വെഞ്ഞാറമൂട്: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മൂമ്മയുടെ തല ഭിത്തിയിലിടിപ്പിച്ച് പരിക്കേൽപ്പിച്ച ചെറുമകനെതിരേ വെഞ്ഞാറമൂട് പോലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.വാമനപുരം മേലാറ്റുമൂഴി കരുംകുറ്റിക്കര കുറ്റി സ്വദേശി രഞ്ജിത്തിനെതിരെയാണ് (32) കേസെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- മദ്യപാനിയായ രഞ്ജിത്ത് മദ്യം വാങ്ങാൻ വൃദ്ധയോട് പണം ചോദിക്കുക പതിവായിരുന്നു. കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തി വാങ്ങുമായിരുന്നു. പതിവുപോലെ കഴിഞ്ഞ ദിവസവും മദ്യലഹരിയിൽ വീട്ടിലെത്തിയ രഞ്ജിത്ത് വീണ്ടും മദ്യപിക്കാനായി വൃദ്ധയോട് പണം ചോദിച്ചു. എന്നാൽ അവർ പണം കൊടുക്കാൻ കൂട്ടാക്കിയില്ല. തുടർന്നുള്ള വഴക്കിനിടെ രഞ്ജിത് വൃദ്ധയെ മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് സിഐ സൈജുനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി രഞ്ജിത്തിനെ പിടികൂടുകയും വധശ്രമത്തിന് കേസെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreDay: July 27, 2021
കോട്ടയം മെഡിക്കല്‍ കോളജ് റോഡില്‍ ഇനി ഒരു അപകടം ഉണ്ടാകരുത്; നടപ്പാലം പണിയണമെന്നാവശ്യപ്പെട്ട് ചുവരെഴുത്തിലൂടെ പ്രതിഷേധിച്ച് കൃഷ്ണകുമാര്‍
ഗാന്ധിനഗര്‍: കോട്ടയം- മെഡിക്കല്‍ കോളജ് റോഡില്‍ ഇനി ഒരു അപകടം ഉണ്ടാകാതിരിക്കുവാന്‍ നടപ്പാലം പണിയണമെന്നാവശ്യപ്പെട്ട്, ചുവരെഴുത്തിലൂടെയുള്ള പ്രതിഷേധം ശ്രദ്ധ നേടുന്നു. ആര്‍പ്പുക്കര ചൂരക്കാവ് ചേരിക്കല്‍ സി. ജി. കൃഷ്ണകുമാര്‍,കോട്ടയം മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ പിന്നില്‍ എഴുതിയിരുക്കുന്ന ചുവരെഴുത്താണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ബസ് സ്റ്റാന്റില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് നടപ്പാലം നിര്‍മ്മിക്കണമെന്നാണ് കൃഷ്ണ കുമാര്‍ ആവശ്യപ്പെടുന്നത്. മെഡിക്കല്‍ കോളജ് റോഡില്‍ കാല്‍നട യാത്രക്കാര്‍ക്കു നേരേയുണ്ടാകുന്ന വാഹന അപകടങ്ങളാണ് ഇത്തരത്തില്‍ പ്രതിഷേധിക്കുവാന്‍ കാരണമെന്ന് കൃഷ്ണ കുമാര്‍ പറയുന്നു.പെയിന്റ് തൊഴിലാളിയായിരുന്നു ഇദ്ദേഹത്തിനു ഫ്ളക്സ് വന്നതോടെ ജോലി ഇല്ലാതായി. തുടര്‍ന്ന് 2011 നവംബര്‍ 11ന് കളക്്ടറേറ്റിനു മുമ്പില്‍ ഫ്ളക്സിനെതിരെ ഒറ്റയാന് സമരം നടത്തിയിരുന്നു. ഇപ്പോള്‍ സ്കൂട്ടറില്‍ ലോട്ടറി വില്പനയാണ്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രി റോഡ് വഴി യാത്ര ചെയ്യവേ, ആശുപത്രിയിലേക്ക് വന്ന ഒരു വീട്ടമ്മ റോഡ്…
Read Moreകരുവന്നൂര്‍ തട്ടിപ്പ് സഹകരണമേഖലയുടെ അടിവേരിളക്കുമോ ? മൂസ്പെറ്റ് ബാങ്കില്‍ നിന്ന് നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കുന്നു; കൂടുതല്‍ ബാങ്കുകളില്‍ തട്ടിപ്പെന്ന് സൂചന…
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് സഹകരണ മേഖലയെ തച്ചുതകര്‍ക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കരുവന്നൂര്‍ ബാങ്കിലെ വായ്പ തട്ടിപ്പിന് ഉപയോഗിച്ച രേഖകള്‍ പ്രതികള്‍ സൂക്ഷിച്ചത് പ്രത്യേക ലോക്കറിലെന്ന് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഭൂ ഉടമ വായ്പ എടുക്കാന്‍ സമര്‍പ്പിക്കുന്ന ആധാരം ഉടമ അറിയാതെ പല തവണ പണയപ്പെടുത്തി വായ്പ തട്ടിപ്പ് നടത്തുന്ന രീതിയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കണ്ടത്. 300 കോടിയിലേറെ രൂപ ഇപ്രകാരം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. അതിനിടെ, സി.പി.എം ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള മൂസ്പെറ്റ് ബാങ്കില്‍ നിക്ഷേപകര്‍ പണം കൂട്ടത്തോടെ പിന്‍വലിക്കുകയാണ്. ബാങ്കില്‍ വായ്പ ക്രമക്കേട് നടന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണിത്. ഇന്നലെ മാത്രം 100 പേര് നിക്ഷേപം പിന്‍വലിച്ചു. ഇന്ന് രാവിലെ മുതല്‍ ബാങ്കിനു മുന്പില് നിക്ഷേപകരുടെ നീണ്ട ക്യൂവാണ്. പണം മടക്കി നല്‍കുന്നതിന് ടോക്കണ്‍ നല്‍കുകയാണ് നിക്ഷേപകര്‍ക്ക്.…
Read Moreഎണ്ണിയാൽ തീരാത്ത കാരണം നിരത്തി, തോൽവി യുടെ കാരണം പഠിക്കാൻ എത്തിവർക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലും സംസ്ഥാനത്തും ദയനീയ പരാജയമുണ്ടായതിന്റെ കാരണം കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. മധ്യകേരളത്തില്‍ ശക്തിയുള്ള പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന്റെ വരവ് എല്‍ഡിഎഫിനു ഗുണമായി. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടെ ക്രൈസ്തവ സമൂഹം യുഡിഎഫില്‍ നിന്നും അകന്നു. ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫിന് അനൂകൂലമായി. ഇതു മറികടക്കാനുള്ള സംവിധാനം ഒരുക്കുവാന്‍ യുഡിഎഫിനായില്ലെന്നും നിയമസഭ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ജില്ലയില്‍ നിയോഗിച്ച് ഉപസമിതി മുമ്പാകെ നേതാക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ ഡിസിസിയിലായിരുന്നു ഉപസമിതിയുടെ തെളിവെടുപ്പ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫില്‍ ഉണ്ടായിട്ടും വേണ്ട പ്രയോജനം ലഭിച്ചില്ല. ഇവര്‍ക്ക് സംഘടനാ സംവിധാനം ജില്ലയില്‍ കുറവാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് നേതാക്കള്‍ ഉപസമിതിക്കു മുമ്പാകെ അവതരിപ്പിച്ചത്. കേരള കോണ്‍ഗ്രസിന്റെ സമര്ദത്തിനു വഴങ്ങാതെ ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ കോണ്‍ഗ്രസ്…
Read Moreഎട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല ! ഇനി മനസ്സിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല;തുറന്നു പറഞ്ഞ് ദേവിക…
നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത മലയാളികളെയാകെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ച് ദേവിക രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ദേവികയുടെ വെളിപ്പെടുത്തല്‍. തങ്ങളുടെ രണ്ടുപേരുടെയും ആശയങ്ങള്‍ ഒരുമിച്ച് യോജിച്ചു പോകില്ലെന്ന് തോന്നിയതിനാലാണ് വേര്‍പിരിയുന്നതെന്നും രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നത്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും. ദേവിക പറയുന്നു. മുകേഷിനോട് തനിക്ക് ഒരു വ്യക്തിവൈരാഗ്യവുമില്ല. തിരഞ്ഞെടുപ്പ് വരെ കാത്തു. അത് കഴിഞ്ഞ ഉടനെ അഭിഭാഷകനെ കണ്ടു. മുകേഷിന്റെ കുടുംബത്തോട് എനിക്ക് പ്രശ്നമില്ല. മുകേഷിനോടും പ്രശ്നമില്ല. കഴിഞ്ഞ ദിവസവും എന്നെ വിളിച്ചിരുന്നു. പുറത്തു കേള്‍ക്കുന്ന ഗോസിപ്പുകള്‍ ശരിയല്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ അതിന്റെ വരുംവരായ്കകള്‍ അദ്ദേഹം…
Read Moreഎന്തൊരു ഗതികേട്..! കരുവന്നൂർ ബാങ്കിന് മുന്നിലെ കാഴ്ച ദയനീയം; പണം പിൻവലിക്കാൻ എത്തിയവരുടെ കൂടെ കൈക്കുഞ്ഞും കുട്ടികളും
ഇരിങ്ങാലക്കുട: കോടികളുടെ വെട്ടിപ്പ് നടന്ന കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപങ്ങൾ പിൻവലിക്കാൻ എത്തിയവർ തമ്മിലുള്ള തർക്കത്തെതുടർന്ന് സംഘർഷം. പണം പിൻവലിക്കുന്നതിന് ഞായറാഴ്ച വൈകീട്ടും രാത്രിയിലുമായി ടോക്കണ്‍ നേടിയവരും ഇതറിയാതെ ഇന്നലെ രാവിലെ തന്നെ ബാങ്കിനു മുന്നിൽ എത്തിയവരും തമ്മിലാണു തർക്കം ഉടലെടുത്തത്. അടുത്ത ആഴ്ചയ്ക്കുള്ള ടോക്കണായി വന്നവരും വരിയിലുണ്ടായിരുന്നു. ഒരു ദിവസം 150 ടോക്കണാണ് അനുവദിക്കുന്നത്. ഒരു ടോക്കണ്‍ നേടിയവർക്കു 10,000 രൂപ പിൻവലിക്കാം.കഴിഞ്ഞ ദിവസം ടോക്കണ്‍ നേടിയവരെ പരിഗണിക്കാനായി ടോക്കണ്‍ വിതരണം അവസാനിച്ചതായി ബാങ്ക് അധികൃതർ നോട്ടീസ് ഇട്ടതോടെ രാവിലെ വന്നവർ ക്ഷുഭിതരാവുകയായിരുന്നു. തർക്കം പരിഹരിക്കാനും സംഘർഷം ഒഴിവാക്കാനുള്ള ശ്രമങ്ങൾ പോലീസ് നടത്തി. നിക്ഷേപകർ തമ്മിലുള്ള തർക്കങ്ങൾ രമ്യമായി പരിഹരിച്ചില്ലെങ്കിൽ ബാങ്ക് അടച്ചിടേണ്ടിവരുമെന്നും ആർക്കും പണം ലഭിക്കാത്ത സാഹചര്യം ഉടലെടുക്കുമെന്നും പോലീസ് നിക്ഷേപകരുടെ ശ്രദ്ധയിൽപ്പെടുത്തി. അടുത്ത ആഴ്ചത്തേക്കുള്ള ടോക്കണിനായി വരിയിൽ നില്ക്കുന്നവരോടു പിരിഞ്ഞുപോകാൻ പോലീസ്…
Read Moreഓൺലൈൻ കച്ചവടം പൊടിപൊടിക്കുമ്പോൾ ..!പഴകിയ ഭക്ഷണം കൊടുക്കുന്ന പരിപാടിക്ക് ഒരു കുറവുമില്ല; ഇരിങ്ങാലക്കുടയിൽ കണ്ട കാഴ്ചയിങ്ങനെ
ഇരിങ്ങാലക്കുട: നഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നഗരസഭ ആരോഗ്യവകുപ്പ്.13 ഹോട്ടലുകളിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. വ്യാപാരഭവനിനടുത്ത് പ്രവർത്തിക്കുന്ന ഹോട്ട് പോയിന്റ്, എകെപി ജംഗ്ഷനിലുള്ള ഹോട്ടൽ ബിസ്മി എന്നിവടങ്ങളിൽ നിന്നാണു പഴകിയ ഭക്ഷണം കണ്ടെടുത്തത്. 5000 രൂപ വീതം ഇവരിൽ നിന്ന് പിഴയീടാക്കും. വൃത്തിഹീനമായി കണ്ടെത്തിയ ഹോട്ടൽ ബിസ്മി അടച്ചിട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും ആരോഗ്യവിഭാഗം നിർദേശം നല്കി. ഉദ്യോഗസ്ഥരായ പി.എം. ഷാജി, അബീഷ് കെ. ആന്റണി, പി.വി. സൂരജ് എന്നിവർ പരിശോധനകൾക്കു നേതൃത്വം നല്കി.
Read Moreയൂത്തിന്റെ പിള്ളേര് കൊള്ളാം… സമരത്തിനിടയിൽ എത്തിയ ആംബുലൻസ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കടത്തി വിടുന്നു
കരുവന്നൂർ: സഹകരണ ബാങ്കിലേക്കു നടന്ന പ്രതിഷേധ സമരത്തിനിടയിൽ വേറിട്ട കാഴ്ച. യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷവും ജലപീരങ്കി പ്രയോഗവും നടക്കുന്നതിനിടയിലാണ് അത്യാസന്ന നിലയിലായ രോഗിയേയും കൊണ്ട് ആംബുലൻസ് വന്നത്. ബാരിക്കേഡുകൾ ഉറപ്പിച്ച് കയർ കെട്ടിയതുമൂലം വാഹനങ്ങൾക്കു കടന്നുപോകാനാകാത്ത അവസ്ഥയിലായിരുന്നു. റോഡിൽ തടസമുണ്ടായിരുന്നതിനാൽ അല്പസമയം ആംബുലൻസ് വഴിയിൽ കുടുങ്ങി. ഉടൻതന്നെ യൂത്ത് കോണ്‍ഗ്രസ് അൽപസമയം സമരം നിർത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും പോലീസും ചേർന്ന് ബാരിക്കേഡുകൾ എടുത്തുമാറ്റി ആംബുലൻസ് കടത്തിവിട്ടു.
Read Moreഹോക്കിയിൽ ഇന്ത്യ വീണ്ടും വിജയവഴിയിൽ
ടോക്കിയോ: ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യ വീണ്ടും വിജയവഴിയിൽ. സ്പെയിനിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. രുപീന്ദർപാൽ സിംഗ് രണ്ടും സിമറൻജീത് സിംഗ് ഒരു ഗോളും നേടി. മലയാളി ഗോൾ കീപ്പർ പി.ആർ.ശ്രീജേഷിന്റെ പ്രകടനവും ജയത്തിൽ നിർണായകമായി. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയോട് ഒന്നിനെതിരേ ഏഴ് ഗോളുകൾക്ക് തോറ്റ ഇന്ത്യ ഇന്ന് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ജയത്തോടെ ആറ് പോയിന്റുമായി പൂൾ എയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഒൻപത് പോയിന്റുമായി ഓസ്ട്രേലിയയാണ് ഗ്രൂപ്പിൽ ഒന്നാമത്. വ്യാഴാഴ്ച അർജന്റീനയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പൂൾ എ, ബി ഗ്രൂപ്പുകളിൽ ആദ്യ നാല് സ്ഥാനത്ത് എത്തുന്നവർ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും.
Read Moreകോവിഡ്കാലത്തെ “വകഭേദം’; ബസുടമ സംഘടനയുടെ നേതാവ് ഇനി പച്ചക്കറി കൃഷിയ്ക്കൊപ്പം
ഫ്രാൻസിസ് തയ്യൂർവടക്കഞ്ചേരി: കോവിഡ് മഹാമാരി എറ്റവും ആഴത്തിൽ ആഘാതമേല്പിച്ച ഒരു മേഖലയാണ് സ്വകാര്യ ബസ് വ്യവസായം. ഇതിന്റെ ഇരകളാണ് ബസ് ഉടമകളും അതിലെ തൊഴിലാളികളും അവരുടെ കുടുംബങ്ങളുമൊക്കെ. പാവപ്പെട്ടവന്റെ യാത്രാ വാഹനം എന്ന ഓമന പേരിട്ട് വിളിച്ചിരുന്ന ബസ് വ്യവസായം ഇന്ന് തകർന്നതോടെ മറ്റു മേഖലകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് ബസ് ഉടമകളുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവരെല്ലാം. ഇത് ടി.ഗോപിനാഥൻ. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി. ചിറ്റടിക്കടുത്ത് ഒടുകൂർ സ്വദേശക്കാരനായ ഗോപിനാഥൻ ഇപ്പോൾ പച്ചക്കറി കൃഷിക്കൊപ്പമാണ്.കൂടെ ബസ് തൊഴിലാളികളായ വിനുവും ഷമീറും ചാമിയാരുമുണ്ട്. ലോക് ഡൗണിനെ തുടർന്ന് തന്റെ ബസുകളെല്ലാം ഓട്ടം നിലച്ചതോടെയാണ് ബസുടമകളുടെ അവസാനവാക്കായ ഗോപിനാഥും പച്ചക്കറി, വാഴ, നെൽകൃഷി, കുരുമുളക് എന്നിവയിലേക്ക് തിരിഞ്ഞത്.ദിവസവും അതിരാവിലെ വീടിനു ചുറ്റുമുള്ള പറന്പിലേക്കിറങ്ങി പണിയെടുക്കും. ഇവിടെ മുതലാളി, തൊഴിലാളി എന്ന അന്തരമൊന്നുമില്ല.നേരത്തേയും കൃഷി തല്പരനായിരുന്നെങ്കിലും സംഘടനാ…
Read More