ന്യൂഡൽഹി: കോവിഡിനുള്ള മരുന്നുകളിലൊന്നായ ഫാബിഫ്ളു തന്റെ മണ്ഡലത്തിലുള്ളവർക്ക് സൗജന്യമായി നൽകുമെന്ന് ബിജെപി എംപി ഗൗതം ഗംഭീർ. ഡൽഹിയിൽ കോവിഡ് മരുന്നിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് സൗജന്യ മരുന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ഗംഭീറിന്റെ വാഗ്ദാനം വലിയ വിവാദങ്ങൾക്ക് തിരിതെളിച്ചു. സംസ്ഥാനം മുഴുവൻ മരുന്നിന് ക്ഷാമം നേരിടുന്ന സമയത്തും ഒരു എംപി മരുന്ന് പൂഴ്ത്തിവച്ചിരിക്കുകയായിരുന്നെന്നും ഇത് ക്രിമിനൽ കുറ്റത്തിന് തുല്യമാണെന്നുമാണ് ഗംഭീറിനെതിരെ ഉയരുന്ന വിമർശനം. മരുന്ന് പൂഴ്ത്തിവച്ച ശേഷം ഇത്തരത്തിൽ വിതരണം ചെയ്ത് മണ്ഡലത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാണ് ബിജെപി എംപിമാർ ശ്രമിക്കുന്നതെന്നും ആം ആദ്മിയും കോണ്‍ഗ്രസും ആരോപിച്ചു.
Read MoreDay: April 22, 2021
കാത്തുനിൽക്കുന്നതിനിടെ ഒരു നിമിഷം ശ്രദ്ധ പാളി! തിരുവമ്പാടിയുടെ സാമ്പിൾ കഴിഞ്ഞു; വിശ്വസിക്കാൻ കഴിഞ്ഞില്ല… ഇങ്ങനെയും ഒരു സാമ്പിളോ ?
സ്വന്തം ലേഖകൻ തൃശൂർ: കാത്തുനിൽക്കുന്നതിനിടെ ഒരു നിമിഷം ശ്രദ്ധ പാളിയ നേരത്ത് ആ കുഴിമിന്നലിനു തീ കൊളുത്തിക്കഴിഞ്ഞിരുന്നു. ദേ പോണൂ എന്നാരോ വിളിച്ചു പറയുന്പോഴാണു തേക്കിൻകാടിന്റെ ആകാശത്തേക്കു നോക്കിയത്. അപ്പോഴേക്കും ആ കുഴിമിന്നൽ പൊട്ടിമിന്നി തീർന്നിരുന്നു. അതെ, തിരുവന്പാടിയുടെ സാന്പിൾ കഴിഞ്ഞു. വിശ്വസിക്കാൻ കഴിഞ്ഞില്ല… ഇങ്ങനെയും ഒരു സാന്പിളോ…. അടുത്തതായി പാറമേക്കാവ് തൊടുത്തുവിടുന്ന കുഴിമിന്നലെങ്കിലും കാണാതിരിക്കണ്ട എന്നു കരുതി ചുറ്റിലും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ തേക്കിൻകാടിന്റെ അപ്പുറത്തേക്കു നോക്കി നിന്നു… കത്തിക്കാൻ വൈകുമോ എന്ന പതിവു ചിന്തയ്ക്കു മുകളിലേക്കു രണ്ടു മിനിട്ട് കഴിയുന്പോഴേക്കും കുഴിമിന്നൽ കുതിച്ചുപാഞ്ഞ് പൊട്ടിച്ചിതറി. ദാ… പാറമേക്കാവിന്റെ സാന്പിളും കഴിഞ്ഞു. ഇനി സാന്പിൾ കാണണമെങ്കിൽ ഒരു കൊല്ലം കാത്തിരിക്കണം… ചരിത്രം കുറിച്ച സാന്പിളിന് സാക്ഷിയാകാൻ വൻ തിരക്കൊന്നും നഗരത്തിലുണ്ടായില്ല. തൃശൂർ നഗരം അതിന്റെ പതിവു സന്ധ്യാശോഭയിൽ വാഹനങ്ങളാലും ആളുകളാലും ചുറ്റപ്പെട്ടു കിടന്നു. വാഹനങ്ങളിൽ റൗണ്ടു ചുറ്റുന്നവർ…
Read Moreമാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 101 പേർ കുടുങ്ങി! മഞ്ചേരി പോലീസ് ഒറ്റദിവസം കൊണ്ട് പിഴയിട്ടത് അരലക്ഷം രൂപ
മഞ്ചേരി: കോവിഡ് 19 മഹാമാരി വീണ്ടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പോലീസ് നിർദേശ പ്രകാരം ഇന്നലെ മഞ്ചേരിയിൽ പോലീസ് നടത്തിയ പരിശോധനയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 101 പേർ കുടുങ്ങി. മാസ്ക് ധരിക്കാത്തതിനു 500 രൂപയാണ് പിഴയീടാക്കുന്നത്. ഇതനുസരിച്ച് ഇന്നലെ മാത്രം പിടികൂടിയ 101 പേരിൽ നിന്നായി 50500 രൂപ മഞ്ചേരി പോലീസ് പിഴയിനത്തിൽ വസൂലാക്കി. കഴിഞ്ഞ ദിവസങ്ങൾ പ്രതിദിനം 50 പേരെ എന്ന കണക്കിൽ രണ്ടു ദിവസങ്ങളിലായി 100 പേരെ പിടികൂടിയിരുന്നു. മാസ്ക് ധരിക്കാതെയും കൂട്ടം കൂടി നിന്നും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവരെയാണ് പോലീസ് പിടികൂടുന്നത്.നേരത്തെ 200 രൂപയായിരുന്നു പിഴ ഈടാക്കിയിരുന്നത്. പിന്നീട് അത് 500 രൂപയാക്കി വർധിപ്പിച്ചു. അടുത്ത ദിവസങ്ങളിൽ ശിക്ഷ കൂടുതൽ കടുപ്പിക്കുമെന്ന് പോലീസ് ഇൻസ്പെക്ടർ കെ.പി.അഭിലാഷ് പറഞ്ഞു.
Read Moreസുബീറയെ കൊന്നത് ശ്വാസം മുട്ടിച്ച്, ലക്ഷ്യം ആഭരണങ്ങൾ! അന്‍വറിന്റെ മൊഴി പൂര്‍ണമായും വിശ്വസിക്കാതെ പോലീസ്; കാരണം…
എടപ്പാൾ: ആതവനാട് കഞ്ഞിപ്പുര ചോറ്റൂരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചോറ്റൂർ കിഴുക പറമ്പാട്ട് വീട്ടിൽ കബീറിന്റെ മകൾ സുബീറ ഫർഹത്തി (21)നെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ ചോറ്റൂർ വരിക്കോടത്ത് വീട്ടിൽ കുഞ്ഞുഹൈദ്രുവിന്റെ മകൻ മുഹമ്മദ് അൻവർ എന്ന അനൂട്ടി (39)യെയാണ് തിരൂർ കോടതി റിമാൻഡ് ചെയ്തത്. ആഭരണങ്ങൾ കവരാനാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണു പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോടു പറഞ്ഞത്. പ്രതിയെ ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. മലപ്പുറം മൊബൈൽ ഫോറൻസിക് യൂണിറ്റ് സയന്റിഫിക് ഓഫീസർ സൈനബ ഇളയത്തിന്റെ നേതൃത്വത്തിൽ ഫോറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. പെണ്‍കുട്ടിയുടെയും പ്രതിയുടെയുമെന്നു സംശയിക്കുന്ന ചെരിപ്പുകൾ, ഹെയർ ബാൻഡ്, മാസ്ക് എന്നിവ പരിസരത്തുനിന്നു കണ്ടെത്തി. ബലപ്രയോഗം നടന്ന തെളിവുകളും പോലീസിനു ലഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയും സ്ഥലത്ത്…
Read Moreആ നമ്പര്‍ എന്താണ് ? പാക്ക് അതിര്‍ത്തിയില്‍നിന്ന് ഇന്ത്യയിലേക്കു പറന്നെത്തിയ പ്രാവിനെതിരേ കേസ് എടുക്കണമെന്നു ബിഎസ്എഫ്; കാരണം…
അമൃത്സർ: പാക്ക് അതിര്‍ത്തിയിൽനിന്ന് ഇന്ത്യയിലേക്കു പറന്നെത്തിയ പ്രാവിനെതിരേ കേസെടുക്കണെന്ന ആവശ്യവുമായി ബിഎസ്എഫ്. കഴി ഞ്ഞ ശനിയാഴ്ച അതിർത്തിക്കപ്പുറത്തുനിന്ന് പ്രാവ് റോറവാല പോസ്റ്റിലെ ഒരു ബിഎസ്എഫ് ജവാന്റെ തോളിൽ വന്നിറങ്ങുകയായിരുന്നു. നന്പർ രേഖപ്പെടുത്തിയ ചെറിയൊരു പേപ്പർ കഷണവും പ്രാവിന്റെ കാലിൽ ചുറ്റിവച്ച നിലയിലായിരുന്നു. ഇതേത്തുടർന്നു ബിഎസ്എഫ് ഉദ്യോഗസ്ഥൻ പ്രാവിനെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി, കേസെടുക്കണെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഒരു പക്ഷിക്കെതിരേ എങ്ങനെ കേസെടുക്കാനാകുമെന്ന സംശയത്തിലാണു തങ്ങളെന്നു എസ്പി ദ്രുവ് ദഹിയ പറഞ്ഞു. കേസെടുക്കാനാവില്ലെന്നാണു കരുതുന്നതെങ്കിലും പ്രശ്നത്തിൽ നിയമവിദഗ്ധരുടെ അഭിപ്രായം തേടിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാവിന്റെ കാലിൽ കണ്ടെത്തിയ പേപ്പർ കഷണത്തിലെ നന്പർ എന്താണെന്ന് വിശകലനം ചെയ്തുവരികയാണ്. ചാരപ്രവർത്തനമെന്നു സംശയിക്കുന്ന തരത്തിൽ നേരത്തെയും അതിർത്തി കടന്ന് പ്രാവുകൾ എത്താറുണ്ടെങ്കിലും കേസെടുക്കാനുള്ള നീക്കം ആദ്യമാണ്.
Read Moreസനു മോഹനെക്കുറിച്ചു ഭാര്യ എന്തു പറയും? സനു പോലീസിനൊപ്പം പോകുന്നത് കുറ്റബോധമില്ലാതെ; ഒരിക്കൽപോലും കണ്ണു നനഞ്ഞില്ല; പോലീസിന്റെ സംശയങ്ങള്‍ അവസാനിക്കുന്നില്ല
കൊച്ചി: പതിമൂന്നുകാരി വൈഗയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പിതാവ് സനു മോഹൻ പിടിയിലായി ദിവസങ്ങൾ കഴിഞ്ഞിട്ടും ദുരൂഹതകളും സംശയങ്ങളും നീങ്ങുന്നില്ല. കൊലപാതകത്തെക്കുറിച്ച് ആര്‍ക്കെല്ലാമോ മുന്‍കൂട്ടി അറിയാമായിരുന്നെന്ന സംശയം പോലീസിനുണ്ട്. ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നു സനു പറയുന്പോഴും കൊല നടത്താൻ മറ്റൊരാളുടെ സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് സംശയിക്കുന്നു. ഏറെ സ്നേഹിച്ചിരുന്നുവെന്നു പറയുന്ന മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ സനു മോഹന്‍ അത്യന്തം ദുരൂഹത നിറഞ്ഞ മനുഷ്യനാണെന്നാണു പോലീസിന്റെ വിലയിരുത്തൽ. ഒരു കുറ്റബോധവുമില്ലാതെയാണ് ഇയാൾ തെളിവെടുപ്പിനു പോലീസിനൊപ്പം പോകുന്നത്. കൊല നടത്തിയത് എങ്ങനെയെന്നടക്കം ചെയ്തതെല്ലാം വളരെ ലാഘവത്തോടെ കാണിച്ചുകൊടുക്കുന്നു. ഒരിക്കൽപോലും കണ്ണു നനഞ്ഞില്ല. കോടികളുടെ സാമ്പത്തികബാധ്യതയുള്ളതിനാൽ ഭാര്യക്കും മകൾക്കുമൊപ്പം കൂട്ട ആത്മഹത്യ ചെയ്യാനായിരുന്നു ആദ്യ തീരുമാനമെന്നാണു സനു പറയുന്നത്. ഭാര്യ വിസമ്മതിച്ചതിനാൽ അതു നടന്നില്ല. താൻ മരിച്ചാൽ മകൾ അനാഥയാകുമെന്നതിനാൽ മകളെ കൊന്നു ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നെന്നും സനു പറയുന്നു. എന്നാൽ മകളെ…
Read Moreക്വാറന്റൈൻ, ഐസൊലേഷൻ മാനദണ്ഡങ്ങൾ പുതുക്കി! കേരളത്തിലേക്ക് ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർ ഇ-ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റൈൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കി. കോവിഡ് സ്ഥിരീകരിക്കപ്പെട്ട വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും. മാനദണ്ഡങ്ങൾ അനുസരിച്ച് ഡിസ്ചാർജ് ചെയ്തശേഷം ഏഴു ദിവസംവരെ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കണം. പ്രാഥമിക സന്പർക്കം വഴി രോഗസാധ്യത കൂടുതലുള്ളവർ വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈനിലായിരിക്കണം. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക. ലക്ഷണങ്ങൾ ഇല്ലെങ്കിൽ എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിലും തുടർന്ന് ഏഴു ദിവസം കൂടി ക്വാറന്റൈൻ തുടരണം. പ്രാഥമിക സന്പർക്കത്തിൽ ആയെങ്കിലും രോഗം വരാൻ സാധ്യത കുറവുള്ള പട്ടികയിൽ ഉൾപ്പെടുന്നവർ 14 ദിവസം യാത്രകൾ ഒഴിവാക്കണം. വിവാഹം, മറ്റ് ചടങ്ങുകൾ, ജോലി, സന്ദർശനങ്ങൾ തുടങ്ങിയ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കണം. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ…
Read Moreബ്രേക്ക്ത്രൂ ഇൻഫെക്ഷൻ! ആദ്യ ഡോസ് സ്വീകരിച്ച 21,000 പേർക്കു കോവിഡ്; ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറയുന്നു…
ന്യൂഡൽഹി: രാജ്യത്തു കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച 21,000 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ. കോവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സിനുകൾ സ്വീകരിച്ചവരാണിവർ. രണ്ടാം ഡോസ് സ്വീകരിച്ച 5709 പേർക്കാണു കോവിഡ് ബാധിച്ചതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു. കൊവാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച 17,37,178 പേരിൽ 695(0.04 ശതമാനം) പേർക്കും കോവിഷീൽഡിന്റെ രണ്ടാം ഡോസ് സ്വീകരിച്ച 1,57,32,754 പേരിൽ 5014(0.03 ശതമാനം) പേർക്കുമാണു കോവിഡ് സ്ഥിരീകരിച്ചത്. കോവിഷീൽഡിന്റെ 11.6 കോടി ഡോസാണ് ഇതുവരെ നല്‍കിയത്. ഇതിൽ പത്തു കോടി പേർ ആദ്യ ഡോസ് സ്വീകരിച്ചു. ഇവരിൽ 17,145(പതിനായിരം പേരിൽ രണ്ടു പേർ) പേർക്കാണ് കോവിഡ് ബാധിച്ചത്. കൊവാക്സിന്റെ 1.1 കോടി ഡോസാണു രാജ്യത്തു വിതരണം ചെയ്തത്. ഇതിൽ 93 ലക്ഷം പേർ ആദ്യ ഡോസ് സ്വീകരിച്ചു. ഇവരിൽ 4208(പതിനായിരം പേരിൽ നാലു…
Read Moreകോവിഡ് വാക്സിന് വില കൊടുക്കണം! കേന്ദ്രത്തിന് തുടർന്നും ഡോസിന് 150 രൂപ നിരക്കിൽ നൽകുമെന്ന് എസ്ഐഐ; സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും കുത്തക സ്വകാര്യ കമ്പനികള്‍
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: കോവിഡ് വാക്സിനുകൾ സംസ്ഥാന സർക്കാരുകളും സ്വകാര്യ ആശുപത്രികളും ഇനി പണം കൊടുത്തു വാങ്ങണം. ഡോ. സൈറസ് പൂനാവാല ഗ്രൂപ്പിന്റെ കീഴിലുള്ള പൂന ആസ്ഥാനമായ സ്വകാര്യ കന്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) നിർമിക്കുന്ന കോവിഷീൽഡ് വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് ഒരു ഡോസിന് 400 രൂപ (ഒരു വ്യക്തിക്കു വേണ്ട രണ്ടു ഡോസിന് 800 രൂപ) നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 600 രൂപ (രണ്ടു ഡോസിന് 1,200 രൂപ) വീതം നൽകണം. ഇതേസമയം, കേന്ദ്രസർക്കാരിന് ഒരു ഡോസിന് 150 രൂപ നിരക്കിൽ തുടർന്നും നൽകുമെന്ന് എസ്ഐഐ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അദാർ പൂനാവാല പത്രക്കുറിപ്പിൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ചാണു വില നിശ്ചയിച്ചതെന്നും കന്പനി വ്യക്തമാക്കി. സൈറസ് പൂനാവാല സിഎംഡി ആയുള്ള സ്വകാര്യ കന്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ലോകത്തിലെ ഏറ്റവും…
Read Moreഭാര്യ ഒപ്പം വന്നത് കുടുംബ ബന്ധത്തിന്റെ കാര്യം; താനായത് കൊണ്ട് വിവാദമായി! മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ…
തിരുവനന്തപുരം: കോവിഡ് ബാധിതനായ തന്നോടൊപ്പം ഭാര്യ സഞ്ചരിച്ചത് കുടുംബ ബന്ധത്തിന്റെ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. “നാലാം തീയതി എനിക്ക് രോഗം ബാധിച്ചില്ല. ഏഴാം തീയതിയും ആരോഗ്യവാനായിരുന്നു. ടെസ്റ്റ് ചെയ്തത് മകൾക്ക് രോഗബാധ ഉണ്ടായത് കൊണ്ടാണ്. അപ്പോഴാണ് പോസിറ്റീവെന്ന് കണ്ടത്. ആരോഗ്യപ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.’-മുഖ്യമന്ത്രി പറഞ്ഞു. “രോഗമില്ലാത്ത ഭാര്യ എന്റെ കൂടെ വന്നത് സാധാരണ കുടുംബത്തിൽ കാണുന്ന കാര്യമാണ്. എനിക്ക് പോസിറ്റാവായ സമയത്ത് ഭാര്യക്ക് രോഗം ഉണ്ടായിരുന്നില്ല. അവർ എന്റെ കൂടെ വന്നിരുന്നു. പിന്നീടുള്ള ടെസ്റ്റിൽ അവർക്കും രോഗബാധ സ്ഥിരീകരിച്ചു. ആരോഗ്യപ്രശ്നം ഒന്നും ഇല്ലായിരുന്നു. സാധരണ ഗതിയിൽ നടക്കുന്ന കാര്യമാണത്. ഞാനായത് കൊണ്ട് ഒരു വിവാദമുണ്ടായി.’- മുഖ്യമന്ത്രി വിശദീകരിച്ചു.
Read More