ബ്രേ​​​ക്ക്ത്രൂ ഇ​​​ൻ​​​ഫെ​​​ക്‌​​​ഷ​​​ൻ! ആദ്യ ഡോസ് സ്വീകരിച്ച 21,000 പേർക്കു കോവിഡ്; ഐ​​​സി​​​എം​​​ആ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ബ​​​ൽ​​​റാം ഭാ​​​ർ​​​ഗ​​​വ പ​​​റയുന്നു…

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍റെ ആ​​​ദ്യ ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ച 21,000 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ.

കോ​​​വി​​​ഷീ​​​ൽ​​​ഡ്, കൊ​​​വാ​​​ക്സി​​​ൻ എ​​​ന്നീ വാ​​​ക്സി​​​നു​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​വ​​​രാ​​​ണി​​​വ​​​ർ. ര​​​ണ്ടാം ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ച 5709 പേ​​​ർ​​​ക്കാ​​​ണു കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​തെ​​​ന്ന് ഐ​​​സി​​​എം​​​ആ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ബ​​​ൽ​​​റാം ഭാ​​​ർ​​​ഗ​​​വ പ​​​റ​​​ഞ്ഞു.

കൊ​​​വാ​​​ക്സി​​​ന്‍റെ ര​​​ണ്ടാം ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ച 17,37,178 പേ​​​രി​​​ൽ 695(0.04 ശ​​​ത​​​മാ​​​നം) പേ​​​ർ​​​ക്കും കോ​​​വി​​​ഷീ​​​ൽ​​​ഡി​​​ന്‍റെ ര​​​ണ്ടാം ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ച 1,57,32,754 പേ​​​രി​​​ൽ 5014(0.03 ശ​​​ത​​​മാ​​​നം) പേ​​​ർ​​​ക്കു​​​മാ​​​ണു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

കോ​​​വി​​​ഷീ​​​ൽ​​​ഡി​​​ന്‍റെ 11.6 കോ​​​ടി ഡോ​​​സാ​​​ണ് ഇ​​​തു​​​വ​​​രെ ന​​​ല്കി​​​യ​​​ത്. ഇ​​​തി​​​ൽ പ​​​ത്തു കോ​​​ടി പേ​​​ർ ആ​​​ദ്യ ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ചു.

ഇ​​​വ​​​രി​​​ൽ 17,145(പ​​​തി​​​നാ​​​യി​​​രം പേ​​​രി​​​ൽ ര​​​ണ്ടു പേ​​​ർ) പേ​​​ർ​​​ക്കാ​​​ണ് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​ത്. കൊ​​​വാ​​​ക്സി​​​ന്‍റെ 1.1 കോ​​​ടി ഡോ​​​സാ​​​ണു രാ​​​ജ്യ​​​ത്തു വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

ഇ​​​തി​​​ൽ 93 ല​​​ക്ഷം പേ​​​ർ ആ​​​ദ്യ ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ചു. ഇ​​​വ​​​രി​​​ൽ 4208(പ​​​തി​​​നാ​​​യി​​​രം പേ​​​രി​​​ൽ നാ​​​ലു പേ​​​ർ) പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

വാ​​​ക്സി​​​നേ​​​ഷ​​​നു​​​ശേ​​​ഷം ഒ​​​രാ​​​ൾ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചാ​​​ൽ ബ്രേ​​​ക്ക്ത്രൂ ഇ​​​ൻ​​​ഫെ​​​ക്‌​​​ഷ​​​ൻ എ​​​ന്നാ​​​ണ് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്ന് ബ​​​ൽ​​​റാം ഭാ​​​ർ​​​ഗ​​​വ പ​​​റ​​​ഞ്ഞു.

Related posts

Leave a Comment