വാ​ക്സി​ൻ ന​യ​ത്തി​ൽ സു​പ്രീം കോ​ട​തി ഇ​ട​പെ​ട​രു​തെന്ന് കേ​ന്ദ്രം

 
 
 
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ കോ​വി​ഡ് വാ​ക്‌​സി​ൻ ന​യ​ത്തി​ൽ ഇ​ട​പെ​ട​രു​തെ​ന്ന് കാ​ണി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി.
അ​സാ​ധാ​ര​ണ​മാ​യ പ്ര​തി​സ​ന്ധി​യി​ൽ പൊ​തു​താ​ത്പ​ര്യം മു​ന്‍​നി​ര്‍​ത്തി ന​യ​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കാ​ന്‍ വി​വേ​ച​ന അ​ധി​കാ​രം ഉ​ണ്ടെ​ന്നാ​ണ് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യ​ത്.

വാ​ക്സി​ൻ ന​യം തു​ല്യ​ത ഉ​റ​പ്പാ​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ വാ​ക്സി​ന്‍ ല​ഭ്യ​ത​യു​ടെ പ​രി​മി​തി, രോ​ഗ വ്യാ​പ​ന തോ​ത് എ​ന്നി​വ കാ​ര​ണം എ​ല്ലാ​വ​ര്‍​ക്കും ഒ​രേ സ​മ​യം വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യി​ല്ല.
 
എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും ഒ​രേ വി​ല​യി​ല്‍ വാ​ക്സി​ന്‍ ല​ഭി​ക്കും എ​ന്ന് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

Related posts

Leave a Comment