തിരുവനന്തപുരം: പോലീസ് ഡ്രൈവറെ തല്ലിയ കേസിൽ ഡിജിപി റാങ്കിലുള്ള വിജിലൻസ് മേധാവി സുദേഷ്കുമാറിന്റെ മകൾക്കെതിരേ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് സർക്കാരിന്റെ അനുമതി തേടും. ഡിജിപിയുടെ മകൾക്കെതിരേയുള്ള കുറ്റം നിലനിൽക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി കുറ്റപത്രം സമർപ്പിക്കാൻ നേരത്തേ സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി തേടിയിരുന്നു. ക്രൈംബ്രാഞ്ച് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നിയമപരമായ നടപടി സ്വീകരിക്കാൻ ഡിജിപി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ അനുമതി തേടാൻ ക്രൈംബ്രാഞ്ച് നടപടിയുമായി മുന്നോട്ടു പോകുന്നതെന്നാണു വിവരം. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അടുത്ത ജൂണ്‍ 30നു വിരമിക്കുന്പോൾ ഇതേ സ്ഥാനത്തക്കു പരിഗണിക്കുന്നവരിൽ ഒരാളാണ് നിലവിൽ വിജിലൻസ് ഡയറക്ടറായ സുദേഷ്കുമാർ. 30 വർഷം സർവീസ് പൂർത്തിയാക്കിയ ഡിജിപി പദവിയിലുള്ളവരുടെ മൂന്നംഗ പാനലിനെയാകും, സംസ്ഥാന പോലീസ് മേധാവിയായി യുപിഎസ്സി ശിപാർശ ചെയ്യുക. ഗുരുതര അച്ചടക്ക നടപടി നേരിടാത്തവരും മികച്ച ട്രാക്ക് റെക്കോർഡുള്ളവരുമാണ് ഈ പദവിയിൽ പരിഗണിക്കുക.…
Read MoreDay: May 10, 2021
പബ്ജി റിട്ടേണ്‍സ് ! രാജ്യത്ത് നിരോധിച്ച പബ്ജി ഗെയിം പുതിയ പേരില്‍ തിരിച്ചു വരുന്നു…
രാജ്യത്ത് നിരോധിച്ച ചൈനീസ് ഗെയിം ആപ്പായ പബ്ജി തിരിച്ചു വരുന്നതായി വിവരം. പബ്ജി മൊബൈല്‍ ഗെയിമിന്റെ പരിഷ്കരിച്ച രൂപം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ കമ്പനി ക്രാഫ്റ്റോണ്‍. ക്രാഫ്റ്റോണ്‍ കമ്പനിയുടെ ഉപകമ്പനിയാണ് പബ്ജി കോര്പ്പറേഷന്. ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ മൊബൈല്‍ ഗെയിം ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് ക്രാഫ്റ്റോണ്‍ തീരുമാനിച്ചിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഗെയിമിനാണ് കമ്പനി രൂപം നല്‍കിയത്. ട്രിപ്പിള്‍ എ മള്‍ട്ടിപ്ലെയര്‍ ഗെയിമിങ് അനുഭവമാണ് ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഗെയിം ആരംഭിക്കുന്നതിന് മുന്‍പ് പ്രീ രജിസ്ട്രേഷന് ആരംഭിക്കും. ഓണ്‍ലൈന്‍ ഗെയിമിന് അനുകൂലമായ സാഹചര്യം ഇന്ത്യയില്‍ സൃഷ്ടിക്കുന്നതിന് മറ്റു പങ്കാളികളെയും കമ്പനി തേടുന്നുണ്ട്. പബ്ജി മൊബൈല്‍ ഗെയിമിന്റെ ഇന്ത്യയിലെ വിതരണ ചുമതല നിര്‍വഹിച്ചിരുന്ന ടെന്‍സെന്റ് ഗെയിംസിന് പുതിയ ഗെയിമില്‍ ഒരു പങ്കാളിത്തവും ഉണ്ടായിരിക്കില്ലെന്നും ക്രാഫ്റ്റോണ്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ്…
Read Moreഅധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രിക്ക് കോവിഡ്; ലഫ്റ്റനന്റ് ഗവർണർ അടക്കം നാൽപ്പതുപേർ നിരീക്ഷണത്തിൽ
ചെന്നൈ: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയായി രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. ലഫ്റ്റനന്റ് ഗവർണർ അടക്കം നാൽപ്പതുപേർ നിരീക്ഷണത്തിൽ പോകുകയും ചെയ്തു.
Read Moreകോവിഡിന് നേരിയ കുറവ്: രാജ്യത്ത് 24 മണിക്കൂറിനിടെ 3.66 ലക്ഷം പേർക്കു രോഗബാധ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,26,62,575 ആയി ഉയർന്നു. പുതിയതായി 3,53,818 പേർ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,754 പേർ കോവിഡ് മൂലം മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2,46,116 ആയി ഉയർന്നായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreആശുപത്രി ബില്ലിന്റെ പേരിൽ മൃതദേഹം വിട്ടുനൽകാത്ത ആശുപത്രികൾക്കെതിരെ കർശന നടപടിയെന്ന് കളക്ടർ
തിരുവനന്തപുരം: മൃതദേഹം വിട്ടു നൽകാത്ത ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം കളക്ടർ നവജ്യോത് ഖോസ. ദുരന്തനിവാരണ നിയമത്തിലെ 24,26,30 വകുപ്പുകൾ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായി കളക്ടർ വ്യക്തമാക്കി. ആശുപത്രി ബില്ല് അടയ്ക്കാത്തതിന്റെ പേരിൽ കോവിഡ് രോഗിയുടെ മൃതദേഹം വിട്ട് നൽകാൻ ആശുപത്രി അധികൃതർ അനുമതി നൽകാതിരുന്ന സംഭവത്തെ തുടർന്നാണ് കളക്ടറുടെ നിർണായക ഇടപെടൽ. ഇത്തരം പ്രവൃത്തികൾ മനുഷ്യത്വരഹിതമായ അനീതിയാണെന്നും സ്വകാര്യ ആശുപത്രികൾ ചുമത്തുന്ന ബിൽ താങ്ങാനാകുന്നില്ലെന്നും കളക്ടർ പറഞ്ഞു. രോഗിയുടെ അവസ്ഥയെക്കുറിച്ചും ചികിത്സാ ചെലവുകളെക്കുറിച്ചും ബോധ്യപ്പെടുത്തേണ്ടത് ആശുപത്രികളുടെ ഉത്തരവാദിത്വമാണെന്നും നവജ്യോത് സിംഗ് ഖോസ വ്യക്തമാക്കി. അതേസമയം, നാലര ലക്ഷത്തോളം രൂപ അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം തടഞ്ഞുവച്ച കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി ആശുപത്രിക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്കി.
Read Moreസ്വരേവിന് മാഡ്രിഡ് ഓപ്പണ്‍ കിരീടം
മാഡ്രിഡ്: ജർമനിയുടെ അലക്സാണ്ടർ സ്വരേവിന് മാഡ്രിഡ് ഓപ്പണ്‍ കിരീടം. ഫൈനലിൽ ഇറ്റാലിയൻ താരം മാറ്റിയോ ബെർട്ടിനിയെ പരാജയപ്പെടുത്തിയാണ് സ്വരേവ് കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു വിജയം. ആദ്യ സെറ്റ് ടൈബ്രേക്കറിൽ നഷ്ടപ്പെട്ട സ്വരേവ് രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി കിരീടം ഉറപ്പിച്ചു. സ്കോർ:6-7 (8-10) 6-4 6-3. ഡൊമിനിക് തീം, റാഫേൽ നദാൽ എന്നിവരെ വീഴ്ത്തിയാണ് സ്വരേവ് ഫൈനലിൽ കടന്നത്. രണ്ടാം തവണയാണ് മാഡ്രിഡിൽ സ്വരേവ് കിരീടം ഉയർത്തുന്നത്.
Read Moreഹോമിയോ മരുന്ന് കഴിച്ച മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; കോവിഡ് മൂലമെന്ന് തെറ്റിധരിച്ച വീട്ടുകാർക്ക് കിട്ടിയ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്ന കാര്യം ഞെട്ടിക്കുന്നത്
റായ്പുർ: ഛത്തീസ്ഗഡിൽ മദ്യത്തിനു പകരം ആൽക്കഹോൾ അടങ്ങിയ ഹോമിയോ മരുന്ന് കഴിച്ച മൂന്ന് യുവാക്കൾ മരിച്ചു. റായ്പുരിലെ പന്ദ്രിയിലായിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഞായറാഴ്ചയാണ് വിവരം പുറത്തറിയുന്നത്. മരിച്ച ആരാളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതോടെയാണ് വിവരം പുറത്തായത്. മനീഷ് വർമ (37), ദൽവീർ സിംഗ് പർമർ (25), ബൽവീന്ദർ സിംഗ് (29) എന്നിവരാണ് മരിച്ചത്. ഏഴാം തീയതി മനീഷ് വർമ വീട്ടിൽവച്ച് മരിച്ചു. ഇതേ ദിവസം തന്നെ മറ്റ് രണ്ട് പേരും ആശുപത്രിയിൽ മരണപ്പെട്ടു. കോവിഡ് മൂലമാണ് വർമ മരിച്ചതെന്ന് സംശയിച്ച് കുടുംബം അന്ന് തന്നെ സംസ്കാരം നടത്തി. എന്നാൽ ദല്‍വീർ സിംഗിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആൽക്കഹോൾ ഉള്ളിൽച്ചെന്നാണ് മരണമെന്ന് കണ്ടെത്തി. പർമർ മരിച്ചത് ഹൃദായാഘതത്തെ തുടർന്നാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്. മൂന്നുപേരും ഒരുമിച്ച് ഹോമിയോ…
Read Moreഎന്റെ ഉപദേശം കേട്ടാൽ മതി’ കോവിഡിനെ നേരിടാൻ ആശുപത്രിയിൽ പോകണ്ട; ആരോഗ്യ പ്രവർത്തകരെ പരിഹസിച്ച് ബാബാ രാംദേവ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായിരിക്കെ ആരോഗ്യ പ്രവർത്തകരെ പരിഹസിച്ച് യോഗാ ഗുരു ബാബാ രാംദേവ് രംഗത്ത്. കോവിഡ് ബാധിതരായവർ ചികിത്സക്കായി ആശുപത്രികളിൽ പോകരുതെന്നും പകരം തന്റെ ഉപദേശം സ്വീകരിച്ചാൽ മതിയെന്നും ഒരു വീഡിയോ സന്ദേശത്തിൽ ബാബാ രാംദേവ് പറഞ്ഞു. കോവിഡ് രോഗികൾക്ക് കൃത്യമായി ശ്വാസമെടുക്കേണ്ടത് എങ്ങിനെയാണെന്ന് അറിയില്ല. ഇതിനാൽ തന്നെ നെഗറ്റീവിറ്റി പരത്തുകയും ഓക്സിജിൻ ക്ഷാമമാണെന്നും ശ്മശാനങ്ങളിൽ സ്ഥലമില്ലെന്നും പരാതിപ്പെടുന്നുവെന്നും രാംദേവ് പറയുന്നു. രാംദേവിന്റെ പരാമർശത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്ജോത് സിംഗ് ദാഹിയ പോലീസിൽ പരാതി നൽകി. സംഭവത്തിൽ രാംദേവിനെതിരേ ഉന്നതതല അന്വേഷണം വേണമെന്നും ക്രിമിനൽ കേസ് ചാർജ് ചെയ്യണമെന്നുമാണ് ആവശ്യം.
Read Moreവാക്സിൻ നയത്തിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തിന്റെ കോവിഡ് വാക്സിൻ നയത്തിൽ ഇടപെടരുതെന്ന് കാണിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. അസാധാരണമായ പ്രതിസന്ധിയിൽ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം ഉണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. വാക്സിൻ നയം തുല്യത ഉറപ്പാക്കുന്നതാണ്. എന്നാൽ വാക്സിന് ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാവര്ക്കും ഒരേ സമയം വാക്സിന് ലഭ്യമാക്കാന്‍ കഴിയില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ വിലയില്‍ വാക്സിന് ലഭിക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു.
Read Moreസ്വര്‍ണക്കടത്ത് ഇനി ഏശില്ല! ജനങ്ങളെ ബാധിക്കുന്ന വിഷയം തേടാന്‍ ബിജെപി; സോഷ്യല്‍ മീഡിയയും ഐടി സെല്ലും ശക്തിപ്പെടുത്തണം, വിലയിരുത്തല്‍ ഇങ്ങനെ…
കോഴിക്കോട്: തെരഞ്ഞെടുപ്പു തോല്‍വിക്കുശേഷം രണ്ടാം പിണറായി സര്‍ക്കാരിനെതിരേ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ബിജെപിയിൽ ആശയക്കുഴപ്പം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം ബൂമറങ്ങായെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയില്ല എന്നതു മാത്രമല്ല, ഇതുമായി ബന്ധപ്പെട്ടു പാര്‍ട്ടി നടത്തിയ പ്രസ്താവനകളും ഇടപെടലുകളും വിപരീതഫലം ഉണ്ടാക്കുകയും ചെയ്തു. സ്വര്ണക്കടത്തുകേസിലേക്ക് ഇനി കൂടുതല്‍ ഇറങ്ങേണ്ടെന്നാണ് പാര്‍ട്ടി കരുതുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരേ തുടര്‍ന്നു സ്വീകരിക്കേണ്ട നിലപാടുകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം മതിയെന്നാണ് തീരുമാനം. പൊതുജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടൽ ശക്തമാക്കും. നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത അവസ്ഥയില്‍ നിലപാടുകള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മറ്റു വഴി തേടേണ്ടിവരും. ബിജെപി നേതാക്കള്‍ക്കു പങ്കുണ്ടെന്നു കരുതപ്പെടുന്ന കുഴൽപ്പണക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ശക്തമാക്കിയിരിക്കുന്ന സാഹചര്യംകൂടി പാര്‍ട്ടി കണക്കിലെടുക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിടാത്തത്, ആവശ്യമുള്ളപ്പോള്‍ ബിജെപിയെ അടിക്കാനുള്ള വടിയാണെന്നു…
Read More