ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കുഞ്ഞെല്‍ദോ ” ഓണച്ചിത്രമായി ആഗസ്റ്റ് 27-ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയ്യേറ്ററിലെത്തിക്കും. ‘കല്‍ക്കി’ ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കി,പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. സുധീഷ്,സിദ്ധിഖ്,അര്ജ്ജുന് ഗോപാല്‍,നിസ്താര്‍ സേട്ട്,രാജേഷ് ശര്‍മ്മ,കോട്ടയം പ്രദീപ്,മിഥുന് എം ദാസ്,തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സ്വരുപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സന്തോഷ് വര്‍മ്മ,അശ്വതി ശ്രീകാന്ത്,അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകരുന്നു. ക്രീയേറ്റീവ് ഡയറക്ടര്‍- വിനീത് ശ്രീനിവാസന്, ലെെന്‍ പ്രൊഡ്യൂസര്‍- വിനീത് ജെ പൂല്ലുടന്, എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-മനോജ് പൂങ്കുന്നം,കല-നിമേഷ് എം താനൂര്‍,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-ദിവ്യ സ്വരൂപ്,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം,പരസ്യക്കല-അരൂഷ് ഡൂടില്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍,അസ്സോസിയേറ്റ് ഡയറക്ടര്‍-ശ്രീജിത്ത് നന്ദന്,അതുല്‍ എസ് ദേവ്,ജിതിന്…
Read MoreDay: June 25, 2021
കോട്ടയം നഗരമധ്യത്തില്‍ വെള്ളം ചീറ്റല്‍; വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ദുരിതത്തില്‍
കോട്ടയം: പൈപ്പ് ലൈന്‍ പൊട്ടി വെള്ളം ഒഴുകുന്നതു വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമാകുന്നു. കോട്ടയം ഗാന്ധിസ്ക്വയറിനു സമീപമാണു വാട്ടര്‍ അതോറിട്ടിയുടെ പ്രധാന പൈപ്പ് ലൈനിന്റെ വാല്‍വ് പൊട്ടി വെള്ളം ചീറ്റുന്നത്. ആദ്യം വാല്‍വ് പൊട്ടി ചെറിയ രീതിയിലാണു വെള്ളം പോയിരുന്നതെങ്കില്‍ ഇന്നലെ മുതല്‍ വാല്‍വിന്റെ കൂടുതല്‍ സ്ഥലങ്ങളില്‍ പൊട്ടലുണ്ടായി റോഡ് മുഴുവന്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. വാട്ടര്‍ അതോറിട്ടിയുടെ നാഗമ്പടം, ചുങ്കം, താഴത്തങ്ങാടി പ്രദേശത്തേക്ക് പോകുന്ന പ്രധാന പൈപ്പ് ലൈനിന്റെ വാല്‍വാണു പൊട്ടിയിരിക്കുന്നത്. എല്ലാ ദിവസവും ഓപ്പറേറ്റ് ചെയ്യുന്ന വാല്‍വാണിത്. കാലപ്പഴക്കം ചെന്നാണു വാല്‍വിനു തകരാര്‍ സംഭിച്ചത്. എല്ലാ ദിവസവും ഓപ്പറേറ്റ് ചെയ്യുന്നതു മൂലമുണ്ടായ തേയ്മാനവും വാല്‍വിനു തകരാര്‍ സംഭവിക്കുവാന്‍ കാരണമായിട്ടുണ്ടെന്ന് വാട്ടര്‍ അതോറിട്ടി അധികൃതര്‍ പറഞ്ഞു. വെള്ളം റോഡിനു നടുവിലാണു ചീറ്റുന്നത്. കാല്‍നടയാത്രക്കാര്‍ ഉള്‍പ്പടെ കടന്നുപോകുമ്പോള്‍ ദേഹത്ത് വെള്ളം തെറിക്കുകയാണ്. സീബ്രാ ലൈന്‍ പൈപ്പ് പൊട്ടിയതിനോടു ചേര്‍ന്നാണ്. നഗരഹൃദയമായതിനാല്‍…
Read Moreവ്യാഴാഴ്ച അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു..! വിസ്മയയുടെ മരണം; കിരണിന്റെ സഹോദരി ഭർത്താവിനെ വീണ്ടും ചോദ്യം ചെയ്യും
കൊല്ലം: ഭർതൃഗൃഹത്തിൽ യുവതിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവിന്റെ സഹോദരി ഭർത്താവ് മുകേഷിനെ വീണ്ടും ചോദ്യം ചെയ്യും. ഇയാളെ വ്യാഴാഴ്ച അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. സഹോദരിയുടെ വീട്ടിൽ പോകുന്ന ദിവസമാണ് വിസ്മയയെ ഭർത്താവ് കിരൺ മർദിക്കുന്നതെന്ന് നേരത്തെ വിസ്മയയുടെ ബന്ധുക്കൾ അന്വേഷണസംഘത്തിന് മൊഴിനൽകിയിരുന്നു. വിസ്മയുടെ സുഹൃത്തുക്കളിൽനിന്ന് വെള്ളിയാഴ്ച അന്വേഷണസംഘം മൊഴിയെടുത്തേക്കും. വിസ്മയ തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇനി ആന്തരികാവയവങ്ങളുടെ രസപരിശോധനാഫലം കൂടി വരാനുണ്ട്. അതോടൊപ്പം പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴികൂടിരേഖപ്പെടുത്തുമെന്നാണ് അന്വേഷണസംഘം പറയുന്നത്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിലായ കിരണിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. കിരണിന്റെ പേരിലുള്ള ലോക്കറും മുദ്രവച്ചു. വരുംദിവസങ്ങളിലും ലോക്കറിലുള്ള വിസ്മയുടെ ആഭരണങ്ങളും പരിശോധിക്കും. വിസ്മയുടെ മരണത്തിൽ കിരണിന്റെ വീട്ടുകാർക്ക് പങ്കുണ്ടോയെന്നും വിശദമായി അന്വേഷിച്ചുവരികയാണ്. മാതാപിതാക്കളെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലാണ് അന്വേഷണം…
Read Moreതീക്കട്ടയിലും ഉറുമ്പരിക്കുന്നു..! സ്പെഷൽ ബ്രാഞ്ച് എസ്ഐയുടെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്
കോട്ടയം: കോട്ടയം സ്പെഷല്‍ ബ്രാഞ്ച് എസ്ഐ ടി.എസ്. റെനീഷിന്റെ പേരിലും ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് തുടങ്ങി പണം ആവശ്യപ്പെട്ട് പലര്‍ക്കും സന്ദേശം അയച്ചു. ഇദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നുള്ള ചിത്രങ്ങളാണു വ്യാജ അക്കൗണ്ടിലും ഉള്‍പ്പടുത്തിയിരിക്കുന്നത്. പലര്‍ക്കും പണം ഗൂഗിള്‍ പേയില്‍ അയ്ക്കണമെന്നാവശ്യപ്പെട്ട് സന്ദേശം എത്തിയതോടെ പലരും ടി.എസ്. റെനീഷിനെ നേരിട്ടു വിളിച്ചു കാര്യം തിരക്കിയതോടെയാണ് സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. പലരും അക്കൗണ്ട് വ്യാജമാണെന്നു തിരിച്ചറിഞ്ഞ് കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്തതോടെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഈ അക്കൗണ്ട് വ്യാജമാണെന്നും ആരും സന്ദേശം കണ്ടു പണം നല്കി വഞ്ചിക്കപ്പെടരുതെന്നും കാണിച്ചു എസ്ഐ ടി.എസ്. റെനീഷ് വ്യാജ അക്കൗണ്ടിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നാളുകള്‍ക്കു മുമ്പും ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പണം തട്ടാനുള്ള ശ്രമം നടന്നിരുന്നു.
Read Moreനാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ഡൗണ്‍; മതിയായ രേഖകളോടെ പ്രോട്ടാക്കോള്‍ പാലിച്ചു സഞ്ചരിക്കാം
കോട്ടയം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ഡൗണായിരിക്കും.സമ്പൂര്‍ണ ലോക്ഡൗണ്‍ ആണെങ്കിലും അവശ്യസര്‍വീസുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര ആവശ്യ സര്‍വീസില്‍പ്പെട്ട കേന്ദ്ര-സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഓഫീസ് ഇവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും സഞ്ചരിക്കാം. ആവശ്യ സര്‍വീസില്‍പ്പെട്ട 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായസ്ഥാപനങ്ങള്‍ കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാം. ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു യാത്ര ചെയ്യാം. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പാല് ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, കള്ള് ഷാപ്പുകള്‍, മത്സ്യ-മാംസ വിതരണ കേന്ദ്രങ്ങള്‍ എന്നിവയ്ക്കു രാവിലെ എഴു മുതല്‍ രാത്രി ഏഴു വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ ഹോം ഡെലിവറിയ്ക്കായി രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പ്രവര്‍ത്തിക്കാം. ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, പൊതുഗതാഗതം, ചരക്ക് വാഹനങ്ങള്‍ എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ക്കു മതിയായ രേഖകളോടെ പ്രോട്ടാക്കോള്‍ പാലിച്ചു സഞ്ചരിക്കാം.…
Read Moreഎം.സി. ജോസഫൈനെതിരെ കേന്ദ്ര വനിതാ കമ്മീഷന് പരാതി നൽകി ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈനെതിരെ കേന്ദ്ര വനിതാ കമ്മീഷന് പരാതി നല്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ഗാർഹീക പീഡനത്തെ ശ്ലാഘിക്കുന്ന നടപടിയാണ് ജോസഫൈന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇതിനു മുൻപും ഇരകളോടൊപ്പം നിൽക്കാതെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോഷകാസംഘടനാ മേധാവിയായി പ്രവർത്തിക്കുന്ന ജോസഫൈൻ സ്വീകരിച്ചതെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ അറിയിച്ചുവെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ശോഭാ സുരേന്ദ്രന് വ്യക്തമാക്കി.
Read Moreഎട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പോലീസ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട്ട് എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. കോഴിക്കോട് ആര്‍സി റോഡ് സ്വദേശി വിനില്‍ രാജ്(33)അറസ്റ്റിലായത്. ഇയാളില്‍ നിന്നും 7,500 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി. നഗരത്തിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് ഈ ഉത്പന്നങ്ങള്‍. വിനില്‍ രാജിനൊപ്പമുണ്ടായിരുന്നയാള് ഓടി രക്ഷപെട്ട. താമരശേരി സ്വദേശി ഷാമിലാണ് രക്ഷപെട്ടത്. ഇവര്‍ ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreകോവിഡ് വ്യാപനം കുറയുന്നു; രാജ്യത്ത് പുതിയ രോഗികൾ 51,667; രോഗമുക്തി 64,527
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത് 51,667 പേർക്ക്. ഈ സമയം 64,527 പേർ രോഗമുക്തി നേടി. 1,329 പേർ മരിച്ചു. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,01,34,445 പേർക്കാണ്. ഇതിൽ 2,91,28,267പേർ രോഗമുക്തി നേടി. ആകെ 3,93,310 പേർ മരിച്ചു. നിലവിൽ 6,12,868 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 30,79,48,744 വാക്സിനേഷനാണ് നടന്നത്. ഇതുവരെ 39,95,68,448 സാമ്പിളുകൾ പരിശോധിച്ചു. വ്യാഴാഴ്ച മാത്രം 17,35,781 സാമ്പിളുകൾ പരിശോധിച്ചതായും ഐസിഎംആർ അറിയിച്ചു.
Read Moreഡിജിപി പട്ടികയിൽ നിന്ന് തച്ചങ്കരിയെ ഒഴിവാക്കി; സാധ്യക പട്ടികയിൽ സുദേഷ്കുമാർ, ബി. സന്ധ്യ, അനിൽകാന്ത്
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായി കേന്ദ്രം നൽകിയ ചുരുക്കപ്പട്ടികയിൽ മുതിർന്ന ഉദ്യോഗസ്ഥരായ സുദേഷ്കുമാർ, ബി. സന്ധ്യ, അനിൽകാന്ത് എന്നിവരെ ഉൾപ്പെടുത്തി. എന്നാൽ, സംസ്ഥാന പോലീസ് മേധാവിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന മുതിർന്ന ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ യുപിഎസ്സി അംഗീകരിച്ചു സംസ്ഥാനത്തിന് അയച്ച പട്ടികയിൽനിന്ന് ഒഴിവാക്കി. ഇന്നലെ വൈകുന്നേരം ഡൽഹിയിൽ ചേർന്ന യുപിഎസ്സി യോഗത്തിലാണു തീരുമാനം. നിലവിലെ പോലീസ് മേധാവിയായ ലോക്നാഥ് ബെഹ്റ ഈ മാസം 30നു വിരമിക്കുന്ന മുറയ്ക്കു പുതിയ ഡിജിപി ചുമതലയേൽക്കും. മൂന്നംഗ പട്ടികയിൽനിന്ന് ഒരാളെ മാത്രമേ സംസ്ഥാനത്തിന് തെരഞ്ഞെടുക്കാനാകൂ. ഡിജിപി റാങ്കിലുള്ള സുദേഷ്കുമാർ നിലവിൽ വിജിലൻസ് മേധാവിയാണ്. അനിൽകാന്ത് റോഡ് സുരക്ഷാ കമ്മീഷണറാണ്. ഫയർഫോഴ്സ് മേധാവി ബി. സന്ധ്യക്കാണ് സംസ്ഥാന പോലീസ് മേധാവിയായി ഏറെ സാധ്യത കൽപ്പിക്ക പ്പെടുന്നത്.
Read Moreകാപ്പിറ്റോള്‍ കലാപം! ആദ്യ വിധി പ്രഖ്യാപിച്ചു, വനിതയ്ക്ക് 36 മാസത്തെ നല്ലനടപ്പ് ശിക്ഷ
വാഷിംഗ്ടണ്‍ ഡിസി: ജനുവരി ആറിനു അമേരിക്കന്‍ ജനാധിപത്യത്തിനുനേരേ ഭീഷണിയുയര്‍ത്തി കാപ്പിറ്റോളില്‍ അരങ്ങേറിയ കലാപത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ ചാര്‍ജ് ചെയ്ത കേസുകളില്‍ ആദ്യവിധി പ്രഖ്യാപിച്ചു. ജൂണ്‍ 23-നു ബുധനാഴ്ച മോര്ഗന് ലോയ്ഡ് (49) എന്ന ഇന്ത്യാനയില്‍ നിന്നുള്ള വനിതയ്ക്കാണ് ജയില്‍ ശിക്ഷ ഒഴിവാക്കി 36 മാസത്തെ നല്ലനടപ്പിനു ഫെഡറല്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഇതിനു പുറമെ 120 മണിക്കൂര്‍ കമ്യൂണിറ്റി സര്‍വീസിനും, അഞ്ഞൂറ് ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിനും പ്രതിയോട് കോടതി ഉത്തരവിട്ടു. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നതിന് ജനുവരി ആറിനു ചേര്‍ന്ന യുഎസ് കോണ്‍ഗ്രസിലേക്ക് ഇരച്ചുകയറി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്ന കേസ്. ഈ കേസില്‍ പ്രോസിക്യൂട്ടര്‍മാര്‍ പ്രതിക്ക് ജയില്‍ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടാതിരുന്നതും ഇവര്‍ക്ക് തുണയായി. ചുരുങ്ങിയത് ആറു മാസമെങ്കിലും ജയില്‍ശിക്ഷ ലഭിക്കേണ്ട കുറ്റമാണിത്. ജനുവരി ആറിനു നടന്ന കലാപത്തില്‍ പങ്കെടുത്ത അഞ്ഞൂറു പേര്‍ക്കെതിരേയാണ്…
Read More