കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു; രാ​ജ്യ​ത്ത് പു​തി​യ രോ​ഗി​ക​ൾ 51,667; രോ​ഗ​മു​ക്തി 64,527

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു‍​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 51,667 പേ​ർ​ക്ക്. ഈ ​സ​മ​യം 64,527 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 1,329 പേ​ർ മ​രി​ച്ചു.

ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 3,01,34,445 പേ​ർ​ക്കാ​ണ്. ഇ​തി​ൽ 2,91,28,267പേ​ർ രോ​ഗ​മു​ക്തി നേ​ടി. ആ​കെ 3,93,310 പേ​ർ മ​രി​ച്ചു. നി​ല​വി​ൽ 6,12,868 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 30,79,48,744 വാ​ക്സി​നേ​ഷ​നാ​ണ് ന​ട​ന്ന​ത്.

ഇ​തു​വ​രെ 39,95,68,448 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. വ്യാ​ഴാ​ഴ്ച മാ​ത്രം 17,35,781 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​താ​യും ഐ​സി​എം​ആ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment