തീക്കട്ടയിലും ഉറുമ്പരിക്കുന്നു..! സ്പെഷൽ ബ്രാഞ്ച് എസ്ഐയുടെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്


കോ​ട്ട​യം: കോ​ട്ട​യം സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്‌​ഐ ടി.​എ​സ്. റെ​നീ​ഷി​ന്‍റെ പേ​രി​ലും ഫേ​സ്ബു​ക്കി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ട് തു​ട​ങ്ങി പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ല​ര്‍​ക്കും സ​ന്ദേ​ശം അ​യ​ച്ചു.

ഇ​ദേ​ഹ​ത്തി​ന്‍റെ ത​ന്നെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണു വ്യാ​ജ അ​ക്കൗ​ണ്ടി​ലും ഉ​ള്‍​പ്പ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ല​ര്‍​ക്കും പ​ണം ഗൂ​ഗി​ള്‍ പേ​യി​ല്‍ അ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ന്ദേ​ശം എ​ത്തി​യ​തോ​ടെ പ​ല​രും ടി.​എ​സ്. റെ​നീ​ഷി​നെ നേ​രി​ട്ടു വി​ളി​ച്ചു കാ​ര്യം തി​ര​ക്കി​യ​തോ​ടെ​യാ​ണ് സം​ഭ​വം ത​ട്ടി​പ്പാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​ത്.

പ​ല​രും അ​ക്കൗ​ണ്ട് വ്യാ​ജ​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ് കൂ​ട്ട​ത്തോ​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്യു​ക​യും ചെ​യ്തു.

ഈ ​അ​ക്കൗ​ണ്ട് വ്യാ​ജ​മാ​ണെ​ന്നും ആ​രും സ​ന്ദേ​ശം ക​ണ്ടു പ​ണം ന​ല്കി വ​ഞ്ചി​ക്ക​പ്പെ​ട​രു​തെ​ന്നും കാ​ണി​ച്ചു എ​സ്‌​ഐ ടി.​എ​സ്. റെ​നീ​ഷ് വ്യാ​ജ അ​ക്കൗ​ണ്ടി​ന്‍റെ സ്‌​ക്രീ​ന്‍ ഷോ​ട്ടു​ക​ള്‍ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

നാ​ളു​ക​ള്‍​ക്കു മു​മ്പും ജി​ല്ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​നു​ള്ള ശ്ര​മം ന​ട​ന്നി​രു​ന്നു.

Related posts

Leave a Comment