സംസ്ഥാന പാർട്ടിയെന്ന അംഗീകാരവും ട്രാക്ടർ ഓടിക്കുന്ന കർഷകനും നഷ്ടപ്പെടും;  അ​നൂ​പും കാ​പ്പ​നും വ​ന്നാ​ലും ത​ട​സ​ങ്ങ​ളേ​റെ; ആ​ശ​ങ്ക​യി​ൽ ജോ​സ​ഫ് വി​ഭാ​ഗം

 

 

കൊ​ച്ചി: അ​നൂ​പ് ജേ​ക്ക​ബി​നെ​യും മാ​ണി സി. ​കാ​പ്പ​നെ​യും ഉ​ള്‍​പ്പെ​ടെ നാ​ല് എം​എ​ല്‍​എ​മാ​രെ ത​ങ്ങ​ളി​ല്‍ ചേ​ര്‍​ത്താ​ലും കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് പാ​ര്‍​ട്ടി അം​ഗീ​കാ​രം ല​ഭി​ക്കാ​ന്‍ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ ഏ​റെ.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അം​ഗീ​കൃ​ത പാ​ര്‍​ട്ടി​യാ​ക​ണ​മെ​ങ്കി​ല്‍ ആ​റ് ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ വോ​ട്ട് പാ​ര്‍​ട്ടി​ക്ക് ല​ഭി​ക്ക​ണം.നി​ല​വി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​ക്ക് അ​ഞ്ച് ശ​ത​മാ​നം വോ​ട്ടാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് പാ​ര്‍​ട്ടി​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മാ​ണ്.

നാ​ല് എം​എ​ല്‍​എ​മാ​ര്‍ അ​ല്ലെ​ങ്കി​ല്‍ ഒ​രു എം​പി​യു​ടെ പി​ന്തു​ണ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പാ​ര്‍​ട്ടി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​രം ല​ഭി​ക്കും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ങ്ങി​നെ​യൊ​രു ചി​ന്ത പോ​ലു​മി​ല്ലെ​ന്നും പാ​ര്‍​ട്ടി ഔ​ദ്യോ​ഗി​ക​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് അ​നൂ​പ് ജേ​ക്ക​ബു​മാ​യും മാ​ണി സി. ​കാ​പ്പ​നു​മാ​യും ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ത് ഫ​ല​പ്ര​ദ​മാ​യി​രു​ന്നി​ല്ലെ​ന്നും പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഒ​റ്റ​ക്ക​ക്ഷി​ക്കും മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കു​മെ​ന്ന​തി​നാ​ല്‍ അ​നൂ​പ് ജേ​ക്ക​ബ് താ​ത്പ​ര്യം കാ​ണി​ച്ചി​രു​ന്നി​ല്ല.

കാ​പ്പ​നാ​ണെ​ങ്കി​ല്‍ സ്വ​ന്തം പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ച് ര​ണ്ടു സീ​റ്റു​ക​ളും മ​ത്സ​രി​ക്കാ​ന്‍ നേ​ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റൊ​രു ല​യ​ന​വും താ​ത്പ​ര്യ​പ്പെ​ട്ടി​ല്ല.

നി​ല​വി​ല്‍ പി.​സി. തോ​മ​സു​മാ​യി ല​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ര​ജി​സ്‌​ട്രേ​ഡ് പാ​ര്‍​ട്ടി സ്ഥാ​നം നേ​ടി​യെ​ങ്കി​ലും ഇ​പ്പോ​ഴു​ള്ള ട്രാ​ക്ട​ര്‍ ഓ​ടി​ക്കു​ന്ന കൃ​ഷി​ക്കാ​ര​ന്‍ എ​ന്ന ചി​ഹ്നം സ്ഥി​ര​മാ​യി അം​ഗീ​ക​രി​ച്ച് കി​ട്ട​ണ​മെ​ങ്കി​ല്‍ അം​ഗീ​കൃ​ത പാ​ര്‍​ട്ടി​യാ​ക​ണം.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ല് എം​എ​ല്‍​എ​മാ​രെ കൂ​ടെ കൂ​ട്ടി​യാ​ലും ഇ​ത് പ​ര്യാ​പ്ത​മാ​കി​ല്ലെ​ന്നാ​ണ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന സൂ​ച​ന.

Related posts

Leave a Comment