കൊല്ലം: പത്തനാപുരം എംഎൽഎ കെ.ബി.ഗണേഷ് കുമാറിന്റെ ഓഫീസിൽ അക്രമം. കേരളാ കോൺഗ്രസ് ബി പ്രവർത്തകന് വെട്ടേറ്റു. അക്രമിയെ ഓഫീസ് ജീവനക്കാർ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു. വെട്ടേറ്റ ബിജുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് പ്രദേശവാസിയായ ആൾ അക്രമം നടത്തിയത്. അക്രമം നടത്തിയ ആള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പറയപ്പെടുന്നു. നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് അക്രമിയുള്ളത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. വിഷയത്തിന് രാഷ്ട്രീയമാനമില്ലെന്നാണ് പ്രാഥമികനിഗമനം.
Read MoreDay: July 16, 2021
ദൃക്സാക്ഷികള്‍ ഇല്ല! ശാരദ കൊലക്കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കി; പ്രതി കുറ്റക്കാരന്‍; സംഭവം ഇങ്ങനെ…
തിരുവനന്തപുരം: പീഡനശ്രമം എതിർത്ത വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനെന്നു കോടതി. കടയ്ക്കാവൂർ സ്വദേശിയായ ശാരദയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കടയ്ക്കാവൂർ കീഴാറ്റിങ്ങൽ അപ്പുപ്പൻനട ക്ഷേത്രത്തിനു സമീപം ചുരുവിള പുത്തൻവീട്ടിൽ മണികണ്ഠനെയാണ് കുറ്റക്കാരനെന്നു കോടതി വിധിച്ചത്. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. കുറ്റകരമായ കൈയേറ്റം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. 2016 ഡിസംബർ ഒന്‍പതിനാണ് സംഭവം. കൊല്ലപ്പെട്ട ശാരദ ഭർത്താവിന്റെ മരണത്തെ തുടർന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഒന്പതിനു പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടിൽ പ്രവേശിച്ച് പീഡനത്തിന് ശ്രമിച്ചപ്പോൾ ശാരദ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടർന്ന് പ്രതി ശാരദയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. ദൃക്സാക്ഷികൾ ഇല്ലാത്ത ശാരദ കൊലക്കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. കടയ്ക്കാവൂർ…
Read Moreപോലീസിനുനേരെ കഞ്ചാവ് മാഫിയ പെട്രോൾ ബോംബെറിഞ്ഞു; ജീപ്പ് അടിച്ചു തകർത്തു; പോലീസുകാരന് പരിക്ക്; വനത്തിലൊളിച്ച സംഘത്തിനായി തിരച്ചിൽ
കാട്ടാക്കട: കോട്ടൂരിൽ പോലീസിനുനേരെ കഞ്ചാവ് ലോബിയുടെ ആക്രമണം. സംഘടിച്ചെത്തിയ അക്രമികൾ പോലീസ് ജീപ്പിനുനേരെ പെട്രോൾ ബോംബെറിയുകയും കല്ലേറ് നടത്തുകയും ചെയ്തു. ഒരു പോലീസുകാരന് കല്ലേറിൽ തലയ്ക്ക് പരിക്കേറ്റു. പോലീസ് ജീപ്പ് അടിച്ചു തകർത്ത ശേഷം പ്രതികൾ കാട്ടിനുള്ളിൽ ഒളിച്ചു. ഇവർക്കായി പോലീസ് വൻതോതിൽ കാട്ടിൽ തെരച്ചിൽ ആരംഭിച്ചു.വെള്ളിയാഴ്ച പുലർച്ചെയാണ് അക്രമങ്ങൾ അരങ്ങേറിയത്. പോലീസ് പട്രോളിംഗ് നടക്കുന്നതിനിടെയാണ് ആക്രമണം. ഒരു എഎസ്ഐയും രണ്ട് പോലീസുകാരും അടങ്ങുന്ന സംഘം കോട്ടൂരിന് സമീപം വ്ളാവെട്ടി നെല്ലിക്കുന്നിൽ പട്രോളിംഗ് നടക്കുന്നതിനിടെ മൂന്ന് ബൈക്കുകളിലായി 10 പേർ അടങ്ങുന്ന സംഘം പോലീസ് ജീപ്പിനെ പിന്തുടർന്നു. ഇവരുടെ കയ്യിൽ വടിവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങളും പെട്രോൾ ബോംബും ഉണ്ടായിരുന്നു. തുടർന്ന് സംഘത്തിന്റെ സംഖ്യ കൂടുകയും അഞ്ച് ബൈക്കുകളിലായി 20 പേർ അടങ്ങുന്ന സംഘം എത്തി. കോട്ടൂരിൽ കഴിഞ്ഞ ദിവസം ഈ ലോബികൾ ഒരു വീടാക്രമിച്ചിരുന്നു. ഇതിലെ…
Read Moreഓണ്‍ലൈൻ ഗെയിം കളിയിൽ തോറ്റതിന് കളിയാക്കി! സഹകളിക്കാരനെ ആക്രമിക്കാനെത്തിയ വിദ്യാർഥി കടുത്തുരുത്തിയിൽ പിടിയിലായി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കടുത്തുരുത്തി: ഓണ്‍ലൈൻ ഗെയിം കളിയിൽ തോറ്റതിന് കളിയാക്കിയ സഹകളിക്കാരനെ ആക്രമിക്കാനായി ആലപ്പുഴ ചന്പക്കുളം സ്വദേശിയായ വിദ്യാർഥി കടുത്തുരുത്തിയിലെത്തി. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയാണ് തനിക്കൊപ്പം പ്രായമുള്ള വിദ്യാർഥിയും സഹകളിക്കാരനുമായ ഒരാളെ ആക്രമിക്കാനായി കിലോമീറ്ററുകൾ താണ്ടി കടുത്തുരുത്തിയിലെത്തിയത്. നാട്ടുകാരുടെ സമയോചിതമായ ഇപെടൽ മൂലം ആയുധങ്ങളുമായെത്തിയ വിദ്യാർഥി പോലീസ് പിടിയിലായതോടെ സംഘർഷം ഒഴിവാകുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈൻ ഗെയിമിൽ പലരും പങ്കെടുത്തിരുന്നു. ഇതിൽ കടുത്തുരുത്തി സ്വദേശി ചന്പക്കുളം സ്വദേശിയായ സഹകളിക്കാരനായ വിദ്യാർഥിയെ പരാജയപ്പെടുത്തി. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. തോറ്റ തന്നെ പരിഹസിച്ച കടുത്തുരുത്തിക്കാരനെ തേടി ഇരുചക്രവാഹനത്തിൽ ചന്പക്കുളം സ്വദേശി യാത്രതിരിക്കുകയായിരുന്നു. ഇതിനിടെ കടുത്തുരുത്തിയിലെത്തിയ വിദ്യാർഥി പലരോടും താൻ തേടിവന്ന ആളെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. സഹകളിക്കാരനെ ആക്രമിക്കാനാണ് വന്നതെന്ന് കാര്യം തിരക്കിയവരോട് ചന്പക്കുളം കാരനായ വിദ്യാർഥി പറയുകയും ചെയ്തു. നാട്ടുകാർ കടുത്തുരുത്തി സ്വദേശിയായ വിദ്യാർഥിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. ഇവർ…
Read Moreകൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണ് വീട് തകര്‍ന്നു; ഇനിയും വലിയ കല്ലുകള്‍ അടര്‍ന്നു വീഴാനുള്ള സാധ്യത; ആറു വീടുകള്‍ കൂടി അപകട സ്ഥിതിയില്‍
കയ്യൂര്‍: കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണ് വീട് പൂര്‍ണമായും തകര്‍ന്നു. ഭരണങ്ങാനം പഞ്ചായത്ത് കയ്യൂര്‍ വാര്‍ഡില്‍ മാരിയ്ക്കല്‍ ദേവസ്യായുടെ വീടാണ് തകര്‍ന്നത്. ബുധനാഴ്ച വൈകുന്നേരം വീടിന്റെ പിറകിലുള്ള മലയില്‍നിന്ന് അടര്‍ന്നുവീണ രണ്ടു വലിയ കല്ലുകളാണു വീട് തകര്‍ത്തത്. ഈ സമയം മുറിക്കുള്ളില്‍ പഠിക്കുകയായിരുന്ന ദേവസ്യായുടെ മകള്‍ അത്ഭുതകരമായാണു രക്ഷപ്പെട്ടത്. നാല് അംഗങ്ങളായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇനിയും വലിയ കല്ലുകള്‍ അടര്‍ന്നു വീഴാനുള്ള സാധ്യതയുണ്ടെന്നും ആറു വീടുകള്‍ കൂടി അപകട സ്ഥിതിയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു. സമീപത്തുള്ള പാറമടയില്‍ കല്ലു പൊട്ടിച്ചപ്പോഴുള്ള ഞടുക്കത്തിലാണു കല്ലുകള്‍ താഴേയ്ക്കു വീഴുന്നതെന്നും ഒന്നുകില്‍ തങ്ങളുടെ ഭൂമി കൂടി വില നല്കി ഏറ്റെടുക്കാന്‍ പാറമട ഉടമകള്‍ തയാറാകണമെന്നും വീട്ടുടമസ്ഥര്‍ പറയുന്നു. വീട് തകര്‍ന്നവരെ മാറ്റിപ്പാര്‍പ്പിച്ചു നാശനഷ്ടം നല്‍കുകയും അപകടാവസ്ഥയില്‍ നില്ക്കുന്ന വീട്ടുകാരെ സംരക്ഷിക്കുന്നതിനുംവേണ്ടി അടിയന്തര നടപടി സ്വീകരിക്കണമെന്നു സ്ഥലം സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ റവന്യൂ…
Read Moreപോയി വരുമ്പോൾ… മുഖ്യമന്ത്രിയുമായുള്ള വ്യാപാരികളുടെ ചർച്ച ഇന്ന്; വ്യാഴാഴ്ചത്തെ സമര പിന്മാറ്റത്തിലെ ചില ചരടുവലി കഥകൾ പുറത്ത്…
കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവുവരുത്തി കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിന്മേല് വ്യാപാരി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനനന്തപുരത്ത് ചര്‍ച്ച നടത്തും. ചർച്ചയിൽ ബക്രീദ്, ഓണം വിപണികളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഇളവുകൾ അനുവദിക്കുമെന്നാണ് സൂചന. അശാസ്ത്രീയമായ കോവിഡ് മാനദണ്ഡങ്ങൾമൂലം കടകൾ തുറക്കാനാകാതെ വലയുന്ന വ്യാപാരികൾ ഇന്നലെ മുതൽ നടത്താനിരുന്ന സമരം പൊടുന്നനെ പിൻവലിച്ചതിൽ വ്യാപാരികൾക്കിടയിൽ അതൃപ്തിയുണ്ടായിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസിറുദ്ദീൻ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചുവെന്ന് ന്യായം പറഞ്ഞ് സമരം അവസാനിപ്പിക്കുകയായിരുന്നു. വ്യാപാരി നേതാക്കളോടോ മറ്റു സംഘടനകളോടോ ആലോചിക്കാതെ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നുവെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട് കളക്ടറുമായി വ്യാപാരി നേതാക്കൾ നടത്തിയ സമവായ ചർച്ചയിൽ സമരത്തിൽനിന്ന് പിൻവാങ്ങില്ലെന്ന നിലപാടിലായിരുന്നു വ്യാപാരികൾ. ചർച്ചയിൽ കളക്ടറുമായി ഉടക്കി പുറത്തിറങ്ങിയ നേതാക്കൾ വൈകുന്നേരത്തോടെ ടിവി ചാനൽവഴിയാണ് സമരം അവസാനിപ്പിച്ചതായുള്ള പ്രസിഡന്റിന്റെ പ്രസ്താവന കാണുന്നത്.…
Read Moreകൊടകര കുഴൽപ്പണകേസ്: ബിജെപി നേതാക്കൾ പ്രതികളാകില്ല;സംഭവിക്കാൻ പോകുന്ന ഒരു കാര്യം ഇങ്ങനെ…
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കൾ പ്രതികളല്ലെന്ന് പോലീസ്. കേസിൽ ആകെ 22 പ്രതികളാണുള്ളത്. കേസിൽ കുറ്റപത്രം ജൂലൈ 24-ന് ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെ സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പണത്തിന്റെ ഉറവിടത്തിൽ ബിജെപികാർക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്. കേസ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നായിരിക്കും കുറ്റപത്രത്തിൽ പ്രധാനമായും ആവശ്യം ഉന്നയിക്കുക. ഇഡി അന്വേഷിക്കേണ്ട വകുപ്പാണിത്. നിലവിൽ ബിജെപി നേതാക്കളൊന്നും കേസിൽ സാക്ഷികളല്ല. എന്നാൽ പിന്നീട് പ്രോസിക്യൂട്ടർ ചുമതലയേറ്റ ശേഷം കോടതി നടപടികൾ തുടങ്ങിയാലേ സാക്ഷി പട്ടികയിൽ ബിജെപി നേതാക്കൾ വരുമോയെന്ന് അന്തിമമായി പറയാൻ കഴിയൂ. കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രൻ ഹാജരായിരുന്നു. ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു.
Read Moreകുളിക്കുന്നതിനിടെ ളാലംതോട്ടിൽ യുവതികൾ ഒഴുക്കിൽപ്പെട്ടു; ഇതരസംസ്ഥാന യുവതികളിൽ ഒരാൾ മരിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പാലാ: കുളിക്കുന്നതിനിടെ ളാലംതോട്ടിൽ ഒഴുക്കില്‍പ്പെട്ട ഇതരസംസ്ഥാന യുവതികളിൽ ഒരാൾ മരിച്ചു. പാലായില്‍ സ്ലോലെസ് ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരിയായ മധ്യപ്രദേശ് സ്വദേശിനി നെഹയാണു മരിച്ചത്. പാലാ സ്റ്റേഡിയത്തിന് സമീപം ളാലം തോട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. നെഹയോടൊപ്പം കുളിക്കാനിറങ്ങിയ സഹപ്രവർത്തകരായ ബിന്ധ്യ, രണ്‍ബീര്‍, സുജുലാല്, ചന്ദ്ര് എന്നിവർ രക്ഷപ്പെട്ടു. ശക്തമായ ഒഴുക്കുള്ള ഇവിടെ കുളിക്കുന്നത് സമീപവാസിയായ വീട്ടമ്മ വിലക്കിയിരുന്നുവെങ്കിലും തങ്ങള്‍ക്ക് നീന്തല്‍ വശമുണ്ടെന്ന് പറഞ്ഞ് ഇവർ തോട്ടിലിറങ്ങി. കുറച്ചു സമയത്തിനകം നെഹയും (31), ബിന്ധ്യയും (28) ഒഴുക്കില്‍പ്പെടുകയായിരുന്നു. ബിന്ധ്യ തോട്ടിലെ ചെടിയില്‍ പിടിച്ചുകിടന്നെങ്കിലും നെഹ 150 മീറ്ററോളം താഴോട്ട് ഒഴുകിപ്പോയി. ഇതേസമയം സ്റ്റേഡിയത്തില്‍ ജില്ലാ സ്പോര്‍ട്സ് ഹോസ്റ്റലിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം നടക്കുകയായിരുന്നു. നിലവിളികേട്ട് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ എസ്. മനോജ്, സ്പോര്‍ട്സ് കൗണ്‍സില്‍ നീന്തല്‍ പരിശീലകന് വേണുഗോപാലൻനായർ, അത്ലറ്റിക് പരിശീലകന് ബൈജു ജോസഫ് എന്നിവർ പുഴക്കരയിലേക്ക് ഓടിയെത്തുകയായിരുന്നു.…
Read Moreകൃത്രിമ വാക്സിനേഷൻ കാർഡും വാക്സിനും വിൽപനയ്ക്ക്! ഹോമിയോ ഡോക്ടര്‍ക്ക് മുട്ടന്‍പണി
നാപ (കലിഫോർണിയ): കൃത്രിമ വാക്സിനേഷൻ കാർഡും വാക്സിനും വിൽപന നടത്തിയ ഹോമിയോ ഡോക്ടറെ അറസ്റ്റ് ചെയ്തു. അനോർത്തേണ് കലിഫോർണിയയിൽ പ്രാക്ടീസ് ചെയ്യുന്ന വനിതാ ഹോമിയോ ഡോക്ടർ ജൂലി മജിയെ (41)യാണ് അറസ്റ്റു ചെയ്തതായി മിനിസ്ട്രി ഓഫ് ജസ്റ്റിസ് വ്യക്തമാക്കി. അമേരിക്കയിൽ ആദ്യമായാണ് കൃത്രിമ വാക്സിനേഷൻ കാർഡ് നിർമിച്ചു നൽകിയതിനു ഫെഡറൽ ചാർജ് ചുമത്തി അറസ്റ്റ് ചെയ്യുന്നത്. ഹോമിയോപതി പ്രാക്ടീസ് ചെയ്യുന്നതിന് ലൈസെൻസുള്ള ജൂലി കോവിഡിനെ ആജീവനാന്തം പ്രതിരോധിക്കുവാൻ ഹോമിയോ ഗുളികകൾക്ക് കഴിയുമെന്ന് രോഗികളെ വിശ്വസിപ്പിച്ചു വിൽപന നടത്തി. ക്ലിനിക്കിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് പൂരിപ്പിക്കാത്ത സിഡിസി വാക്സിനേഷൻ കാർഡുകൾ നൽകി, അതിൽ മൊഡേണ വാക്സീൻ ലഭിച്ചതായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് കേസ്. എഫ്സിഎ അംഗീകരിച്ച വാക്സിനേഷനെ കുറിച്ചു ജനങ്ങളിൽ ഭയം വളർത്തുന്നതിനും ഇവർ ശ്രമിച്ചതായി ആരോപണമുണ്ട്. പൊതുജനങ്ങളെ വഞ്ചിക്കുകയും, തെറ്റായ ചികിത്സ നൽകി പൊതുജനങ്ങളുടെ ജീവന് ഭീഷിണിയുയർത്തുകയും ചെയ്തതായി…
Read Moreമാധ്യമങ്ങളെ മറന്നേക്കൂ, അടുത്ത ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബിജെപിയുടെ നിയന്ത്രണത്തിലാകും! തമിഴ്നാട് ബിജെപി അധ്യക്ഷന്റെ പ്രസ്താവന വിവാദത്തിൽ
ചെന്നൈ: മാധ്യമങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്ന തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പ്രസ്താവന വിവാദത്തിൽ. ബിജെപിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും ആറ് മാസത്തിനകം ഈ മാധ്യമങ്ങളെ ബിജെപിയുടെ വരുതിയിലാക്കുമെന്നുമെന്ന അണ്ണാമലൈയുടെ പ്രസ്താവനകളാണ് വിവാദത്തിലായത്. തമിഴ്നാടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ ആയിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം. “മാധ്യമങ്ങളെ മറന്നേക്കൂ. അവര്‍ നമ്മളെക്കുറിച്ച് എന്തൊക്കെ അപവാദം പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതില്ല. അടുത്ത ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബിജെപിയുടെ നിയന്ത്രണത്തിലാകും’ – അണ്ണാമലൈ പറഞ്ഞു. തമിഴ്നാട് മുന്‍ ബിജെപി അധ്യക്ഷനും നിലവില്‍ കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രിയുമായ എല്‍ മുരുകന് മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കുമെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അദ്ദേഹത്തിന്റെ കൈയിൽ സുരക്ഷിതമാണെന്നുമായിരുന്നു പരാമർശം. ഐപിഎസ് പദവി രാജിവച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ആളാണ് “കർണാടക പോലീസിലെ സിങ്കം’ എന്നറിയപ്പെട്ടിരുന്ന അണ്ണാമലൈ. 2009-ല്‍ 284-ാം റാങ്ക് നേടിയാണ് അണ്ണാമലൈ സിവിൽ സര്‍വീസ് പാസായത്. കര്‍ണാടക…
Read More