വടക്കഞ്ചേരി: വേണമെങ്കിലല്ല, പന്തലാംപാടം കല്ലിങ്കൽപ്പാടം റോഡിലുള്ള വിളക്കാനപ്പിള്ളിയിൽ ബിജു വർഗീസിന്റെ വീട്ടുമുറ്റത്തെ പ്ലാവിന്റെ വേരിൽ നിറയെ ചക്ക കൂട്ടമാണ്. വേര് പോകുന്നിടത്തെല്ലാം ചക്ക നിറയുന്നു. ഇതിൽ മൂപ്പെത്തിവരും ചെറുപ്രായക്കാരുമൊക്കെയുണ്ട്. ഇപ്പോൾ ഉണ്ടാകുന്ന കുഞ്ഞൻമാരേയും കൂട്ടത്തിൽ കാണാം.ഓണം വരെ ചക്ക ഉണ്ടായികൊണ്ടിരിക്കുമെന്നാണ് ബിജു പറയുന്നത്. പിന്നെ അടുത്ത സീസണ് നവംബറിൽ തുടങ്ങും. വിശ്രമമില്ലാതെയാണ് അഞ്ച് വയസ് പ്രായമുള്ള ഈ ബഡ് പ്ലാവ് ചക്ക ഉല്പാദനം നടത്തുന്നത്. ബിജുവിന്റെ വീട്ടുമുറ്റത്ത് തന്നെയാണ് ഈ കൗതുക കാഴ്ച. നബാർഡിന്റെ മൊബൈൽ നഴ്സറിയിൽ നിന്നും തൈ വാങ്ങി വെച്ചതായിരുന്നു. മൂന്നാം വർഷം തന്നെ പ്ലാവ് കായ്ച് താരമാകുന്നതിന്റെ സൂചന നൽകിയിരുന്നു. നല്ല മധുരമുള്ള വരിക്ക ചക്കയായതിനാൽ ആവശ്യക്കാരും കൂടുതലാണ്.ഇതിനാൽ മൂപ്പെത്തിയ ചക്കകളിൽ ബിജുവിന്റെ രഹസ്യ നിരീക്ഷണവുമുണ്ട്.
Read MoreDay: May 12, 2021
‘ സെക്സിനു പോകണം’ ..! ഇ-പാസ് അപേക്ഷ കണ്ടു പോലീസ് ഞെട്ടി; പ്രതിയെ കൈയോടെ പൊക്കി സ്റ്റേഷനിലെത്തിച്ചു; എസ്പി ഉൾപ്പെടെ ചിരിച്ചു മണ്ണുകപ്പിയ സംഭവം കണ്ണൂരിൽ…
കണ്ണൂർ: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ വീടിനു പുറത്തിറങ്ങാൻ പോലീസ് വെബ്സൈറ്റിലൂടെ ആയിരക്കണക്കിനു അപേക്ഷകളാണ് ഒഴുകിയെത്തുന്നത്. ഇങ്ങനെ ഒരു ഇ-പാസിന് അപേക്ഷയിലെ ആവശ്യം കണ്ട പോലീസ് ഞെട്ടി. കണ്ണൂർ ഇരിണാവ് സ്വദേശിയുടെ വിചിത്രമായ അപേക്ഷ കണ്ടാണ് പോലീസ് ഞെട്ടിയത്. കണ്ണൂരിലുള്ള ഒരു സ്ഥലത്തു വൈകുന്നേരം സെക്സിന് പോകണം എന്നായിരുന്നു അപേക്ഷകന്റെ ആവശ്യം. അപേക്ഷ വായിച്ചു ഞെട്ടിയ പോലീസ് വിവരം എഎസ്പിക്കു കൈമാറി. കൈയോടെ പൊക്കി കക്ഷിയെ കൈയോടെ പൊക്കാൻ വളപട്ടണം പോലീസിനു നിർദേശം നൽകി. തുടർന്നു പോലീസ് ആളെ കണ്ടെത്തി കണ്ണൂർ എസ്പി ഓഫീസിലെത്തിച്ചു. കക്ഷിയെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥർ ചിരിച്ചു മണ്ണു കപ്പിയത്. “സിക്സ് ഒ ക്ലോക്കിന് ‘പുറത്തിറങ്ങണം എന്നാണ് കക്ഷി എഴുതാൻ ആഗ്രഹിച്ചത്. എന്നാൽ, എഴുതി വന്നപ്പോൾ സിക്സ് സെക്സ് ആയതാണ്. എഴുതിയതിലുള്ള തെറ്റ് ആൾ മനസിലാക്കാതെയാണ് അപേക്ഷ അയച്ചത്. അബദ്ധത്തിൽ സംഭവിച്ച പിശകായി…
Read Moreഇന്ത്യയിലെ ഗ്രാമങ്ങളും ശ്വാസംവലിക്കുന്നു; 553 ജില്ലകളിൽ കോവിഡ് കുത്തനെ ഉയർന്നു; പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിൽ
ന്യൂഡൽഹി: കോവിഡിന്റ രണ്ടാം തരംഗം ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും അതിവേഗം പടരുന്നു. 553 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കർണാടകം, കേരളം, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധം ശക്തമാക്കണമെന്നും ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ആഗ്രയിലെ ബാമരുളി കാത്ര ഗ്രാമത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി 50 പേരാണ് കോവിഡ് രോഗലക്ഷണങ്ങളോടെ മരണപ്പെട്ടത്. അതേസമയം, ഗ്രാമത്തിലുള്ളവർ കോവിഡ് പരിശോധനക്ക് മുന്നോട്ട് വരാത്തത് വലിയ പ്രതിസന്ധിക്കിടയാകുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
Read Moreശല്യം സഹിക്കാതെ വന്നപ്പോൾ ഞങ്ങൾ ചെയ്തതാണ്; പടക്കമെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി വീഴ്ത്തി; നിരവധി കേസുകളിലെ പ്രതിയെ വെട്ടിക്കൊന്നവർ അതിലും വലിയ പുള്ളികൾ; പോലീസിനോട് പറഞ്ഞ കഥയിങ്ങനെ…
കടയ്ക്കാവൂർ: നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂരിൽ ഞായറാഴ്ച രാവിലെ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ജോഷി യെ (38) സംഘം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ കുളമൂട്ടം കൊച്ചു കല്ലിയിൽ ഗിരീഷ് (40) കവലയൂർ കാട്ടുവിള മണി (റിംഗ് മണി ,46) കവലയൂർ മഠത്തിൽച്ചിറ ആശാരി വിളാകത്ത് സാബു (പക്കി സാബു 38) കവലയൂർ കാട്ടുവിള ബൈജു (38) എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജോഷിയും സുഹൃത്തുക്കളുമായി ഉണ്ടായ വാക്കുതർക്കവും, വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. നിരവധി തവണ സുഹൃത്തുക്കൾ ജോഷിക്ക് താക്കീത് നൽകിയെങ്കിലും വീണ്ടും നാട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് സുഹൃത്തുക്കൾ ഒത്തുകൂടുകയും ജോഷി പതിവായിരിക്കുന്ന റബർ തോട്ടത്തിൽ എത്തി പടക്കമെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. പരിക്കേറ്റ് വഴിയിൽ…
Read Moreഎഎസ്ഐയെ ഫോണിലൂടെ ശകാരിച്ചു; വനിതാ മജിസ്ട്രേറ്റിന് സ്ഥാന ചലനം
തിരുവനന്തപുരം: കാണാതായ ആളെ കണ്ടെത്തിയതിനുശേഷം കോടതിയിൽ ഹാജരാക്കാൻ ഫോണിൽ വിളിച്ച് മുൻകൂർ അനുമതി തേടിയ എഎസ്ഐയെ ശകാരിച്ച വനിതാ മജിസ്ട്രേറ്റിന് സ്ഥാന ചലനം. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്-വണ്‍ കോടതി മജിസ്ട്രേറ്റ് തിയാര റോസ് മേരിയെയാണ് നെയ്യാറ്റിൻകര മുൻസിഫ് കോടതിയിലേക്ക് സ്ഥലം മാറ്റിയത്. അഡീഷണൽ മുൻസിഫ് കോടതി മജിസ്ട്രേറ്റ് ബി. ശാലിനിയെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്-വണ്‍ കോടതി മജിസ്ട്രേറ്റായി പകരം നിയമിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച രജിസ്ട്രറുടെ ഉത്തരവും ഇന്നലെ പുറത്തിറങ്ങി. ഈ വനിതാ മജിസ്ട്രേറ്റ് ആദ്യം ജോലി ചെയ്തിരുന്നത് കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയിയിലായിരുന്നു. അക്കാലത്തും ഈ മജിസ്ട്രേറ്റിനെതിരേ നിരവധി പരാതികൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് വന്നിരുന്നു. അന്ന് വനിതാ മജിസ്ട്രേറ്റിനെ കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയിൽ നിന്നും സ്ഥലം മാറ്റി നെയ്യാറ്റിൻകരയിൽ നിയമിക്കുകയായിരുന്നു.
Read Moreതീർത്തങ്ങ് പറഞ്ഞു; പോസിറ്റീവ് ആയാൽ പുറത്ത്!
മുംബൈ: പോസിറ്റീവ്, കോവിഡ്-19 മഹാമാരിയുടെ രംഗപ്രവേശനത്തിൽ പുറത്താക്കപ്പെട്ട മഹാപ്രതാപി. തലപോയാൽപോലും അതിനെവരെ പോസിറ്റീവായി കാണണമെന്നായിരുന്നു കോവിഡിനു മുന്‍പുള്ള രീതി. കോവിഡ് എത്തിയതോടെ അതിൽ മാറ്റംവന്നു, അതോടെ നെഗറ്റിവിറ്റിക്ക് ജീവന്റെ വിലയായി. ബിസിസിഐയും ഇപ്പോൾ നെഗറ്റീവ് ട്രെൻഡിലാണ്. പോസിറ്റീവ് ആയാൽ വീട്ടിലിരിക്കുകയേയുള്ളൂ എന്ന് കളിക്കാരെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ. ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനായും ഇംഗ്ലണ്ട് പര്യടനത്തിനായും യാത്രയാകേണ്ട ഇന്ത്യൻ താരങ്ങൾക്കാണ് ബിസിസിഐ കർശന നിർദേശം നൽകിയിരിക്കുന്നത്. പര്യടനത്തിനു മുന്‍പ് മുംബൈയിൽ ക്യാന്പ് ചെയ്ത് ടീം അംഗങ്ങൾക്ക് ആർടിപിസിആർ പരിശോധന നടത്തും. അതിൽ ആരെങ്കിലും കോവിഡ് പോസിറ്റീവ് ആയാൽ അവർ ടീമിൽനിന്ന് ഒഴിവാക്കപ്പെടും. നെഗറ്റീവ് ആയശേഷം പ്രത്യേക വിമാനത്തിൽ ഇംഗ്ലണ്ടിലേക്ക് അവരെ കൊണ്ടുപോകില്ലെന്ന് തീർത്തു പറഞ്ഞിരിക്കുകയാണ് ബിസിസിഐ. ഐപിഎൽ 2021 സീസണ് പാതിവഴിയിൽ ഉപേക്ഷിച്ചതോടെ കളിക്കാരെല്ലാം വീടുകളിലേക്ക് മടങ്ങി. ഐപിഎൽ റദ്ദാക്കിയതിനു തൊട്ടുപിന്നാലെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ്…
Read Moreദ്രാവിഡ് പരിശീലകൻ ധവാൻ നായകൻ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ട് ക്യാപ്റ്റന്മാരുടെ കീഴിൽ ഒരേ സമയം രണ്ടിടത്ത് പര്യടനം നടത്തേണ്ടിവരുമെന്ന് കോവിഡ് മഹാമാരിയുടെ ആരംഭത്തിൽതന്നെ ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ആ റിപ്പോർട്ടും വിലയിരുത്തലും ശരിവയ്ക്കുന്നതാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രഖ്യാപിച്ച ഇന്ത്യയുടെ പരിമിത ഓവർ ടീമിന്റെ ശ്രീലങ്കൻ പര്യടനം. ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിന്റെ ഇടയിലാണ് ട്വന്റി-20, ഏകദിന പര്യടനത്തിന് ഇന്ത്യ ലങ്കൻ മണ്ണിൽ ഇറങ്ങുക. വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും നേതൃത്വത്തിൽ ഇന്ത്യൻ ടീം രണ്ട് രാജ്യങ്ങളിൽ കളിക്കുമെന്നായിരുന്നു അന്നത്തെ നിരീക്ഷണം. അതിൽ ചെറിയ മാറ്റംമുണ്ടായി, കോഹ്ലിയും രോഹിത്തും ഐസിസി ടെസ്റ്റ് ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് അടുത്ത മാസം ആദ്യം പറക്കും. അതോടെ ശ്രീലങ്കയിൽ ഇന്ത്യയെ നയിക്കുക ആരായിരിക്കും എന്നതായി പ്രധാന ചർച്ചാ വിഷയം. ധവാൻ നയിക്കും കോഹ്ലി, രോഹിത് ശർമ എന്നിവരുടെ അഭാവത്തിൽ…
Read Moreനൂറ് തികയ്ക്കാൻ പതിവ് തെറ്റിച്ചില്ല; ഇന്ധന വില ഇന്നും കൂട്ടി; ആദ്യം നൂറിലെത്താൻ തിരുവനന്തപുരം
തിരുവനന്തപുരത്ത്: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. മേയ് നാലിന് ശേഷം ഏഴാം തവണയാണ് ഇന്ധന വില വർധിപ്പിച്ചത്. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 94.03 രൂപയും ഡീസലിന് 88.83 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 92.15 രൂപയും ഡീസലിന് 87.06 രൂപയുമായി.
Read Moreശ്മശാനങ്ങളിലെ അമിത ചാർജ്ജും വിറകിന്റെ അപര്യാപ്തതയും; യുപിയിലും നദികളിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു; ഒന്നും മിണ്ടാതെ യോഗി സർക്കാർ
ലക്നോ: ബിഹാറിനു പിന്നാലെ ഉത്തർപ്രദേശിലും ഗംഗാ നദിയിൽ മൃതദേഹങ്ങൾ കണ്ടെത്തി. ബല്ലിയ, ഗാസിപുര്‍ ജില്ലകളിലായി 45 ഓളം മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതായാണ് കണ്ടെത്തിയത്. കോവിഡ് രോഗികളുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ നദിയിലൂടെ ഒഴുക്കിവിടുന്നതെന്നാണ് സംശയിക്കുന്നത്.പ്രദേശവാസികൾ വിളച്ചറിയച്ചതിനെ തുടർന്ന് മാധ്യമങ്ങൾ എത്തിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം, എത്ര മൃതദേഹങ്ങൾ ലഭിച്ചുവെന്നതിൽ കണക്കുകൾ പുറത്തുവിടാതെ യുപി സർക്കാർ ഉരുണ്ടുകളിക്കുകയാണ്. ബിഹാറില്‍ നിന്നാണ് ഈ മൃതദേഹങ്ങള്‍ എത്തിയതെന്നാണ് യുപി പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ബിഹാറിലെ ബക്സറില് ഗംഗയില്‍ നിന്ന് 71 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇവിടം. ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളാണ് ഗംഗയിൽ തള്ളിയതെന്നാണു നിഗമനം. ലോക്ഡൗണിനെത്തുടർന്ന് മൃതസംസ്കാരത്തിനുള്ള വിറകിന്റെയും മറ്റു വസ്തുക്കളുടെയും അപര്യാപ്തമൂലം, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നദിയിൽ ഒഴുക്കിയതാകാമെന്ന് നാട്ടുകാർ പറയുന്നു.
Read Moreലോക്ക്ഡൗണില്‍ “പയറ്റാന്‍’ അമ്പും വില്ലും; വെറുതേ മുഷിഞ്ഞ് ഇരുന്നില്ല, വിവിധതരം അമ്പും വില്ലും നിർമിച്ചും മീൻ പിടിച്ചും ശ്രദ്ധേയനായി ടിൻസ് തോമസ്
മുക്കം: ലോക്ക്ഡൗൺ കാലയളവ് വെറുതെയിരിക്കാനുള്ളതല്ല, മറിച്ച് അത് ക്രിയാത്മകമായി ഉപയോഗിക്കാനുള്ളതാണെന്ന് തെളിയിച്ച് വ്യത്യസ്തനാവുകയാണ് ടിൻസ് എം തോമസ് എന്ന യുവാവ്. പലതരത്തിലുള്ള അമ്പും വില്ലും നിർമിച്ചാണ് ഇദ്ദേഹം ശ്രദ്ധേയനാവുന്നത്. സ്പോർട്സ് താരങ്ങൾ ഉപയോഗിക്കുന്ന അമ്പും വില്ലും, ഒരേസമയം മൂന്ന് അമ്പുകൾ ചെയ്യാവുന്ന ഊത്തമ്പ്, പണ്ടുകാലത്ത് ആദിവാസികൾ മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന പറങ്കി പാത്തി ഫിഷിംഗ് ഗൺ എന്നിവ ഇതിനോടകം പാച്ചു എന്ന് നാട്ടുകാർ സ്നേഹപൂർവം വിളിക്കുന്ന ടിൻസ് നിർമിച്ചിട്ടുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ ചെറിയ പൂന്തോട്ടങ്ങൾ നിർമിച്ചു നൽകലായിരുന്നു ടിൻസിന്റെ വരുമാനമാർഗം. എന്നാൽ ലോക്ക്ഡൗൺ മൂലം ജോലിയില്ലാതെ വീട്ടിലിരിക്കുന്ന സമയത്താണ് പഴശിരാജ, ബാഹുബലി പോലുള്ള സിനിമകൾ കാണാൻ ഇടയായത്. സിനിമയിൽ അമ്പും വില്ലും ഉപയോഗിക്കുന്നത് കണ്ടപ്പോൾ തനിക്കും അതുപോലെ ഉണ്ടാക്കിയാലോ എന്ന ആശയം ഉടലെടുത്തതോടെ പിന്നീട് അതിനായുള്ള കഠിന ശ്രമങ്ങളായിരുന്നു. ആദ്യമൊക്കെ സംഗതി പരാജയമായെങ്കിലും പലരിൽ നിന്നും ചോദിച്ചറിഞ്ഞും…
Read More