മുഹമ്മ: വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ അഞ്ചുപവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് കടന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 22ാം വാർഡ് പുളിക്കിപറമ്പ് സുന്ദർലാലിന്റെ ഭാര്യ രാഗിണിയുടെ മാലയാണ് കവർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു മോഷണം. വീടിന്റെ അടുക്കള വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് സുന്ദർലാലിനും മകൾക്കുമൊപ്പം കിടക്കുകയായിരുന്ന രാഗിണിയുടെ കഴുത്തിൽ കിടന്ന മാലയാണ് പൊട്ടിച്ചെടുത്തത്. കഴുത്തിൽ വേദന തോന്നി ഉണർന്ന രാഗിണി മോഷ്ടാവിനെ കണ്ടതോടെ ബഹളം വയ്ക്കുകയും സുന്ദർലാൽ ഉണർന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ പിന്നാലെ ഓടിയെങ്കിലും പിടികൂടുവാനായില്ല.
Read MoreDay: July 16, 2021
ധൂർത്ത ജീവിതം, ജയിലും വീടുപോലെ! കുടുംബമാഫിയയുടെ കഥ ഇപ്പോൾ നാട്ടുകാരെ ഞെട്ടിക്കുന്നു; ആഡംബരത്തിന് അമ്മയും മകളും ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ…
മാഞ്ചസ്റ്റര്‍ സ്വദേശിയായ ജാമി ലെ ബ്രൂക്ക് പാര്ക്കിന്സണിനു പ്രായം 27 മാത്രം. പക്ഷേ, ആൾ മയക്കുമരുന്നു മാഫിയ തലൈവി. അല്പം ആഡംബരത്തില്‍ ജീവിക്കണം. അതിനായി കണ്ടെത്തിയ വഴിയാണിത്. എളുപ്പത്തില്‍ ധാരാളം പണം ഉണ്ടാക്കണമെങ്കില്‍ വളഞ്ഞ വഴിയാണല്ലോ മുന്നിൽ. ജാമി മയക്കുമരുന്നിൽ ഇറങ്ങി എന്നു മാത്രമല്ല, അമ്മയെയും കാമുകനെയുമെല്ലാം ഇതിന്റെ ഭാഗമാക്കി. കുടുംബമാഫിയയുടെ കഥ ഇപ്പോൾ നാട്ടുകാരെ ഞെട്ടിക്കുന്നു. ജയിലും വീടുപോലെ! ജാമി ലീ ബ്രൂക്ക് പാര്ക്കിന്സണ് ജയിലില്‍ ആയിരിക്കുമ്പോഴും കാമുകനു വേണ്ടി മയക്കുമരുന്ന് ഓപ്പറേഷന് നടത്തുന്നുണ്ടായിരുന്നു. അവളുടെ പങ്കാളി (നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത) അവളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി, ബിസിനസ് എങ്ങനെ നടത്താമെന്ന് അവള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടയിലെ ഗൂഢാലോചനകള്‍ക്കിടയില്‍ അമ്മ വെന്‍ഡി ബ്രൂക്കും (47) തന്റെ വലയത്തിലുള്ള ആളുകളിലേക്ക് ‘ കഞ്ചാവ് എത്തിക്കാന്‍ തുടങ്ങി. ഇതിനുള്ള തെളിവുകള്‍ അമ്മയും മകളും തമ്മിലുള്ള മെസേജുകളില്‍നിന്നു…
Read Moreസനു ഒരുചെറിയ പുള്ളിയല്ല…! ബിജെപി നേതാവിന്റെ പേരിൽ പുറത്ത് വരുന്നത് കോടികളുടെ തട്ടിപ്പിന്റെ കഥ; പണം തിരികെ ചോദിച്ചവർക്ക് രാഷ്ട്രീയ ലേബലിലുള്ള ഭീഷണിയും
ചെങ്ങന്നൂർ: തൊഴിൽ തട്ടിപ്പിലൂടെ കോടികൾ തട്ടിയ മുൻ ബി.ജെ.പി. പഞ്ചായത്തംഗം കസ്റ്റഡിയിലായതായി വിവരം.ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, റെയിൽവേ എന്നിവിടങ്ങളിൽവിവിധ തസ്തികകളിൽ ജോലി തരപ്പെടുത്തി നൽകാമെന്നു പ്രലോഭിപ്പിച്ച് നിരവധി പേരിൽ നിന്നും കോടികളാണ് തട്ടിയെടുത്തത്. മുൻ ബി.ജെ.പി പഞ്ചായത്തംഗവുംഹിന്ദു ഐക്യവേദി മുൻ ജില്ലാ സെക്രട്ടറിയുമായ മുളക്കുഴ കാരയ്ക്കാട് മലയിൽ സനു എൻ. നായരാണ് ചെങ്ങന്നൂർ പോലീസിൻ്റെ കസ്റ്റഡിയിലായത്. പത്തനംതിട്ട നഗരസഭയിൽ കല്ലറക്കടവ് മാമ്പറ നിതിൻ ജി. കൃഷ്ണയുടെയും സഹോദരന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ -സനു എൻ നായർ, ബുധനൂർ തഴുവേലിൽ രാജേഷ് കുമാർ, എറണാകുളം തൈക്കുടം വൈറ്റില മുണ്ടേലി നടയ്ക്കാവിൽ വീട്ടിൽ ലെനിൻ മാത്യു എന്നിവർക്കെതിരെയാണ് കേസ്സ് രജിസ്റ്റർ ചെയ്തത്. 35 ഉദ്യോഗാർഥികളിൽ നിന്നായി നാലുകോടിയോളം രൂപ തട്ടിയെടുത്തതായാണ് സൂചന. മുതിർന്ന ബി.ജെ.പി. നേതാക്കളുടെ വിശ്വസ്തനെന്നു പറഞ്ഞാണ് സനുവും കൂട്ടരും പണം തട്ടയത്. കേസിലെ മറ്റു പ്രതികൾ പിടിയിലാകാനുണ്ട്.…
Read Moreസ്കൂട്ടർ പോയ വഴി! സംഭവത്തിൽ തനിക്കു പങ്കില്ലെന്നു വിശ്വസിപ്പിക്കാൻ തന്ത്രപരമായ നീക്കങ്ങളും പ്രകാശൻ നടത്തി; പക്ഷേ…
നരവൂരിലെ ഒരു യുവാവിന്റേതായിരുന്നു സ്കൂട്ടർ. ഇയാളുടെ വീട്ടിൽനിന്നു സ്കൂട്ടർ കണ്ടെത്തി. അക്ഷയ് (21) എന്ന സുഹൃത്താണ് ഹോണ്ട ആക്ടീവ സ്കൂട്ടർ വാങ്ങിക്കൊണ്ടുപോയതെന്ന് യുവാവ് പോലീസിനോടു പറഞ്ഞു. സ്വകാര്യ ആവശ്യത്തിനാണ് വാങ്ങിക്കൊണ്ടു പോയതെന്നായിരുന്നു മൊഴി. ഇതോടെ പോലീസ് അക്ഷയ്നെ തേടിയെത്തി. ചോദ്യം ചെയ്യലിൽ അയാൾക്ക് ഏറെ നേരം പിടിച്ചുനിൽക്കാനായില്ല. തുടർന്ന് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ മുന ചെന്നെത്തിയത് വെൽകെയർ ഫ്യൂവൽസിന്റെ മുൻ മാനേജരുടെ നേർക്കായിരുന്നു. ചെറുവാഞ്ചേരി പൂവത്തൂരിലെ പവിത്രം വീട്ടിൽ പ്രകാശ്(27) അങ്ങനെ അറസ്റ്റിലായി. ഇയാളാണ് സ്വരാജിന്റെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചതെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്ലാനിംഗ് നേരത്തെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് പ്രതികൾ കവർച്ചാ പദ്ധതി നടപ്പിലാക്കിയതെന്നു പോലീസ് പറഞ്ഞു. പ്രകാശ് നേരത്തെ ഈ പെട്രോൾ പമ്പിലെ ജീവനക്കാരനായതിനാൽ പണം ബാങ്കിലടയ്ക്കാൻ കൊണ്ടു പോകുന്ന സമയം കൃത്യമായി അറിയാമായിരുന്നു. 21ന്…
Read Moreപെമ്പിള്ളേരെ അവര്‍ക്ക് തോന്നുന്ന വഴിയ്ക്ക് വിട്ടേക്കണം ! എങ്ങനെ ജീവിക്കണം എന്ന് അവളില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് റിമാ കല്ലിങ്കല്‍…
മലയാള സിനിമയിലെ സ്ഥിര സാന്നിദ്ധ്യമാണ് റിമ കല്ലിങ്കല്‍. ബോള്‍ഡായുള്ള കഥാപാത്രങ്ങളില്‍ പ്രത്യേക മികവു പുലര്‍ത്തുന്ന നടിയാണ് റിമ. അഭിനയ വൈഭവം കൊണ്ട് മാത്രമല്ല സ്വന്തമായി നിലപാടുകള്‍ കൊണ്ടും താരം ശ്രദ്ധേയമായിട്ടുണ്ട്. സ്വന്തം അഭിപ്രായം ആരുടേയും മുഖം നോക്കാതെ തുറന്നു പറയാന്‍ മടി കാണിക്കാത്ത അപൂര്‍വം നടിമാരിലൊരാളാണ് റിമ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ താരത്തിന് ഒരുപാട് ഫോളോവേഴ്സും ഉണ്ട്. അഭിനയ വൈഭവത്തിലൂടെ താരം നേടിയ പ്രേക്ഷകര്‍ക്കൊപ്പം സ്വന്തമായി നിലപാടുകള്‍ തുറന്നു പറഞ്ഞതു കൊണ്ട് വിമര്‍ശകരെയും താരം നേടിയിട്ടുണ്ട്. മീഡിയകളില്‍ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വൈറലാകുന്നതു പോലെതന്നെ വാക്കുകളും വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ സ്ത്രീസമൂഹത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ആണ് തരംഗമായി പ്രചരിക്കുന്നത്. പെണ്‍കുട്ടി അടിപൊളിയാണ്. ആ കുട്ടി ജനിച്ചതുമുതല്‍ മരിക്കുന്നതുവരെ ജീവിതത്തിലേക്ക് മറ്റുള്ളവര്‍ പടച്ചുണ്ടാക്കാതിരുന്നാല്‍ മാത്രം…
Read Moreമുക്കത്ത് വിധവയായ വീട്ടമ്മയെ..! ഒളിവിൽ കഴിയവെ സജീവ് കുമാർ സെക്ടറർ മജിസ്ട്രേറ്റായി ‘വിലസി’; പ്രധാനമന്ത്രി നിയമിച്ചതാണെന്ന് പറഞ്ഞ് ടാക്സി ഡ്രൈവറെ വിശ്വസിപ്പിച്ചു
മുക്കം: മുക്കത്ത് വിധവയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയും തുടർന്ന് ഒളിവിൽ പോവുകയും ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുക്കം മണാശ്ശേരി സ്വദേശി സജീവ് കുമാറാണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. മകനോടൊപ്പം താമസിക്കുന്ന വീട്ടമ്മയെ വീട്ടിലെത്തിയ പ്രതി കടന്നു പിടിച്ചു മാനഭംഗപെടുത്താൻ ശ്രമിച്ചു എന്നായിരുന്നു വീട്ടമ്മയുടെ പരാതി. സംഭവം നടന്നു പോലീസ് അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന് കഴിഞ്ഞ നാലാം തീയതി മുതൽ പ്രതി ഒളിവിൽ പോകുകയായിരുന്നു.കോവളത്ത് നിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം മുപ്പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമരശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലകണ്ടിയുടെ നിർദേശപ്രകാരം മുക്കം ഇൻസ്പെക്ടർ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു. തുടർന്ന് ഇയാൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്നതായി വിവരം ലഭിച്ച തമിഴ്നാട്ടിലെ ഗൂഡല്ലൂർ, കർണാടകയിലെ ഗുണ്ടൽപ്പെട്ട് എന്നിവിടങ്ങളിൽ അന്വേഷണ സംഘം നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.…
Read Moreഷറാറയുടെ ലൈംഗിക ക്ഷമത പരിശോധനക്ക് ഇനി മെഡിക്കൽ ബോർഡ്; വ്യാപാര പ്രമുഖന് ജയിലിലും സ്വാധീനം; ഓപ്പൺ കോർട്ടിൽ പൊട്ടിത്തെറിച്ച് കോടതി
സ്വന്തം ലേഖകൻ തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ലൈംഗിക ക്ഷമത ഉൾപ്പെടെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി ഉത്തരവിട്ടു. വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) നെ പരിശോധിക്കാനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല ഉത്തരവിട്ടത്. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കോടതി ഇതു സംബന്ധിച്ച ഉത്തരവ് നൽകിയത്. ഇതിനിടയിൽ മെഡിക്കൽ പരിശോധനക്ക് തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഭാഗം സമർപ്പിച്ച ഹർജി കോടതി 19 ലേക്ക് മാറ്റി. ഹർജിയോടൊപ്പം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ അഫിഡ്വിറ്റ് ശ്രദ്ധയിൽപെട്ട കോടതി ഓപ്പൺ കോർട്ടിൽ പൊട്ടിത്തെറിച്ചു. ജയിൽ സൂപ്രണ്ടിന്റെ ഒപ്പോടെയാണ് അഫിഡ്വിറ്റ് കോടതിക്ക്…
Read Moreഅകത്തുനിന്നു കുറ്റിയിട്ട വാതിൽ! സാഹചര്യങ്ങൾ വിലയിരുത്തിയപ്പോൾത്തന്നെ ചില പന്തികേടുകൾ മനസിൽ തോന്നി; ഉയരുന്ന സംശയങ്ങൾ…
ടി.പി. സന്തോഷ്കുമാർ മരണത്തിൽ ആർക്കും സംശയമില്ലെങ്കിലും സംഭവ സ്ഥലത്തു വിശദമായ പരിശോധന നടത്തണമെന്ന തീരുമാനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ടി.ഡി. സുനിൽകുമാറിന്റെ വരവ്. ചൂരക്കുളം എസ്റ്റേറ്റിലെ ഇവരുടെ താമസസ്ഥലത്തു സിഐയുടെ നേതൃത്വത്തിൽ പോലീസ് എത്തി. ലയങ്ങളിലെ സാഹചര്യങ്ങളും കുട്ടി മരിച്ചുകിടന്ന സ്ഥലവുമൊക്കെ വിശദമായി പരിശോധിച്ചു. ഷാൾ കുരുങ്ങി മരിച്ചെന്നു പറയുന്നതിന്റെ സാധ്യതകളും വിലയിരുത്തി. സാഹചര്യങ്ങൾ വിലയിരുത്തിയപ്പോൾത്തന്നെ ചില പന്തികേടുകൾ അദ്ദേഹത്തിന്റെ മനസിൽ തോന്നി. ഉയരുന്ന സംശയങ്ങൾ വൈകാതെ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം എത്തിയതോടെ മനസിൽ തോന്നിയ സംശയങ്ങൾക്കു കൂടുതൽ ബലം കിട്ടി. ഇതു വെറുമൊരു മരണമല്ല എന്നു തോന്നിത്തുടങ്ങി. തുടർന്നു വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ഡോണ്‍ ബോസ്ക്കോ നൽകിയ വിവരങ്ങളും കൂടി കൂട്ടിവായിച്ചപ്പോൾ ഒരു കൊടുംക്രൂരത അതിൽ മറഞ്ഞിരിക്കുന്നതായി പോലീസിനു വ്യക്തമായി. ഏതോ കാപിലകൻ കരുതിക്കൂട്ടി നടത്തിയ അരുംകൊലയെന്നു പോലീസ് ഉറപ്പിച്ചു. കേരളം അടുത്ത…
Read Moreസമവായത്തിന്റെ പേരില്‍ ഡിസിസികള്‍ പിടിച്ചടക്കാന്‍ ഗ്രൂപ്പുകള്‍! കോണ്‍ഗ്രസ് പുനഃസംഘടന തത്കാലം ഡിസിസി പ്രസിഡന്റുമാരില്‍ ഒതുങ്ങും
തോമസ് വര്‍ഗീസ് തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം സ്വന്തമാക്കാന്‍ ഗ്രൂപ്പുകള്‍ സമവായ ഫോര്‍മുലയുമായി രംഗത്ത്. പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരനെ നിയമിച്ചതിനു പിന്നാലെ നിലവിലെ എ,ഐ ഗ്രൂപ്പ് സംവിധാനങ്ങള്‍ ആടി ഉലഞ്ഞ സ്ഥിതിയിലാണ്. ഈ സാഹചര്യത്തില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സമവായത്തിലൂടെ ആളുകളെ കണ്ടെത്തുക എന്ന നീക്കമാണ് ഇപ്പോള്‍ ഗ്രൂപ്പുകള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇരു ഗ്രൂപ്പുകളും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേയക്ക് പരിഗണിക്കേണ്ടവരുടെ ലിസ്റ്റും തയാറാക്കി. മുന്‍ മന്ത്രിമുതല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വ്യക്തി വരെ പല ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതായാണ് വിവിരം. നിലവില്‍ അഭിപ്രായ വ്യത്യാസം കാണിക്കാതെ ഗ്രൂപ്പ് നോമിനികളെ എങ്ങനേയും ജില്ലാ കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തിച്ചശേഷം കെപിസിസിയില്‍ പിടിമുറുക്കുകയാണ് ലക്ഷ്യം. സംഘടന ചലിക്കണമെങ്കില്‍ ഡിസിസിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകണം. ഡിസിസി പ്രസിഡന്റുമാരെ ഗ്രൂപ്പിന്റെ താത്പര്യത്തിന് അനുസരിച്ച് നിയമിച്ചു കഴിഞ്ഞാല്‍ അവരുടെ…
Read Moreസഞ്ജീവിന്റെ ദേഹത്തേക്ക് വീണത് 1500 കിലോവരുന്ന കോൺക്രീറ്റ് ബീം; ഒഴിവായത് വൻ ദുരന്തം; അന്വേഷണം ആരംഭിച്ചു
കൊച്ചി: കൊച്ചിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ബംഗാള്‍ സ്വദേശി സഞ്ജീവ് സിംഗ് (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം. സഞ്ജീവ് സിംഗിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പനമ്പിള്ളിനഗറിലെ വിദ്യാനഗറില്‍ സമീപം പ്രമുഖ ഫ്ളാറ്റ് നിര്‍മാതാക്കളുടെ നിര്‍മാണത്തിലുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്.15 നിലകളും 40 മീറ്റര്‍ ഉയരവുമുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് കക്ഷണമാണ് സ്ഥാനംതെറ്റി മറിഞ്ഞത്. ഈ സമയം താഴെ താല്കാലികമായി കെട്ടിയ കമ്പിയില്‍ നിന്ന് സിമന്റ്ചാന്ത് തേക്കുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു സഞ്ജീവ്. ഇയാളുടെ ദേഹത്തേക്കാണ് ബീം ചരിഞ്ഞുവീണത്. ഈ സമയം സഞ്ജീവിനൊപ്പം…
Read More