മാവേലിക്കര: തെക്കേക്കരയിൽ സംസ്കരിക്കാനായി എടുത്ത വയോധികയുടെ മൃതദേഹം പോലീസ് പിടിച്ചെടുത്ത സംഭവത്തിൽ മരണം കൊലപാതകംതന്നെയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചെറുകുന്നം ലക്ഷംവീട് കോളനിയിൽ കന്നിമേൽ പറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചിന്നമ്മ (80) യുടെ മരണമാണ് പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്നു കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെ മരിച്ച ചിന്നമ്മയുടെ മൃതദേഹം രാത്രി ഒൻപതോടെ സംസ്കാര ചടങ്ങിനായി എടുക്കാൻ തുടങ്ങിയപ്പോഴാണ് കുറത്തികാട് പോലീസ് എത്തിയത്. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്തു. സമീപവാസികളുടെ പരാതിമരണത്തിൽ സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടി സമീപവാസികൾ കൊടുത്ത പരാതിയിലായിരുന്നു നടപടി . പ്രാഥമിക മൃതദേഹ പരിശോധനയിൽ കഴുത്തിലെ ചതവ് പാട് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റുമോർട്ടം നടത്താനായി മൃതദേഹം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.തുടർന്ന് ആലപ്പുഴയിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ തൈറോയിഡ് ഗ്രന്ഥിക്കു പരിക്ക് പറ്റിയതായും കഴുത്തിലെ എല്ലുകൾ ഒടിഞ്ഞതായും…
Read MoreDay: September 13, 2021
റോഡില്‍ക്കൂടിയാണോടാ വണ്ടിയോടിക്കുന്നത് ! അടിച്ചു പൂക്കുറ്റിയായി സൈനിക വാഹനം തടഞ്ഞ് യുവതി; വീഡിയോ വൈറലാകുന്നു…
മദ്യപിച്ച് ലക്കുകെട്ട യുവതി സൈനിക വാഹനം തടയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മദ്യാസക്തിയില്‍ ഇരുപത്തിരണ്ടുകാരിയായ യുവതി നടുറോഡില്‍ ബഹളമുണ്ടാക്കുന്നത് വീഡിയോയില്‍ കാണാം. യുവതി ഒരു മോഡല്‍ കൂടിയാണ്. സൈനികവാഹനത്തില്‍ ചാരിനിന്ന് യുവതി ലക്കുകെട്ട് ഉച്ചത്തില്‍ സംസാരിക്കുന്നത് കാണാം. വാഹനത്തില്‍ അടിക്കുമ്പോള്‍ കയ്യിലെ പഴ്സില്‍ നിന്ന് മദ്യകുപ്പി പുറത്തേക്ക് വീഴുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് വാഹനത്തില്‍ നിന്നൊരു സൈനികന് പുറത്തിറങ്ങി യുവതിയോട് വഴിമാറാന്‍ ആവശ്യപ്പെട്ടിട്ടും യുവതി അയാളോടും തര്‍ക്കം തുടരുകയായിരുന്നു. പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് പൊതുനിരത്തില്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ യുവതിക്കെതിരേ എക്സൈസ് നിയമങ്ങള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍, സൈനികരില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ വിട്ടയക്കുകയായിരുന്നുവെന്നാണ് വിവരം.
Read Moreഹെൽമറ്റ് വയ്ക്കാൻ മറന്നു..!കൊട്ടാരക്കരയിൽ ബൈക്ക് ലോറിയിൽ ഇടിച്ചു കയറി യുവാവ് മരിച്ചു;അപകടത്തിൽപ്പെട്ട ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല
കൊട്ടാരക്കര: രണ്ടാഴ്ചയായി വാഹനാപകടങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കൊട്ടാരക്കരയിൽ വീണ്ടും അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം സ്വദേശി ശരത് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിനീത്, ആദർശ് എന്നിവർക്കാണ് പരിക്കുപറ്റിയത്.ഇന്ന് പുലർച്ചെ 5.30ന് എംസി റോഡിൽ മൈലത്തായിരുന്നു അപകടം. റോഡരുകിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ അടൂർ ഭാഗത്തേക്ക് പോയ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ ഉണ്ടായിരുന്നവർ റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ശരത് സംഭവസ്ഥലത്ത് മരിച്ചു. മറ്റു രണ്ടു പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികർക്ക് ഹെൽമെറ്റുണ്ടായിരുന്നില്ല കഴിഞ്ഞ രണ്ടാഴ്ചയായി എംസി റോഡിലും ദേശീയ പാതയിലുമായി പത്തോളം അപകടങ്ങൾ നടന്നു കഴിഞ്ഞു. മുൻപുണ്ടായ അപകടങ്ങളിൽ രണ്ടു പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയുമുണ്ടായിട്ടുണ്ട്.
Read Moreഅറ്റകുറ്റപ്പണി എടുത്ത് ജീവിക്കുന്നതിനിടെ മോഷ്ടിച്ചത് ഓട്ടോ റിക്ഷ; രമേശിന്റെ പൊളിച്ചടുക്ക് ജോലി പൊളിച്ചടുക്കി പോലീസ്
തിരുവനന്തപുരം: റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര, വെട്ടിക്കവല കണ്ണംകോട് സ്വദേശി രമേശിനെയാണ് (47) കന്റോൺമെന്റ്പോലീസ് പിടികൂടിയത്. കഴിഞ്ഞ 27ന് തന്പാനൂർ രാജാജി നഗറിൽ ശാലുവിന്റെ ഓട്ടോറിക്ഷ ഇയാൾ മോഷ്ടിച്ചത്. മെക്കാനിക്കായ രമേശൻ നേരത്തെ കരമന ഭാഗത്ത് വാടകക്ക് താമസിച്ചിരുന്നു. അപകടത്തിൽ പെടുന്നതും തകരാറ് സംഭവിച്ചതുമായ ഓട്ടോകൾ കുറഞ്ഞവിലക്കെടുത്ത് അറ്റകുറ്റപ്പണി പൂർത്തിയാക്കി നൽകുകയാണ് ഇയാളുടെ രീതി. ഇതിനിടയിലാണ് കഴിഞ്ഞ മാസം റോഡിൽ പാർക്ക് ചെയ്തിരുന്ന ശാലുവിന്റെ ഓട്ടോയുമായി കൊട്ടാരക്കരയിലേക്ക് കടന്നുകളഞ്ഞത്. സിസി അടക്കാത്തനിനാൽ ബാങ്കുകാർ വാഹനം എടുത്തോണ്ട് പോയെന്നായിരുന്നു ശാലു ആദ്യം കരുതിയത്. ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് വാഹനം മോഷണം പോയതാണെന്ന വിവരം അറിയുന്നത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി കാമറകൾ അടക്കം പരിശോധിച്ചിരുന്നു.
Read Moreഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ച് അറസ്റ്റ്; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻ പ്രസിഡന്റ് ഉൾപ്പടെ നാലു പേർ കൂടി അറസ്റ്റിൽ
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.ബാങ്ക് ഭരണസമിതി മുൻ പ്രസിഡന്റ് കെ.കെ.ദിവാകരൻ, ഭരണസമിതി അംഗളായിരുന്ന ടി.എസ്.ബൈജു, വി.കെ.ലളിതൻ, ജോസ് ചക്രംപള്ളി തുടങ്ങിയവരാണ് ഇന്ന് പിടിയിലായത്. പുലർച്ചെ വീടുകളിൽ എത്തിയാണ് നാല് പേരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ ബാങ്ക് ഉദ്യോഗസ്ഥരായ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തപ്പോഴും സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിലെ ഭരണസമിതി അംഗങ്ങൾക്കെതിരേ അന്വേഷണ സംഘം മുഖം തിരിക്കുന്നുവെന്ന വിമർശനമുണ്ടായിരുന്നു. സിപിഎം ജില്ലാ നേതൃത്വവുമായി അടുപ്പമുണ്ടായിരുന്ന നേതാക്കളെ രക്ഷപെടുത്താനുള്ള നീക്കമാണെന്ന് വിമർശനവും ഉയർന്നിരുന്നു. അതിനിടെയാണ് നാല് പേർ അറസ്റ്റിലായിരിക്കുന്നത്.
Read Moreപതിനെട്ടാം വയസിൽ യുഎസ് ഓപ്പണ്‍ കിരീടത്തിൽ മുത്തമിട്ട് ബ്രിട്ടന്റെ എമ്മ റാഡുകാനു
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടത്തിൽ ബ്രട്ടീഷ് കൗമാര വിസ്മയം എമ്മ റാഡുകാനു മുത്തംവച്ചു. പതിനെട്ടുകാരിയായ എമ്മ യോഗ്യതാ റൗണ്ട് കളിച്ചാണു യുഎസ് ഓപ്പണ്‍ ഫൈനൽസിനെത്തിയത്. ഇതോടെ യോഗ്യതാ റൗണ്ട് കടന്ന് ഒരു ഗ്രാൻസ്ലാം സ്വന്തമാക്കുന്ന ആദ്യ താരമെന്ന ചരിത്രം ഈ ബ്രിട്ടീഷുകാരി സ്വന്തമാക്കി, ടെന്നീസ് ലോകം എമ്മയ്ക്കൊരുമ്മ എന്ന് ആ നേട്ടത്തെ വാഴ്ത്തി. കാനഡയുടെ 19 വയസുകാരിയായ ലൈല ഫെർണാണ്ടസിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയായിരുന്നു എമ്മ, ആർതർ ആഷെ സ്റ്റേഡിയത്തിൽ നിറചിരി തൂകിയത്. സ്കോർ: 6-4, 6-3. 1999നുശേഷം യുഎസ് ഓപ്പണിൽ കൗമാര ഫൈനൽ അരങ്ങേറിയതും ഇതാദ്യം. ഇതിനു മുന്‍പ് ഇരുവരും ഒരു സുപ്രധാന ടൂർണമെന്റിന്റെ പ്രീക്വാർട്ടറിനപ്പുറം കടന്നിട്ടില്ലായിരുന്നു എന്നതും ശ്രദ്ധേയം. 44 വർഷത്തിനുശേഷമാണ് ഒരു ബ്രിട്ടീഷ് വനിത ഗ്രാൻസ്ലാം കിരീടത്തിൽ ചുംബിക്കുന്നത്. 1977 ൽ വെർജീനിയ വേഡ് വിംബിൾഡണ്‍ സ്വന്തമാക്കിയതാണു ബ്രിട്ടന്റെ അവസാന…
Read Moreസിനിമയും മോഡലിംഗും ജീവിതത്തില്‍ ക്രെയ്സായി കൊണ്ടുനടന്ന പെണ്‍കുട്ടി! ഹോം എന്ന സിനിമ മാറ്റി മറിക്കുന്നത് ദീപ എന്ന കോഴിക്കോട് സ്വദേശിയുടെ ജീവിതം കൂടിയാണ്
ഇ.അനീഷ് കോഴിക്കോട്: സിനിമയും മോഡലിംഗും ജീവിതത്തില്‍ ക്രെയ്സായി കൊണ്ടുനടന്ന പെണ്‍കുട്ടി ഇപ്പോള്‍ മലയാളികളുടെ മനസിലേക്കു കയറിക്കൂടുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ട്രെന്‍ഡായ ഹോം എന്ന സിനിമ മാറ്റി മറിക്കുന്നത് ദീപ എന്ന കോഴിക്കോട് സ്വദേശിയുടെ ജീവിതം കുടിയാണ്. പിതാവ് തോമസ് മാത്യു എട്ടിയില്‍ കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് എച്ച്എസ്എസ് പ്രധാന അധ്യാപകനായിരുന്നു. അമ്മ എല്‍സി വര്‍ഗീസ് ചെറുവണ്ണൂര്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ പ്രധാന അധ്യാപികയാണ്.വയനാട് വൈത്തിരി കണ്ണാട്ടുപറമ്പ് സ്വദേശിനിയാണ്. 25 വര്‍ഷത്തിലധികമായി കോവൂര്‍ പാലാഴി എംഎല്‍എ റോഡില്‍ ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിന് സമീപത്താണ് താമസിക്കുന്നത്. ശരിക്കും വീട്ടില്‍ നമ്മള് എങ്ങിനെ പെരുമാറുന്നോ. അതുതന്നെയായിരുന്നു ഹോം ഷൂട്ടിംഗ് വേളയിലെ അനുഭവങ്ങളെന്ന് ദീപ പറയുന്നു. സ്വാഭാവികമായ അഭിനയത്തിന് അത് വലിയ രീതിയില്‍ ഗുണം ചെയ്തു. തുടക്കത്തില്‍ ഒന്നു പതറിയെങ്കിലും പിന്നെ പിടിച്ചുകയറി. മോഡലിംഗിലും ചാനല്‍ ഷോകളിലും മികവു…
Read Moreമച്ചാനെ ഇത് പോരല്ലോ അളിയാ..! ബോര്‍ഡ്, കോര്പറേഷന് വീതം വയ്പ്പിൽ സിപിഎമ്മിനോട് ഇടഞ്ഞ് ഘടകകക്ഷികൾ
ഷാജിമോന്‍ ജോസഫ് കൊച്ചി: ബോര്‍ഡ്, കോര്പറേഷന് പുനഃസംഘടനയുമായി ബന്ധപ്പെട്ട് എൽഡിഎഫ് ഘടകകക്ഷികളിൽ പ്രതിഷേധവും അമർഷവും. ചർച്ച നടത്താതെ സിപിഎം സ്വന്തം നിലയിൽ തീരുമാനമെടുക്കുന്നുവെന്നതിൽ ഇടഞ്ഞിരിക്കുകയാണ് ഘടകകക്ഷികൾ. കേരള കോൺഗ്രസ്-എം, എൽജെഡി കക്ഷികളാണ് കൂടുതൽ കടുത്ത അമർഷത്തിൽ. ഉഭയകക്ഷി ചർച്ചയില്ല! ഓരോ പാര്‍ട്ടിക്കുമുള്ള സ്ഥാനങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ മുന്‍കാലങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താറുണ്ടെങ്കിലും ഇത്തവണ സിപിഎം ഏകപക്ഷീയമായി തീരുമാനമെടുക്കാനുള്ള നീക്കമാണു നടത്തുന്നതെന്നു ഘടകകക്ഷി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. പ്രാഥമിക ചർച്ചകൾക്കു സിപിഎം ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫിലേക്കു പുതിയതായി കടന്നുവന്ന പാര്‍ട്ടികള്‍ക്ക് ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങള്‍ നല്കണമെങ്കില് ഇപ്പോള്‍ കൈവശം വച്ചിരിക്കുന്ന സ്ഥാനങ്ങളുടെ എണ്ണത്തില്‍ സിപിഎം ഉള്‍പ്പെടെയുള്ള കക്ഷികള്‍ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. വിട്ടുകൊടുക്കാൻ മടി കേരള കോണ്‍ഗ്രസ്-എം, എല്‍ജെഡി കക്ഷികള്‍ക്ക് കൊടുക്കാനായി സിപിഎം നിലവിലുള്ളതില്‍നിന്നു രണ്ടെണ്ണം വിട്ടുകൊടുക്കും. സിപിഐ മൂന്നെണ്ണവും ഒന്നില്‍ കൂടുതല്‍ ബോര്‍ഡ്…
Read Moreകുഴപ്പമൊന്നുമില്ല, തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. ഇന്ന് പുലർച്ചെ 6.30ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് പറന്നുയർന്ന ഉടൻ തിരിച്ചിറക്കേണ്ടി വന്നത്. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർ നിലവിൽ വിമാനത്താവളത്തിൽ തുടരുകയാണ്. യാത്രക്കാർ ഷാർജയിലേക്ക് പോകാൻ പകരം സംവിധാനം ഒരുക്കുമെന്നാണ് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കുന്നത്.
Read Moreജോക്കോയുടെ കലണ്ടർ സ്ലാം സ്വപ്നം ഡാനിൽ മെദ്വദേവിന് മുന്നിൽ വീണുടഞ്ഞു
ന്യൂയോർക്ക്: നൊവാക് ജോക്കോവിച്ചിന്റെ കലണ്ടർ സ്ലാം സ്വപ്നം തകർത്ത് ഡാനിൽ മെദ്വദേവ്. ജോക്കോയെ പരാജയപ്പെടുത്തി റഷ്യയുടെ മെദ്വദേവ് യുഎസ് ഓപ്പൺ ചാമ്പ്യനായി. മെദ്വദേവിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണിത്. ലോക ഒന്നാം നമ്പർ താരത്തെ രണ്ടാം സീഡായ മെദ്വദേവ് നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഒരു പിടി റിക്കാർഡുകൾ സ്വപ്നംകണ്ട് കളത്തിലെത്തിയ ജോക്കോയെ ശക്തമായ പോരാട്ടത്തിനൊടുവിൽ റഷ്യൻ താരം വീഴ്ത്തി. സ്കോർ: 6-4, 6-4, 6-4. മുൻപ് രണ്ട് തവണ ഗ്രാൻസ്ലാം ഫൈനലിൽ കടന്നിട്ടും അകന്നുപോയ കിരീടം ഇത്തവണ മെദ്വദേവ് വിട്ടുകൊടുത്തില്ല. സെർബിയൻ താരം ഈ സീസണിൽ ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു. യുഎസ് ഓപ്പണും ജയിച്ച് കല ണ്ടർ സ്ലാം നേടാമെന്ന ജോക്കോയുടെ മോഹമാണ് മെദ്വദേവ് തകർത്തത്. ജയം നേടാനായാരുന്നെങ്കിൽ ജോക്കോവിച്ചിന്റെ ഗ്രാൻസ്ലാം കിരീടങ്ങളുടെ എണ്ണം 21 ആകുമായിരുന്നു. റോജർ ഫെഡറർ, റഫേൽ നദാൽ…
Read More