മുംബൈ: നടി കങ്കണ റണൗട്ടിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെന്നും ഹിമാചലിലേക്കുള്ള യാത്രയ്ക്കു മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചതെന്നും കങ്കണ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന അവര്‍ യോഗ ചെയ്യുന്ന ചിത്രത്തിനൊപ്പമാണ് കോവിഡ് പോസിറ്റീവായ വിവരം അറിയിച്ചത്. ബംഗാളില്‍ കലാപാഹ്വാനം നടത്തിയ ട്വീറ്റിനെ തുടര്‍ന്ന് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് കഴിഞ്ഞദിവസം മരവിപ്പിച്ചിരുന്നു.
Read MoreDay: May 8, 2021
ബിജെപിയുടെ തോല്‍വി ; വോട്ട്ചോര്‍ച്ച തേടി മണ്ഡലങ്ങളിലേക്ക്; എസ്എൻഡിപി വോട്ടുകൾ നഷ്ടപ്പെട്ടോ? പാലക്കാട്ടും മഞ്ചേശ്വരത്തും സംഭവിച്ചതെന്ത്…
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം പഠിക്കാന്‍ ബിജെപി ദേശീയ നേതൃത്വം രംഗത്ത്. നേമം അടക്കം വിജയസാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ വരെയുണ്ടായ വീഴ്ച സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കാനാണ് ദേശീയ നേതൃത്വം നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ത്ത് തെരഞ്ഞെടുപ്പ് അവലോകനം നടത്താന്‍ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. അവലോകന യോഗം ഇന്നു മുതൽഇന്നുമുതല് അവലോകന യോഗം ചേരുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുന്നത്. സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, പ്രഭാരി സി.പി.രാധാകൃഷ്ണന്, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലാ അടിസ്ഥാനത്തില്‍ ഓരോ നിയമസഭാ മണ്ഡലങ്ങള്‍ക്കുമായി ഓരോ നേതാക്കള്‍ക്ക് ചുമതല നല്‍കിയിരുന്നു. അവലോകന യോഗത്തില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ടുകള്‍ തയാറാക്കാന്‍ ഈ നേതാക്കള്‍ക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശവും നല്‍കിയിരുന്നു. സ്ഥിരം വോട്ടുകൾ, നിഷ്പക്ഷ വോട്ടുകള്‍,…
Read Moreലോക്ക്ഡൗണിലെ ഒന്നാം ദിവസം തൃശൂർ ജില്ലയിൽ ശാന്തം സമാധാനം
സ്വന്തം ലേഖകൻതൃശൂർ: ജില്ലയിൽ ലോക്ക്ഡൗണിലെ ഒന്നാം ദിവസം പൊതുവേ ശാന്തമായി കടന്നുപോകുന്നു. നിരത്തുകളിൽ അത്യാവശ്യം വാഹനങ്ങൾ മാത്രമാണുള്ളത്. അവശ്യ കാര്യങ്ങൾക്കായി പുറത്ത് പോകേണ്ടവർ മാത്രമാണ് ഇന്നു രാവിലെ സ്വകാര്യ വാഹനങ്ങളുമായി ഇറങ്ങിയത്. ജില്ലയിലെന്പാടും പോലീസ് കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാരേഖകളും സത്യവാങ്മൂലവും വിശദമായി പരിശോധിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മാത്രമാണ് യാത്രക്കാരെ കടത്തിവിടുന്നത്. ആശുപത്രിയിലേക്കും മരുന്നു വാങ്ങുന്നതിനും വാക്സിനേഷൻ എടുക്കുന്നതും എല്ലാം ആളുകൾ സത്യവാങ്മൂലവും ആയി പുറത്തിറങ്ങിയിരുന്നു. പോലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈൻ സംവിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവിൽ വരും. യാത്രാപാസിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. മൊബൈലിലോ മെയിലിലോ പാസ് ലഭിക്കും. അടിയന്തരമായി പാസ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നൽകാവുന്നതാണ്. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ നൽകും.
Read Moreസംസ്ഥാന പാർട്ടിയെന്ന അംഗീകാരവും ട്രാക്ടർ ഓടിക്കുന്ന കർഷകനും നഷ്ടപ്പെടും; അനൂപും കാപ്പനും വന്നാലും തടസങ്ങളേറെ; ആശങ്കയിൽ ജോസഫ് വിഭാഗം
കൊച്ചി: അനൂപ് ജേക്കബിനെയും മാണി സി. കാപ്പനെയും ഉള്‍പ്പെടെ നാല് എംഎല്‍എമാരെ തങ്ങളില്‍ ചേര്‍ത്താലും കേരള കോണ്‍ഗ്രസിന് പാര്‍ട്ടി അംഗീകാരം ലഭിക്കാന്‍ സാങ്കേതിക തടസങ്ങള്‍ ഏറെ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകൃത പാര്‍ട്ടിയാകണമെങ്കില്‍ ആറ് ശതമാനത്തില്‍ കൂടുതല്‍ വോട്ട് പാര്‍ട്ടിക്ക് ലഭിക്കണം.നിലവില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അഞ്ച് ശതമാനം വോട്ടാണ് ലഭിച്ചിട്ടുള്ളത്. ഇത് പാര്‍ട്ടിക്ക് അംഗീകാരം ലഭിക്കുന്നതിന് തടസമാണ്. നാല് എംഎല്‍എമാര്‍ അല്ലെങ്കില്‍ ഒരു എംപിയുടെ പിന്തുണ ലഭിക്കുകയാണെങ്കില്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കും. നിലവിലെ സാഹചര്യത്തില്‍ ഇങ്ങിനെയൊരു ചിന്ത പോലുമില്ലെന്നും പാര്‍ട്ടി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് അനൂപ് ജേക്കബുമായും മാണി സി. കാപ്പനുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അത് ഫലപ്രദമായിരുന്നില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒറ്റക്കക്ഷിക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നതിനാല്‍ അനൂപ് ജേക്കബ് താത്പര്യം കാണിച്ചിരുന്നില്ല. കാപ്പനാണെങ്കില്‍ സ്വന്തം പാര്‍ട്ടി…
Read Moreനടി തൃഷ വിവാഹിതയാകുന്നു ? തൃഷയെ പ്രൊപ്പോസ് ചെയ്ത് നടി ചാര്‍മി;ഞെട്ടലോടെ ആരാധകര്‍…
തെന്നിന്ത്യന്‍ സിനിമയിലെ നിത്യവസന്തമാണ് നടി തൃഷ.വര്‍ഷങ്ങളോളമായി സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മിന്നും താരമായി നടി നിലകൊള്ളുന്നു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധക കൂട്ടത്തെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിയ മറ്റൊരു നടിയായ ചാര്‍മി കൗറും തൃഷയും നല്ല സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് ഒരുപാട് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. സിനിമാമേഖലയിലെ നല്ല സൗഹൃദം ഉണ്ട് ബന്ധത്തിനുള്ള തെളിവുകളാണ് ഇരുവരും. രണ്ട് ദിവസങ്ങള്‍ക്കു മുമ്പ് തൃഷയുടെ പിറന്നാള്‍ ആയിരുന്നു. സിനിമാ മേഖലയിലുള്ള പലരും താരത്തിന് ആശംസകള്‍ അറിയിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഫോട്ടോകള്‍ പങ്കുവച്ചിരുന്നു. തൃഷയുടെ അടുത്ത സുഹൃത്തായ ചാര്‍മിയും താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് ഫോട്ടോകള്‍ പങ്കുവെച്ചിരുന്നു. ഇരുവരുമൊന്നിച്ചുള്ള ചിത്രത്തിന് ചാര്‍മി നല്കിയ ക്യാപ്ഷന്‍ ആണ് ഇപ്പോള്‍ ആരാധകരെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു…’ബേബി നിന്നെ ഞാന്‍…
Read Moreയാത്രാപാസിന് നിബന്ധനകളായി; യാത്രാ പാസ് ആർക്കൊക്കെ ലഭിക്കും; വിശദമായ വിവരങ്ങൾ കേരള പോലീസിന്റെ വെബ്സൈറ്റിൽ
കോട്ടയം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിൽവന്ന സാഹചര്യത്തിൽ യാത്രാപാസിന് നിബന്ധനകളായി. പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം ഇന്നു വൈകിട്ടോടെ നിലവിൽ വരും. കേരള പോലീസിന്റെ വെബ്സൈറ്റിലാണ് പാസ് ലഭിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓണ്‍ലൈനില്‍ പാസിനായി അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം. അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് ഒടിപി വരികയും അനുമതി പത്രം ഫോണില്‍ ലഭ്യമാവുകയും ചെയ്യും. മരണം, ആശുപത്രി ,അടുത്ത ബന്ധുവിന്റെ വിവാഹം പോലെ ഒഴിവാക്കാനാവാത്ത അവശ്യത്തിന് മാത്രമാണ് പാസ്. ദിവസ വേതനക്കാർക്ക് ജോലിക്ക് പോകാൻ പാസ് അനുവദിക്കും. തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നൽകിയാലും പാസ് ലഭ്യമാക്കും. അവശ്യ വിഭാഗത്തിലുൾപ്പെട്ടവർക്ക് പാസ് വേണ്ട, തിരിച്ചറിയൽ രേഖ മതി. അടിയന്തര യാത്രകൾക്ക് ഇന്ന് സാക്ഷ്യപത്രം വേണമെന്നും പോലീസ് ആവശ്യപ്പെട്ടു. രോഗികളുടെ കൂട്ടിരിപ്പുകാർ ആശുപത്രി രേഖകൾ കൈയിൽ കരുതണം. ജില്ല വിട്ടുപോകാൻ സത്യപ്രസ്താവന…
Read Moreയുപിയിലെ സഫാരി പാർക്കിൽ രണ്ട് പെൺസിംഹങ്ങൾക്ക് കോവിഡ്
ഇറ്റാവാ: രാജ്യത്തെ ആശങ്കയിലാഴ്ത്തി സിംഹങ്ങളുടെ ഇടയിൽ കോവിഡ് വ്യാപനം. ഉത്തർപ്രദേശിലെ ഇറ്റാവാ സഫാരി പാർക്കിലെ രണ്ട് പെൺസിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നും ഒമ്പതും വയസ് പ്രായമുള്ള ഏഷ്യൻ ഇനത്തിൽപ്പെട്ട സിംഹങ്ങൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിൽ പാർപ്പിച്ചിരിക്കുന്ന എട്ട് സിംഹങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യുപിയിലെ സിംഹങ്ങൾക്കും രോഗം സ്ഥിരീകരിച്ചത്. 14 സിംഹങ്ങളുടെ സാംപിളുകൾ ശേഖരിച്ച് ഇന്ത്യൻ വെറ്ററിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് അയച്ചുകൊടുത്തിരുന്നു. തുടർന്നു രണ്ടു പെൺസിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ മറ്റു മൃഗങ്ങളിൽ നിന്നും ഇവയെ മാറ്റി പാർപ്പിച്ചിരിക്കുകയാണെന്ന് സഫാരി പാർക്ക് ഡയറക്ടർ അറിയിച്ചു. പാർക്കിലെ ജോലിക്കാരിലേക്ക് അസുഖം പകരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.
Read Moreഞാന്‍ ആനയാണെങ്കില്‍ നോക്കാന്‍ കഴിവുള്ള പാപ്പാനുമുണ്ട് ! ബോഡി ഷെയിമിംഗ് നടത്തിയവര്‍ക്ക് ചുട്ടമറുപടി നല്കി സൂര്യ…
കേരളമാകെ ചര്‍ച്ചയായ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാനും. കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികള്‍ എന്ന ബഹുമതിയും ഇവര്‍ക്കു സ്വന്തം. 2018 ജൂണ്‍ 29 നായിരുന്നു ഇരുവരും വിവാഹിതരായത്. കുടുംബാംഗങ്ങളുടെ പൂര്‍ണ സമ്മതത്തോടെ ആയിരുന്നു ഇവരുടെ വിവാഹം.ഇവരുടെ വിവാഹം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സമൂഹത്തില്‍ നിന്ന് ഒരുപാട് തവണ അപമാനങ്ങളും അവഗണകളും സഹിച്ചവരാണ് ഇരുവരും. വിവാഹശേഷവും ഇവരുടെ മാത്രം സ്വകാര്യമായ ലൈംഗിക ജീവിതത്തില്‍ അഭിപ്രായ പ്രകടനങ്ങളുമായി പലരുമെത്തി. സൂര്യ വലിയൊരു സര്‍ജറിക്ക് ശേഷം കുഞ്ഞിനെ ഗര്‍ഭം ധരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എന്ന വാര്‍ത്തയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. നിരവധി തവണ ബോഡി ഷെയിമിംഗ് നേരിടേണ്ടി വന്ന ഒരു വ്യക്തിയാണ് സൂര്യ. ഇപ്പോള്‍ ബോഡി ഷെയിമിംഗ് നടത്തിയവര്‍ക്ക് സൂര്യ നല്കിയ കിടിലന്‍ മറുപടിയാണ്് ശ്രദ്ധേയമാകുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സൂര്യയുടെ മറുപടി. സൂര്യയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… തടിച്ചി…
Read Moreസുശാന്ത് സിംഗ് രജ്പുത് കേസ്; ലഹരിമരുന്നു കടത്തു കേസിൽ ഒരാൾ ഗോവയിൽ പിടിയിൽ
മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിൽ ഒരാൾ ഗോവയിൽ പിടിയിലായി. ഹേ മൽ ഷായാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. രജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ ലഹരിമരുന്നു മാഫിയയെക്കുറിച്ച് എൻസിബി അന്വേഷണം നടത്തിവരികയാണ്. രജ്പുതിന്റെ സുഹൃത്ത് റിയ ചക്രവർത്തി, സഹോദരൻ ഷോവിക് എന്നവരെ എജൻസി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. റിയയും മറ്റുള്ളവരും ഇപ്പോൾ ജാമ്യത്തിലാണ്.
Read Moreസമ്പൂർണ ലോക്ഡൗൺ; നിർദേശങ്ങൾ നടപ്പാക്കാൻ പോലീസ്; അതിർത്തികളിൽ കർശന പരിശോധന
കോട്ടയം: സന്പൂർണ ലോക്ക് ഡൗണിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ പോലീസ്.ജില്ലയിലെ നിലവിലുള്ള അഞ്ചു പോലീസ് സബ്-ഡിവിഷനുകൾക്കു പുറമെ നാലു ഡിവിഷനുകൾ കുടി രൂപീകരിച്ച് ഒന്‍പത് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലേക്ക് വരുന്ന പ്രധാന 12 റോഡുകളിൽ കർശനമായ വാഹന പരിശോധന ഉണ്ടായിരിക്കും. ജില്ലയ്ക്കകത്തു 95 സ്ഥലങ്ങളിൽ വാഹന പരിശോധനയും 75 വെഹിക്കിൾ പെട്രോളിംഗമുണ്ട്. ജില്ലയിലെ പ്രധാന അതിർത്തികളിൽ 24 മണിക്കൂറും വാഹന പരിശോധന നടത്തും. ജില്ലയിൽ മൊത്തം 100 ബൈക്ക് പട്രോളിംഗും ഉണ്ടായിരിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. കേസിലുൾപ്പെടുന്നവരുടെ പാസ്പോർട്ട് ലഭിക്കാൻ കാലതാമസം നേരിടുകയും ചെയ്യും. ജില്ലയിലാകെ1,200 പോലീസുദ്യോഗസ്ഥരെ ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.കൂടാതെ എക്സൈസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, പോലീസ് വോളന്റിയേഴ്സ് തുടങ്ങിയവരും ഡ്യൂട്ടിക്കുണ്ട്. ജില്ലാ അതിർത്തികളിൽ കർശന പരിശോധന കോട്ടയം: ഇന്ന് ലോക് ഡൗണ്‍ തുടങ്ങുന്നതോടെ ജില്ലാ…
Read More