ലോക്കിന് കട്ട് പറഞ്ഞ് സർക്കാർ, ആക്ഷൻ പറഞ്ഞ് സിനിമ മേഖല;സം​സ്ഥാ​ന​ത്ത് സി​നി​മ ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​ന്നു



കൊ​ച്ചി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് നി​ർ​ത്തി​വ​ച്ചി​രു​ന്ന സി​നി​മ ചി​ത്രീ​ക​ര​ണം ചൊ​വ്വാ​ഴ്ച മു​ത​ൽ വീ​ണ്ടും തു​ട​ങ്ങു​ന്നു. സി​നി​മ മേ​ഖ​ല​യി​ലെ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ മാ​ർ​ഗ​രേ​ഖ രൂ​പീ​ക​രി​ച്ച​ശേ​ഷ​മാ​ണ് ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന ച​ല​ച്ചി​ത്ര​ങ്ങ​ൾ, ഒ​ടി​ടി പ്ലാ​റ്റ്ഫോം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ മേ​ഖ​ല​ക്കും ഈ ​മാ​ർ​ഗ രേ​ഖ ബാ​ധ​ക​മാ​യി​ര​ക്കും.

സി​നി​മ ചി​ത്രീ​ക​ര​ണ സം​ഘ​ത്തി​ൽ 50 പേ​ർ മാ​ത്ര​മേ പാ​ടു​ള്ളു. ചി​ത്രീ​ക​ര​ണ​ത്തി​ന് 48 മ​ണി​ക്കൂ​ർ മു​ൻ​പു​ള്ള കോ​വി​ഡ് ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ണ്. സി​നി​മാ സം​ഘ​ത്തി​ലു​ള്ള​വ​ർ ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് പു​റ​ത്ത് പോ​കാ​ൻ പാ​ടി​ല്ല തു​ട​ങ്ങി​യ​വ​യാ​ണ് മാ​ർ​ഗ​രേ​ഖ​ക​ൾ.

ലൊ​ക്കേ​ഷ​നി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കും കോ​വി​ഡ് ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ണ്. സി​നി​മ ചി​ത്രീ​ക​രി​ക്കു​ന്ന​വ​ർ സം​ഘ​ട​ന​ക​ൾ​ക്ക് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്നും മാ​ർ​ഗ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ആ​ർ​ടി​പി​സി​ആ​ർ ന​ട​ത്തു​ന്ന ഐ​സി​എം​ആ​ർ അം​ഗീ​കാ​ര​മു​ള്ള മൊ​ബൈ​ൽ ലാ​ബു​മാ​യി പ്രൊ​ഡ്യൂ​സ​ർ നേ​രി​ട്ട് ക​രാ​റി​ൽ ഏ​ർ​പ്പെ​ടേ​ണ്ട​തും ഓ​രോ ക്രൂ ​മെ​മ്പ​റി​ന്‍റെ​യും ടെ​സ്റ്റ് റി​സ​ൾ​ട്ട് നി​ജ​സ്ഥി​തി ഉ​റ​പ്പ് വ​രു​ത്തി പ്രൊ​ഡ്യൂ​സ​റി​ന്‍റെ​യും പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റി​ന്‍റേ​യും ഇ-​മെ​യി​ലി​ൽ ല​ഭ്യ​മാ​ക്ക​ണം.

സെ​റ്റി​ൽ രാ​വി​ലെ ത​ന്നെ ഓ​രോ അം​ഗ​ത്തി​ന്‍റെ​യും ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ച് ലോ​ഗ് ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. പ്രൊ​ഡ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ്, മേ​ക്ക​പ്പ് വി​ഭാ​ഗം, കോ​സ്റ്റി​യൂം വി​ഭാ​ഗം എ​ന്നി​വ​ർ ജോ​ലി സ​മ​യ​ത്ത് കൈ​യു​റ​ക​ളും മാ​സ്‌​കും ധ​രി​ക്ക​ണം.

സെ​റ്റി​ലെ ഓ​രോ അം​ഗ​ത്തി​നും ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ല​ഭ്യ​മാ​ക്ക​ണം. ക​ഴി​യു​ന്ന​തും പേ​പ്പ​ർ ഗ്ലാ​സു​ക​ളും, പ്ലേ​റ്റു​ക​ളും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും മാ​ർ​ഗ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment