എല്ലാം പറഞ്ഞ് ശരിയാക്കി, പക്ഷേ…! വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി 21 കാ​രി; പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ നടന്ന സംഭവം ഇങ്ങനെ…

മു​ണ്ട​ക്ക​യം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി 21 കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി.

മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ൽ ശാ​ന്തി​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു വ​രു​ന്ന മു​ക്കൂ​ട്ടു​ത​റ ഇ​ട​ക​ട​ത്തി സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പെ​ൺ​കു​ട്ടി​യെ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ഇ​യാ​ൾ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

വി​വാ​ഹ​ത്തി​നു ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും വി​വാ​ഹം ന​ട​ത്താ​മെ​ന്നു ഇ​യാ​ൾ പി​താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ലീ​സി​ൽ രേ​ഖാ​മൂ​ലം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

ഇ​തു പ്ര​കാ​രം ഇ​രു​കൂ​ട്ട​രും ര​ജി​സ്റ്റ​ർ ഓ​ഫീ​സി​ൽ എ​ത്തി​യെ​ങ്കി​ലും ഓ​ഫീ​സ് സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ വ്യാ​ഴാ​ഴ്ച​ത്തേ​ക്കു മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​ന്ന​ലെ വി​വാ​ഹ​ത്തി​നു ത​യാ​റ​ല്ലെ​ന്ന​റി​യി​ച്ച് യു​വാ​വി​ന്‍റെ പി​താ​വ് ഫോ​ൺ വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഇ​യാ​ളു​ടെ കൈ​വ​ശം ത​ന്‍റെ ന​ഗ്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ഉ​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ണ്ട​ക്ക​യം പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment