അദ്ദേഹത്തിന്റെ കഴിവുകള്‍ 50 ശതമാനം മാത്രമേ പുറത്തു വന്നിട്ടുള്ളൂ ! മലയാള സിനിമ ദിലീപിനെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് മുരളി ഗോപി

മലയാള സിനിമ ദിലീപിനെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഒരു നടനെന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്റേതായി പുറത്തു വന്നിട്ടുള്ളു.

കമ്മാരസംഭവം ചിത്രത്തില്‍ അദ്ദേഹത്തെ വേറെ ഒരു ആംഗിളില്‍ എക്‌സ്‌പ്ലോര്‍ ചെയ്തിട്ടുണ്ട് എന്നാണ് മുരളി ഗോപി ഒരി ചാനലിനു നല്‍കി അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞത്.

ദിലീപ് ഒരുപാട് എക്‌സ്പ്ലോര്‍ ചെയ്യപ്പെടാത്ത ആക്ടറാണ്. ഒരു നടന്‍ എന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്റെതായി പുറത്തുവന്നിട്ടുളളൂ. കമ്മാരസംഭവത്തില്‍ അദ്ദേഹത്തെ വേറെ ഒരു ആംഗിളില്‍ എക്‌സ്‌പ്ലോര്‍ ചെയ്തിട്ടുണ്ട്.

വേറൊരു മുഖമുളള, വേറൊരു തരം കഴിവുളള, ഡാര്‍ക്ക് ഷേഡ്‌സ് അവതരിപ്പിക്കാന്‍ പറ്റിയ കഴിവ് ദിലീപ് എക്‌സ്പ്‌ളോര്‍ ചെയ്തിട്ടുണ്ട് എന്ന് മുരളി ഗോപി പറയുന്നു.

യഥാര്‍ത്ഥത്തില്‍ എന്താണ് രാഷ്ട്രീയം എന്ന് ചോദിച്ചപ്പോള്‍ പ്രധാനമായും അത് വിവരമില്ലാത്ത ആളുകള്‍ പറയുന്ന കാര്യമാണെന്ന് മുരളി ഗോപി പറയുന്നു.

അതേസമയം, എമ്പുരാന്‍ എന്ന സിനിമയ്ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍ ഹിറ്റായതിന് പിന്നാലെയാണ് എമ്പുരാന്റെ പ്രഖ്യാപനം എത്തിയത്.

പൃഥിരാജ്, മാമുക്കോയ തുടങ്ങിയവര്‍ പ്രധാന വേഷത്തിലഭിനയിച്ച കുരുതി ആണ് മുരളി ഗോപിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Related posts

Leave a Comment