ക്ലബ് ഹൗസിൽ തന്റെ പേരും ശബ്ദവും ഉപയോഗിച്ച മിമിക്രി കലാകാരനോട് ക്ഷമിച്ച് നടൻ പൃഥ്വിരാജ്. സൂരജിന്റെ സന്ദേശവും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ പേരിൽ ക്ലബ് ഹൗസിൽ അക്കൗണ്ട് തുടങ്ങിയെന്ന് ഇതിൽ സൂരജ് സമ്മതിക്കുന്നുണ്ട്. എന്നാൽ അക്കൗണ്ട് സ്റ്റാർട്ട് ചെയ്തതിന് ശേഷമാണ് പേരും യൂസർ ഐഡിയും മാറ്റാൻ പറ്റില്ലെന്ന് അറിഞ്ഞത്. പൃഥ്വിരാജിന്റെ സിനിമകളിലെ ഡയലോഗുകൾ അനുകരിച്ച് ക്ലബ് ഹൗസ് റൂമിലെ പലരേയും രസിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സൂരജ് പറയുന്നു. താരത്തിന്റെ പേര് ഉപയോഗിച്ച യാതൊരു തരത്തിലുള്ള കാര്യത്തിലും താൻ പങ്കുചേർന്നിട്ടില്ല. ക്ലബ് ഹൗസ് റൂമിൽ രാജുവേട്ടൻ ലൈവായി വന്നാൽ എങ്ങനെ ആളുകളോട് സംസാരിക്കും എന്നായിരുന്നു മോഡറേറ്റർമാർ ഉദ്ദേശിച്ചത്. എന്നാൽ അതിലേക്ക് ഇത്രയധികം ആളുകൾ വരുമെന്നോ വലിയ പ്രശ്നമാകുമെന്നോ കരുതിയില്ല. ആരേയും പറ്റിക്കാനും എന്തെങ്കിലും നേടിയെടുക്കാനുമായിരുന്നില്ല ഇത് ചെയ്തത്. തന്റെ പ്രവർത്തിയുടെ ഗൗരവം മനസ്സിലാക്കിയതിനാൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നു. ചാറ്റിൽ പങ്കെടുത്ത…
Read MoreDay: June 9, 2021
മൂന്നേകാൽ കോടി രൂപ തട്ടിച്ചു! ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൾക്കു തടവുശിക്ഷ; 2015ലാണ് ഇവർക്കെതിരായ വിചാരണ ആരംഭിച്ചത്
ഡർബൻ: മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയുടെ മകൾക്കു ദക്ഷിണാഫ്രിക്കയിൽ തട്ടിപ്പുകേസിൽ തടവുശിക്ഷ. ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയുമായ ഇള ഗാന്ധിയുടെ മകൾ അന്‍പത്താറുകാരിയായ ആശിഷ് ലത രാംഗോബിനെയാണു ഡർബൻ കോടതി ഏഴു വർഷത്തെ തടവിനു ശിക്ഷിച്ചത്. ഇവർ കുറ്റക്കാരിയാണെന്നു വ്യാവസായിക കുറ്റങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ഇന്ത്യയിൽനിന്നുള്ള ചരക്ക് എത്തിക്കുന്നതിനായി ഇറക്കുമതി, കസ്റ്റംസ് തീരുവ എന്ന പേരിൽ വ്യവസായിയായ എസ്.ആർ. മഹാരാജിൽനിന്ന് 60 ലക്ഷം റാൻഡ് (ഏകദേശം മൂന്നേകാൽ കോടി രൂപ) തട്ടിച്ചു എന്നതാണു ലതയ്ക്കെതിരായ കേസ്. ലാഭത്തിന്റെ ഒരു പങ്ക് നൽകാമെന്നും ഇവർ മഹാരാജിനെ വിശ്വസിപ്പിച്ചു. ഇതിനായി വ്യാജരേഖ ചമച്ചു. 2015ലാണ് ഇവർക്കെതിരായ വിചാരണ ആരംഭിച്ചത്. അന്ന് 50,000 റാണ്ടിന്റെ ജാമ്യത്തിൽ ഇവരെ വിട്ടയയ്ക്കുകയായിരുന്നു. ന്യൂ ആഫ്രിക്ക അലയൻസ് ഫുട്വെയർ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ഡയറക്ടറാണു മഹാരാജ്. ലാഭവിഹിതം വാങ്ങി മറ്റു കന്പനികൾക്ക് സാന്പത്തിക സഹായവും മഹാരാജ്…
Read Moreകോവിഡ്! നന്ദി പറഞ്ഞ് ചീഫ് ജസ്റ്റീസിനു തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ലിഡ്വിന ജോസഫിന്റെ കത്ത്; വിദ്യാർഥിനിക്കു ചീഫ് ജസ്റ്റീസിന്റെ മറുപടി ഇങ്ങനെ…
ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ ജീവൻ രക്ഷിക്കുന്നതിനായി ഫലപ്രദമായ രീതിയിൽ ഇടപെട്ടതിനു സുപ്രീംകോടതിയോടു നന്ദി പറഞ്ഞ് ചീഫ് ജസ്റ്റീസ് എൻ.വി. രമണയ്ക്ക് മലയാളി പെണ്‍കുട്ടിയുടെ കത്ത്. തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ലിഡ്വിന ജോസഫാണ് ചീഫ് ജസ്റ്റീസിനു കത്തയച്ചത്. കൊറോണ വൈറസിനെ ഒരു ന്യായാധിപൻ തന്റെ ചുറ്റികകൊണ്ട് അടിച്ചമർത്തുന്നതും ത്രിവർണ പതാകയും അശോകസ്തംഭവും രാഷ്ട്രപിതാവിന്റെ പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരു ഛായാചിത്രവും വിദ്യാർഥിനി കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥിനിയുടെ കത്തിന് ആശംസകൾ അറിയിച്ചും അഭിനന്ദിച്ചും ചീഫ് ജസ്റ്റീസ് മറുപടി ക്കത്ത് അയച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കോവിഡ് മൂലം ഡൽഹി അടക്കമുള്ള സ്ഥലങ്ങളിലുണ്ടായ മരണത്തെക്കുറിച്ച് പത്രങ്ങളിൽ വായിച്ചത് തന്നെ വളരെയധികം ആശങ്കപ്പെടുത്തിയതായി ലിഡ്വിന പറയുന്നു. ഈ സാഹചര്യത്തിൽ സാധാരണക്കാരായ ജനങ്ങളുടെ ക്ലേശങ്ങൾ പരിഹരിക്കുന്നതിനും മരണങ്ങൾ കുറയ്ക്കുന്നതിനുമായി ബഹുമാനപ്പെട്ട കോടതി ഫലപ്രദമായ ഇടപെടൽ നടത്തി. നിരവധി ആളുകളുടെ ജീവൻ നിലനിർത്തുന്നതിന്…
Read More1.40 കോടിയും കാറും തിരികെ കിട്ടണം, രേഖകളുണ്ട്..! കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ കണ്ടെടുത്ത പണം തിരികെ കിട്ടാൻ ധർമരാജൻ കോടതിയിൽ
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ കണ്ടെടുത്ത പണം തിരികെ കിട്ടാൻ കോടതിയെ സമീപിച്ച് പരാതിക്കാരൻ ധർമരാജൻ. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ധർമരാജൻ ഹർജി സമർപ്പിച്ചത്. കവർച്ചക്കാരിൽനിന്നും കണ്ടെടുത്ത 1.40 കോടിയും കാറും തിരികെ കിട്ടണമെന്നും ഇതിന്റെ രേഖകളുണ്ടെന്നും കാണിച്ചാണ് ഹർജി. മജിസ്ട്രേട്ടിന്റെ വീട്ടിലെത്തിയാണ് ഹർജി കൈമാറിയത്. ഹർജിയുടെ കോപ്പി കോടതി പോലീസിനു കൈമാറി. നേരത്തേ പ്രത്യേക അന്വേഷണസംഘത്തോടു പറഞ്ഞ കാര്യങ്ങളിൽ പലതും ഇപ്പോൾ ധർമരാജൻ മാറ്റിപ്പറയുന്നുണ്ട്. പണം തന്റെയും യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിന്റേതുമാണെന്നും മറ്റാർക്കും ഇതിൽ അവകാശമില്ലെന്നുമാണ് വാദം. ഡൽഹിയിലെ ബിസിനസ് ആവശ്യത്തിനു നൽകിയ പണമാണിതെന്നും അപേക്ഷയിൽ പറയുന്നു. തങ്ങൾ തമ്മിൽ റിയൽ എസ്റ്റേറ്റിന്റെയും മറ്റും ഇടപാടുണ്ടെന്ന് ഇരുവരും നേരത്തേ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പുകാലമായതിനാലും പണം കൊണ്ടുപോകുന്നതിൽ നിയന്ത്രണമുള്ളതിനാലുമാണ് 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നു പോലീസിൽ പരാതി നൽകിയതെന്നും ധർമരാജൻ അപേക്ഷയിൽ പറയുന്നു.…
Read Moreസുധാകരനെ കാത്തിരിക്കുന്നത് വെല്ലുവിളികൾ! ആത്മവിശ്വാസം നഷ്ടപ്പെട്ട അണികളെ പിടിച്ചു നിർത്തണമെങ്കിൽ ശക്തനായ നേതാവ് പാർട്ടിയുടെ തലപ്പത്തുണ്ടാകണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനു പിന്നാലെ കെപിസിസി പ്രസിഡന്റ് പദവിയിലേക്കും ഹൈക്കമാൻഡ് ആഗ്രഹിച്ചതുതന്നെ നടപ്പായി. ഗ്രൂപ്പുകളുടെ താൽപര്യങ്ങൾ മറികടന്നു കെ. സുധാകരൻ കെപിസിസി അധ്യക്ഷപദവിയിലേക്ക് എത്തി. പല തലങ്ങളിൽ പല പേരുകൾ ഉയർന്നു വന്നിരുന്നെങ്കിലും കെ. സുധാകരന്റെ പേരിനായിരുന്നു ഹൈക്കമാൻഡ് ആദ്യ പരിഗണന നൽകിയത്. കേരളത്തിലെ യുവനിരയിൽനിന്ന് ഏറ്റവുമധികം പിന്തുണ ലഭിച്ചതും സുധാകരനുതന്നെ. മൂന്നു വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചതിലൂടെ സാമുദായിക ഘടകങ്ങളിലുൾപ്പെടെ ബാലൻസ് ചെയ്യാനുള്ള ശ്രമങ്ങളും നടത്തി. ഗ്രൂപ്പു താൽപര്യം നോക്കിയാലും കുറ്റം പറയാനാകില്ല. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും മുൻ ഐ ഗ്രൂപ്പുകാരാണ്. മൂന്നു വർക്കിംഗ് പ്രസിഡന്റുമാരും എ ഗ്രൂപ്പുകാരും. ഇപ്പോൾ ഗ്രൂപ്പടിസ്ഥാനത്തിൽ ഇവരെ ആരെയും കണക്കാക്കാൻ കഴിയില്ലെന്നുള്ളതു വേറെ കാര്യം. തലമുറമാറ്റത്തിനുവേണ്ടി മുറവിളി ഉയർന്നപ്പോഴും സീനിയർ നേതാക്കളെ പാടേ ഒഴിവാക്കാൻ ഹൈക്കമാൻഡ് തയാറായിട്ടില്ല. പ്രതിപക്ഷ നേതാവായി താരതമ്യേന പുതുതലമുറ എന്നു പറയാവുന്ന വി.ഡി. സതീശനെ കൊണ്ടുവന്നപ്പോൾ…
Read Moreതല മാറി, തലമുറമാറ്റമില്ലാതെ! കണ്ണൂരിന്റെ തീപ്പൊരി നേതാവിന് ചരിത്രനിയോഗമാണ് കെപിസിസി പ്രസിഡന്റെന്ന പുതിയ സ്ഥാനലബ്ദി
ന്യൂഡൽഹി: തലമുറമാറ്റം ഉണ്ടാകാതെയുള്ള തലമാറ്റം. കെപിസിസി പ്രസിഡന്റായി 73 വയസുള്ള മുതിർന്ന നേതാവ് കെ. സുധാകരനെ നിയമിച്ചതോടെ പാർട്ടിയുടെ തലപ്പത്തു വലിയ മാറ്റത്തിനു മോഹിച്ച ഹൈക്കമാൻഡിന്റെയും യുവനേതാക്കളുടെയും പ്രതീക്ഷകൾ ഫലത്തിൽ പാഴായി. പദവികൾ നേടാൻ ഗ്രൂപ്പു മതിയാകില്ലെന്ന വ്യക്തമായ സന്ദേശവും മുല്ലപ്പള്ളിക്കു പിന്നാലെ കണ്ണൂരിൽനിന്നു തന്നെയുള്ള സുധാകരന്റെ നിയമനത്തിലുണ്ട്. ചരിത്രത്തിലും നിയമത്തിലും ബിരുദാനന്തര ബിരുദമുള്ള കണ്ണൂരിന്റെ തീപ്പൊരി നേതാവിന് ചരിത്രനിയോഗമാണ് കെപിസിസി പ്രസിഡന്റെന്ന പുതിയ സ്ഥാനലബ്ദി. യുവത്വം മാത്രം പോരാ, പരിചയസന്പത്തും കരുത്തും സീനിയോറിറ്റിയും ഉണ്ടെങ്കിലേ കോണ്‍ഗ്രസിനെ മുന്നോട്ടു നയിക്കാനാകൂ എന്ന പൊതുവിലയിരുത്തൽ സുധാകരന് അനുകൂലമായി. കെപിസിസിയുടെ നിലവിലെ വർക്കിംഗ് പ്രസിഡന്റും കണ്ണൂരിന്റെ എംപിയുമായ സുധാകരൻ, 2009ലും ഇതേ മണ്ഡലത്തിൽ ജയിച്ചിരുന്നു. 1992 മുതൽ എംപി ആകുന്നതു വരെ കണ്ണൂരിൽനിന്നുള്ള നിയമസഭാംഗമായിരുന്ന ഇദ്ദേഹം 2001 മുതൽ 2004 വരെ സംസ്ഥാനത്തെ വനം, സ്പോർട്സ് മന്ത്രിയുമായിരുന്നു. സിപിഎമ്മിനെ നേരിടാൻ…
Read Moreരാഹുലിന്റെ വിളിയെത്തിയപ്പോൾ സുധാകരന് പേട്ടയിലെ വസതിയില്‍…! എത്തിയത് ആയുര്‍വേദ ചികിത്സയുടെ ഭാഗമായി
തിരുവനന്തപുരം: ഇന്നലെ വൈകുന്നേരം നാലോടെ നിയമനം അറിയിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ഫോൺ സന്ദേശമെത്തുന്പോൾ സുധാകരൻ തിരുവനന്തപുരം പേട്ടയിലുള്ള വസതിയിലായിരുന്നു. ഒരാഴ്ചയായി സുധാകരന് തിരുവനന്തപുരത്തുണ്ട്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ആയുര്‍വേദ ചികിത്സയുടെ ഭാഗമായാണ് അദ്ദേഹം തലസ്ഥാനത്ത് തങ്ങിയതെന്നാണു വിശദീകരണം. കഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായും കെ. മുരളീധരന് എംപിയുമായും സുധാകരന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പുറമേ സുധാകരന്റെ വസതിയിൽ പല നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു. രാഹുലിന്റെ വിളി വന്ന് അധികം വൈകാതെ പുതിയ പദവി ലഭിച്ച കാര്യം സുധാകരന് മാധ്യമങ്ങളെ അറിയിച്ചു. പാര്‍ട്ടിക്കൂറുള്ള പ്രവര്‍ത്തകരെ കണ്ടെത്തി നേതൃത്വത്തിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നായിരുന്നു ആദ്യ പ്രതികരണം. ഗ്രൂപ്പിനേക്കാള്‍ ആവശ്യം പാര്‍ട്ടിയാണ്. സംഘടന ശക്തമാക്കുകയാണു പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് വര്‍ഗീസ്
Read More