മല്ലപ്പള്ളി: മാസ്ക് ധരിക്കാതെ വീട്ടില്‍നിന്ന യുവതികളെ പോലീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കല്ലൂപ്പാറ വള്ളോന്തറ പുത്തന്‍പുരയില്‍ സന്തോഷ് പി. ഏബ്രഹാമിനെ(35) കീഴ്വായ്പൂര് പോലീസ് കസ്റ്റഡിയില്‍ എടുത്ത് തിരുവല്ല പോലീസിന് കൈമാറി. തിരുവല്ല സ്റ്റേഷന് പരിധിയിലെ കവിയൂരിലെ ഒരു വീട്ടിലാണ് സന്തോഷ് തട്ടിപ്പിനു ശ്രമിച്ചത്.യുവതികളുടെ പരാതിയില്‍ കീഴ് വായ്പൂര് പോലീസ് സന്തോഷിനെ കസ്റ്റഡിയിലെടുത്തുവെങ്കിലും സംഭവം തിരുവല്ലയുടെ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ട് കൈമാറുകയായിരുന്നു. മല്ലപ്പള്ളി സിഐ സി.റ്റി സഞ്ജയ്യുടെ നേതൃത്വത്തില്‍ എസ്ഐമാരായ ശ്യാംകുമാര്‍, കെ.എച്ച്. ഷാനവാസ്്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രവികുമാര്‍, ജോബിന് ജോസ് എന്നിവരുടെ സംഘമാണ് പിടികൂടിയത്.
Read MoreDay: June 25, 2021
സ്വന്തം മകൾ മരണത്തിന്റെ കയത്തിലേക്ക് കൈകാലിട്ടടിച്ച് മറയുന്നത് ആ പിതാവിന് കണ്ടു നിൽക്കേണ്ടി വന്നു; അബ്ദുറഹ്മാന് നഷ്ടപ്പെട്ടത് പൊന്നുമകളെ….
മഞ്ചേരി: സ്വന്തം മകൾ മരണത്തിന്റെ കയത്തിലേക്ക് കൈകാലിട്ടടിച്ച് മറയുന്നത് ആ പിതാവിന് കണ്ടു നിൽക്കേണ്ടി വന്നു.രക്ഷിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടപ്പോൾ പിതാവ് അബ്ദുറഹ്മാന് നഷ്ടപ്പെട്ടത് പൊന്നുമകളെയാണ്. ഇന്നലെ പന്തല്ലൂരിൽ നാട്ടുകാരുടെ കണ്ണ് ഈറനണിയിച്ച് മരണത്തിലേക്കു ഒഴുകിപ്പോയ ഫാത്തിമ ഫിദയെന്ന ബാലിക രക്ഷപ്പെടുത്താനുള്ള പിതാവിന്റെ ശ്രമം വിഫലമാകുകയായിരുന്നു. അഞ്ചു മുതൽ 19 വരെ പ്രായമുള്ളവരും ബന്ധുക്കളുമായ എട്ടു കുട്ടികൾക്കൊപ്പം ഫാത്തിമ ഫിദയുടെ പിതാവ് അബ്ദുറഹ്മാനും പുഴയോരത്ത് എത്തിയിരുന്നു. പുറമെ ശാന്തമെങ്കിലും അടിയൊഴുക്ക് ഉള്ളിലൊളിപ്പിച്ച കടലുണ്ടിപ്പുഴയുടെ ചതി മനസിലാക്കാൻ അബ്ദുറഹിമാനോ കുട്ടികൾക്കോ ആയില്ല. കുട്ടിക്കാലം മുതൽ കാണുന്ന കടലുണ്ടിപ്പുഴ കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്ന് രൗദ്രഭാവം പൂണ്ടത് മനസിലാക്കാതെയാണ് സംഘത്തിലെ നീന്തലറിയുന്ന നാലുപേർ വെള്ളത്തിലേക്കു ചാടിയത്. ഒഴുക്കിൽപ്പെട്ട ബാലികമാരുടെ വെപ്രാളം ശ്രദ്ധയിൽപ്പെട്ട് അബ്ദുറഹ്മാനും പുഴയിലേക്കെടുത്തു ചാടിയെങ്കിലും കുട്ടികൾ തലനാരിഴ വ്യത്യാസത്തിൽ മരണത്തിലേക്ക് ഒഴുകിപോവുകയായിരുന്നു. വെള്ളത്തിൽ മുങ്ങി താഴ്ന്ന് മരണവുമായി നേരിൽക്കണ്ട…
Read Moreആരോ തങ്ങളെ അപായപ്പെടുത്താൻ ശ്രമിക്കുന്നു; മുട്ടിൽ മരംമുറിച്ച മരംവെട്ട് തൊഴിലാളിയും കുടുംബവും ഭീതിയിൽ; പുറത്ത് പോലും പോകാനാവാത്ത അവസ്ഥ; കടുത്ത പട്ടിണിയിലെന്ന് ഹംസക്കുട്ടി
കൽപ്പറ്റ: താനും കുടുംബവും ജീവിക്കുന്നത് വലിയ ഭയപ്പാടിലെന്ന് മുട്ടിൽ ഈട്ടി മരംമുറി കേസിൽ മരങ്ങൾ മുറിച്ച മരം വെട്ട് തൊഴിലാളി ഹംസക്കുട്ടിയും കുടുംബവും. മൂലങ്കാവിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ തങ്ങളെ അപായപ്പെടുത്താൻ ആരോ എത്തിയതായി സംശയിക്കുന്നെന്ന് ഹംസക്കുട്ടി പറയുന്നു. പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. വീട് പട്ടിണിയിലാണ് ഇതിന്റെ കൂടെയാണ് മരംമുറിയിലെ പ്രതികളുടെ ഭീഷണിയെന്നും ഹംസക്കുട്ടി.കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് വീടിന് സമീപത്ത് അപരിചതരെത്തിയത്. മകൾ കിടക്കുന്ന റൂമിന് നേരെയാണ് ആദ്യം ടോർച്ചടിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടെങ്കിലും തങ്ങളുടെ സുരക്ഷക്ക് വന്ന പോലീസുകാരാണെന്നാണ് ആദ്യ കരുതിയത്. എന്നാൽ വീണ്ടും ഇതേ രീതിയിൽ വീടിനുള്ളിലേക്ക് ടോർച്ചടിച്ചതോടെ അപകടം മണത്ത തങ്ങൾ ഡൈനിംഗ് റൂമിലേക്ക് മാറിയെന്നും പോലീസിനെ വിളിക്കുകയായിരുന്നെന്നും ഹംസക്കുട്ടി പറയുന്നു. പിന്നീട് പോലീസെത്തിയാണ് തങ്ങളുടെ ഭീതി മാറ്റിയത്. രാവിലെ വരെ തങ്ങൾക്ക് സുരക്ഷയൊരുക്കാൻ പോലീസുണ്ടായിരുന്നെന്നും ഹംസക്കുട്ടി പറഞ്ഞു. ലിത്തൊഴിലാളിയായ…
Read Moreഈ കൊള്ളയ്ക്ക് അറുതിയില്ലേ? ഇടുക്കിയില്‍ നൂറു കടന്ന് ഇന്ധനവില; സാധാരണക്കാരുടെ ജീവിതം വറചട്ടിയില്‍ നിന്നു എരിതീയിലേക്ക്…
തൊടുപുഴ: സമസ്ത മേഖലകളിലും വിലക്കയറ്റം സൃഷ്ടിച്ച് ഇന്ധനവില കുതിക്കുന്നു. പൂപ്പാറയിലാണ് പെട്രോൾ വില നൂറുകടന്നത്. ചരിത്രത്തിൽ ആദ്യമായി ജില്ലയിൽ പെട്രോളിന് വില സെഞ്ചുറിയിലെത്തിയതോടെ എന്തുചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ജനങ്ങൾ. ലോക്ഡൗണിനെത്തുടർന്നു വരുമാനം നിലച്ച് വറുതിയിലായ ജനങ്ങളുടെ അവസാന ചില്ലിക്കാശും പിഴിഞ്ഞെടുക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടിനെതിരേ നാടെങ്ങും പ്രതിഷേധാഗ്നി ആളിപ്പടരുകയാണ്. കൂലിപ്പണിക്കാരും ഇടത്തരം കർഷകരും കൂടുതൽ അധിവസിക്കുന്ന ജില്ലയിലെ ജനങ്ങൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്പോഴാണ് ഇന്ധനക്കൊള്ള നടത്തുന്നത്. മഹാപ്രളയവും കോവിഡും തീർത്ത ദുരിതത്തിൽ നിന്നു കരകയറാൻ ഇനിയും ഇവിടുത്തെ ജനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടെ ഇന്ധന വിലവർധനമൂലം നിത്യോപയോഗ സാധനങ്ങളുടെയും നിർമാണ സാമഗ്രികളുടേയുമെല്ലാം വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതത്തെ വറചട്ടിയിൽ നിന്നു എരിതീയിലേക്ക് വലിച്ചെറിയുകയാണ്. ആരോഗ്യ, തൊഴിൽ, വ്യാപാര മേഖലകളിലും ഇന്ധനവില സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല. മരുന്നുകൾ ഉൾപ്പെടെയുള്ളവയ്ക്ക് വില വർധിക്കുന്നത് സാധാരണക്കാർക്ക് താങ്ങാനാവില്ല. കോവിഡിനെത്തുടർന്നു പൊതുവാഹനങ്ങളിലെ യാത്ര…
Read Moreപെട്ടിമുടിയോട് വിടപറഞ്ഞ് കുവി; ഇനി പരിശീലകൻ അജിത്തിന്റെ പരിപാലനയിൽ! ഗർഭിണിയായ കുവിക്ക് മറ്റു നായ്ക്കളുടെ കടിയേറ്റതിനെത്തുടർന്നു അവശനിലയിലായിരുന്നു
തൊടുപുഴ: പെട്ടിമുടി ദുരന്തത്തിനിരയായ കളിക്കൂട്ടുകാരിയായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതിലൂടെ ജനശ്രദ്ധയാകർഷിച്ച കുവിയെന്ന വളർത്തുനായ ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകൻ അജിത്ത് മാധവനു സ്വന്തമായി. ഗർഭിണിയായ കുവിക്ക് മറ്റു നായ്ക്കളുടെ കടിയേറ്റതിനെത്തുടർന്നു അവശനിലയിലായിരുന്നു. ഇതേത്തുടർന്ന് ഭക്ഷണം പോലും കഴിക്കാത്ത കുവിയെ നേരത്തെ പരിശീലനം നൽകിയ അജിത്തിനു കൈമാറാൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. 2020 ഓഗസ്റ്റ് ആറിനുണ്ടായ പെട്ടിമുടി ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ രണ്ടരവയസുകാരി ധനുഷ്കയുടെ മൃതദേഹം മണം പിടിച്ച് കണ്ടെത്തിയതോടെയാണ് കുവി താരമായത്. ദുരന്തത്തെ തുടർന്നുള്ള തെരച്ചിലിന്റെ നാലാംദിവസമാണ് പുഴയിൽ വീണുകിടന്ന മരത്തിൽ തങ്ങിയ നിലയിൽ ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നു മാറാതെ കുരച്ചുകൊണ്ട് നിന്ന കുവിയാണ് മൃതദേഹം കണ്ടെത്തുന്നതിനു വഴിതെളിച്ചത്. ഇതോടെ ദേശീയമാധ്യമങ്ങളിലടക്കം ഇടം പിടിച്ചതോടെ നാടിനെ നടുക്കിയ ദുരന്തസ്ഥലത്തെ താരമായി ഈ വളർത്തുനായ മാറുകയായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ ദുരന്തസ്ഥലത്ത് അലഞ്ഞു നടന്ന നായയെ രക്ഷാപ്രവർത്തനത്തിനെത്തിയ…
Read Moreജോലി ഭാരത്തെ തുടുർന്നുള്ള മാനസിക പീഡനത്തിൽ എസ്ഐ കുഴഞ്ഞു വീണു; സിഐയുടെ ഒറ്റയാൻ തീരുമാനങ്ങൾക്കെതിരെ കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്കിടയിൽ അതൃപ്തി
കോഴിക്കോട്: അമിത ജോലി ഭാരത്തെ തുടർന്നുള്ള മാനസിക സമ്മർദ്ദം മൂലം എസ് ഐ കുഴഞ്ഞ് വീണതായി പരാതി. കൊയിലാണ്ടി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ. സുനിൽ കുമാർ ആണ് ജോലിക്കിടെ കുഴഞ്ഞു വീണത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ എസ് ഐക്ക് അമിത രക്ത സമ്മർദ്ദമുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. വിശ്രമം ആവശ്യമാണെന്ന് ഡോക്ടർ നിർദ്ദേശിച്ചു. അർഹതപ്പെട്ട ഡ്യൂട്ടി ഓഫും അത്യാവശ്യകാര്യത്തിനായി ലീവും സിഐ അനുവദിക്കാറില്ലെന്ന് എസ്ഐ പറഞ്ഞു.ഇലക്ഷൻ ഡ്യൂട്ടിയോട് അനുബന്ധിച്ചാണ് സുനിൽ കുമാർ കൊയിലാണ്ടിയിൽ എത്തിയത്. പത്ത് പെറ്റികേസ് രജിസ്റ്റർ ചെയ്ത ശേഷം സ്റ്റേഷനിൽ കയറിയാൽ മതിയെന്ന് സിഐ പറഞ്ഞതോടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് എസ്ഐ പറഞ്ഞു. സിഐയുടെ ഒറ്റയാൻ തീരുമാനങ്ങൾക്കെതിരെ കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്കിടയിൽ അതൃപ്തി നിലനിൽക്കുന്നതിനിടെയാണ് ഡ്യൂട്ടിയിലുള്ള എസ് ഐ പരാതിയുമായി രംഗത്തെത്തിയത്.
Read Moreഎല്ലാം പറഞ്ഞ് ശരിയാക്കി, പക്ഷേ…! വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി 21 കാരി; പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ നടന്ന സംഭവം ഇങ്ങനെ…
മുണ്ടക്കയം: വിവാഹ വാഗ്ദാനം നൽകി 21 കാരിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്തു വരുന്ന മുക്കൂട്ടുതറ ഇടകടത്തി സ്വദേശിക്കെതിരെയാണ് മുണ്ടക്കയം പോലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു. വിവാഹത്തിനു തയാറാകാതെ വന്നതോടെ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകുകയും വിവാഹം നടത്താമെന്നു ഇയാൾ പിതാവിന്റെ സാന്നിധ്യത്തിൽ പോലീസിൽ രേഖാമൂലം സമ്മതിക്കുകയും ചെയ്തു. ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റർ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിനാൽ വ്യാഴാഴ്ചത്തേക്കു മാറ്റി വയ്ക്കുകയായിരുന്നു. എന്നാൽ, ഇന്നലെ വിവാഹത്തിനു തയാറല്ലെന്നറിയിച്ച് യുവാവിന്റെ പിതാവ് ഫോൺ വിളിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പരാതി നൽകിയത്. ഇയാളുടെ കൈവശം തന്റെ നഗ്ന ചിത്രങ്ങളും വീഡിയോയും ഉണ്ടെന്നും പരാതിയിൽ പറയുന്നു. മുണ്ടക്കയം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Read Moreകുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയുടെ ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായി; ‘ഞങ്ങൾ പോകുന്നു’ എന്ന് എഴുതിയ കത്ത് കണ്ടെടുത്തു; തിരോധാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പോലീസ് പറയുന്നത്
ചാത്തന്നൂർ: പ്രസവിച്ച ഉടൻ കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന കല്ലുവാതുക്കൽ ഈഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) യുടെ ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായി. ഇവരെ കണ്ടെത്താനായി ഇത്തിക്കരയാറ്റിൽ പോലീസും ഫയർഫോഴ്സും പരിശോധന നടത്തുന്നു.രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ ബന്ധുക്കളായ 27കാരിയേയും 19 കാരിയേയുമാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇവരെ കാണാതായത്. ‘ ഞങ്ങൾ പോകുന്നു’ എന്ന് എഴുതിയ കത്ത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പാരിപ്പള്ളി പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താനായി ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ഇവരെ പോലീസ് അറിയിച്ചിരുന്നു. കാണാതായ ഇരുവരും അടുത്തുള്ള വീടുകളിലാണ് താമസിക്കുന്നത്. കല്ലുവാതുക്കലിൽ വീട്ടു സാധനങ്ങൾ വാങ്ങാൻ പോയ ഇവർ ഇന്നലെ ഉച്ചയോടെ വീടുകളിൽ തിരിച്ചെത്തിയിരുന്നു. അതിന് ശേഷമാണ് ഇവരെ കാണാതായത്. പാരിപ്പള്ളി പോലീസ്…
Read Moreഡോക്ടറെ മര്‍ദിച്ച കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്; പ്രതിക്കായ് അന്വേഷണം ഊർജിതമാക്കിയെന്ന് ജില്ലാ പോലീസ് മേധാവി
മാവേലിക്കര: ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ തിരുവനന്തപുരം സ്പെഷല്‍ ആംഡ് പോലീസ് ബറ്റാലിയനിലെ ഉദ്യോഗസ്ഥന് മര്‍ദിച്ച കേസ് മാവേലിക്കര പോലീസില്‍നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പരാതി ലഭിച്ച മുറയ്ക്ക് മാവേലിക്കര പോലീസ് കേസില്‍ അന്വേഷണം നടത്തിവരികയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണമാണ് നടക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. മേയ് 14ന് കോവിഡ് ചികിത്സയ്ക്കായി പിതാവിനെ എത്തിച്ച സമയത്ത് ചികിത്സ നല്‍കാതെ വീഴ്ച വരുത്തി മരണം സംഭവിക്കുന്നതിന് ഇടവരുത്തിയെന്ന് ആരോപിച്ചാണ് മകനായ അഭിലാഷ് തന്റെ സുഹൃത്തിനൊപ്പം ചെന്ന് ഡോക്ടറെ മർദിച്ചത്. ഡോക്ടറുടെ പരാതിയില്‍ കേസെടുത്ത പോലീസ് അഭിലാഷിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
Read Moreവാക്സിനെടുത്തില്ല, എടുത്തതായി മെസേജെത്തി, പ്രവാസിക്ക് സര്‍ട്ടിഫിക്കറ്റും കിട്ടി! സംഭവത്തെക്കുറിച്ച് മുഹമ്മദ് സജീബ് പറയുന്നത് ഇങ്ങനെ…
അമ്പലപ്പുഴ : വാക്സിൻ സ്വീകരിക്കാത്ത പ്രവാസിക്ക് ഡോസ് സ്വീകരിച്ചതായ സർട്ടിഫിക്കറ്റ് നൽകി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 2-ാം വാർഡ് തെക്കുംമുറി വീട്ടിൽ മുഹമ്മദ് സജീബിനാണ് വാക്സിൻ സ്വീകരിച്ചെന്ന സർട്ടിഫിക്കറ്റ് നൽകിയത്. ദുബായിൽ നിന്ന് നാട്ടിലെത്തിയ ഇദ്ദേഹത്തോട് ഈ മാസം 16 ന് വാക്സിൻ സ്വീകരിക്കുന്നതിനായി ആശുപത്രിയിൽ എത്താൻ അധികൃതർ അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിയെങ്കിലും വാക്സിൻ ലഭ്യമല്ലെന്ന കാരണത്താൽ തിരികെപോന്നു. 56 കാരനായ ഇദ്ദേഹ ത്തെ 45 വയസിന് താഴെയുള്ളവർക്കുള്ള വിഭാഗത്തിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രവാസികൾക്കു ള്ള സൈറ്റിൽ വീണ്ടും രജിസ്റ്റർ ചെയ്യാൻ ജീവനക്കാർ അറിയിച്ചു. വാക്സിൻ കിട്ടാതെ മടങ്ങിയെങ്കിലും അന്നേ ദിവസം തന്നെ സർട്ടിഫിക്കറ്റ് ലഭിച്ചു കൊണ്ടുള്ള ലിങ്ക്, ഫോൺ സന്ദേശംവഴി പ്രവാസിക്ക് ലഭിച്ചു. വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴും വാക്സിൻ സ്വീകരിച്ചതായാണ് രേഖപ്പെടുത്തിയിരുന്നത്.
Read More