ഉ​റ​ക്ക​ത്തി​ൽ നി​ന്ന് വി​ളി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ച്ച് അ​റ​സ്റ്റ്; ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ നാ​ലു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ


തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ കൂ​ടി ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.ബാ​ങ്ക് ഭ​ര​ണ​സ​മി​തി മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ദി​വാ​ക​ര​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ളാ​യി​രു​ന്ന ടി.​എ​സ്.​ബൈ​ജു, വി.​കെ.​ല​ളി​ത​ൻ, ജോ​സ് ച​ക്രം​പ​ള്ളി തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ന്ന് പി​ടി​യി​ലാ​യ​ത്.

പു​ല​ർ​ച്ചെ വീ​ടു​ക​ളി​ൽ എ​ത്തി​യാ​ണ് നാ​ല് പേ​രെ​യും അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ഞ്ച് പേ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഒ​ൻ​പ​താ​യി.

ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ഴും സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്കി​ലെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കെ​തി​രേ അ​ന്വേ​ഷ​ണ സം​ഘം മു​ഖം തി​രി​ക്കു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​മു​ണ്ടാ​യി​രു​ന്നു.

സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​വു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന നേ​താ​ക്ക​ളെ ര​ക്ഷ​പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണെ​ന്ന് വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നി​രു​ന്നു. അ​തി​നി​ടെ​യാ​ണ് നാ​ല് പേ​ർ അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment