്യൻ ഫുട്ബോൾ എന്ന് അടിവരയിട്ട് ആരാധകർ നടത്തിയ വിപ്ലവം വിജയിച്ചു. ഇതോടെ യൂറോപ്പിലെ 12 വന്പൻ ക്ലബ്ബുകൾ ചേർന്ന് ആരംഭിക്കാനിരുന്ന യൂറോപ്യൻ സൂപ്പർ ലീഗ് (യുഎസ്എൽ) അകാലത്തിൽ പൊലിഞ്ഞു. ഞായറാഴ്ച പ്രഖ്യാപിക്കപ്പെട്ട്, ചൊവ്വാഴ്ച രാത്രിയോടെ നിശ്ചലമായ കടലാസ് ലീഗ് മാത്രമായി യുഎസ്എൽ. വെറും 48 മണിക്കൂർ ആയുസ് മാത്രമാണു യൂറോപ്യൻ സൂപ്പർ ലീഗിനുണ്ടായുള്ളൂ. ബിഗ് സിക്സ് എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ആറ് ക്ലബ്ബുകൾ (മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ടോട്ടനം, ചെൽസി) ലീഗിൽനിന്നു പിന്മാറിയതോടെയാണ് യുഎസ്എൽ അകാലത്തിൽ പൊലിഞ്ഞത്. ആരാധകരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്നായിരുന്നു ഇംഗ്ലീഷ് ക്ലബ്ബുകളുടെ പിന്മാറ്റം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അടക്കം യൂറോപ്യൻ സൂപ്പർ ലീഗിനെതിരേ രംഗത്തെത്തിയിരുന്നു, ഒപ്പം ഡേവിഡ് ബെക്കാം അടക്കമുള്ള ഫുട്ബോൾ മുൻ താരങ്ങളും. യു ടേണ്യുവേഫ ചാന്പ്യൻസ് ലീഗിനു ബദലായി യൂറോപ്യൻ…
Read Moreഒരുവർഷം മുമ്പ് അച്ചൻകോവിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്ന്! അതും സ്വവര്‍ഗ രതിക്കിടെ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മാവേലിക്കര: ഒരു വര്‍ഷത്തിന് മുന്‍പ് അച്ചന് കോവിലാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം സ്വവര്‍ഗ രതിക്കിടെ സംഭവിച്ച കൊലപാതകമെന്ന് പോലീസ്. മരിച്ചയാളെ തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധന വഴി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിന് മാവേലിക്കര വലിയപെരുമ്പുഴ പാലത്തിന് കിഴക്കുവശം അച്ചന്‍കോവിലാറ്റില്‍ അജ്ഞാത പുരുഷ മൃതദേഹം കണ്ടെത്തിയിരുന്നു. പിന്നീട് ഡിഎന്‍എ പരിശോധന വഴി മൃതദേഹം ഇതേ കാലയളവില്‍ ചെട്ടികുളങ്ങരയില്‍ നിന്ന് കാണാതായ കണ്ണമംഗലം കൈതവടക്ക് കന്നേല്‍ വീട്ടില്‍ വിനോദി(34)ന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു. മുങ്ങിമരണം എന്ന് ധരിച്ച് അവസാനിപ്പിക്കേണ്ട കേസില്‍ പോലീസിന് തോന്നിയ ചില സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കേസില്‍ ചെട്ടികുളങ്ങര പേള ഷിബുഭവനത്തില്‍ ഷിബു കാര്ത്തികേയന്(32), പേള കൊച്ചുകളീക്കല്‍ അനില്‍കുമാര്‍(45) എന്നിവര്‍ പിടിയിലായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വലിയപെരുമ്പുഴ പാലത്തിന് സമീപം അജ്ഞാത പുരുഷന്റെ മൃതദേഹം ജീർണാവസ്ഥയില് വിവസ്ത്രനായ നിലയില്‍ പൊങ്ങി. ഇതേകാലയളവില്‍ ചെട്ടികുളങ്ങരയില്‍…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? പെണ്‍കുട്ടി പ്രണയ ബന്ധത്തിൽനിന്നും പിന്മാറി; മുട്ടന്‍പണി കൊടുത്ത് യുവാവ്; ഒടുവില്‍ കുടുങ്ങി
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകു ട്ടിയെ പ്രണയംനടിച്ചു പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ നിരവധി ആളുകൾക്ക് അയച്ചു നൽകുകയും ചെയ്തയാളെ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ഭാഗത്ത് കണ്ണംകുടിയിൽ ബാദുഷാ സജീർ (സുട്ടു-21) ആണ് അറസ്റ്റിലായത്. മൊബൈലിൽ ചിത്രങ്ങൾ കിട്ടിയ ഒരാൾ കോട്ടയം ഡിവൈഎസ്പി എം. അനിൽ കുമാറിനെ വിവരമറിയിച്ചതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. പെണ്‍കുട്ടിയെ പരിചയപ്പെട്ടു പ്രണയം നടിച്ച് നിരവധി ദിവസങ്ങളിൽ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്ത ഇയാൾ പെണ്‍കുട്ടി പ്രണയ ബന്ധത്തിൽനിന്നും പിന്മാറുന്നു എന്നറിയിച്ചതിനെ തുടർന്ന് നിരവധി പേർക്കു നഗ്നചിത്രങ്ങൾ അയച്ചു നൽകുകയായിരുന്നു. നഗ്നചിത്രങ്ങൾ അടങ്ങിയ ഇയാളുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. കോട്ടയം ഡിവൈഎസ്പി ഓഫീസിലെ സബ് ഇൻസ്പെക്ടർമാരായ പി.ബി. ഉദയകുമാർ, കെ.ആർ. പ്രസാദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.ആർ. അരുണ്‍കുമാർ, സീനിയർ സിപിഒമാരായ നിസാർ, ബിജു ബാലൻ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഏറ്റുമാനൂർ…
Read Moreഡബിൾ ഗോകുലം
കൊച്ചി: ആദ്യം ഐലീഗ് കിരീടം. ഇപ്പോൾ കേരള പ്രീമിയർ ലീഗിലും രാജാക്കന്മാർ. ഗോകുലം കേരള എഫ്സിയുടെ സ്വപ്നതുല്യമായ സീസണിന് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കിരീടമുയർത്തി പരിസമാപ്തി. ആവേശകരമായ കേരള പ്രീമിയർ ലീഗ് ഫൈനലിൽ കെഎസ്ഇബിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം തോല്പിച്ചത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു. എക്സ്ട്രാ ടൈമിന്റെ ആദ്യമിനിറ്റിൽ ഗണേഷനാണ് വിജയഗോൾ നേടിയത്. എം.വി. വിഗ്നേഷ് (54) കെഎസ്ഇബിക്കായും നിംഷാദ് റോഷൻ (80) ഗോകുലത്തിനായും വലകുലുക്കി. സീസണില്‍ ഒരു മത്സരംപോലും തോല്‍ക്കാതെയാണ് ഗോകുലം കേരളയുടെ രണ്ടാം കിരീടനേട്ടം. 2018ല്‍ ആദ്യമായി ലീഗ് ചാമ്പ്യന്മാരായ ടീം കഴിഞ്ഞ സീസണ് ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് തോറ്റിരുന്നു. ചാമ്പ്യന്‍ നേട്ടത്തോടെ രണ്ടുതവണ കെപിഎല്‍ കിരീടം നേടുന്ന ടീമെന്ന എസ്ബിഐയുടെ നേട്ടത്തിനൊപ്പമെത്താനും ഗോകുലത്തിനായി. ഗോകുലത്തിന്റെ സാലിയോ ഗ്വിണ്ടോയാണ് ലീഗിലെ ടോപ് സ്കോറര്‍ (8). ലീഗിലെ കന്നിക്കാരായ…
Read Moreഇവിടെ എല്ലാവർക്കും സുഖം; അവിടെയും അപ്രകാരമെന്നു വിശ്വസിക്കുന്നു…! നാടിന്റെയും നാട്ടുകാരുടെയും വിശേഷങ്ങൾ കൈമാറിയിരുന്ന ഫിലിപ്പച്ചായൻ പടിയിറങ്ങി
തോപ്രാംകുടി: നാടിന്റെയും നാട്ടുകാരുടെയും വിശേഷങ്ങൾ കൈമാറിയിരുന്ന ഫിലിപ് പടിയിറങ്ങി. 40 വർഷം വിശേഷങ്ങൾ എത്തിച്ചിരുന്ന വാത്തിക്കുടി പഞ്ചായത്തിലെ പെരുംതൊട്ടി ബ്രാഞ്ച് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനാണ് സർവീസിൽ നിന്നും വിരമിച്ചത്. 1982ൽ ഇവിടെ പോസ്റ്റ്ഓഫീസ് ആരംഭിക്കുന്പോൾ 112. 50 രൂപ മാസ വേതനത്തിനു ജോലിയിൽ പ്രവേശിച്ച ഫിലിപ് 65-ാം വയസിൽ വിരമിക്കുന്പോൾ 17427 രൂപ വേതനം വാങ്ങി മറ്റു ആനുകൂല്യങ്ങൾ ഒന്നും ഇല്ലാതെയാണ് സേവനം അവസാനിപ്പിക്കുന്നത്. ഫോണോ മറ്റ് ആധുനിക വാർത്താ വിനിമയ സൗകര്യങ്ങളൊ ഇല്ലാതിരുന്ന കാലത്ത് കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചു മന്നാത്തറ, രാജമുടി, പതിനേഴുകന്പനി, കിളിയാർകണ്ടം, ചന്ദനക്കവല, കാരിക്കവല തുടങ്ങിയ സ്ഥലങ്ങളിൽ കത്തുകൾ വിതരണം ചെയ്തിരുന്ന ഫിലിപ്പച്ചായൻ എന്നും നാട്ടുകാരുടെ വിശേഷം സൂക്ഷിപ്പുകാരനായിരുന്നു. വിദേശത്തുള്ള മക്കളുടെ കത്തുകളും മണിയോർഡറുകളും കാത്തിരുന്ന മാതാപിതാക്കളും പ്രണയത്തിന്റെ മധുരവും കൊതിച്ച് കണ്ണും കൂർപ്പിച്ചിരുന്നവരും സർക്കാർ ഉത്തരവുകൾക്കു കാതോർത്തിരുന്നവരും ഒക്കെ ഫിലിപ്പച്ചായന്റെ കാൽപ്പെരുമാറ്റം…
Read Moreആനപ്പുറത്തിരിക്കുന്ന വീരപുരുഷന്! ഇടുക്കിയിൽ നിന്നു 12-ാം നൂറ്റാണ്ടിലെ ചരിത്ര സ്മാരകം കണ്ടെടുത്തു
രാജകുമാരി: ഇടുക്കി ചതുരംഗപ്പാറയിൽ നിന്നും പന്ത്രണ്ടാം നൂറ്റാണ്ടിലെ ചരിത്രസ്മാരകമായ വീരക്കല്ലുകൾ കണ്ടെടുത്തു. ആനപ്പുറത്തിരിക്കുന്ന വീരപുരുഷന്റെ അപൂർവമായ സംഘകാല സ്മാരകമാണ് കണ്ടെത്തിയത്. ഇടുക്കിയുടെ സംഘകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലാണ് ഇത്. ചതുരംഗപ്പാറയിൽ തമിഴ്നാടിന്റെ അതിർമലയുടെ കിഴക്കേ അറ്റത്തുള്ള ആൽമരച്ചുവട്ടിലാണ് പന്ത്രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ശിൽപ ചാതുരി അധികമാരും ശ്രദ്ധിക്കപ്പെടാത്ത നിലയിൽ ചരിത്ര ഗവേഷണ സംഘം വീരക്കല്ല് കണ്ടെത്തിയത്. വിജയഭേരിമുഴക്കി നിൽക്കുന്ന ആനയുടെ മുകളിൽ ആഭരണങ്ങളണിഞ്ഞ് വില്ലും ആയുധങ്ങളുമായി വിജയശ്രീലാളിതനായിരിക്കുന്ന വീരന്റെ നിർമിതിയാണ് വീരക്കല്ല്. ഒരടിയോളം ഉയരമുള്ള കല്ലിലാണ് ശില്പം കൊത്തിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരം പ്രാചീന നിർമിതി കണ്ടെത്തുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ നെടുങ്കണ്ടം പുരാവസ്തു ചരിത്ര സംരക്ഷണസമിതി അംഗം ഡോ. രാജീവ് പുലിയൂർ പറഞ്ഞു. നൂറ്റാണ്ടുകൾക്ക് മുന്‍പേ ഇടുക്കിയുടെ മലമടക്കുകളിൽ ഒരു നാഗരികത ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് കണ്ടെത്തൽ എന്നാണ് വിലയിരുത്തൽ.
Read Moreപണിപാളി! മാലിന്യം തള്ളിയയാൾക്ക് ഇരട്ട പ്രഹരം; തിരിച്ചെടുപ്പിച്ചതിനു പുറമേ 10,000 രൂപ പിഴയും
കോടിക്കുളം: പഞ്ചായത്തിലെ ഒന്പതാംവാർഡായ വണ്ടമറ്റത്ത് റോഡരികിൽ മാലിന്യം തള്ളിയയാൾക്കെതിരേ നടപടി. മാലിന്യം തള്ളിയയാളെ കണ്ടെത്തി തിരിച്ചെടുപ്പിച്ച് 10000 രൂപ പിഴ അടപ്പിക്കുകയും ചെയ്തു. ഞറുക്കുറ്റി ഭാഗത്ത് ആറുചാക്കുകളിലായി നിക്ഷേപിച്ചിരുന്ന മാലിന്യമാണ് വാർഡ് മെംബർ പോൾസണ്‍ മാത്യു അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും, ഹരിതകർമ സേനാംഗങ്ങളും ചേർന്ന് പരിശോധിച്ചത്. വിശദമായ പരിശോധനയിൽ ചാക്കുകളിൽ നിന്നും ലഭിച്ച ചില പേപ്പറുകളിൽ നിന്നും മാലിന്യം നിക്ഷേപിച്ചവരെക്കുറിച്ച് ഫോണ്‍ നന്പർ ഉൾപ്പെടെയുള്ള വിവരം ലഭിച്ചിരുന്നു. ഇവരെ ഉടൻ വിളിച്ചുവരുത്തുകയും 10000 രൂപ പിഴയടപ്പിച്ച് മാലിന്യം നീക്കം ചെയ്യാനാവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇവർ തന്നെ മാലിന്യം നീക്കം ചെയ്തു. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി അഗസ്റ്റിൻ, മെഡിക്കൽ ഓഫീസർ ഡോ.സാം വി.ജോണ്‍ എന്നിവർ പറഞ്ഞു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ടോം, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സുബീർ, ഹെഡ് ക്ലർക്ക്…
Read More