മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിനായി കരുതിയ തുകയും സർക്കാർ സർവീസിലെ ആദ്യ ശമ്പളവും  വാ​ക്സി​ൻ ച​ല​ഞ്ചിലേക്ക് നൽകി മാതൃകയായി ദമ്പതികൾ

മ​ണ്ണാ​ർ​ക്കാ​ട് : ഏ​ക​മ​ക​ളു​ടെ ഒ​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വെ​ച്ച തു​ക​യും ആ​ദ്യ​ശ​ന്പ​ള​ത്തി​ൽ നി​ന്ന് മാ​റ്റി​വെ​ച്ച തു​ക​യും ചേ​ർ​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​നാ​യി വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് ന​ൽ​കി യു​വ​ദ​ന്പ​തി​ക​ൾ മാ​തൃ​ക​യാ​വു​ക​യാ​ണ്. കാ​രാ​കു​ർ​ശ്ശി ഗ്രാ​മ​ത്തി​ലെ വ​ലി​യ​ട്ട​യി​ൽ താ​മ​സി​ക്കു​ന്ന വേ​ർ​ക്കൊ​ട്ട് വീ​ട്ടി​ൽ ഹ​രീ​ഷും ദീ​പ്തി​യും ത​ങ്ങ​ളു​ടെ ഏ​ക മ​ക​ൾ ദി​യ​യു​ടെ ഒ​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വെ​ച്ച തു​ക ഉ​ൾ​പ്പെ​ടെ​യാ​ണ് നി​യു​ക്ത കോ​ങ്ങാ​ട് എം​എ​ൽ​എ കെ ​ശാ​ന്ത​കു​മാ​രി​യെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്കാ​യി ഏ​ൽ​പ്പി​ച്ച​ത്. കെ​എ​സ്ആ​ർ​ടി​സി സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ൽ ക​ണ്ട​ക്ട​റാ​യ ഹ​രീ​ഷി​നും മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കോ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​യ ദീ​പ്തി​ക്കും ഈ ​ധ​ന്യ​മു​ഹൂ​ർ​ത്തം ഇ​ര​ട്ടി മ​ധു​ര​ത്തി​ന്‍റെ ആ​ഹ്ലാ​ദ​മാ​ണ് ന​ൽ​കി​യ​ത്. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ര​ണ്ട് മാ​സം മു​ന്പാ​ണ് പി ​എ​സ് സി ​വ​ഴി ദീ​പ്തി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത് . ദീ​പ്തി​യു​ടെ ആ​ദ്യ​ശ​ന്പ​ള​ത്തി​ൽ നി​ന്ന് ഒ​രു വി​ഹി​ത​മാ​ണ് വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് മാ​റ്റി​ന​ൽ​കി​യ​ത്. എ​ൽ ഡി ​എ​ഫ്…

Read More

കൊ​ള്ളാ​മ​ല്ലോ ഈ ​സൂ​ത്ര​പ​ണി..!  ജാ​തി​ക്ക​യു​ടെ തോ​ട് ക​ള​യാ​ൻ പുതുമാർഗവുമാ‍യി മൈക്കിൾ ജോസഫ്

ഫ്രാൻസിസ് തയ്യൂർ വ​ട​ക്ക​ഞ്ചേ​രി: ജാ​തി​ക്ക​യു​ടെ തോ​ട് ക​ള​യാ​ൻ ഇ​താ ഒ​രു എ​ളു​പ്പ വ​ഴി. വ​ലി​യ പി​വി​സി പൈ​പ്പി​ലൂ​ടെ ജാ​തി​ക്ക താ​ഴേ​ക്ക് ഇ​ട്ടാ​ൽ മ​തി തോ​ടും പ​രി​പ്പും വേ​ർ​തി​രി​ച്ചു കി​ട്ടും.​ ഇ​ന്ത്യ​ൻ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഇ​ന്ന​വേ​റ്റീ​വ് ഫാ​ർ​മ​ർ അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ള്ള പാ​ല​ക്കു​ഴി​യി​ലെ മു​ണ്ട​ത്താ​നം മൈ​ക്കി​ൾ ജോ​സ​ഫാ​ണ് ഈ ​രീ​തി ക​ണ്ടെ​ത്തി ജാ​തി ക​ർ​ഷ​ക​രു​ടെ ക​യ്യ​ടി നേ​ടു​ന്ന​ത്. നാ​ല് ഇ​ഞ്ചി​ന്‍റെ ഒ​രു ലം​ഗ്ത്ത് പി​വി​സി പൈ​പ്പും ഒ​രു ച​തു​ര​ശ്ര അ​ടി വ​ലു​പ്പ​മു​ള്ള ഗ്രാ​നൈ​റ്റോ, ക​ട​പ്പ​ക​ല്ലോ ഒ​ന്നു​മി​ല്ലെ​ങ്കി​ൽ മൂ​ന്ന് ഇ​ഞ്ച് ക​ന​ത്തി​ലു​ള്ള ചെ​റി​യ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബോ മ​തി ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ. 20 അ​ടി നീ​ള​മു​ള്ള പൈ​പ്പാ​യ​തി​നാ​ൽ കെ​ട്ടി​ട​ത്തി​നോ​ട് ചേ​ർ​ന്ന് വേ​ണം പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ. പൈ​പ്പി​നു നേ​രെ താ​ഴെ സ്ലാ​ബ് വ​ര​ണം. വ​ലി​യ സാ​ങ്കേ​തി​ക വി​ദ്യ​യോ അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത​ക​ളോ ഇ​തി​ന് വേ​ണ്ട. കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ക​യ​റി പൈ​പ്പി​ലൂ​ടെ ജാ​തി​ക്ക താ​ഴെ​ക്ക് ഇ​ട്ടാ​ൽ…

Read More

അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു;  കോ​വി​ഡ് ബാ​ധി​ച്ചയാളെ പ​രി​ശോ​ധ​നാ​ഫ​ല​വു​മാ​യി പ​റ​ഞ്ഞ​യ​ച്ച് ലാ​ബ് അ​ധി​കൃ​ത​രു​ടെ ക്രൂ​ര​ത

കൊ​ല്ലം: കോ​വി​ഡ് ബാ​ധി​ത​നാ​യ 61-കാ​ര​ന് പ​രി​ശോ​ധ​നാ​ഫ​ല​വും ന​ല്‍​കി പ​റ​ഞ്ഞ​യ​ച്ച് ന​ഗ​ര​ത്തി​ലെ മൈ​ക്രോ​ലാ​ബ് അ​ധി​കൃ​ത​രു​ടെ ക്രൂ​ര​ത. മൈ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന് പോ​സി​റ്റീ​വാ​ണെ​ന്ന വി​വ​രം ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യോ രോ​ഗി​യെ സു​ര​ക്ഷി​ത​മാ​യി മാ​റ്റാ​ന്‍ വേ​ണ്ട മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യാ​തെ പ​രി​ശോ​ധ​നാഫ​ലം കൈ​മാ​റി പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം.​തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹം ന​ട​ന്ന് ചി​ന്ന​ക്ക​ട​യി​ലെ​ത്തി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലി​സി​നോ​ട് ഓ​ട്ടോ ഡ്രൈ​വ​ർ വി​വ​രം ധ​രി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലി​സ് രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് പോ​സി​റ്റീ​വാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട ശേ​ഷം ഇ​യാ​ള്‍​ക്ക് സാ​നി​റ്റൈ​സ​റും മാ​സ്‌​കും ഗ്‌​ളൗ​സും ന​ല്‍​കി. ഉ​ട​ൻ വി​വ​രം ആ​രോ​ഗ്യ വ​കു​പ്പി​ല്‍ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ആം​ബു​ല​ന്‍​സ് എ​ത്തി ഇ​ദ്ദേ​ഹ​ത്തെ കോ​വി​ഡ് വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നാ​ലെ സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ചി​ന്ന​ക്ക​ട​യി​ല്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. കൊ​ല്ല​ത്തെ സ​ര്‍​ക്കാ​ര്‍ അ​ധീ​ന​ത​യി​ലു​ള​ള പാ​ര്‍​ക്കി​ല്‍…

Read More

ഞാന്‍ ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം ബാധിച്ചയാള്‍ ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇലോണ്‍ മസ്‌ക്…

ലോകകോടീശ്വരന്മാരിലൊരാളും സ്‌പേസ് എക്‌സ്, ടെസ്ല കമ്പനികളുടെ മേധാവിയുമായ ഇലോണ്‍ മസ്‌കിന്റെ ഒരു തുറന്നു പറച്ചിലാണ് ഇപ്പോള്‍ ലോകത്തെ അമ്പരപ്പിക്കുന്നത്. താന്‍ ‘ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം’ എന്ന ന്യൂറോപ്രശ്‌നത്തിന്റെ പിടിയിലാണെന്നാണ് മസ്‌ക് വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസ് കോമഡി പരമ്പരയായ ‘സാറ്റര്‍ഡേ നൈറ്റ് ലൈവി’ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ദീര്‍ഘകാലമായുള്ള ഈ പരിപാടിയില്‍ ആതിഥേയത്വം വഹിച്ച ആസ്പെര്‍ഗറുള്ള ആദ്യവ്യക്തി ഞാനായിരിക്കും’, 49-കാരനായ ഇലോണ്‍ മസ്‌ക് പ്രേക്ഷകരോട് പറഞ്ഞു. ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം (Asperger’s syndrome) ഉള്ള ആളുകള്‍ ചുറ്റമുള്ള പരിസ്ഥിതിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് വ്യാഖ്യാനിക്കുക. തനിക്ക് ഇത്തരമൊരു ന്യൂറോ പ്രശ്‌നമുള്ള കാര്യം ആദ്യമായിട്ടാണ് മസ്‌ക് വെളിപ്പെടുത്തുന്നത്. എന്നാല്‍ താന്‍ എപ്പോഴും സംസാരിക്കുമ്പോള്‍ വളരെ വ്യത്യസ്തതയോ വ്യതിയാനങ്ങളോ ഉണ്ടാകാറില്ലെന്ന് മസ്‌ക പറഞ്ഞു. ഇതിനിടെ സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ പങ്കെടുക്കുന്ന ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം ഉള്ള ആദ്യവ്യക്തി താനാണെന്ന മസ്‌കിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഹാസ്യ…

Read More

ഡൽഹിയെ വരിഞ്ഞ് മുറുക്കി കോ​വി​ഡ് ആ​ക്ര​മ​ണം..! ഡ​ൽ​ഹി സ​രോ​ജ ആ​ശു​പ​ത്രി​യി​ൽ 80 ഡോ​ക്ട​ർ​മാ​ർ​ക്ക് രോ​ഗ​ബാ​ധ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കു​ന്നു. ഡ​ൽ​ഹി സ​രോ​ജ ആ​ശു​പ​ത്രി​യി​ൽ 80 ഡോ​ക്ട​ർ​മാ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​വി​ടു​ത്തെ സീ​നി​യ​ർ സ​ർ​ജ​ൻ എം.​കെ. റാ​വ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു.12 ഡോ​ക്ട​ർ​മാ​ർ രോ​ഗം​മൂ​ർ​ച്ഛി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബാ​ക്കി​യു​ള്ള​വ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന​ത് ഡ​ൽ​ഹി​യി​ലെ സ്ഥി​തി ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണ്.

Read More

അഭ്യൂഹങ്ങൾക്ക് വിട, നെ​​​യ്മ​​​ര്‍ പാ​​​രീ​​​സ് വി​​​ടി​​​ല്ല

  പാ​​​രീ​​​സ്: പാ​​​രീ സാ​​​ന്‍ ഷെ​​​ര്‍മ​​​യി​​​ന്‍റെ ബ്ര​​​സീ​​​ല്‍ മു​​​ന്നേ​​​റ്റ​​​താ​​​രം നെയ്മറെ ചുറ്റി​​​പ്പ​​​റ്റി​​​യു​​​ള്ള എ​​​ല്ലാ അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ളും അ​​​വ​​​സാ​​​നി​​​ച്ചു. നെ​​​യ്മ​​​ര്‍ പാ​​​രീ​​​സ് വി​​​ടി​​​ല്ല. പി​​​എ​​​സ്ജി​​​യു​​​മാ​​​യി നെ​​​യ്മ​​​ര്‍ 2025 വ​​​രെ​​​യു​​​ള്ള പു​​​തി​​​യ ക​​​രാ​​​റി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ചു. അ​ടു​ത്ത സീ​സ​ണി​ൽ നെ​യ്മ​ർ ബാ​ഴ്സ​ലോ​ണ​യി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ നേരത്തേ വ​ന്നി​രു​ന്നു. 2017ല്‍ ​​​പി​​​എ​​​സ്ജി നെ​​​യ്മ​​​റെ 27 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ റി​​​ക്കാ​​​ര്‍ഡ് തു​​​ക​​​യ്ക്ക് ബാ​​​ഴ്‌​​​സ​​​ലോ​​​ണ​​​യി​​​ല്‍നി​​​ന്നു സ്വ​​​ന്ത​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 2019 മു​​​ത​​​ല്‍ നെ​​​യ്മ​​​ര്‍ പി​​​എ​​​സ്ജി വി​​​ടു​​​മെ​​​ന്നും തി​​​രി​​​ച്ച് ബാ​​​ഴ്‌​​​സ​​​ലോ​​​ണ​​​യി​​​ല്‍ ചേ​​​രു​​​മെ​​​ന്നും വാ​​​ര്‍ത്ത​​​ക​​​ള്‍ വ​​​ന്നു തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഈ ​​​വാ​​​ര്‍ത്ത​​​ക​​​ളെ​​​ല്ലാം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടാ​​​ണു നെ​​​യ്മ​​​ര്‍ പു​​​തി​​​യ ക​​​രാ​​​റി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ച​​​ത്. പി​​​എ​​​സ്ജി​​​യി​​​ല്‍ താ​​​ന്‍ തൃ​​​പ്ത​​​നാ​​​ണെ​​ന്നു താ​​​രം വ്യ​​​ക്ത​​​മാ​​​ക്കി.Powered by Streamlyn നെ​​​യ്മ​​​റെ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും പി​​​എ​​​സ്ജി​​​ക്ക് യു​​​വേ​​​ഫ ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് കി​​​രീ​​​ടം നേ​​​ടാ​​​നാ​​​യി​​​ട്ടി​​​ല്ല. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ല്‍ ക്ല​​​ബ് ഫൈ​​​ന​​​ലി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ചു. ഈ ​​​സീ​​​സ​​​ണി​​​ല്‍ സെ​​​മി​​​യി​​​ല്‍ മാ​​​ഞ്ച​​​സ്റ്റ​​​ര്‍ സി​​​റ്റി​​​യോ​​​ടു തോ​​​റ്റു. പി​​​എ​​​സ്ജി​​​ക്കാ​​​യി നെ​​​യ്മ​​​ര്‍ 112 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് 85…

Read More

കര്‍ഷകസമരത്തിനെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു ! സമരക്കാര്‍ മകളെ ബലാല്‍സംഗത്തിനിരയാക്കിയെന്ന പരാതിയുമായി പിതാവ്…

കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍ സ്വദേശിനിയായ യുവതി കോവിഡ് ബാധിച്ചു മരിച്ചു. തന്റെ മകള്‍ ബലാല്‍സംഗത്തിനിരയായതായി പെണ്‍കുട്ടിയുടെ പിതാവ് പരാതിപ്പെട്ടു. തിക്രിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ വന്ന യുവതിയെ ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ബലാത്സംഗം ചെയ്‌തെന്നാണ് പിതാവിന്റെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ പത്തിനാണ് ബംഗാള്‍ സ്വദേശിയായ 25-കാരി കിസാന്‍ സോഷ്യല്‍ ആര്‍മി എന്ന സംഘത്തോടൊപ്പം കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ തിക്രിയില്‍ എത്തിയത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് യുവതിയെ ഏപ്രില്‍ 26-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ 30-ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിനുപിന്നാലെയാണ് യുവതി ബലാത്സംഗത്തിനിരയായെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. കര്‍ഷക സമരത്തെ പിന്തുണയ്ക്കാനെത്തിയ ഒരു സംഘത്തിലെ രണ്ടു പേരാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും ഇക്കാര്യം മകള്‍ ഫോണിലൂടെ പറഞ്ഞിരുന്നുവെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. അതേസമയം, കോവിഡ് രോഗിയെന്ന…

Read More

‌അതിവേത്തിലെത്തിയ കാർ പോലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല;  പിന്നാലെ വിട്ട് പോലീസും; വാഹനം കണ്ടെത്തി നോക്കിയപ്പോ ൾ കണ്ട കാഴ്ച ഇങ്ങനെ…

കൊ​ട്ടാ​ര​ക്ക​ര: ഇ​ന്നോ​വ​ കാറി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ലു കി​ലോ​ ക​ഞ്ചാ​വ് പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി.​ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പെ​ട്ടു.​ ഇ​ന്നലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. എം ​സി റോ​ഡി​ല്‍ കൊ​ട്ടാ​ര​ക്ക​ര കു​ന്ന​ക്ക​ര​ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പോ​ലീ​സ്. കൈ​കാ​ണി​ച്ചി​ട്ടും നി​ര്‍​ത്താ​തെ പോ​യ കാർ പോ​ലീ​സ് പി​ന്തു​ട​ര്‍​ന്നു. ഗോ​വി​ന്ദ​മം​ഗ​ലം ഭാ​ഗ​ത്ത് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ക​ട​ന്നു​ക​ള​ഞ്ഞു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​ര്‍​ക്കാ​യി പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ളോ​ളം തെര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.​ വാ​ഹ​ന ഉ​ട​മ​ കു​ള​ക്ക​ട സ്വ​ദേ​ശി​യെ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ മൂ​ന്ന് ദി​വ​സം മു​മ്പ് കോ​ട്ടാ​ത്ത​ല സ്വ​ദേ​ശി​യാ​യ ഒ​രാ​ള്‍ ത​ന്‍റെ പക്കല്‍ നി​ന്ന് കാ​ര്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്തി​രു​ന്ന​താ​യി ഇ​യാ​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. വി​ശ​ദ​മാ​യ​ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം മാ​ത്ര​മേ സം​ഭ​വ​ത്തി​ല്‍ വ്യ​ക്ത​ത​യു​ണ്ടാ​കു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വാ​ഹ​നം വാ​ട​ക​യ്ക് എ​ടു​ത്ത കോ​ട്ടാ​ത്ത​ല സ്വ​ദേ​ശി​യെ​യും സു​ഹൃ​ത്തി​നാ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

വെള്ളമടിക്കാർ ഒരിക്കലും നന്നാകില്ലേ? ന​വീ​ക​ര​ണ​ത്തി​ന് പി​ന്നാ​ലെ റോ​ഡി​ൽ വാ​ട്ട​ർ അ​തോ​റി​ട്ടി​യു​ടെ കു​ഴി​യെ​ടു​പ്പ്

പ​ത്ത​നാ​പു​രം : കോ​ടി​ക​ൾ ചി​ല​വ​ഴി​ച്ച റോ​ഡ് ന​വീ​ക​ര​ണ​ത്തി​നും ടാ​റിം​ഗി​നും പി​ന്നാ​ലെ ജ​ല അ​തോ​റി​ട്ടി​യു​ടെ കു​ഴി​യെ​ടു​പ്പ് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം വ​രു​ത്തു​ന്നു. പ​ത്ത​നാ​പു​രം- കു​ന്നി​ക്കോ​ട് ശ​ബ​രി പാ​ത, പ​ഞ്ചാ​യ​ത്ത് പ​ടി – ആ​ല​വി​ള എ​ന്നീ റോ​ഡു​ക​ളാ​ണ് പൈ​പ് ലൈ​ൻ മാ​റ്റ​ലി​ന്‍റെ പേ​രി​ൽ ജെ ​സി ബി ​ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. ര​ണ്ട് റോ​ഡു​ക​ളും ന​വീ​ക​ര​ണം ന​ട​ത്തി ടാ​റിം​ഗ് ചെ​യ്തി​ട്ട് അ​ധി​ക നാ​ളു​ക​ൾ ആ​കു​ന്നി​ല്ല. ഏ​റെ നാ​ൾ ത​ക​ർ​ന്ന് കി​ട​ന്ന കു​ന്നി​ക്കോ​ട് പ​ത്ത​നാ​പു​രം റോ​ഡ് ജ​ന​രോ​ഷ​ത്തെ തു​ട​ർ​ന്ന് ആ​ധു​നി​ക രീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​ത് അ​ടു​ത്ത കാ​ല​ത്താ​ണ്. ത​മി​ഴ്നാ​ട്, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ കൂ​ടു​ത​ലാ​യി ക​ട​ന്നു​പോ​കു​ന്ന പാ​ത ശ​ബ​രീ ബൈ​പാ​സാ​ക്കി​യാ​ണ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. ശ​ബ​രി പാ​ത മീ​റ്റ​റു​ക​ളോ​ളം വെ​ട്ടി​പൊ​ളി​ച്ചി​ട്ടു​ണ്ട്. പൊ​ളി​ക്കു​ന്ന ടാ​റിം​ഗ് മ​ണ്ണി​ട്ട് നി​ക​ത്തു​ക മാ​ത്ര​മാ​ണ് പ​തി​വ്. മ​ണ്ണ് നി​ക​ത്തി​യ ഭാ​ഗം മ​ഴ പെ​യ്യു​ന്ന​തോ​ടെ വ​ലി​യ കു​ഴി​ക​ളാ​യി മാ​റി വെ​ള്ളം കെ​ട്ടി…

Read More

ഞങ്ങള് ദിനോസറുകളുടെ ബന്ധുക്കളാ…അതിന്റെ ഒരു ഗമയൊക്കെ വേണ്ടേ ! ആമപ്പുറത്ത് ഓന്തുകള്‍ സവാരി ചെയ്യുന്ന വീഡിയോ വൈറലാകുന്നു…

വിചിത്രമായ വാര്‍ത്തകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒരു വീഡിയോയും ഇത്തരത്തിലുള്ളതാണ്. സുധാ രാമന്‍ ഐഎഫ്എസാണ് ഈ വീഡിയോ ട്വിറ്ററില്‍ ഉട്ടത്. ആയിരക്കണക്കിനാളുകളാണ് നിമിഷങ്ങള്‍ക്കകം വീഡിയോ കണ്ടത്. ഒരു ആമയുടെ പുറത്ത് കയറി രണ്ട് ഓന്തുകള്‍ സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്. മറ്റുള്ളവരെ സഹായിക്കുകയെന്നതാണ് ജീവിതലക്ഷ്യമെന്ന ദലൈലാമയുടെ ഉദ്ധരണിയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

Read More