റോഡില്‍ക്കൂടിയാണോടാ വണ്ടിയോടിക്കുന്നത് ! അടിച്ചു പൂക്കുറ്റിയായി സൈനിക വാഹനം തടഞ്ഞ് യുവതി; വീഡിയോ വൈറലാകുന്നു…

മദ്യപിച്ച് ലക്കുകെട്ട യുവതി സൈനിക വാഹനം തടയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.

മദ്യാസക്തിയില്‍ ഇരുപത്തിരണ്ടുകാരിയായ യുവതി നടുറോഡില്‍ ബഹളമുണ്ടാക്കുന്നത് വീഡിയോയില്‍ കാണാം. യുവതി ഒരു മോഡല്‍ കൂടിയാണ്.

സൈനികവാഹനത്തില്‍ ചാരിനിന്ന് യുവതി ലക്കുകെട്ട് ഉച്ചത്തില്‍ സംസാരിക്കുന്നത് കാണാം. വാഹനത്തില്‍ അടിക്കുമ്പോള്‍ കയ്യിലെ പഴ്സില്‍ നിന്ന് മദ്യകുപ്പി പുറത്തേക്ക് വീഴുന്നതും വീഡിയോയിലുണ്ട്.

തുടര്‍ന്ന് വാഹനത്തില്‍ നിന്നൊരു സൈനികന്‍ പുറത്തിറങ്ങി യുവതിയോട് വഴിമാറാന്‍ ആവശ്യപ്പെട്ടിട്ടും യുവതി അയാളോടും തര്‍ക്കം തുടരുകയായിരുന്നു.

പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് പൊതുനിരത്തില്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ യുവതിക്കെതിരേ എക്സൈസ് നിയമങ്ങള്‍ ചുമത്തിയിട്ടുണ്ട്.

എന്നാല്‍, സൈനികരില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ വിട്ടയക്കുകയായിരുന്നുവെന്നാണ് വിവരം.

Related posts

Leave a Comment