സ്വന്തം ലേഖകൻകോഴിക്കോട്: ബാറുകൾ കേന്ദ്രീകരിച്ച് “പിടിച്ചുപറി’ നടക്കുന്നതായുള്ള ഉപഭോക്താക്കളുടെ പരാതിയിൽ നടപടിയുണ്ടാകാത്തത് ഒത്തുകളിയെന്നു സംശയം. സ്വകാര്യ ബാറുകളിൽ മദ്യത്തിനു പരമാവധി വിലയേക്കാൾ പത്തു ശതമാനംവരെ വില കൂട്ടി വിൽപ്പന നടത്തുന്നുവെന്നാണ് വ്യാപകമായി ആക്ഷേപമുയരുന്നത്. മാത്രമല്ല ബില്ല് ആവശ്യപ്പെടുന്നവർക്കു മദ്യം നൽകാതെ തിരിച്ചയയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്. എക്സൈസ് അധികൃതരെ ഫോൺവഴി വിവരം അറിയിക്കുന്പോൾ അന്വേഷിക്കാം, പരാതി എഴുതി തരൂ തുടങ്ങിയ അഴകൊഴന്പൻ മറുപടിയാണ് ലഭിക്കുന്നതെന്നുമാണ് അനുഭവസ്ഥർ പറയുന്നത്. സ്വകാര്യ ബാറുകളുടെ ഈ പകൽക്കൊള്ള നേരത്തെ അറിഞ്ഞിട്ടും അനങ്ങാപാറ നയം തുടരുകയാണ് എക്സൈസ് വകുപ്പ്. കേരളത്തിൽ ഏറ്റവുംകൂടുതൽ ബാറുകളുള്ള എറണാംകുളത്തും തൃശൂരിലെയും മറ്റുജില്ലകളിലെയും തൊണ്ണൂറുശതമാനം ബാറുകളിലും ഇതാണ് സ്ഥിതി.കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ പാർസൽ വിൽപ്പനമാത്രമാണ് ബാറുകൾക്ക് അനുവദിച്ചിട്ടുള്ളത്. മാത്രമല്ല ബിവറേജ് ഔട്ട് ലെറ്റിലെ വിലയിൽ വിൽപന നടത്തണമെന്നുമാണ് നിർദേശം. ഇക്കാര്യൽ സർക്കാരുമായി ഏറ്റുമുട്ടലിലാണ് ബാറുടമകൾ. നികുതിയിനത്തിൽ ചെറിയ മാറ്റംകൂടി വന്നതോടെ ബിവറേജിനു…
Read MoreDay: September 8, 2021
ചികിത്സയ്ക്കിടയിൽ സ്ഥിതി വഷളായി! കോവിഡ് ബാധിച്ചു മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അമ്മയും; സംഭവം ഹരിപ്പാട്
ഹരിപ്പാട് : കോവിഡ് ബാധിച്ചു അമ്മയും മകനും മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം (ഗീത- 59) മകൻ സൂര്യൻ ഡി. നമ്പൂതിരി (31) എന്നിവരാണ് മരിച്ചത്. ഇരുവരും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൂര്യൻ ഇന്നലെ രാത്രി 11നും മാതാവ് ശ്രീദേവി അന്തർജനം ഇന്നു രാവിലെ 7.30-നുമാണ് മരിച്ചത്. ഓഗസ്റ്റ് 31ന് കോവിഡ് സ്ഥിരീകരിക്കുകയും തുടർന്നു വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു. എന്നാൽ, ഇവർക്കു മൂന്നു ദിവസം കഴിഞ്ഞു ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നു വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടയിൽ സ്ഥിതി വഷളാവുകയും ആദ്യം മകനും മണിക്കൂറുകൾക്കുള്ളിൽ അമ്മയും മരിക്കുകയായിരുന്നു. സൂര്യനാരായണന്റെ ഭാര്യ: അതിഥി സൂര്യ. മകൻ: കൽക്കി സൂര്യ (മൂന്നുമാസം).
Read Moreഈ ഫോണുകളിൽ വാട്സ്ആപ്പ് പണിമുടക്കും! അപ്ഡേറ്റ് ചെയ്യാൻ കഴിയില്ലെങ്കിൽ…
മുംബൈ: പ്രവർത്തനത്തിനുവേണ്ട അടിസ്ഥാന ഓപ്പറേറ്റിംഗ് സിസ്റ്റം(ഒഎസ്) മാനദണ്ഡം പുതുക്കി വാട്സ്ആപ്പ്. നവംബർ ഒന്നു മുതൽ, ഒഎസ് 4.1 (ആൻഡ്രോയിഡ്), എെഒഎസ് 10(എെഫോണ്‍), കായ് ഒഎസ് 2.5.1(ലിനക്സ്) എന്നീ വേർഷനുകളിലും ഇവയ്ക്കു ശേഷമിറങ്ങിയ ഒഎസ് വേർഷനുകളിലും മാത്രമേ വാട്സ്ആപ്പ് പ്രവർത്തിക്കുകയുള്ളു. ഇതോടെ, ആൻഡ്രോയിഡ് 4.0.3 ഐസ് ക്രീം സാൻഡ് വിച്ച്, എെഒഎസ് 9, കായ് ഒഎസ് 2.5.0 എന്നീ ഒപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പണിമുടക്കും. ഈ വേർഷനുകൾ പുതിയ വേർഷനുകളിലേക്ക് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്ന ഫോണുകളാണെങ്കിൽ തുടർന്നും അപ്ഡേറ്റ് ചെയ്ത് വാട്സ്ആപ്പ് ഉപയോഗിക്കാനാകും. അപ്ഡേറ്റ് ചെയ്യാൻ കഴിയില്ലെങ്കിൽ പുതിയ ഫോണ്‍ വാങ്ങുകയേ തരമുള്ളു. സാംസംഗ് ഗാലക്സി ട്രെൻഡ് ലൈറ്റ്, ഗാലക്സി ട്രെൻഡ് 2, ഗാലക്സി എസ് 2, ഗാലക്സി എസ് 3 മിനി, ഗാലക്സി എക്സ് കവർ2 , ഗാലക്സി കോർ, ഗാലക്സി എയ്സ് 2, എെഫോണ്‍…
Read Moreഎത്തിയത് മന്ത്രിയായല്ല..! കലാനിലയം രാഘവനാശാന്റെ പുരസ്കാര ലബ്ധിയിൽ ആഹ്ലാദമറിയിക്കാൻ ശിഷ്യയുടെ സന്ദർശനം
ഇരിങ്ങാലക്കുട: പട്ടിക്കാംതൊടി സ്മാരക പുരസ്കാരം നേടിയ കലാനിലയം രാഘവനാശാനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ആശാന്റെ വീട്ടിലെത്തി അഭിനന്ദിച്ചു. ആശാന്റെ മുൻകാല ശിഷ്യ കൂടിയാണ് മന്ത്രി. ഗുരുവിനു ലഭിച്ച ബഹുമതിയിലുള്ള തന്റെ അഭിമാനവും ആഹ്ലാദവും മന്ത്രി കൂടിക്കാഴ്ചയിൽ പങ്കിട്ടു. ഇരിങ്ങാലക്കുടയുടെ സാംസ്കാരികമേഖലയ്ക്കു മാറ്റുകൂട്ടി ഒട്ടേറെ ശിഷ്യരെ കഥകളിയിലേക്കു പ്രചോദിപ്പിച്ചാനയിച്ച ആശാൻ കേരളത്തിലെ കളിയരങ്ങിലെ സവിശേഷസാന്നിധ്യമാണെന്നു മന്ത്രി പറഞ്ഞു. ജീവിതഗന്ധിയായ തനതുശൈലിയിൽ, നൈസർഗികമായ അഭിനയശേഷിയോടെ കഥകളിയരങ്ങിന്റെ ചൈതന്യമായി ഒരു ജീവിതകാലം മുഴുവൻ കലയ്ക്കു വേണ്ടി സമർപ്പിതചേതസായി പ്രവർത്തിച്ച ഗുരുനാഥനാണ് ആശാനെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. നളചരിതത്തിലെ ഹംസം, കാട്ടാളൻ, ലവണാസുരവധത്തിലെ ഹനുമാൻ, കുചേലവൃത്തത്തിലെ കുചേലൻ, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ തുടങ്ങിയ കഥാപാത്രങ്ങൾ അനുപമമായ ശൈലിയിൽ രാഘവനാശാൻ അവതരിപ്പിക്കുന്പോൾ ആ കഥാപാത്രങ്ങൾ ജീവൻവച്ചു വരുന്നതുപോലെയാണ് തോന്നുകയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Read Moreകോടികളുടെ വെട്ടിപ്പിന്റെ ഉത്തരവാദിത്തം സെക്രട്ടറിയുടെ തലയില്‍ കെട്ടിവെച്ച് തലയൂരി നേതാക്കള്‍ ! വധഭീഷണിയുണ്ടെന്ന് കെയു ജോസ്;സിപിഎം ഭരിക്കുന്ന സീതത്തോട് സഹകരണബാങ്കില്‍ നടന്ന തട്ടിപ്പില്‍ പുതിയ കളികള്‍ ഇങ്ങനെ…
കോടികളുടെ അഴിമതി നടന്ന, സിപിഎം ഭരിക്കുന്ന സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ അഴിമതിയുടെ ഉത്തരവാദിത്തം മുഴുവന്‍ സെക്രട്ടറി കെ യു ജോസിന്റെ തലയില്‍ കെട്ടിവെച്ച് കൈകഴുകി സിപിഎം നേതാക്കള്‍. ഇതിന്റെ ആദ്യപടിയായി സിപിഎമ്മിന്റെ ആങ്ങമൂഴി ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് ജോസിനെ പുറത്താക്കി. പാര്‍ട്ടി സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ജോസിനെ തട്ടിപ്പ് കേസില്‍ പൊലീസിന് എറിഞ്ഞു കൊടുത്ത് തങ്ങളുടെ തടി രക്ഷപ്പെടുത്തിയിരിക്കുകയാണ് രണ്ടു ജനപ്രതിനിധികളും മറ്റു നേതാക്കളും. ഞായറാഴ്ച ചേര്‍ന്ന ആങ്ങമൂഴി ലോക്കല്‍ കമ്മറ്റി യോഗമാണ് ജോസിനെ പുറത്താക്കിയത്. ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പിന്റെ ഉത്തരവാദിത്തം ജോസിനു മാത്രമാണെന്ന് വരുത്തിത്തീര്‍ത്താണ് പുറത്താക്കല്‍ നടപടി. സാധാരണ പാര്‍ട്ടി സമ്മേളനം പ്രഖ്യാപിച്ചാല്‍ ഒരു അംഗത്തിനെതിരേയും നടപടി പാടില്ല. ഇവിടെ അതും ലംഘിച്ചാണ് തിരക്കിട്ട് സസ്പെന്ഷന്. ഇനി ജോസിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് നോക്കിയിരിക്കുകയാണ് നേതാക്കള്‍. ജോസ് അറസ്റ്റിലായാല്‍ പിന്നെ തട്ടിപ്പ്കാരനെ…
Read Moreവ്യാജ സ്വർണം അനീഷ് നിർമിക്കും; സുഹൃത്തുക്കൾ ബാങ്കുകളിൽ പണയം വയ്ക്കും; തട്ടിയെടുത്തത് 7 ലക്ഷത്തോളം രൂപ; മൂന്നുപേർ അറസ്റ്റിൽ
തൃശൂർ: മുക്കുപണ്ടം പണയംവച്ച് 7,62,500 രൂപ കൈപ്പറ്റിയ കേസിലെ പ്രതികൾ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തു. വടൂക്കര എസ്എൻ നഗർ പൊന്നുംകുന്നത്ത് റസാക്ക് (43), നെടുപുഴ കൂടല്ലൂർ വീട്ടിൽ അനീഷ് (34), പടവരാട് പടിഞ്ഞാറെവീട്ടിൽ വിജു (34) എന്നിവരെയാണു തൃശൂർ ടൗണ്‍ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. മറ്റൊരു പ്രതിയായ പെരിന്തൽമണ്ണ സ്വദേശി ഷബീറിനെ പിടികിട്ടാനുണ്ട്.2021 ജനുവരിയിലാണു പ്രതികൾ വിവിധ ദിവസങ്ങളിലായി 230 ഗ്രാം വ്യാജസ്വർണം കൂർക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ പണയം വച്ചത്. രണ്ടാംപ്രതിയായ അനീഷാണു വ്യാജസ്വർണം നിർമിച്ചുനൽകിയത്. പണയംവച്ച് ലഭിക്കുന്ന ഒരു ലക്ഷം രൂപയ്ക്ക് 10,000 രൂപയാണ് അനീഷ് കമ്മീഷനായി വാങ്ങിയിരുന്നത്. രണ്ടാംപ്രതി അനീഷിനെതിരെ തൃശൂർ പോലീസ് സ്റ്റേഷനിലും മൂന്നാംപ്രതി വിജുവിനെതിരെ ഒല്ലൂർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച് ഒ പി.ലാൽകുമാർ, എസ്ഐ എസ്.ഗീതുമോൾ, ഗോപി എന്നിവരാണ് അന്വേഷണ…
Read Moreപാചക വാതക- ഇന്ധന വിലവർധനവിനെതിരേ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ്
പാലക്കാട് : പാചക വാതക ഇന്ധന വിലവർധനവിന് എതിരെ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫീസിനു മുൻപിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. തട്ടുകടകൾ നടത്തി ഉപജീവനം നടത്തുന്ന സാധാരണ ചെറുകിട കച്ചവടക്കാർക്കും കൊറോണ മൂലമുള്ള വറുതിയുടെ കാലത്ത് നിത്യ വരുമാനം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാർക്കും ഇരുട്ടടിയാണ് നിത്യേനയുള്ള വില വർദ്ധനവ് പ്രതിഷേധ സമരം കെപിസിസി സെക്രട്ടറി പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി.സതീഷ് അധ്യക്ഷത വഹിച്ച സമര പരിപാടിയിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുധാകരൻ പ്ലാക്കാട്ട്, ഹരിദാസ് മച്ചിങ്ങൽ, കെ.ആർ ശരരാജ്, ഹക്കീം കൽമണ്ഡപം, പി.എസ് വിബിൻ, എൻ.സന്തോഷ് കുമാർ, വി.ബി.രാജു, കെ.എൻ.സഹീർ, സി.നിഖിൽ, അഖിലേ ഷ് അയ്യർ, താഹ എന്നിവർ പ്രസംഗിച്ചു.
Read Moreറംബുട്ടാൻ കഴിക്കാമോ? പഴങ്ങളെ പേടിക്കണോ ? നിപ്പയുടെ പണിയിൽ കെണിയിലായി പഴവിപണി; വിദഗ്ധർ പറയുന്നത് ഇങ്ങനെ…
കോഴിക്കോട്: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭീതി പരത്തി നിപ്പ വൈറസ് കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ പണികിട്ടിയതു പഴ വിപണിക്ക്. റംബുട്ടാൻ അടക്കമുള്ള പഴവർഗങ്ങൾ കൃഷി ചെയ്യുന്ന കർഷകരാണ് ആശങ്കയിലായിരിക്കുന്നത്. മലയോരമേഖലയിൽനിന്ന് ഇത്തരം പഴങ്ങൾ ധാരാളമായി വടക്കേന്ത്യയിലേക്കു കയറിപ്പോകുന്നതാണ്. പ്രചാരണങ്ങൾ പുതിയ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം നടക്കുന്ന പ്രചാരണങ്ങൾ പഴവിപണിക്കു തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് കർഷകർ. വവ്വാൽ കടിച്ച റംബുട്ടാൻ പഴം കഴിച്ചതുവഴിയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മരിച്ച കുട്ടിക്കു നിപ്പ ബാധിച്ചതെന്ന നിഗമനമാണ് പഴ വിപണിക്കുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ നിപ്പ പൊട്ടിപ്പുറപ്പെട്ടപ്പോഴും സമാനമായ രീതിയിൽ പഴവിപണിയിൽ കടുത്ത പ്രതിസന്ധി ഉടലെടുത്തിരുന്നു. നിരവധി കർഷകർ റബർ, കുരുമുളക്, കാപ്പി തുടങ്ങിയ മേഖലകളിലെ വിലയിടിവും മറ്റും കണക്കിലെടുത്തു നിരവധി കർഷകർ റംപുട്ടാൻ അടക്കമുള്ള പഴവർഗങ്ങളിലേക്കു കൃഷി മാറ്റിയിരുന്നു. നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഈ പഴങ്ങൾക്കു നല്ല…
Read Moreകോതകുർശി റോഡിലൂടെ പോയാൽഇന്ത്യയെ കാണാം; റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…
ഷൊർണൂർ:വാണിയംകുളം കോതകുർശ്ശി റോഡ് യാത്ര നരകതുല്യം. കുണ്ടും, കുഴിയും നിറഞ്ഞ പാതയിലൂടെ വാഹനയാത്ര പോയിട്ട് കാൽനടയാത്ര പോലും അസാധ്യമാണ്. ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി തീർന്നിട്ടുണ്ട്. ടാർ അടർന്ന് പോയ ഗർത്തങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നത് അപകട ഭീഷണി വർദ്ധിപ്പിക്കുന്നു. കിഫ്ബിയിലൂടെ 20,5 കോടി രൂപയിൽ നാലുവർഷമായി പണിതു കൊണ്ടേയിരിക്കുന്ന പാതയാണിത്.വാണിയംകുളം കോതകുർശ്ശി റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്. ഇതു വഴി ഒരിക്കൽ യാത്ര ചെയ്യുന്നവർ രണ്ടാമത് വരില്ലന്നുറപ്പ്. പാതയുടെ പല ഭാഗങ്ങളും പൂട്ടു കണ്ടത്തിന് സമാനമാണ്.
Read Moreഅന്നുമുതല്‍ സാധാരണക്കാര്‍ സഹിക്കുവാ..! കള്ളനോട്ടു കേസിലെ പ്രതിയോട് കൈക്കൂലി വാങ്ങിയ സിഐ ഉപ്പുതറക്കാരുടെയും സ്വൈര്യം കെടുത്തിയിരുന്നു…
ഉപ്പുതറ: കള്ളനോട്ടു കേസിലെ പ്രതിയിൽനിന്ന് കൈക്കൂലി വാങ്ങി ആരോപണവിധേയനായ സിഐ ഉപ്പുതറയിലും അഴിഞ്ഞാടിയിരുന്നെന്ന് ആരോപണം. കഴിഞ്ഞവർഷം ലോക്ഡൗണ്‍ ആരംഭിക്കുന്ന സമയത്താണ് അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് ഉപ്പുതറ സിഐ ആയി എ.എസ്. റിയാസ് എത്തിയത്. അന്നുമുതൽ ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിലെ സാധാരണക്കാർ ഏറെ സഹിക്കേണ്ടിവന്നു. ജനങ്ങളുടെ സ്ഥാനവും പ്രായവും ഒന്നും പരിഗണിക്കാതെ സംസ്കാരശൂന്യമായ ഭാഷ ഉപയോഗിക്കുന്നതിൽ കുപ്രസിദ്ധി നേടിയ ഇയാൾ ടാക്സി വാഹനങ്ങളുടെ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്കും ദുസ്വപ്നമായിരുന്നു. പരക്കെ കൈക്കൂലി വാങ്ങുന്നതായുള്ള ആക്ഷേപവും ഇയാൾക്കെതിരെയുണ്ടായിരുന്നു. ഓട്ടോറിക്ഷയിൽ മദ്യം കൊണ്ടുപോയി എന്നാരോപിച്ച് കാൻസർ രോഗിയായ ഡ്രൈവറിൽനിന്ന് 25000 രൂപ കൈക്കൂലി വാങ്ങിയെന്നുവരെ ആരോപണമുണ്ടായിരുന്നു. ഭാരവാഹന ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്നതും പതിവായിരുന്നു. ഉപ്പുതറ പോലീസ് സ്റ്റേഷനിലെ ക്വാർട്ടേഴ്സുകളുടെ അറ്റകുറ്റപ്പണിക്കെന്ന വ്യാജേന മത്സ്യവ്യാപാരികൾ, വഴിയോര കച്ചവടക്കാർ, റിസോർട്ടു നടത്തിപ്പുകാർ, കോണ്‍ട്രാക്ടർമാർ തുടങ്ങിയവരിൽനിന്ന് ലക്ഷങ്ങൾ പിരിച്ചെടുത്തതായും ആരോപണമുണ്ടായിരുന്നു. ഉപ്പുതറ മാട്ടുതാവളത്തുനിന്ന് കള്ളനോട്ട്…
Read More