കൊച്ചി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിർത്തിവച്ചിരുന്ന സിനിമ ചിത്രീകരണം ചൊവ്വാഴ്ച മുതൽ വീണ്ടും തുടങ്ങുന്നു. സിനിമ മേഖലയിലെ വിവിധ സംഘടന പ്രതിനിധികളുടെ യോഗത്തിൽ മാർഗരേഖ രൂപീകരിച്ചശേഷമാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. കേരളത്തിൽ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങൾ, ഒടിടി പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള എല്ലാ മേഖലക്കും ഈ മാർഗ രേഖ ബാധകമായിരക്കും. സിനിമ ചിത്രീകരണ സംഘത്തിൽ 50 പേർ മാത്രമേ പാടുള്ളു. ചിത്രീകരണത്തിന് 48 മണിക്കൂർ മുൻപുള്ള കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. സിനിമാ സംഘത്തിലുള്ളവർ ലൊക്കേഷനിൽ നിന്ന് പുറത്ത് പോകാൻ പാടില്ല തുടങ്ങിയവയാണ് മാർഗരേഖകൾ. ലൊക്കേഷനിലെത്തുന്ന സന്ദർശകർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. സിനിമ ചിത്രീകരിക്കുന്നവർ സംഘടനകൾക്ക് സത്യവാങ്മൂലം നൽകണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു. ആർടിപിസിആർ നടത്തുന്ന ഐസിഎംആർ അംഗീകാരമുള്ള മൊബൈൽ ലാബുമായി പ്രൊഡ്യൂസർ നേരിട്ട് കരാറിൽ ഏർപ്പെടേണ്ടതും ഓരോ ക്രൂ മെമ്പറിന്റെയും ടെസ്റ്റ് റിസൾട്ട് നിജസ്ഥിതി ഉറപ്പ് വരുത്തി പ്രൊഡ്യൂസറിന്റെയും…
Read MoreDay: July 20, 2021
പതിവ് വഴക്കായിരിക്കുമെന്ന് കരുതിയ നാട്ടുകാർക്ക് തെറ്റി; കൊല്ലം വെള്ളനാത്തുരുത്തിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
കൊല്ലം: വെള്ളനാത്തുരുത്തിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ആലപ്പാട് സ്വദേശിനി ബിൻസിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രി ഏഴിനായിരുന്നു സംഭവം. കുത്തേറ്റ ബിൻസിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദന്പതിമാർ തമ്മിൽ വഴക്കുണ്ടാകുക പതിവായിരുന്നെന്നാണ് സമീപവാസികൾ പറയുന്നത്. ഇന്ന് ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലെത്തിയത്.
Read Moreയുഎഇ യാത്ര വിലക്ക് തുടരും; ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങൾക്ക് വിലക്ക്; അറിയിപ്പുണ്ടാകുന്നത് വരെ സർവീസില്ലെന്ന് അധികൃതർ
ദുബായ്: ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ യുഎഇയിലേക്കുള്ള യാത്ര വിലക്ക് തുടരും. നിലവിലെ സ്ഥിതി തുടരുമെന്നും മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ സർവീസ് ഉണ്ടാവില്ലെന്നുമാണ് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ അറിയിച്ചത്. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ജൂലൈ 25വരെ സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. 31 വരെ സർവീസില്ലെന്ന് ഇത്തിഹാദ് എയർലൈൻസും വ്യക്തമാക്കി. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെയാണ് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിൽ 24 ശനിയാഴ്ച മുതൽ പത്ത് ദിവസത്തേക്കാണ് യാത്രക്കാർക്ക് ആദ്യം വിലക്കേർപ്പെടുത്തിയത്. പിന്നീട് അത് മേയ് 14 വരെ നീട്ടി. നിലവിൽ മൂന്ന് മാസത്തോളമായി വിലക്ക് തുടരുന്നു.
Read Moreനീലച്ചിത്ര നിർമാണം! നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ; മതിയായ തെളിവുകള്‍ ഉണ്ടെന്ന് പോലീസ്
മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര അറസ്റ്റിലായി. മുംബൈ പോലീസാണ് കുന്ദ്രയെ അറസ്റ്റു ചെയ്തത്. നീലച്ചിത്രം നിർമിക്കുകയും ചില ആപ്ലിക്കേഷനുകൾ വഴി പ്രചരിപ്പിച്ചെന്നുമാണ് കേസ്. കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പോലീസ് പറഞ്ഞു.
Read More