പാ​ക്കി​സ്ഥാ​ൻ ബോ​ട്ട് ഗു​ജ​റാ​ത്ത് തീ​ര​ത്ത് പി​ടി​യി​ൽ

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്ത് തീ​ര​ത്ത് 13 പേ​രു​മാ​യി പാ​ക്കി​സ്ഥാ​ൻ ബോ​ട്ട് കോ​സ്റ്റ് ഗാ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര​ത്തി​ന് സ​മീ​പം പ​ട്രോ​ളിം​ഗ് ന​ട​ത്തു​മ്പോ​ഴാ​ണ് അ​തി​ർ​ത്തി​യി​ൽ നി​ന്ന് 15 കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ൽ പാ​ക് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ണ്ടെ​ത്തി​യ​തെ​ന്ന് ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് അ​റി​യി​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച നാ​സ്-​റെ-​ക​രം എ​ന്ന ബോ​ട്ട് ത​ട​ഞ്ഞ് നി​ർ​ത്തി ഓ​ഖ തു​റ​മു​ഖ​ത്ത് എ​ത്തി​ച്ചു.​ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ന​വം​ബ​ർ 19ന് ​ക​റാ​ച്ചി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട ബോ​ട്ടാ​ണ് പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment