സ്വന്തം ലേഖകന്‍ കോഴിക്കോട്: കോവിഡ് മഹാമാരിക്കിടെ വീണ്ടും ഭക്ഷ്യവിഷബാധയുമായി ഷവര്‍മ. കോഴിക്കോട് മെഡിക്കല്‍കോളജിലെ എട്ട് നഴ്സുമാരാണ് കഴിഞ്ഞ ദിവസം ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റത്. തുടര്‍ന്ന് ഷവര്‍മ വില്പന നടത്തുന്ന സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചത്. മെഡിക്കല്‍കോളജിന് സമീപത്തെ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് കണ്ടത്.വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നത്. പാചകം ചെയ്യുന്ന സ്ഥലത്ത് പഴുതാരവരെയുണ്ടായിരുന്നതായും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റു ഭക്ഷ്യവസ്തുക്കളുടേയും ഭക്ഷണം പാകം ചെയ്യാനായി സൂക്ഷിച്ച വസ്തുക്കളുടേയും സാമ്പികളുകള്‍ ശേഖരിച്ചതായും വിദഗ്ധ പരിശോധനക്കായി ഇവ റീജണല്‍ കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചതായും ഭക്ഷ്യസുരക്ഷാ വിഭാഗം അസി.കമ്മീഷണര്‍ എം.ടി.ബേബിച്ചന് പറഞ്ഞു. വൃത്തിഹീനമായ സാഹചര്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടിയിരിക്കുകയാണ് . അതേസമയം ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പരിശോധനാ ഫലം ലഭിച്ചാല്‍ ഹോട്ടലുടമക്കെതിരേ നിയമനടപടി സ്വീകരിക്കാനാണ് ഭക്ഷ്യസുരക്ഷാ…
Read MoreDay: June 19, 2021
ദുരന്തങ്ങൾ ഒന്നിന് മീതെ ഒന്നായി പെയ്തിറങ്ങുകയാണ് ഈ ചെറിയ വീട്ടിലേക്ക്! സങ്കടങ്ങളുടെ കൂരയിലേക്ക് ഒരു ദുരന്തം കൂടി
പത്തനാപുരം: ദുരന്തങ്ങൾ ഒന്നിന് മീതെ ഒന്നായി പെയ്തിറങ്ങുകയാണ് ഈ ചെറിയ വീട്ടിലേക്ക്. കുടുംബത്തിന് ഒടുവിൽ അത്താണിയാകേണ്ടിയിരുന്ന നജീറ മരണത്തിന് കീഴടങ്ങേണ്ടി വന്നത് ആർ സിസി അധികൃതരുടെ അശ്രദ്ധ മൂലവും. ആറ് മാസം മുന്‍പാണ് നജീറയുടെ മാതാവ് നസീമയ്ക്ക് അർബുദം സ്ഥിരീകരിച്ചത്. തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്നു. തൊണ്ടയ്ക്ക് ബാധിച്ച അർബുദരോഗത്തെ തോൽപ്പിക്കാൻ ഓപ്പറേഷൻ നടത്തി. മേയ് പതിനഞ്ചിന് ഡിസ്ചാർജ് ആകേണ്ടതായിരുന്നു. പക്ഷേ അന്നേ ദിവസം തന്നെയാണ് തകർച്ചയിലായ ലിഫ്റ്റിന്റെ രൂപത്തിൽ നജീറയെ വിധി തോൽപ്പിക്കാനെത്തിയത്. നസീമയ്ക്ക് ലഭിച്ചിരുന്ന വിധവാ പെൻഷനും തൊഴിലുറപ്പ് തൊഴിൽ വേതനവുമായിരുന്നു കുടുംബത്തിന്റെ വരുമാനം. രണ്ടര വർഷം മുന്‍പാണ് തമിഴ്നാട് സ്വദേശിയായ ഇസ്മായിൽ നജീറയെ വിവാഹം ചെയ്യുന്നത്. പ്ലംബിംഗ് പണിക്കാരനായ ഇസ്മായിലിന് ശാരീരിക അവശതകൾ കൂടി ആയതോടെ ജോലിയ്ക്ക് പോകാൻ കഴിയാത്ത സ്ഥിതിയുമായി. ഇതിനിടെയാണ് നസീമയ്ക്ക് കാൻസർ രോഗം സ്ഥിരീകരിച്ചത്. ബന്ധുക്കളുടെയും സുമനസുകളായ നാട്ടുകാരുടെയും…
Read Moreഒരു ചുംബനം പോലും നൽകാനാവാതെ സംഭവിച്ചതെന്തെന്നറിയാതെ കുഞ്ഞു പാത്തു! അമ്മമ്മയെ കൊണ്ട് വരാൻ പോയ അമ്മ ഇനി വരില്ലെന്ന കാര്യവും…
സ്വന്തം ലേഖകൻ പത്തനാപുരം :ഒരു ചുംബനം പോലും നൽകാനാവാതെ സംഭവിച്ചതെന്തെന്നറിയാതെ കുഞ്ഞു പാത്തു. ഒന്നര വയസ് മാത്രം പ്രായമുള്ള ഫസ്ന ഫാത്തിമ എന്ന പാത്തുവിന് അമ്മയെ ഇനി കാണാൻ കഴിയില്ല എന്ന നൊമ്പരവുമറിയില്ല. മരണവിവരമറിഞ്ഞെത്തിയ ബന്ധുക്കളുടെ മടിയിൽ കയറി പുഞ്ചിരി തൂകുമ്പോഴും ഇവിടെയെത്തിയവരുടെ കരളുരുകുകയായിരുന്നു. മേയ് പതിനഞ്ചിന് പാത്തുവിനെ മാതൃസഹോദരിയുടെ മകളെ ഏല്പിച്ചിട്ടാണ് നജീറ ആർസിസിയിലേയ്ക്ക് പോകുന്നത്. അവിടെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിന്റെ കുഴിയിൽ വീണ് പരിക്കേറ്റ നജീറ ഇന്നലെ മരണത്തിനു കീഴടങ്ങി. അമ്മയെ എപ്പോഴും തിരക്കുമെങ്കിലും അപകടവിവരമോ മരണമോ ഈ കുരുന്നിനറിയില്ല; അമ്മമ്മയെ കൊണ്ട് വരാൻ പോയ അമ്മ ഇനി വരില്ലെന്ന കാര്യവും. രണ്ടുമുറി മാത്രമുള്ള കുഞ്ഞുവീടിനകത്തളത്തുനിന്നും അമ്മയുടെ ശബ്ദം ഇനി കേൾക്കാനും കഴിയില്ല. മരണശേഷം നദീറയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ മൃതദേഹം വീട്ടിലെത്തിക്കാതെ പള്ളിയിലെ കബർസ്ഥാനിൽ മറവ് ചെയ്യുകയായിരുന്നു.
Read Moreഒറ്റയ്ക്കു ജീവിക്കുന്ന കുട്ടിക്ക് കളിക്കാനും കൂട്ടു കൂടാനും ആരുമില്ലല്ലോ എന്ന തോന്നല്‍! ഇവിടെ പതിമൂന്ന് സഹോദരങ്ങള്‍; നല്ലതാണ് , പക്ഷേ….
ഒറ്റയ്ക്കു ജീവിക്കുന്ന കുട്ടിക്ക് താന്‍ എപ്പോഴും ഒറ്റയ്ക്കാണല്ലോ കളിക്കാനും കൂട്ടു കൂടാനും ആരുമില്ലല്ലോ എന്ന തോന്നലാണ്. എന്നാല്‍ പതിമൂന്നു സഹോദരങ്ങളുണ്ടെങ്കിലോ. അവരുടെ ജീവിതംമോനഹരമായിരിക്കുമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്.നമ്മുടെ നാട്ടിലും പണ്ടൊക്കെ ഇങ്ങനെ പതിമൂന്നും പതിനാലും കുട്ടികളുള്ള വീടുകളുണ്ടായിരുന്നു. അമേരിക്കയില്‍ നിന്നുള്ള ഒരു ടിക്ടോക് യൂസര്‍ തനിക്ക് പതിമൂന്ന് സഹോദരങ്ങളുണ്ടെന്നും അതിന് നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടെന്ന് പറയുകയാണ് ഇവര്‍. പതിമൂന്ന് സോഹദരങ്ങള്‍! എനിക്ക് 13 സഹോദരങ്ങള്‍ ഉണ്ട്, അത്രയും കുട്ടികള്‍ ഉണ്ടാകരുതെന്ന് ആളുകളോട് പറയുക കാരണം ഇത്് അല്‍പ്പം കഠിനമാണ്. പതിമൂന്ന് സഹോദരങ്ങളുള്ള ഒരു കുടുംബത്തില്‍ വളര്‍ന്നുവന്നത് എങ്ങനെയാണെന്നതിനെക്കുറിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമാണ് പിയര്പിയര് എന്ന ഒരു ടിക്ക് ടോക്ക് ഉപയോക്താവ് വൈറലായത്. ആ വീഡിയോയില്‍ അവള് ത ന്റെ ജീവിതത്തില്‍ നേരിട്ട നല്ലതും ചീത്തയുമായ കാര്യങ്ങള്‍ സത്യസന്ധമായി പങ്കിടുന്നു.നിങ്ങളുടെ സഹോദരങ്ങളെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യുക. അ നിങ്ങളുടെ…
Read Moreഇന്ന് വായന ദിനം! സോഷ്യൽമീഡിയയും ഒരു ബുക്കുതന്നെ; പുതിയ കാലത്തെ ഇ-വായനകൾ…
സ്വന്തം ലേഖിക കണ്ണൂർ: വായന മരിക്കുന്നില്ല, വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. പുതിയൊരു പുസ്തകം തുറക്കുന്പോൾ പുത്തൻ കടലാസിന്റെയും അച്ചടിമഷിയുടെയും മണം ആസ്വദിച്ചുകൊണ്ട് വായനയാരംഭിക്കുന്നതിന്റെ ഗൃഹാതുരത ഇന്നില്ല. അച്ചടിച്ച പുസ്തകത്താളുകളിൽനിന്ന് ഇൻറർനെറ്റിന്റെയും കംപ്യൂട്ടർ അടക്കമുള്ള സാങ്കേതികവിദ്യകളുടെയും വരവോടെ പുതുതലമുറയുടെ വായന അതിലേക്ക് മാറി. പുസ്തകം ഇല്ലാതെയായാലും വായന മരിക്കുകയല്ല വളരുകയാണെന്നതിന്റെ തെളിവാണിത്. അച്ചടിച്ചതും അല്ലാത്തതുമായ പുസ്തകങ്ങളുടെ പ്രചാരവും വില്പനയും നാൾക്കുനാൾ വർധിച്ചുവരികയാണ്. ലോക്ഡൗണ്‍ കാലയളവിൽ യുവാക്കൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഈ ഡിജിറ്റൽ വായനയെ തന്നെയാണ്. ഇന്നു ലോകമെന്പാടും പുതിയ പുസ്തകങ്ങൾ പുറത്തിറങ്ങുന്പോൾത്തന്നെ അതിന്റെ ഇ-ബുക്ക് പതിപ്പുകളും വിപണിയിലെത്തുന്നുണ്ട്. പുസ്തകത്തെക്കാൾ കുറഞ്ഞ വിലയ്ക്ക് അവ ലഭ്യമാകും എന്നതു വായനയെ ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ സൗകര്യപ്രദമാകുന്നു. ഇ-ബുക്ക് റീഡറുകൾ ഉപയോഗിച്ച് സൗകര്യപ്പെടുന്പോഴൊക്കെ ഒരാൾക്ക് വായനയുടെ ലോകത്തേക്ക് പ്രവേശിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നൂറുകണക്കിനു പേജുകളുള്ള ആയിരക്കണക്കിന് പുസ്തകങ്ങൾ ഒരു ഇ-റീഡറിൽ…
Read Moreമരണാസന്ന നിലയിൽ കിടന്ന നായയുടെ ജീവൻ സംരക്ഷിക്കാൻ പരിശ്രമിച്ചു; ഫലമോ നവ മാധ്യമങ്ങളിലൂടെ അപകീർത്തി…
കുമരകം: മരണാസന്ന നിലയിൽ കിടന്ന നായയുടെ ജീവൻ സംരക്ഷിക്കാൻ പരിശ്രമിച്ചു. ഫലമോ നവ മാധ്യമങ്ങളിലൂടെ അപകീർത്തി. കുമരകം റോഡിൽ കോണത്താറ്റു പാലത്തിനുസമീപം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കിടന്ന തെരുവുനായയെ മൃഗാശുപത്രിയിൽ എത്തിച്ച പഞ്ചായത്തംഗങ്ങളായ ദിവ്യാ ദാമോധരനും മറ്റൊരു അംഗമായ ജോഫി ഫെലിക്സിയുമാണ് അധിക്ഷേപം നേരിടുന്നത്. കഴിഞ്ഞ ചൊവാഴ്ച്ചയാണു വാഹനം ഇടിച്ച് വയറിനു പരിക്കേറ്റ് കുടൽമാല പുറത്ത് വന്ന നിലയിൽ മണിക്കൂറുകൾ റോഡിൽ കിടന്ന നായയെ വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗങ്ങൾ കോടിമതയിലുള്ള ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ മൃഗസ്നേഹികളുടെ സംഘടനാ പ്രവർത്തകൻ ജോബിൻ നായയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാമെന്നും ഇതിനായി പതിനായിരം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. തങ്ങൾക്ക് ഇത്രയും വലിയ തുക നൽകാവില്ലെന്നും മരുന്നുകൾക്കുവേണ്ടി വരുന്ന ചെലവ് വഹിക്കാൻ തയാറാണെന്നും അറിയിച്ചു മടങ്ങി. തുടർന്നു വൈകുന്നേരത്തോടെ പഞ്ചായത്ത് അംഗങ്ങൾക്കെതിരേ വിവിധ സമൂഹമാധ്യമ കൂട്ടയ്മകളിൽ ജോബിൻ…
Read Moreബംഗാൾ അക്രമം: ഈ കേസ് കേൾക്കാൻ തനിക്ക് താൽപര്യമില്ല; കേസിൽനിന്നും പിന്മാറി സുപ്രീം കോടതി ജഡ്ജി
ന്യൂഡൽഹി: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആക്രമണങ്ങളിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽനിന്നും പിന്മാറി സുപ്രീം കോടതി ജഡ്ജി. ജസ്റ്റീസ് ഇന്ദിരാ ബാനർജിയാണ് കേസ് കേൾക്കുന്നതിൽനിന്നും പിൻമാറിയത്. ഈ കേസ് കേൾക്കാൻ തനിക്ക് താൽപര്യമില്ലെന്ന് ഇന്ദിരാ ബാനർജി പറഞ്ഞു. കോൽക്കത്തയാണ് ഇന്ദിരാ ബാനർജിയുടെ സ്വദേശം. ഇന്ദിരാ ബാനർജി പിന്മാറിയതോടെ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റും. ഇരകളുടെ ബന്ധുക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജികൾ രാഷ്ട്രീയ പ്രേരിതമാണെന്നും തള്ളണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
Read Moreനൈസായി ഒരേ സമയം അഞ്ചു സ്ത്രീകളെ വിവാഹം കഴിച്ചു ഭാര്യമാരാക്കി ! ആറാം കല്യാണത്തിനൊരുങ്ങിയപ്പോള് പിടിവീണു; ബാബയുടെ ലീലകള്‍ ഇങ്ങനെ…
ഒരേ സമയം അഞ്ചു സ്ത്രീകളെ വിവാഹം കഴിക്കുകയും പിന്നീട് ആറാം കല്യാണത്തിനൊരുങ്ങുകയും ചെയ്ത വിരുതന് പോലീസിന്റെ പിടിയില്‍. ഷാജഹാന്‍പുരിലെ അനൂജ് ചേതന്‍ കതേരിയയാണ് പിടിയിലായത്. ഭാര്യമാരില്‍ ഒരാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കരേതിയ പ്രദേശത്തെ സ്വയം പ്രഖ്യാപിത ആള്‍ദൈവമാണെന്നും പോലീസ് പറയുന്നു. 2005ല്‍ ആണ് കതേരിയ ആദ്യ വിവാഹം ചെയ്തത്. മെയിന്‍പുരി ജില്ലയില്‍നിന്നായിരുന്നു ഇത്. 2010ല്‍ ബെറെയ്ലില്‍നിന്നായിരുന്നു രണ്ടാം വിവാഹം. ആദ്യ ഭാര്യയുമായുള്ള വിവാഹ മോചന കേസ് നടക്കുന്നതിനിടെയായിരുന്നു ഇത്. നാലു വര്‍ഷത്തിനു ശേഷം ഔരൂരിയ ജില്ലയില്‍നിന്നും കതേരിയ മൂന്നാം വിവാഹം കഴിച്ചു. രണ്ടാം ഭാര്യയുമായുള്ള വിവാഹ മോചന കേസും ഇതിനിടെ കോടതിയില്‍ എത്തി. എന്നാല്‍ വിധി വരും മുമ്പായിരുന്നു പുതിയ വിവാഹം. മൂന്നാം ഭാര്യയുടെ കസിനെയാണ് കതേരിയ പിന്നെ വിവാഹം ചെയ്തത്. ഭര്‍ത്താവിന്റെ മുന്‍ വിവാഹങ്ങളെക്കുറിച്ച് അറിഞ്ഞ ഈ…
Read Moreകെഎസ്ആർടിസി: ശമ്പളം ജി – സ്പാർക്കിലെ അപാകതകൾ പരിഹരിച്ചിട്ട് നല്കിയാൽ മതി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ജി- സ്പാർക്ക് സോഫ്റ്റ് വെയറിലെ അപാകതകൾ പരിഹരിച്ച ശേഷം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നല്കിയാൽ മതിയെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകരൻ ജനറൽ മാനേജർക്ക് (എഫ് ആൻഡ് എ) കർശന നിർദ്ദേശം നല്കി. ജൂൺ മാസത്തെ ശമ്പളം വൈകാൻ ഇത് കാരണമായേക്കും. ഡസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റം (ഡി ഒ എസ്) ഉപയോഗിച്ചായിരുന്നു ഇതുവരെ ശമ്പള വിതരണം. മേയ് മാസത്തെ ശമ്പളം മുതലാണ് ജി-സ്പാർക്ക് മുഖേനയാക്കിയത്. ഡിഒഎസും ജി- സ്പാർക്കും തമ്മിൽ ഒത്തുനോക്കിയപ്പോൾ ജീവനക്കാരുടെ ശമ്പളത്തിൽ വ്യത്യാസം ഉണ്ടായി. 26,054 ജീവനക്കാരുടെ ശമ്പളത്തിൽ ജി-സ്പാർക്കിലും ഡി.ഒ.എസിലും കൃത്യമായി വന്നത് 25,375 ജീവനക്കാരുടെ ശമ്പളമാണ്. ജി-സ്പാർക്കിലൂടെ 341 ജീവനക്കാരുടെ ശമ്പളം പ്രോസസ്സ് ചെയ്യാൻ കഴിഞ്ഞില്ല.ജൂൺ മാസത്തെ ശമ്പളം മുതൽ ശമ്പളം കൃത്യമായിരിക്കണമെന്നാണ് കർശന നിർദ്ദേശം. ജി -സ്പാർക്കിൽ തയാറാക്കുന്ന ശമ്പളബിൽ ഡി ഒ എസിലും…
Read Moreവിവാഹമോചനം നേടി ഏഴുവര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിച്ച് പ്രിയ രാമനും രഞ്ജിത്തും ! വിവാഹവാര്‍ഷികം ആഘോഷിച്ച് ദമ്പതികള്‍…
സിനിമതാരങ്ങളുടെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തയാകാറുണ്ട്. വിവാഹമോചനം നേടിയ ശേഷം പുതിയ പങ്കാളിയെ വിവാഹം ചെയ്യുന്നവരും കുറവല്ല. എന്നാല്‍ വിവാഹമോചനം നേടിയ താരങ്ങള്‍ വീണ്ടും ഒന്നിച്ച് ജീവിക്കുന്ന കാഴ്ച അപൂര്‍വ്വമാണ്. നടി പ്രിയ രാമനും നടന് രഞ്ജിത്തും ഇത്തരത്തില്‍ വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍. 2014ല്‍ വിവാഹമോചിതരായ ഇരുവരും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. തങ്ങളുടെ 22ാം വിവാഹവാര്‍ഷിക ദിനത്തിലാണ് ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം പ്രിയ രാമനും രഞ്ജിത്തും വ്യക്തമാക്കിയത്. ”ആരാധകരുടെ സ്നേഹ ആശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു” എന്ന് ചിത്രങ്ങള്‍ക്കൊപ്പം രഞ്ജിത്ത് കുറിച്ചു. 1999ല്‍ നേസം പുതുസ് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് രഞ്ജിത്തും പ്രിയാരാമനും പ്രണയത്തിലായത്. വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹമോചനത്തിന് ശേഷം മക്കളുടെ സംരക്ഷണം പ്രിയ ഏറ്റെടുക്കുകയും ചെയ്തു.…
Read More