ഇങ്ങനെയൊക്കെ ചെയ്യാമോ? പെ​ണ്‍​കു​ട്ടി പ്ര​ണ​യ ബ​ന്ധ​ത്തി​ൽ​നി​ന്നും പി​ന്മാ​റി; മുട്ടന്‍പണി കൊടുത്ത് യുവാവ്; ‌ ഒടുവില്‍ കുടുങ്ങി

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകു ട്ടിയെ പ്ര​ണ​യം​ന​ടി​ച്ചു പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് അ​യ​ച്ചു ന​ൽ​കു​ക​യും ചെ​യ്ത​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ട​ക്കു​ന്നം ഭാ​ഗ​ത്ത് ക​ണ്ണം​കു​ടി​യി​ൽ ബാ​ദു​ഷാ സ​ജീ​ർ (സു​ട്ടു-21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മൊ​ബൈ​ലി​ൽ ചി​ത്ര​ങ്ങ​ൾ കി​ട്ടി​യ ഒ​രാ​ൾ കോ​ട്ട​യം ഡി​വൈ​എ​സ്പി എം. ​അ​നി​ൽ കു​മാ​റി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ടു പ്ര​ണ​യം ന​ടി​ച്ച് നി​ര​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്ത ഇ​യാ​ൾ പെ​ണ്‍​കു​ട്ടി പ്ര​ണ​യ ബ​ന്ധ​ത്തി​ൽ​നി​ന്നും പി​ന്മാ​റു​ന്നു എ​ന്ന​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​ർ​ക്കു ന​ഗ്ന​ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.

ന​ഗ്ന​ചി​ത്ര​ങ്ങ​ൾ അ​ട​ങ്ങി​യ ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

കോ​ട്ട​യം ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​ബി. ഉ​ദ​യ​കു​മാ​ർ, കെ.​ആ​ർ. പ്ര​സാ​ദ്, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. അ​രു​ണ്‍​കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ നി​സാ​ർ, ബി​ജു ബാ​ല​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഏ​റ്റു​മാ​നൂ​ർ എ​സ്എ​ച്ച്ഒ പി.​കെ. മ​നോ​ജ്കു​മാ​ർ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment