പത്തനംതിട്ട: നിക്ഷേപത്തട്ടിപ്പു കേസില്‍ പോലീസില്‍ കീഴടങ്ങിയ ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ് ഉടമ സജി സാമിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പുകള്‍ക്കും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയും പോലീസ് നല്‍കും. പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ് കുമാറിന് മുന്നിലാണ് സജി സാം ഇന്നലെ കീഴടങ്ങിയത്. നിക്ഷേപകരുടെ പണം വെട്ടിപ്പു നടത്തി മുങ്ങിയ സജി സാമിനെതിരെ പത്തനംതിട്ട, അടൂര്‍, പത്തനാപുരം പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ബിനീഷ് ലാലിന്റെ നേതൃത്വത്തില്‍ സജി സാമിനെ ചോദ്യം ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനി പറഞ്ഞു. 1992ലാണ് തറയില്‍ ബാങ്കേഴ്സ് ആരംഭിച്ചത്. സജി സാമിന്റെ പിതാവാണു സ്ഥാപനം തുടങ്ങിയത്. സ്വര്‍ണപ്പണയ വായ്പകളിന്മേല് പണം കൊടുക്കാനുള്ള ലൈസന്‍സ് മാത്രമാണ് അന്നുണ്ടായിരുന്നത്. ഇതിന്റെ മറവില്‍ തുടര്‍ന്ന് നിക്ഷേപങ്ങള്‍ സ്വീകരിച്ചുതുടങ്ങി. സജി സാമിന്റെ മാതാപിതാക്കളായിരുന്നു പാര്‍ട്ണര്‍മാര്‍.…
Read MoreDay: June 17, 2021
തങ്കലിപികളാൽ എഴുതിയ ചരിത്ര നേട്ടം ! ഡോ.ഷീലാ പ്രിൻസിന് ദുബായ് രാജാവിന്റെ ഗോൾഡൻ വിസ അംഗീകാരം
സ്വന്തം ലേഖകൻ കൊല്ലം: ചവറ സ്വദേശി ഡോ. ഷീലാ പ്രിൻസിന് ദുബായ് രാജാവിന്റെ ഗോൾഡൻ വിസ അംഗീകാരം. ഈ വർഷം ഈ ആദരവ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയും ആദ്യ മലയാളിയുമാണ്. ഈ നേട്ടം കൊല്ലത്തിനെയും ചവറയെയും സംബന്ധിച്ചിടത്തോളം ഏറെ അഭിമാനം പകരുന്ന ഒന്നാണ്. തങ്കലിപികളാൽ എഴുതിയ ചരിത്ര നേട്ടം എന്നുതന്നെ വിശേഷിപ്പിക്കാം. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ജനറൽ സർജറിയിൽ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് തിരുവനന്തപുരം പേരൂർക്കട പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും സേവനം അനുഷ്ഠിച്ചു. അതിനുശേഷമാണ് ദുബായ് സർക്കാരിന്റെ റഷീദ ആശുപത്രിയിൽ സേവനം തുടങ്ങിയത്. ഇപ്പോൾ അവിടെതന്നെ സുലേഖ ആശുപത്രിയിൽ ലാപ്പറോസ്കോപ്പിക് സർജനാണ്. ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിവിധ ഫെലോഷിപ്പുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ എഡിൻബറോ റോയൽ കോളജ് ഒഫ് സർജൻസിലും അമേരിക്കൻ സൊസൈറ്റി…
Read Moreഫ്ളാറ്റിലെ പീഡനം; പ്രതികളില്‍ ഒരാള്‍ക്ക് കോവിഡ്; മാര്‍ട്ടിനെ തൃശൂരിലെത്തിക്കും
കൊച്ചി: ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളില്‍ ഒരാള്‍ക്കു കോവിഡ്. മറ്റു രണ്ടു പ്രതികളും നിരീക്ഷണത്തിൽ. ഇതോടെ നേരത്തെ റിമാന്‍ഡിലായ ശ്രീരാഗ്, ധനേഷ്, ജോണ്‍ ജോയ് എന്നീ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ പോലീസ് നല്കിയ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. അതിനിടെ, കേസിലെ പ്രധാന പ്രതിയായ മാര്‍ട്ടിനെ തെളിവെടുപ്പിനായി ഇന്ന് തൃശൂരിലെത്തിച്ചേക്കും. ഇയാള്‍ ഒളിവില്‍ താമസിച്ച സ്ഥലങ്ങളിലടക്കം തെളിവെടുപ്പ് നടത്താനാണു അന്വേഷണസംഘത്തിന്റെ തീരുമാനം. മാര്‍ട്ടിനെ ഇന്നലെ കാക്കാനാട്ടെ ഫ്ലാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് ഒളിവില്‍ പോകുന്നതിന് മുമ്പ് താമസിച്ച ഫ്ലാറ്റിലായിരുന്നു തെളിവെടുപ്പ്. മാര്‍ട്ടിനെ കൊച്ചിയില്‍നിന്ന് രക്ഷപ്പെടുത്താനും ഒളിവില്‍ താമസിപ്പിക്കാനും സഹായിച്ചവരാണ് മൂന്ന് പ്രതികളെന്നാണ് ആരോപണം. ഇവര്‍ക്കൊപ്പം തെളിവെടുപ്പ് നടത്താനാണ് കസ്റ്റഡി ആവശ്യപ്പെട്ടത്. മാര്‍ട്ടിന്റെ സാന്പത്തിക ഇടപാടുകള്‍ പരിശോധിക്കന്നതിന്റെ ഭാഗമായി ഇയാള്‍ക്ക് അക്കൗണ്ടുള്ള ബാങ്കുകളില്‍നിന്ന് പോലീസ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.…
Read Moreലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍;പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെയുള്ള പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കെപിസിസി സെക്രട്ടറി നൗഷാദ് അലി നല്കിയ ഹര്‍ജിയാണു ഹൈക്കോടതി തള്ളിയത്. നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ദ്വീപില്‍ ഇപ്പോഴുള്ളതെന്നു വിലയിരുത്തികൊണ്ടാണു ഹര്‍ജി ഹൈക്കോടതി തള്ളിയത്. രാജ്യദ്രോഹ കുറ്റം ചുമത്തിയ സിനിമാ പ്രവര്‍ത്തകയായ ആയിഷ സുല്‍ത്താന നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. അതിനിടെ, ദ്വീപിലെ വിവാദമായ ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവച്ചതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
Read Moreജനങ്ങളെ കൂട്ടമായി പരിശോധിക്കാവുന്ന നൂതന കോവിഡ് സ്കാനർ സ്ഥാപിക്കുന്നു…
അബുദാബി : കോവിഡ് രോഗബാധ കണ്ടെത്തുന്ന പുതിയ സ്കാനറുകൾ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചു തുടങ്ങി. നിലവിലുള്ള കോവിഡ് പ്രോട്ടോകോൾ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താതെ രോഗ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർസ് കമ്മറ്റി അറിയിച്ചു. കോവിഡ് രോഗനിർണയം ഉടനടി ലഭിക്കുന്ന ആധുനിക സംവിധാനമാണ് പുതുതായി ഒരുക്കുന്നത്. കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ സ്ക്രീനിനു മുൻപിലൂടെ കടന്നു പോകുന്നവരെ കൂട്ടമായി നിരീക്ഷിക്കുന്നതിനും കോവിഡ് രോഗികളെ കണ്ടെത്തുന്നതിനും സാധ്യമായ നൂതന സാങ്കേതിക വിദ്യയാണ്സ്കാനറിലുള്ളത്. പുതിയ സംവിധാനം ദുബായ് അബുദാബി അതിർത്തികളിൽ പരീക്ഷണാർഥം സ്ഥാപിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. യാസ് ഐലൻഡിലെ പൊതു ഇടങ്ങൾ, മുസഫയിലേക്കുള്ള കവാടങ്ങൾ എന്നിവിടങ്ങളിലും പുതിയ സ്കാനറുകൾ സ്ഥാപിക്കും . സ്കാനറിലൂടെ കടക്കുന്പോൾ ചുവന്ന അടയാളം പ്രദർശിപ്പിച്ചാൽ അത്തരം ആൾക്കാർ 24 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധനക്ക് വിധേയമാകണം. ഇവർക്കുള്ള പിസിആർ സൗജന്യമായി നടത്തുന്നതിനും സൗകര്യം…
Read Moreനാഗവല്ലിയുടെ രാമനാഥന് ഇപ്പോള്‍ 101 മക്കളുടെ പിതാവ് ! നടന് ശ്രീധറിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന് നിര്‍മ്മിച്ച ഈ സിനിമയുടെ രചന മധുമുട്ടം ആയിരുന്നു നിര്‍വ്വഹിച്ചത്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍,സൂപ്പര്‍താരം സുരേഷ്് ഗോപി, സൂപ്പര്‍നടി ശോഭന, ഇന്നസെന്റ്, നെടുമുടിവേണു, ഗണേഷ് കുമാര്‍, തിലകന്, കുതിരവട്ടം പപ്പു, വിനയാപ്രസാദ് തുടങ്ങി വമ്പന്‍ താരനിരയായിരുന്നു മണിച്ചിത്തത്താഴില്‍ അണിനിരന്നത്. അതേ സമയം മണിച്ചിത്ത്രത്താഴില്‍ ഒരു നിര്‍ണായക വേഷത്തില്‍ മറ്റൊരു നടന് കൂടി എത്തിയിരുന്നു. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയവരാണ്. അതിനാല്‍ തന്നെ ചിത്രത്തില്‍ ശോഭന അവതരിപ്പിച്ച നാഗവല്ലിയുടെ കഥയിലെ രാമനാഥന് എന്ന നര്‍ത്തകനെ അവരിപ്പിച്ച നടനെയും മലയാളികള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല. രാമനാഥനായി സിനിമയില്‍ എത്തിയത് കന്നഡയിലെ പ്രശസ്ത നടന് ഡോ. ശ്രീധര്‍ ശ്രീറാം ആയിരുന്നു. കന്നടയില്‍ ഏകദേശം 65 സിനിമകളില്‍ നായകനായും അല്ലാതെയും അഭിനിയിച്ച…
Read Moreഎറണാകുളത്ത് രോഗമുക്തി 95 ശതമാനത്തിൽ; നാലു ദിവസത്തിനിടെ മരണം നൂറ് കടന്നു
കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് 19 രോഗമുക്തിരുടെ എണ്ണം 95 ശതമാനത്തിലെത്തി. ജില്ലയില്‍ ഇതുവരെ 3,38,364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 3,21,460 പേരും രോഗമുക്തി നേടി. രോഗമുക്തരുടെ എണ്ണം ആശ്വാസം നല്കുന്നതാണെങ്കിലും മരണസംഖ്യ ആശങ്കയായി ഉയരുകയാണ്. കഴിഞ്ഞ നാലു ദിവസത്തിനിടെമാത്രം ജില്ലയില്‍ സ്ഥിരീകരിച്ചത് 103 മരണങ്ങളാണ്. ഏതാനും ആഴ്ചകളായി എറണാകുളത്ത് മരണസംഖ്യ ഉയരുന്ന കാഴ്ചയാണ്. 0.25 ശതമാനത്തിലും താഴെയെത്തിയ മരണസംഖ്യ നിലവില്‍ 0.34 ശതമാനത്തിലെത്തി. ഇന്നലെ 1,793 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,801 പേര് രോഗമുക്തി നേടി. 2,173 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2,402 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം ഇതോടെ 39,055 ആയി കുറഞ്ഞു. ഇന്നലെ ജില്ലയില്‍നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍നിന്നായി 12,415…
Read Moreനോവാവാക്സ് കോവിഡ് വാക്സിന് ഉയർന്ന ഫലപ്രാപ്തി! രോഗം വന്നാൽതന്നെ ഗുരുതരമാകാനുള്ള സാധ്യത 90 ശതമാനം കുറയ്ക്കാൻ സാധിക്കും
ജനീവ: നോവാക്സ് വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ ഉയർന്ന ഫലപ്രാപ്തി കാണിക്കുന്നതായി പഠനങ്ങളിൽ വ്യക്തമാകുന്നു. വലിയ തോതിൽ ഉൽപാദിപ്പിക്കാനും സൗകര്യപ്രദമായി വിതരണം ചെയ്യാനും സംഭരിച്ചുവയ്ക്കാനും എളുപ്പമുള്ളതു കൂടിയാണ് തങ്ങളുടെ വാക്സിനെന്ന് നോവാവാക്സ് അധികൃതർ അവകാശപ്പെടുന്നു. 90.4 ശതമാനം ഫലപ്രാപ്തിയുള്ള ബയോണ്‍ടെക് / ഫൈസർ, മോഡേണ വാക്സിനുകൾക്കു തുല്യമായ ഫലപ്രാപ്തിയാണ് നോവാവാക്സും അവകാശപ്പെടുന്നത്. മറ്റു വാക്സിനുകളെപ്പോലെ എംആർഎൻഎ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതും. രോഗം വന്നാൽതന്നെ ഗുരുതരമാകാനുള്ള സാധ്യത 90 ശതമാനം കുറയ്ക്കാൻ നോവാവാക്സിനു സാധിക്കുന്നു എന്നാണ് കാണുന്നത്. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read Moreടവറും മൊബൈൽ കണക്ടിവിറ്റിയുമില്ല; സുഗന്ധഗിരി പട്ടികവർഗ മേഖല പരിധിക്ക് പുറത്ത്
വൈത്തിരി: വിദ്യാർത്ഥികൾക്ക് ഓണ്‍ലൈൻ പഠനം ആരംഭിച്ചതോടെ പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരി മേഘലയിൽ മൊബൈൽ ഫോണുകൾക്ക് ടവറുകൾ ഇല്ലാത്തതിനാൽ ഇന്റർനെറ്റ് അടക്കമുള്ള സൗകര്യമില്ലാത്ത വിദ്യാർഥികൾ ദുരിതം അനുഭവിക്കുന്നു. ക്ലാസുകൾ ആരംഭിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും ഓണ്‍ലൈൻ പഠനത്തിനു മിക്ക വീടുകളും ഇന്റർനെറ്റ് പരിധിക്കു പുറത്തായതിനാൽ ലഭ്യമായ പ്രദേശങ്ങൾ തേടി അലയുകയാണിവർ. ജില്ലയിലെ ഏറ്റവും കൂടുതൽ പട്ടികവർഗ കുടുംബാംഗങ്ങൾ താമസിക്കുന്ന അന്പ, കുപ്പ് മേഖലയിലാണ് മൊബൈൽ കണക്ടിവിറ്റി ഒട്ടും ഇല്ലാത്തത്. ആയിരത്തോളം കുടുംബങ്ങൾ ഇവിടങ്ങളിൽ താമസിക്കുന്നുണ്ട്. പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ ഈ ഭാഗങ്ങളിലുണ്ട്. നിലവിൽ പൊഴുതനയിൽ നിന്നുള്ള ബിഎസ്എൻഎൽ ടവർ മാത്രമാണ് ഏക ആശ്രയം. ഇവിടെ നിന്നും മാവേലി, പ്ലാന്‍േറഷൻ, ചെന്നായ്കവല തുടങ്ങിയ ചില സ്ഥലങ്ങളിൽ മാത്രമേ ഫോണിൽ ഭാഗികമായി നെറ്റ്വർക് ലഭിക്കു. അത്യാവശ്യമായി ആരെയെങ്കിലും വിളിക്കണമെങ്കിൽ പാറപ്പുറത്തോ മരത്തിലോ കയറേണ്ട സ്ഥിതിയാണ്. കാലവർഷം ആരംഭിക്കുന്പോൾ…
Read Moreക്രിസ്റ്റ്യാനോ കുപ്പി മാറ്റി; കൊക്കകോളയ്ക്കു നഷ്ടം 400 കോടി ഡോളർ; താരം നൽകിയതെന്ന സന്ദേശവും വ്യാഖ്യാനവും സമൂഹമാധ്യമങ്ങളിൽ വൈറലായി
മുംബൈ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, അമേരിക്കൻ ബിവറേജസ് കന്പനിയായ കൊക്ക കോളയ്ക്ക് വരുത്തിവച്ചത് ഏകദേശം 400 കോടി ഡോളറിന്റെ നഷ്ടം. യൂറോകപ്പിലെ പോർച്ചുഗൽ- ഹംഗറി പോരാട്ടത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിനിടെയാണ്, ടൂർണമെന്റിന്റെ സ്പോണ്‍സർകൂടിയായ കൊക്ക കോളയുടെ വിപണിമൂല്യത്തിൽ ഇടിവുണ്ടാക്കിയ സംഭവം. പത്രസമ്മേളനം തുടങ്ങുന്നതിനു മുന്‍പായി ക്രിസ്റ്റ്യാനോ തന്റെ മുന്നിലുണ്ടായിരുന്ന രണ്ടു കൊക്കകോള കുപ്പികൾ മാറ്റിവച്ച് കുടിവെള്ളക്കുപ്പി ഉയർത്തിക്കാട്ടിയശേഷം അക്വ(വെള്ളം) എന്ന് ഉറക്കെപറഞ്ഞതാണു കന്പനിക്കു മാനഹാനിയുണ്ടാക്കിയത്. ഇതേത്തുടർന്ന് കന്പനിയുടെ ഓഹരിവില 56.10 ഡോളറിൽനിന്ന് 55.22 ഡോളർ ആയി ഇടിയുകയും കന്പനിയുടെ വിപണിമൂല്യം 24200 കോടി ഡോളറിൽനിന്ന് 23800 കോടിഡോളർ ആയി താഴുകയും ചെയ്തു. കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കി ശുദ്ധജലം കുടിക്കൂ എന്ന സന്ദേശമാണ് ഇതിലൂടെ താരം നൽകിയതെന്ന വ്യാഖ്യാനവും സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഭവത്തിനു പിന്നാലെ, എല്ലാവർക്കും അവരവുടെ ഇഷ്ടമനുസരിച്ച് പാനീയങ്ങൾ തെരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും ആളുകളുടെ അഭിരുചികളിൽ വ്യത്യാസമുണ്ടെന്നും…
Read More