ഫ്‌​ളാ​റ്റി​ലെ പീ​ഡ​നം; പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് കോ​വി​ഡ്; മാ​ര്‍​ട്ടി​നെ തൃ​ശൂ​രി​ലെ​ത്തി​ക്കും


കൊ​ച്ചി: ഫ്ലാ​റ്റി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍​ക്കു കോ​വി​ഡ്. മ​റ്റു ര​ണ്ടു പ്ര​തി​ക​ളും നി​രീ​ക്ഷ​ണ​ത്തി​ൽ.

ഇ​തോ​ടെ നേ​ര​ത്തെ റി​മാ​ന്‍​ഡി​ലാ​യ ശ്രീ​രാ​ഗ്, ധ​നേ​ഷ്, ജോ​ണ്‍ ജോ​യ് എ​ന്നീ മൂ​ന്ന് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടാ​ന്‍ കോ​ട​തി​യി​ല്‍ പോ​ലീ​സ് ന​ല്‍​കി​യ ഹ​ര്‍​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

അ​തി​നി​ടെ, കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ മാ​ര്‍​ട്ടി​നെ തെ​ളി​വെ​ടു​പ്പി​നാ​യി ഇ​ന്ന് തൃ​ശൂ​രി​ലെ​ത്തി​ച്ചേ​ക്കും. ഇ​യാ​ള്‍ ഒ​ളി​വി​ല്‍ താ​മ​സി​ച്ച സ്ഥ​ല​ങ്ങ​ളി​ല​ട​ക്കം തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നാ​ണു അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

മാ​ര്‍​ട്ടി​നെ ഇ​ന്ന​ലെ കാ​ക്കാ​നാ​ട്ടെ ഫ്ലാ​റ്റി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. കൊ​ച്ചി​യി​ല്‍ നി​ന്ന് ഒ​ളി​വി​ല്‍ പോ​കു​ന്ന​തി​ന് മു​മ്പ് താ​മ​സി​ച്ച ഫ്ലാ​റ്റി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.

മാ​ര്‍​ട്ടി​നെ കൊ​ച്ചി​യി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​നും ഒ​ളി​വി​ല്‍ താ​മ​സി​പ്പി​ക്കാ​നും സ​ഹാ​യി​ച്ച​വ​രാ​ണ് മൂ​ന്ന് പ്ര​തി​ക​ളെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​വ​ര്‍​ക്കൊ​പ്പം തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നാ​ണ് ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത്.

മാ​ര്‍​ട്ടി​ന്‍റെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ പ​രി​ശോ​ധി​ക്ക​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​യാ​ള്‍​ക്ക് അ​ക്കൗ​ണ്ടു​ള്ള ബാ​ങ്കു​ക​ളി​ല്‍​നി​ന്ന് പോ​ലീ​സ് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പ്ര​തി​യു​ടെ ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച ബാ​ങ്കു രേ​ഖ​ക​ള്‍ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​തു അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Related posts

Leave a Comment