കൊച്ചി: നടൻ റിസബാവ (55) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കുറച്ചു ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. രാവിലെ മുതൽ നില വഷളായി ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മരണസമയത്ത് അടുത്തുണ്ടായിരുന്നു.
Read MoreDay: September 13, 2021
സഹോദരിക്ക് മോശം സന്ദേശം അയച്ചതിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായെത്തിയ സംഘം യുവാവിനെ അടിച്ചു കൊന്നു
പൂച്ചാക്കൽ: അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം യുവതിക്ക് മോശം സന്ദേശം അയച്ചതിനെച്ചെല്ലിയുള്ള തർക്കത്തെ തുടർന്ന്. തൈക്കാട്ടുശേരി പഞ്ചായത്തിൽ അഞ്ചാം വാർഡിൽ രോഹിണിയിൽ വിപിൻ ലാൽ (37) ആണ് അഞ്ചംഗസംഘത്തിന്റെ ആക്രമണത്തിൽ മരിച്ചത്. പ്രതികളിൽ ഒരാളായ തൈക്കാട്ടുശേരി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ സുജിത്(27) നെ പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് പറയുന്നത്സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ.കഴിഞ്ഞ ദിവസം പ്രതികളിൽ ഒരാളുടെ അച്ഛന്റെ ഫോണിൽ നിന്നു വിപിന്റെ സുഹൃത്തുക്കളായ വിവേക്, അനീഷ് എന്നിവരിൽ ഒരാളുടെ സഹോദരിയുടെ ഫോണിലേക്ക് മോശം സന്ദേശം അയച്ചിരുന്നു. ഇതിനെ വിപിൻ ലാലും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സംഭവദിവസം രാത്രി പതിനൊന്നോടെ മാരക ആയുധങ്ങളുമായി വന്ന പ്രതികൾ വിപിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്ക് അടിയേറ്റ് നിലത്തു വീണ വിപിനെ സുഹൃത്തുക്കൾ തുറവൂർ ഗവൺമെൻ്റ് ആശുപത്രിയിലും അവിടന്ന് വണ്ടാനം…
Read Moreകാണാന്‍ ട്രാന്‍സ്ജെന്‍ഡറിനെപ്പോലെയുണ്ട് ! ഇത്തരത്തില്‍ കമന്റ് ചെയ്തയാള്‍ക്ക് തക്കതായ മറുപടി നല്കി റിമ കല്ലിങ്കല്‍…
മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയാണ് റിമ കല്ലിങ്കല്‍. ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്നതിലൂടെയാണ് റിമ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. അടുത്തിടെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവുമൊത്ത് റഷ്യയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ റിമ കല്ലിങ്കല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇടയ്ക്കിടെ ബോള്‍ഡ് ഫോട്ടോഷൂട്ടുമായി താരം സോഷ്യല്‍ മീഡിയകളില്‍ എത്താറുണ്ട്. അടുത്തിടെ പങ്കുവെച്ച് ഫോട്ടോകള്‍ക്ക് അടിയില്‍ വന്ന ഒരു കമന്റിന് നടി നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കാണാന്‍ ട്രാന്‍സ് ജെന്‍ഡറിനെ പോലെയുണ്ട് എന്നാണ് ഒരാള്‍ റിമ കല്ലിങ്കല്‍ പങ്കുവെച്ച ചിത്രത്തിന്റെ അടിയില്‍ നല്കിയ കമന്റ്. ഇതിന് റിമ നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും ആത്മവിശ്വാസമുള്ള ആള്‍ക്കാരാണ് അവര്‍’ ഇതായിരുന്നു റിമയുടെ മറുപടി. പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നോ ചേച്ചി. എന്തിനാണ് വെറുതേ കഷ്ടപ്പെടുന്നത്”…
Read Moreമാതൃസഹോദരിയും ഭർത്താവും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ഷറാറ ഷറഫുദ്ദീന് കാഴ്ച വച്ച കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു; പീഡനം പുറംലോകത്ത് എത്തിച്ചത് രാഷ്ട്രദീപിക
തലശേരി: അതി സമ്പന്നനും വ്യാപാര പ്രമുഖനുമായ തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദ്ദീ (68) ൻ ഉൾപ്പെടെ പ്രതിയായ പീഡനക്കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രദീപിക പുറത്തു കൊണ്ടു വന്ന നാടിനെ നടുക്കിയ പീഡന കേസിൽ സമ്പന്നനായ പ്രതിയെ രക്ഷിക്കാനുള്ള ഉന്നത നീക്കങ്ങളെ മറികടന്നാണ് റെക്കോർഡ് വേഗതയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. വീടും പണവും വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ധർമടം സിഐ എം.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ (പോക്സോ കോടതി ) കുറ്റപത്രം സമർപ്പിച്ചത്. 35 സാക്ഷികളുള്ള ഈ കേസിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള തൊണ്ടി മുതലുകളും ലൈംഗിക ക്ഷമത സംബന്ധിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് അടങ്ങിയ രേഖകളും ഉൾപ്പെടെ നൂറു പേജുള്ള കുറ്റപത്രമാണ്…
Read Moreബീജം നിറച്ച സിറിഞ്ച് യുവതിയുടെ പിന്‍ഭാഗത്ത് കുത്തിയിറക്കി മധ്യവയ്സ്കന് ! ഇതിന് ഇയാള്‍ പറഞ്ഞ കാരണം കേട്ട് ഞെട്ടി പോലീസ്…
ബീജം നിറച്ച സിറിഞ്ച് യുവതിയുടെ നിതംബത്തില്‍ കുത്തിയിറക്കിയ 52കാരന് പത്തുവര്‍ഷത്തെ തടവ്. അമേരിക്കന്‍ സംസ്ഥാനമായ മേരിലാന്‍ഡിലെ ചര്‍ച്ച്ടണ്‍ സ്വദേശി തോമസ് ബൈറനാണ് ഈ വിചിത്രമായ കുറ്റകൃത്യം നടത്തിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിനടുത്തുള്ള പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ തോമസ് അവിടത്തെ പാര്‍ക്കിംഗ് ഏരിയയില്‍ കണ്ട് യുവതിയുടെ നിതംബത്തിലാണ് സിറിഞ്ച് കുത്തിയിറക്കിയത്. കത്തുന്ന സിഗരറ്റുകൊണ്ട് കുത്തി എന്നാണ് യുവതി ആദ്യം കരുതിയത്. പിന്നീടാണ് സിറിഞ്ചുകൊണ്ട് ആക്രമിച്ചതാണെന്ന് വ്യക്തമായത്. ഇതോടെയാണ് പരാതി നല്‍കിയത്. സിറിഞ്ച് കുത്തിയിറക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പരിശോധനയില്‍ തോമസിന്റെ വീട്ടില്‍ നിന്നും ബീജം നിറച്ച നിരവധി സിറിഞ്ചുകള്‍ കണ്ടെത്തിയിരുന്നു. ഡിഎന്‍എ പരിശോധനയില്‍ സിറിഞ്ചിലെ ബീജം തോമസിന്റേത് ആണെന്നും വ്യക്തമായി. ഇയാള്‍ ലഹരിയ്ക്ക് അടിമയാണ്. ഇത്തരത്തില്‍ ബീജം നിറച്ച…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖത്ത് സമ്മതമില്ലാതെ കേക്കുതേച്ചു ! പോക്സോ കേസ് ചുമത്തി അധ്യാപകനെ അറസ്റ്റു ചെയ്തു…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖത്ത് ബലമായി കേക്ക് തേച്ച അധ്യാപകനെതിരേ പോക്സോ കേസ്. ഉത്തര്‍ പ്രദേശിലാണ് സംഭവം. 57കാരനായ അദ്ധ്യാപകന് അലോക് സക്സേന കുട്ടിയുടെ സമ്മതമില്ലാതെ ബലമായി പിടിച്ചുനിര്‍ത്തി മുഖത്ത് കേക്ക് തേച്ചുവെന്നാണ് പരാതി. യു.പിയിലെ രാംപൂരില്‍ അദ്ധ്യാപക ദിന ആഘോഷത്തിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയിലാണ് കേസ്. അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം കേസായതോടെ അദ്ധ്യാപകനെ പ്രൈമറി സ്കൂള്‍ അധികൃതര്‍ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. നിലവില്‍ ജയിലിലാണ് അദ്ധ്യാപകന്. അദ്ധ്യാപകന് പെണ്‍കുട്ടിയെ പിടിച്ച് വലിക്കുന്നതും അവള് അയാളുടെ പിടിയില്‍നിന്ന് മോചനത്തിന് ശ്രമിക്കുമ്പോള്‍ ബലമായി മുഖത്ത് കേക്ക് പുരട്ടുന്നതും വിഡിയോയില്‍ കാണാം. ‘നിന്നെ ആര് രക്ഷിക്കും ആരെങ്കിലും വരുമോ’ എന്ന് അധ്യാപകന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
Read Moreസീതയാകാൻ 12 കോടി; വിവാദത്തിന് മറുപടിയുമായി കരീന
ബോളിവുഡ് സിനിമാ പ്രേഷകരുടെ ഇഷ്ട നടിയാണ് കരീന കപൂര്‍. ബോളിവുഡില്‍ ആണ് അഭിനയിക്കുന്നതെങ്കിലും മലയാളികള്‍ക്കും നടി പ്രിയങ്കരിയാണ്. ഇപ്പോഴിതാ തന്നെക്കുറിച്ച് ഉയര്‍ന്ന ഒരു വിവാദത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കരീന. രാമായണം സിനിമയാകുന്പോൾ സീതയായി അഭിനയിക്കുന്നതിന് പ്രതിഫലം വര്‍ധിപ്പിച്ചെന്നും ചിത്രത്തില്‍ അഭിനയിക്കുന്നതിന് 12 കോടി രൂപ ആവശ്യപ്പെട്ടു എന്നുമായിരുന്നു കരീനയ്ക്ക് നേരേയുള്ള ആരോപണം. ഇപ്പോള്‍ ഈ ആരോപണത്തിനുള്ള കരീനയുടെ മറുപടിയാണ് ചര്‍ച്ചയാകുന്നത്. സിനിമയില്‍ തുല്യ വേതനത്തിനു നടിമാര്‍ ശബ്ദിക്കുന്നത് സാധാരണ കാരണമായി കാണണമെന്നും തന്റെ മൂല്യം തനിക്ക് അറിയാമെന്നും കരീന പറയുന്നു. ഗാര്ഡിയന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.എനിക്ക് എന്താണ് വേണ്ടതെന്നാണ് ഞാന്‍ വ്യക്തമാക്കുന്നത്. അതിന് ആ ബഹുമാനം ലഭിക്കണമെന്ന് ഞാന്‍ കരുതുന്നു. ഇത് ആവശ്യപ്പെടുന്നു എന്നതിലല്ല കാര്യം. സ്ത്രീകളെ ബഹുമാനിക്കുക എന്നതിലാണ്. കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ കരുതുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പു വരെ ഒരു സിനിമയില്‍…
Read Moreഎലിസബത്ത് മതം മാറുന്നുണ്ടോ; കിടുക്കാച്ചി മറുപടി നൽകി ബാല
ഞങ്ങളെക്കുറിച്ച് നെഗറ്റീവ് കമന്റുകള്‍ എഴുതുന്നവര്‍ പോക്കറ്റില്‍നിന്ന് ഒരു പത്തുരൂപ എടുത്ത് പാവപ്പെട്ടവർക്ക് കൊടുക്ക്. എന്നെ മോശം പറഞ്ഞോ. പക്ഷേ ഈ കോവിഡ് സമയത്ത് കഷ്ടപ്പെട്ട് സന്പാദിക്കുന്ന പൈസയില്‍ നിന്ന് കുറച്ച് ആവശ്യമുള്ളവര്‍ക്ക് സഹായം ചെയ്യ്. എന്നിട്ട് നമുക്ക് സംസാരിക്കാം . മറ്റുള്ളവരുടെ കുടുംബത്തക്കുറിച്ച് മോശമായി സംസാരിക്കാന്‍ എന്ത് എളുപ്പമാണല്ലേ? നാലുപേര്‍ക്ക് നന്മ ചെയ്യ്. എന്റെ അടുത്തും കുറച്ച് തെളിവുകള്‍ ഉണ്ട്. പക്ഷെ അതൊന്നും വേണ്ട എന്ന് കരുതി പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ് ഞാന്‍. പക്ഷേ പലരും എന്നെ വിളിച്ച് ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ ഞാനോ എലിസബത്തോ മതം മാറുന്നുണ്ടോ എന്ന ചോദിച്ച് മെസേജുകള്‍ വരുന്നു. ഞങ്ങള്‍ക്ക് മതമില്ലെന്ന് ആദ്യമേ പറഞ്ഞിട്ടുള്ളതാണ്. ആളുകളെ സ്നേഹിക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് അറിയൂ. –ബാല
Read Moreഎന്താണ് വേണ്ടതെന്ന് മനസിലായി;അപ്പോൾ ബ്രേക്ക് അപ്പുമായെന്ന് സാനിയ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പൻ. നടി എന്നതിനു പുറമേ നര്‍ത്തകിയുമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തുകയായിരുന്നു. നര്‍ത്തകനും നടനുമായ നകുല്‍ തമ്പിയുമായുണ്ടായിരുന്ന റിലേഷനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സാനിയ ഇപ്പോൾ. രണ്ട് വര്‍ഷം മുന്‍പു തന്നെ ഞങ്ങള്‍ ബ്രേക്ക് അപ്പ് ആയി. ആ ഒരു സമയം കഴിഞ്ഞതിന് ശേഷം ഞങ്ങളൊരു തവണ തിരുവനന്തപുരത്ത് വെച്ച് കാണുകയും ചെയ്തു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. നകുലിനെ കാണാറുണ്ട്. അവന്റെ അമ്മയുമായി വീഡിയോ ചാറ്റ് ചെയ്യാറുണ്ട്.ഒരു പ്രായം എത്തിക്കഴിയുമ്പോള്‍ എന്താണ് വേണ്ടതെന്ന് നമുക്ക് മനസിലാവുമല്ലോ. രണ്ട് പേര്‍ക്കും ആവശ്യമുള്ളത് എന്താണെന്ന് തെരഞ്ഞെടുക്കുകയായിരുന്നു.അല്ലാതെ വ്യക്തിപരമായി വെറുപ്പ് ഉണ്ടാക്കി പിരിഞ്ഞതല്ലെന്നും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലൂടെ സാനിയ വ്യക്തമാക്കുന്നു.
Read Moreസിപിഐ തെരഞ്ഞെടുപ്പ് റിപ്പോർട്ട്; സിപിഎം അത്ര “നന്നായിട്ടില്ല’; ഉറച്ച വോട്ടുകൾ പോലും പല മണ്ഡലങ്ങളിലും ബൂത്തിലെത്തിയില്ല
സ്വന്തം ലേഖകൻ തിരുവനന്തപുരം: പീരുമേടും മണ്ണാർക്കാടും സംഘടനാപരമായ വീഴ്ചയുണ്ടായെന്നു സിപിഐ തെരഞ്ഞെടുപ്പ് റിപ്പോർട്ട്. സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട മുൻ എംഎൽഎ ഗീതാ ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ല. കരുനാഗപ്പള്ളി, ഹരിപ്പാട്, കുണ്ടറ മണ്ഡലങ്ങളിൽ സിപിഎമ്മിനുണ്ടായ തോൽവിയിലും സിപിഐ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നു. ഉറച്ച വോട്ടുകൾ പോലും പല മണ്ഡലങ്ങളിലും ബൂത്തിലെത്തിയില്ല. ഘടകകക്ഷികൾ മത്സരിച്ച പലയിടത്തും വോട്ട് ചോർച്ചയുണ്ടായി. കേരളാ കോൺഗ്രസ് എം തോറ്റ മണ്ഡലങ്ങളിൽ സിപിഎമ്മിനു വീഴ്ച പ്രകടമായിരുന്നു. ഐഎൻഎൽ മത്സരിച്ച കാസർഗോഡ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാൻ പോലും സിപിഎമ്മിനു താത്പര്യമുണ്ടായിരുന്നില്ല. സിപിഎം മത്സരിച്ച മണ്ഡലങ്ങളിൽ ഘടകകക്ഷികൾക്ക് മതിയായ പ്രാതിനിധ്യമുണ്ടായിരുന്നില്ല. കുണ്ടറയിലെ തോൽവിക്കു കാരണം മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവ രീതി മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കുണ്ടറയിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ കടുംപിടുത്ത സ്വഭാവത്തെ കുറിച്ച് മണ്ഡലത്തിൽ ചില മുറുമുറുപ്പുണ്ടായിരുന്നു. ഇത് യുഡിഎഫിന്റെ വിനയാന്വിതനായ സ്ഥാനാർഥി മുതലെടുത്തു.രമേശ് ചെന്നിത്തല മത്സരിച്ച…
Read More