വ്യാജ സ്വർണം അനീഷ് നിർമിക്കും; സുഹൃത്തുക്കൾ ബാങ്കുകളിൽ പണയം വയ്ക്കും; തട്ടിയെടുത്തത്  7 ലക്ഷത്തോളം രൂപ; മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ 

തൃ​ശൂ​ർ: മു​ക്കു​പ​ണ്ടം പ​ണ​യംവച്ച് 7,62,500 രൂ​പ കൈ​പ്പ​റ്റി​യ കേ​സി​ലെ പ്ര​തി​ക​ൾ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റുചെ​യ്തു. വ​ടൂ​ക്ക​ര എ​സ്എ​ൻ ന​ഗ​ർ പൊ​ന്നും​കു​ന്ന​ത്ത് റ​സാ​ക്ക് (43), നെ​ടു​പു​ഴ കൂ​ട​ല്ലൂ​ർ വീ​ട്ടി​ൽ അ​നീ​ഷ് (34), പ​ട​വ​രാ​ട് പ​ടി​ഞ്ഞാ​റെവീ​ട്ടി​ൽ വി​ജു (34) എ​ന്നി​വ​രെ​യാ​ണു തൃ​ശൂ​ർ ടൗ​ണ്‍ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

മ​റ്റൊ​രു പ്ര​തി​യാ​യ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി ഷ​ബീ​റി​നെ പി​ടി​കി​ട്ടാ​നു​ണ്ട്.2021 ജ​നു​വ​രിയിലാ​ണു പ്ര​തി​ക​ൾ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി 230 ഗ്രാം ​വ്യാ​ജസ്വ​ർ​ണം കൂ​ർ​ക്ക​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ണ​യം വച്ച​ത്.

ര​ണ്ടാംപ്ര​തി​യാ​യ അ​നീ​ഷാ​ണു വ്യാ​ജസ്വ​ർ​ണം നി​ർ​മി​ച്ചുന​ൽ​കി​യ​ത്. പ​ണ​യം​വ​ച്ച് ല​ഭി​ക്കു​ന്ന ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് 10,000 രൂ​പ​യാ​ണ് അ​നീ​ഷ് ക​മ്മീ​ഷ​നാ​യി വാ​ങ്ങി​യി​രു​ന്ന​ത്.

ര​ണ്ടാംപ്ര​തി അ​നീ​ഷി​നെ​തി​രെ തൃ​ശൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും മൂ​ന്നാംപ്ര​തി വി​ജു​വി​നെ​തി​രെ ഒ​ല്ലൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച് ഒ ​പി.​ലാ​ൽ​കു​മാ​ർ, എ​സ്ഐ എ​സ്.​ഗീ​തു​മോ​ൾ, ഗോ​പി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.

Related posts

Leave a Comment