പണിപാളി! മാ​ലി​ന്യം ത​ള്ളി​യ​യാ​ൾ​ക്ക് ഇ​ര​ട്ട പ്ര​ഹ​രം; തി​രി​ച്ചെ​ടു​പ്പി​ച്ച​തി​നു പു​റ​മേ 10,000 രൂ​പ പി​ഴ​യും

കോ​ടി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താംവാ​ർ​ഡാ​യ വ​ണ്ട​മ​റ്റ​ത്ത് റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി.
മാ​ലി​ന്യം ത​ള്ളി​യ​യാ​ളെ ക​ണ്ടെ​ത്തി തി​രി​ച്ചെ​ടു​പ്പി​ച്ച് 10000 രൂ​പ പി​ഴ അ​ട​പ്പി​ക്കു​ക​യും ചെ​യ്തു.

ഞ​റു​ക്കു​റ്റി ഭാ​ഗ​ത്ത് ആ​റുചാ​ക്കു​ക​ളി​ലാ​യി നി​ക്ഷേ​പി​ച്ചി​രു​ന്ന മാ​ലി​ന്യ​മാ​ണ് വാ​ർ​ഡ് മെം​ബ​ർ പോ​ൾ​സ​ണ്‍ മാ​ത്യു അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ​വ​കു​പ്പും, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് പ​രി​ശോ​ധി​ച്ച​ത്.

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ചാ​ക്കു​ക​ളി​ൽ നി​ന്നും ല​ഭി​ച്ച ചി​ല പേ​പ്പ​റു​ക​ളി​ൽ നി​ന്നും മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ​ക്കു​റി​ച്ച് ഫോ​ണ്‍ ന​ന്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​വ​രെ ഉ​ട​ൻ വി​ളി​ച്ചു​വ​രു​ത്തു​ക​യും 10000 രൂ​പ പി​ഴ​യ​ട​പ്പി​ച്ച് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​വ​ർ ത​ന്നെ മാ​ലി​ന്യം നീ​ക്കം ചെ​യ്തു.

മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സാം വി.​ജോ​ണ്‍ എ​ന്നി​വ​ർ പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന​യ്ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ടോം, ​ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​ബീ​ർ, ഹെ​ഡ് ക്ല​ർ​ക്ക് ജ​യ​കു​മാ​ർ, വി​ഇ​ഒ മാ​രാ​യ മ​ഞ്ജു , ല​സീ​ല ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളാ​യ പു​ഷ്പ രാ​ജേ​ഷ്, ബി​ന്ദു ബി​ജോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment