വ​ലി​യ പാ​റ​ക്ക​ല്ലു കൊ​ണ്ട് കാ​ര്‍ ത​ക​ര്‍​ത്ത് ന​ടു​റോ​ഡി​ല്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു ! യാ​ത്ര​ക്കാ​ര്‍​ക്ക് മ​ര്‍​ദ്ദ​നം

ദ​ശീ​യ​പാ​ത ച​ന്ത​പ്പു​ര​യി​ല്‍ കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ എ​ട്ടു പേ​ര്‍​ക്കെ​തി​രെ കേ​സ്. കാ​റി​ലെ​ത്തി​യ അ​ഞ്ച് അ​ക്ര​മി​ക​ള്‍​ക്കു പു​റ​മെ സ​ഹാ​യ​ത്തി​നു വ​ന്ന മൂ​ന്നു പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഇ​തു​വ​ഴി സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​രെ മു​ഴു​വ​ന്‍ ഭീ​തി​യി​ലാ​ഴ്ത്തു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് സെ​ന്റ് തോ​മ​സ് പ​ള്ളി​ക്കു സ​മീ​പം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ര​ങ്ങേ​റി​യ​ത്. ക​രി​ങ്ക​ല്ലെ​റി​ഞ്ഞു കാ​റി​ന്റെ ചി​ല്ലു പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്തു. കാ​ര്‍ യാ​ത്രി​ക​രെ മ​ര്‍​ദി​ച്ചു. തൃ​പ്ര​യാ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പോ​ലീ​സ് എ​ത്തും മു​ന്‍​പേ ഇ​രു​വി​ഭാ​ഗ​വും കാ​റു​ക​ളു​മാ​യി ക​ട​ന്നു. കാ​ര്‍ ഉ​ര​ഞ്ഞ​തി​നെ​ച്ചൊ​ല്ലി അ​സീ​മും തൃ​പ്ര​യാ​ര്‍ സ്വ​ദേ​ശി​ക​ളും നേ​ര​ത്തേ ത​ന്നെ ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടി​രു​ന്ന​ത്രെ. ഇ​തി​നു തി​രി​ച്ച​ടി​യാ​യി അ​സീം പ​ത്താ​ഴ​ക്കാ​ടു​ള്ള സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി തി​രി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ സം​ഘ​ത്തെ പോ​ലീ​സി​നു ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​സീം ഓ​ടി​ച്ച കാ​ര്‍ പ​ത്താ​ഴ​ക്കാ​ട് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​തോ​ടെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു.

Read More

അ​ടി​ച്ചു പൂ​ക്കു​റ്റി​യാ​യി റോ​ഡെ​ന്നു ക​രു​തി കാ​ര്‍ ഓ​ടി​ച്ച​ത് റെ​യി​ല്‍​പാ​ള​ത്തി​ലൂ​ടെ ! ക​ണ്ണൂ​രി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍

മ​ദ്യ​ല​ഹ​രി​യി​ല്‍ റോ​ഡ് ആ​ണെ​ന്ന് വി​ചാ​രി​ച്ച് റെ​യി​ല്‍​വേ പാ​ള​ത്തി​ലൂ​ടെ കാ​ര്‍ ഓ​ടി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. അ​ഞ്ച​ര​ക്ക​ണ്ടി സ്വ​ദേ​ശി ജ​യ​പ്ര​കാ​ശി​നെ ആ​ണ് ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ച​ത്. താ​ഴെ ചൊ​വ്വ റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി​യി​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യ യു​വാ​വ് റോ​ഡാ​ണെ​ന്ന് ക​രു​തി പ​തി​ന​ഞ്ച് മീ​റ്റ​റി​ല​ധി​കം ദൂ​രം കാ​ര്‍ ഓ​ടി​ച്ചി​രു​ന്നു. കാ​ര്‍ പി​ന്നീ​ട് പാ​ള​ത്തി​ല്‍ കു​ടു​ങ്ങി ത​നി​യെ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട ഗേ​റ്റ് മാ​ന്‍ ഉ​ട​ന്‍ ത​ന്നെ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കാ​ര്‍ ട്രാ​ക്കി​ല്‍ നി​ന്ന് മാ​റ്റു​ക​യു​മാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ജ​യ​പ്ര​കാ​ശ് കാ​ര്‍ ഓ​ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റെ​യി​ല്‍​വേ ആ​ക്ട് പ്ര​കാ​ര​വും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നും ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​ത്. ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​താ​യും ഇ​യാ​ളു​ടെ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​യാ​ളു​ടെ വാ​ഹ​നം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ക​ട​ലി​ന​ടി​യി​ല്‍ റോ​ഡ് ! പ​ഴ​ക്കം 7000 വ​ര്‍​ഷം

കൊ​ർ​ചു​ള: ക്രൊ​യേ​ഷ്യ​ന്‍ ദ്വീ​പാ​യ കൊ​ർ​ചു​ള​യി​ൽ പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍ 7000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള റോ​ഡ് ക​ട​ലി​ന​ടി​യി​ല്‍ ക​ണ്ടെ​ത്തി. ഉ​പ​ദ്വീ​പു​മാ​യി കോ​ര്‍​ചു​ള​യെ ബ​ന്ധി​പ്പി​ക്കു​ന്ന നാ​ല് മീ​റ്റ​ര്‍ വീ​തി​യു​ള്ള റോ​ഡാ​ണ് സ​ദ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ൽ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ൽ മെ​ഡി​റ്റ​റേ​നി​യ​ല്‍ ക​ട​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. ബി​സി 4900ലാ​ണ് ഈ ​റോ​ഡ് നി​ർ​മി​ച്ച​തെ​ന്നു ക​രു​തു​ന്നു. ഭൂ​ക​ന്പ​ത്തി​ലോ മ​റ്റോ കൊ​ർ​ചു​ള​ല ദ്വീ​പി​ന്‍റെ​യും ഉ​പ​ദ്വീ​പു​ക​ളു​ടെ​യും പ​ല ഭാ​ഗ​ങ്ങ​ളും മു​ങ്ങി​യ​പ്പോ​ൾ റോ​ഡും ക​ട​ലി​ല​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു നി​ഗ​മ​നം. റോ​ഡി​നു പു​റ​മെ മ​ണ്‍​പാ​ത്ര​ങ്ങ​ള്‍, ക​ല്ലു​കൊ​ണ്ടും എ​ല്ലു​കൊ​ണ്ടു​മു​ള്ള ആ​യു​ധ​ങ്ങ​ള്‍ എ​ന്നി​വ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​യു​ധ​ങ്ങ​ൾ മ​ധ്യ ഇ​റ്റ​ലി​യി​ല്‍​നി​ന്നു​ള്ള​വ​യാ​യ​തി​നാ​ൽ കൊ​ർ​ചു​ള ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് ഇ​റ്റാ​ലി​യ​ന്‍ തീ​ര​വു​മാ​യു​ണ്ടാ​യി​രു​ന്ന നി​ര​ന്ത​ര വ്യാ​പാ​ര​ത്തി​ന്‍റെ സൂ​ച​ന​യാ​യി കാ​ണു​ന്നു. അ​തി​നി​ടെ കോ​ര്‍​ചു​ള ദ്വീ​പി​നോ​ടു ചേ​ർ​ന്നു മ​റ്റൊ​രു ദ്വീ​പി​ന്‍റെ ശേ​ഷി​പ്പു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി​യെ​ന്നു ഗ​വേ​ഷ​ക​ര്‍ പ​റ​ഞ്ഞു. തീ​ക്ക​ല്ലു​ക​ള്‍, ക​ല്ലു​മ​ഴു, മി​ല്ലു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ടെ​ത്തി. കോ​ര്‍​ചു​ള ദീ​പി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗ​ത്ത് മാ​ത്ര​മേ ഇ​തു​വ​രെ പ​ഠ​നം…

Read More

മാ​പ്പു ന​ല്‍​കൂ മ​ഹാ​മ​തേ ! റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ​യി​ല്‍ മാ​പ്പു പ​റ​ഞ്ഞ് യു​വാ​വി​ന്റെ കാ​ല്‍​ക​ഴു​കി വൃ​ത്തി​യാ​ക്കി മ​ന്ത്രി…

റോ​ഡി​ന്റെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ല്‍ മാ​പ്പു പ​റ​ഞ്ഞ് യു​വാ​വി​ന്റെ കാ​ല്‍​ക​ഴു​കി വൃ​ത്തി​യാ​ക്കി മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി. റോ​ഡ് ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് യു​വാ​വി​ന്റെ കാ​ലി​ല്‍ പ​റ്റി​പ്പി​ടി​ച്ച ചെ​ളി​യാ​ണ് മ​ന്ത്രി പ്ര​ധു​മ​ന്‍ സിം​ഗ് തോ​മ​ര്‍ ക​ഴു​കി ക​ള​ഞ്ഞ​ത്. ഗ്വാ​ളി​യാ​റി​ലാ​ണ് വ്യ​ത്യ​സ്ത സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ന​ഗ​ര​ത്തി​ലെ വി​ന​യ് ന​ഗ​ര്‍ മേ​ഖ​ല​യി​ലെ റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​നാ​ണ് മ​ന്ത്രി എ​ത്തി​യ​ത്. അ​ഴു​ക്കു​ചാ​ലി​ന് കു​ഴി​യെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് റോ​ഡ് മോ​ശ​മാ​യ​ത്. റോ​ഡി​ന്റെ അ​വ​സ്ഥ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വി​ന്റെ കാ​ലി​ല്‍ പ​റ്റി​പ്പി​ടി​ച്ച ചെ​ളി മ​ന്ത്രി ക​ഴു​കി ക​ള​ഞ്ഞ​ത്. റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ​യി​ല്‍ മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​ഞ്ഞു. റോ​ഡി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി ഉ​ട​ന്‍ ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ഊ​ര്‍​ജ്ജ മ​ന്ത്രി പ്ര​ധു​മ​ന്‍ സിം​ഗ് തോ​മ​ര്‍ അ​റി​യി​ച്ചു. വേ​റി​ട്ട പ്ര​വൃ​ത്തി​ക​ള്‍ കൊ​ണ്ട് നേ​ര​ത്തെ​യും മ​ന്ത്രി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ടോ​യ്ലെ​റ്റു​ക​ള്‍ വൃ​ത്തി​യാ​ക്കി​യും വൈ​ദ്യു​തി പോ​സ്റ്റു​ക​ളു​ടെ കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ത്തു​മാ​ണ് മു​ന്‍​പ് മ​ന്ത്രി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ​ത്. എ​ന്താ​യാ​ലും സം​ഭ​വം ഇ​തി​നോ​ട​കം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍…

Read More

മൊബൈല്‍ തട്ടിപ്പറിക്കാന്‍ എത്തിയ സംഘം സ്ത്രീയെ റോഡിലൂടെ വലിച്ചിഴച്ചത് 150 മീറ്റര്‍ ! നടുക്കുന്ന വീഡിയോ…

മൊബൈല്‍ഫോണ്‍ തട്ടിയെടുക്കാന്‍ സ്‌കൂട്ടറിലെത്തിയ സംഘം സ്ത്രീയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന വീഡിയോ ചര്‍ച്ചയാകുന്നു. വ്യാഴാഴ്ച വൈകീട്ട് ഡല്‍ഹി ഷാലിമാര്‍ ബാഗ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതിലാണ് പ്രചരിക്കുന്നത്. അതിവേഗത്തില്‍ സ്‌കൂട്ടര്‍ വളവ് തിരിഞ്ഞെത്തുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്‍സീറ്റിലിരുന്നയാള്‍ ഒരാളെ പിടിച്ചിരിക്കുന്നതും വലിച്ചിഴയ്ക്കുന്നതും കാണാം. വളവ് തിരിഞ്ഞ് പ്രധാന റോഡിലെത്തിയപ്പോള്‍ ഇയാള്‍ കൈവിട്ടതോടെ സ്ത്രീ തലയടിച്ചു റോഡിന് നടുവില്‍ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ചുറ്റുമുള്ള ആളുകള്‍ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് റോഡില്‍ വീണ സ്ത്രീയെ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം. റോഡിലൂടെ എത്തിയ വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ വന്‍അപകടം ഒഴിവായി. 150 മീറ്ററോളം സ്ത്രീയെ വലിച്ചിഴച്ചെന്നാണ് റിപ്പോര്‍ട്ട്. ഷാലിമാര്‍ ബാഗിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഇവരെ അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷ വീണ്ടും ഭീഷണിയിലാണെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്…

Read More

റോഡില്‍ക്കൂടിയാണോടാ വണ്ടിയോടിക്കുന്നത് ! അടിച്ചു പൂക്കുറ്റിയായി സൈനിക വാഹനം തടഞ്ഞ് യുവതി; വീഡിയോ വൈറലാകുന്നു…

മദ്യപിച്ച് ലക്കുകെട്ട യുവതി സൈനിക വാഹനം തടയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മദ്യാസക്തിയില്‍ ഇരുപത്തിരണ്ടുകാരിയായ യുവതി നടുറോഡില്‍ ബഹളമുണ്ടാക്കുന്നത് വീഡിയോയില്‍ കാണാം. യുവതി ഒരു മോഡല്‍ കൂടിയാണ്. സൈനികവാഹനത്തില്‍ ചാരിനിന്ന് യുവതി ലക്കുകെട്ട് ഉച്ചത്തില്‍ സംസാരിക്കുന്നത് കാണാം. വാഹനത്തില്‍ അടിക്കുമ്പോള്‍ കയ്യിലെ പഴ്സില്‍ നിന്ന് മദ്യകുപ്പി പുറത്തേക്ക് വീഴുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് വാഹനത്തില്‍ നിന്നൊരു സൈനികന്‍ പുറത്തിറങ്ങി യുവതിയോട് വഴിമാറാന്‍ ആവശ്യപ്പെട്ടിട്ടും യുവതി അയാളോടും തര്‍ക്കം തുടരുകയായിരുന്നു. പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് പൊതുനിരത്തില്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ യുവതിക്കെതിരേ എക്സൈസ് നിയമങ്ങള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍, സൈനികരില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ വിട്ടയക്കുകയായിരുന്നുവെന്നാണ് വിവരം.

Read More

വെറും ആറു കിലോമീറ്ററിന് ആവശ്യപ്പെട്ടത് 9200 രൂപ വണ്ടിക്കൂലി ! തുക നല്‍കാന്‍ ഇല്ലാത്തതിനാല്‍ കോവിഡ് ബാധിതരായ പിഞ്ചു കുഞ്ഞുങ്ങളെ പെരുവഴിയില്‍ തള്ളി ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത; ഇയാളെ ഒരു പാഠം പഠിപ്പിച്ച് ഡോക്ടര്‍മാര്‍…

ആറു കിലോമീറ്റര്‍ യാത്രയ്ക്ക് ആവശ്യപ്പെട്ട അമിത കൂലി നല്‍കാഞ്ഞതിനെത്തുടര്‍ന്ന് കോവിഡ് ബാധിതരായ പിഞ്ചു കുഞ്ഞുങ്ങളെ വഴിയില്‍ ഇറക്കിവിട്ട് ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത. ഒമ്പത് മാസം പ്രായമായ കുഞ്ഞിനെയും ഒമ്പത് വയസ്സുള്ള സഹോദരനെയും അമ്മയെയുമാണ് ഡ്രൈവര്‍ പുറത്താക്കിയത്. കൊല്‍ക്കത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ ചികിത്സയിലിരുന്ന സഹോദരങ്ങള്‍ക്ക് രണ്ട് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ കോവിഡ് സ്‌പെഷ്യാലിറ്റി കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് കിലോമീറ്റര്‍ ദൂരത്തേക്ക് ആംബുലന്‍സ് ഡ്രൈവര്‍ 9200 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുക തങ്ങളുടെ പക്കലില്ലെന്നു പറഞ്ഞപ്പോള്‍ കുട്ടികളുടെ ഓക്‌സിജന്‍ സപ്പോര്‍ട്ട് ഉള്‍പ്പടെ ഊരി മാറ്റി കുടുംബത്തെ പുറത്താക്കുകയായിരുന്നെന്ന് കുട്ടികളുടെ അച്ഛന്‍ ആരോപിച്ചു. വിവരം അറിഞ്ഞ ചില ഡോക്ടര്‍മാര്‍ സംഭവത്തില്‍ ഇടപെട്ടതോടെ ഇതേ ആംബുലന്‍ഡ് ഡ്രൈവര്‍ 2000 രൂപയ്ക്ക് കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വഴങ്ങുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

ലോക്ക്ഡൗണ്‍ കാലത്ത് സാമൂഹിക സേവനവുമായി പിതാവും മകനും ! 10 മീറ്റര്‍ വീതിയില്‍ വെട്ടിയത് 200 മീറ്റര്‍ റോഡ്; 39 ദിവസത്തെ അധ്വാനത്തിലൂടെ വിരാമമിട്ടത് 15 വര്‍ഷത്തെ കാത്തിരിപ്പിന്…

ലോക്ക്ഡൗണ്‍ കാലത്ത് മിക്കവരും ടിക്ക്‌ടോക്കിലും പാചക പരീക്ഷണങ്ങളിലും മുഴുകുമ്പോള്‍ വേറിട്ട മാതൃകയാകുകയാണ് കൂടരഞ്ഞിയിലെ ഈ അപ്പനും മകനും… കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ 58 കാരന്‍ കുറുംബേല്‍ അഗസ്റ്റിന്‍ ജോസഫും മകനുമാണ് അപ്രതീക്ഷിതമായി കിട്ടിയ ഇടവേള വഴിവെട്ടി സാമൂഹസേവനത്തിനായി ഉപയോഗിച്ചത്. സ്വന്തം വസ്തു കൂടി വിട്ടു കൊടുത്തു കൊണ്ട് വലിയവാഹനം കടന്നു പോകുന്ന രീതിയില്‍ വീതി കൂട്ടി 39 ദിവസം കൊണ്ട് പത്തടി വീതിയില്‍ 200 മീറ്ററോളമാണ് വെട്ടിയത്. ഇതോടെ വീട്ടിലേക്കുള്ള റോഡിന് വേണ്ടിയുള്ള നീണ്ട 15 വര്‍ഷമായുള്ള കാത്തിരിപ്പ് കൂടിയാണ് അവസാനിപ്പിച്ചത്. 14 വര്‍ഷം മുമ്പ് വാഹനം കയറിവരും വിധം റോഡ് വീതികൂട്ടാന്‍ സ്വന്തം പതിനഞ്ചര സെന്റ് ഭൂമി കൂടി അഗസ്റ്റിന്‍ നല്‍കിയിരുന്നു. എന്നാല്‍ പകുതിയോളം നടന്ന റോഡ് നിര്‍മ്മാണം പിന്നീട് പല കാരണങ്ങളാല്‍ നിലച്ചു പോകുകയായിരുന്നു. തങ്ങളുടെ ഭാഗത്തേക്കുള്ള നിര്‍മ്മാണമാണ് തടക്കപ്പെട്ടു പോയത്. ഇതോടെ ലോക്ക്ഡൗണ്‍…

Read More

പട്ടാപ്പകല്‍ യുവതിയെ കാറിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ച യുവാവ് പിടിയില്‍ ! വരുന്ന വഴിയില്‍ മറ്റൊരു യുവതിയെയും ഇത്തരത്തില്‍ പിടികൂടാന്‍ ശ്രമിച്ചതായി വിവരം

കുമളി:പട്ടാപ്പകല്‍ യുവതിയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.അയ്യപ്പന്‍കോവില്‍ ആനക്കുഴി കുന്നത്തോട്ട് ലിബിന്‍ ജോസഫ് (24)നെയാണ് കുമളി എസ്‌ഐ പ്രശാന്ത് പി. നായരുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. കാറും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെ ചെങ്കരയിലായിരുന്നു സംഭവം.വിജനമായ സ്ഥലത്ത് കാറില്‍ ബലമായി കയറ്റാനാണു ശ്രമിച്ചത്.. കുതറി രക്ഷപ്പെട്ട സ്ത്രീ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് കുമളി സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. വരുന്ന വഴിയില്‍ ലിബിന്‍ വഴി ചോദിക്കാനെന്ന വിധത്തില്‍ വാഹനം നിര്‍ത്തി മറ്റൊരു സ്ത്രീയെയും കടന്നു പിടിക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കാര്‍ അമിത വേഗത്തില്‍ ചെങ്കര പുല്ലുമേട് വഴി മേരികുളം ഭാഗത്തേക്കു പോയി. ഇവര്‍ പരാതി നല്‍കിയിട്ടില്ല.ചെങ്കരയിലെയും പുല്ലുമേട്ടിലെയും ടാക്‌സി ഡ്രൈവര്‍മാര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വെട്ടിച്ചു കടന്നു.കാറിന്റെ പിറകിലെ ചില്ലുകള്‍ പൊട്ടിയ നിലയിലാണ്.

Read More