ചൊറിച്ചിലുണ്ടെങ്കില്‍ നിന്റെ തന്തയോടു പോയി പറയെടാ ! തെറി കമന്റിട്ടവന്റെ കിളിപോകുന്ന മറുപടിയുമായി സുബി സുരേഷ്…

സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമണങ്ങള്‍ സമൂഹത്തില്‍ കൂടിവരുമ്പോള്‍ സമൂഹത്തിന്റെ ഇന്റര്‍നെറ്റ് വേര്‍ഷനായ സോഷ്യല്‍ മീഡിയയിലും സ്ഥിതി വ്യത്യസ്ഥമല്ല.

ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോളും, അഭിപ്രായം രേഖപ്പെടുത്തുമ്പോളും അസഭ്യകമന്റുകളാണ് പലരും സ്ത്രീകള്‍ക്കെതിരേ പോസ്റ്റ് ചെയ്യുന്നത്.

അത് ചലച്ചിത്ര നടിയോ, സെലിബ്രിറ്റിയോ ആയാല്‍ അതിന്റെ അളവ് കൂടുകയാണ് പലപ്പോഴും ഉണ്ടാവുന്നത്. ഇത്തരത്തില്‍ സ്ഥിരമായ മോശം പദപ്രയോഗം പോസ്റ്റിന് താഴെ വന്ന് കമന്റ് ചെയ്യുന്ന വ്യക്തിക്ക് ചുട്ട മറുപടി കൊടുത്ത് മാതൃകയായിരിക്കുകയാണ് നടി സുബി സുരേഷ്.

മലയാളം മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ഒരേ പോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് സുബി സുരേഷ്. ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന താരം കൂടിയാണ്.

അതേ സമയം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തെറി കമന്റ് ചെയ്ത ആളെ നടി തുറന്നു കാട്ടിയത്.

ഇയാളുടെ പ്രൊഫേല്‍ പിക്ചറും, സ്‌ക്രീന്‍ ഷോട്ടുകളും സഹിതമാണ് സുബി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സ്ഥിരമായി തന്റെ പോസ്റ്റിന് താഴെ വന്ന് മോശമായ പദപ്രയോഗം കമന്റ് ചെയ്യും. എന്നിട്ട് ചോദ്യം ചെയ്യുമ്പോള്‍ അത് തിരുത്തുകയും ചെയ്യും.

അതിന് പുറമെ വാട്ട്‌സ്അപ്പ് നമ്പര്‍ പറഞ്ഞ് അതിലേക്ക് മെസേജ് അയക്കാനും അയാള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് സുബി പോസ്റ്റില്‍ പറയുന്നു. വീട്ടില്‍ എല്ലാവരോടും ഇതേ ഭാഷയിലാണോ നീ സംസാരിക്കുന്നത്.

കൂടുതല്‍ ചൊറിച്ചില്‍ വന്നാല്‍ സ്വന്തം അച്ഛനോട് പോയി ഈ വാക്കു പറഞ്ഞ് നോക്കൂ എന്നാണ് സുബി കമന്റിന് മറുപടി കൊടുത്തത്.

അങ്ങനെ ചെയ്താല്‍ നീയും അറിയും അതിന്റെ അര്‍ത്ഥം കേട്ടോ മോനെ എന്നും സുബി തുറന്നടിക്കുന്നു. എന്തായാലും നിരവധി ആളുകളാണ് സുബിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

Related posts

Leave a Comment