കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കനത്ത ഇടിവ്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പവന് 34,720 രൂപയും ഗ്രാമിന് 4,340 രൂപയുമായി. ഒരു മാസത്തിന് ശേഷമാണ് പവന് വില 35,000 രൂപയിൽ താഴെയാകുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വിലയിടിവ് ഉണ്ടാകുന്നത്. വ്യാഴാഴ്ച പവന് 240 രൂപയുടെ കുറവുണ്ടായിരുന്നു. സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.
Read MoreDay: September 17, 2021
പാലാ ബിഷപ് പറഞ്ഞപ്പോൾ! വിദ്യാർഥിനികളെ തീവ്രവാദത്തിലേക്കു ചേർക്കാൻ ഗൂഢശ്രമമെന്നു സിപിഎം;കുറിപ്പിൽ സൂചിപ്പിക്കുന്ന മറ്റുകാര്യങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: മുസ്ലിം സംഘടനകളിലേക്കു തീവ്രവാദികൾ കടന്നു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നെന്നു സിപിഎം. താലിബാനെ പോലും പിന്തുണയ്ക്കുന്ന ചർച്ചകൾ കേരളത്തിൽ രൂപപ്പെടുന്നത് ഗൗരവമേറിയ കാര്യമാണെന്നും സിപിഎം സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി നൽകിയ കുറിപ്പിൽ പറയുന്നു. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ടെന്നു പറഞ്ഞപ്പോൾ വിമർശിച്ച കേന്ദ്രങ്ങളിൽനിന്നു തന്നെ സമാനമായ സൂചനകളോടെ കുറിപ്പ് പുറത്തുവന്നതു രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകം പരത്തി. പ്രഫഷണൽ കോളജുകൾ കേന്ദ്രീകരിച്ചു വിദ്യാർഥിനികളെ തീവ്രവാദത്തിന്റെ വഴിയിലേക്കു ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും സിപിഎം സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാർട്ടി നൽകിയ കുറിപ്പിൽ പറയുന്നു. ന്യൂനപക്ഷ വർഗീയതയെക്കുറിച്ചു പറയുന്ന ഭാഗത്താണ് ഈ പരാമർശങ്ങൾ. മുസ്ലിം സംഘടനകളിൽ നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മുസ്ലിം വർഗീയ തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാൻ സംഘടനകളെ…
Read Moreക്യാപ്റ്റനായി രാഹുലിനെ വളർത്തിക്കൊണ്ടുവരണം: സുനിൽ ഗവാസ്ക്കർ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി കെ.എൽ രാഹുലിനെ വളർത്തിക്കൊണ്ടുവരണമെന്ന് സുനിൽ ഗവാസ്ക്കർ. രാഹുലിനെ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കണമെന്നും ഗവാസ്ക്കർ ആവശ്യപ്പെട്ടു. കോഹ്ലി സ്ഥാനമൊഴിയുന്നതോടെ രോഹിത് ശർമ ക്യാപ്റ്റനാകുകയും ഒഴിവുവരുന്ന വൈസ് ക്യാപ്റ്റൻ സ്ഥാനം രാഹുലിന് നൽകണമെന്നുമാണ് ഗവാസ്ക്കർ ആവശ്യപ്പെട്ടത്. ബിസിസിഐ മുന്നോട്ട് നോക്കുന്നത് നല്ലതാണ്. മുൻകൂട്ടി ചിന്തിക്കേണ്ടത് പ്രധാനമാണ്. ഇന്ത്യ ഒരു പുതിയ ക്യാപ്റ്റനെ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കെ.എൽ രാഹുലിനെ പരിഗണിക്കാവുന്നതാണ്. അദ്ദേഹം നന്നായി കളിക്കുന്നുണ്ട്. ഇപ്പോൾ ഇംഗ്ലണ്ടിലും അദ്ദേഹത്തിന്റെ ബാറ്റിംഗ് വളരെ മികച്ചതായിരുന്നു. ഐപിഎലിലും 50 ഓവർ ക്രിക്കറ്റിലും രാജ്യാന്തര തലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കാം- ഗവാസ്ക്കർ പറഞ്ഞു.
Read Moreകേസില്‍നിന്ന് പിന്മാറിയാല് ആവശ്യപ്പെടുന്ന പണം നല്‍കാം, അല്ലെങ്കില്‍..! വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്; കത്തില്‍ പറയുന്നത് ഇങ്ങനെ…
കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചടയമംഗലം നിലമേല്‍ കൈതോട് കുളത്തിന് കരമേലേതില് വീട്ടില്‍ വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. പത്തനംതിട്ടയില്‍നിന്ന് അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ വീട്ടില്‍ ലഭിച്ചത്. കേസില്‍നിന്ന് പിന്മാറിയാല് ആവശ്യപ്പെടുന്ന പണം നല്‍കാം. അല്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരനുമുണ്ടാകുമെന്നാണ് കത്തില്‍. വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ കത്ത് ചടയമംഗലം പോലീ സിനു കൈമാറി. പിതാവിന്റെ മൊഴി രേഖപ്പെടുത്തി വിവരങ്ങള്‍ ശേഖരിച്ചശേഷം പോലീസ് കത്ത് കോടതിയില്‍ സമര്‍പ്പിച്ചു.
Read Moreമസാലദോശയും ചമ്മന്തിയും ഇല്ലാത്ത… ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദീസ..! സിപിഐയില്‍ എല്‍ദോ വക ‘മസാലദോശ’ വിവാദം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്കു കാരണം ആഡംബര വിവാഹമാണെന്നു വിലയിരുത്തിയ സിപിഐ നേതൃത്വത്തെ വിമര്‍ശിച്ചു മൂവാറ്റുപുഴ മുന്‍ എംഎല്‍എ എല്‍ദോ ഏബ്രഹാം. മകളുടെ മാമ്മോദീസയുടെ വിശേഷം പങ്കുവച്ചുകൊണ്ടെഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണു നേതൃത്വത്തിനുനേരേ എല്‍ദോയുടെ പരോക്ഷവിമര്‍ശനം. ‘മസാലദോശയും ചമ്മന്തിയും ഇല്ലാത്ത… ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദീസ…’ എന്ന തലക്കെട്ടിലാണു കുറിപ്പ് പോസ്റ്റ് ചെയ്തത്. ഞങ്ങളുടെ മകള്‍ക്കു കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ ലളിതമായ മാമ്മോദീസ ചടങ്ങ് നടത്തിയെന്നും എലൈന്‍ എല്‍സ എല്‍ദോ എന്ന പേര് നാമകരണം ചെയ്തെന്നും കുറിപ്പിൽ പറയുന്നു. ബുധനാഴ്ചയായിരുന്നു എല്‍ദോ-ഡോ. ആഗി ദമ്പതികളുടെ ആദ്യകുഞ്ഞിന്റെ മാമ്മോദീസ. മസാലദോശയും വടയും മാത്രം വിളമ്പിയ എല്‍ദോയുടെ വിവാഹപ്പാര്ട്ടിയെക്കുറിച്ച് ആഡംബര കല്യാണമെന്ന നിലയിലാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂവാറ്റുപുഴയിലെ പാര്‍ട്ടിയുടെ തോല്‍വിക്ക് സ്ഥാനാര്‍ഥിയായ എല്‍ദോയുടെ ആര്‍ഭാട വിവാഹവും കാരണമായെന്നു റിപ്പോർട്ട് അവതരിപ്പിച്ച ജില്ലാ സെക്രട്ടറി പി.…
Read Moreഇന്നലെയും വഴക്കുണ്ടായി..! ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കടുത്തുരുത്തി: കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ആയാംകുടി നാലുസെന്റ് കോളനിയിൽ ഇല്ലിപ്പടിക്കൽ രത്നമ്മ (57) ആണ് ഭർത്താവ് ചന്ദ്രന്റെ (65) കുത്തേറ്റ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. പതിവായി ഇരുവരും വഴക്കിട്ടിരുന്നതായി പോലീസ് പറയുന്നു. ഇന്നലെയും വഴക്കുണ്ടായി. തുടർന്ന് ചന്ദ്രൻ വീട്ടിലുണ്ടായിരുന്ന ഇളയ മകൾ അരുണിമയെ വീടിന് പുറത്തിറക്കി വാതിലടച്ചതിനുശേഷം രത്നമ്മയെ കുത്തുകയായിരുന്നു. അരുണിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു പ്രവേശിച്ചപ്പോഴാണ് കുത്തേറ്റു കിടക്കുന്ന രത്നമ്മയെയും വിഷം കഴിച്ച് അവശനിലയിലായ ചന്ദ്രനെയും കാണുന്നത്. രത്നമ്മയുടെ ശരീരത്തിൽനിന്നു വാർന്ന രക്തം മുറി മുഴുവൻ വ്യാപിച്ച നിലയിലായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ ത്തുടർന്ന് കടുത്തുരുത്തി പോലീസെത്തി രത്നമ്മയെയും അവശനിലയിലായിരുന്ന ചന്ദ്രനെയും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലേക്കു മാറ്റി. പിന്നീട് ചന്ദ്രനെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. മക്കൾ: അന്പിളി, അനീഷ്,…
Read Moreഹലോ..! കേരളം മൊബൈൽ ഫോണിൽ സംസാരിച്ചുതുടങ്ങിയിട്ട് ഇന്ന് 25 വയസ്; ആ ചരിത്രം ഇങ്ങനെ…
കേരളം മൊബൈൽ ഫോണിൽ സംസാരിച്ചുതുടങ്ങിയിട്ട് ഇന്ന് 25 വയസ്. മലയാളത്തിന്റെ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ളയാണ് 1996 സെപ്റ്റംബർ 17 ന് ഹലോ പറഞ്ഞ് മലയാളക്കരയുടെ മഹാവിളിക്ക് തുടക്കംകുറിച്ചത്. എറണാകുളത്തെ ഹോട്ടൽ അവന്യു റീജന്റായിരുന്നു വേദി. അന്നത്തെ ദക്ഷിണ മേഖലാ കമാൻഡന്റ് എ. ആർ. ടണ്ഡനാണ് തകഴിയുടെ വിളിക്ക് മറുപടിയേകിയത്. വേദിയിലുണ്ടായിരുന്ന കമല സുരയ്യയും തകഴിക്കുശേഷം ടണ്ഡനോട് മൊബൈൽ ഫോണിൽ സംസാരിച്ചു. എസ്കോട്ടൽ ആയിരുന്നു സേവനദാതാവ്. ഒക്ടോബറോടെ കന്പനി സംസ്ഥാനത്തൊട്ടാകെ സേവനം ആരംഭിച്ചു. അക്കൊല്ലംതന്നെ ബിപിഎൽ മൊബൈൽ ഫോണുകളും കേരളത്തിലെത്തി. അക്കാലത്ത് ഔട്ട് ഗോയിംഗ് കോളുകൾക്ക് മിനിറ്റിന് 16 രൂപയും ഇൻകമിംഗ് കോളുകൾക്ക് എട്ട് രൂപയുമായിരുന്നു ചാർജ്. 1995 ജൂലൈ 31 നാണ് ഇന്ത്യയിലെ ആദ്യ മൊബൈൽ ഫോണ്‍ വിളി നടന്നത്.
Read Moreക്ഷേത്രത്തിൽ കയറും മുമ്പ് ചെരുപ്പുകൾ അഴിച്ചുവച്ച ഐജിയുടെ ചെരുപ്പ് “മോഷ്ടിച്ചു’: കസ്റ്റഡിയിലായ ‘പ്രതിയെ’ വെറുതെ വിട്ടു!
എരുമേലി: ക്ഷേത്രത്തിൽ കയറും മുമ്പ് ചെരുപ്പുകൾ അഴിച്ചുവച്ച പോലീസ് ഐജി ദർശനം കഴിഞ്ഞ് നോക്കുമ്പോൾ തന്റെ മാത്രം ചെരുപ്പുകളില്ല. ഒപ്പമുണ്ടായിരുന്ന പോലീസുകാർ പരിസരമാകെ തെരഞ്ഞതിനൊടുവിൽ പ്രതിയെ കണ്ടതും ഞെട്ടി. ഒരു തെരുവ് നായ ആണ് ചെരുപ്പുകൾ അപഹരിച്ചത്. ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം എരുമേലി സ്റ്റേഷനിലെ കൺട്രോൾ റൂമിൽ കണ്ടതാണ് “പ്രതിയെ’ പിടികൂടാനുള്ള തുമ്പ് ആയത്. വ്യാഴാഴ്ച വൈകുന്നേരം എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലാണ് സംഭവം. പോലീസ് ഹെഡ് ക്വാർട്ടേഴ്സ് ഐജി പി. വിജയൻ ശബരിമല ദർശനത്തിനായി പോകുന്നതിനിടെ എരുമേലി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ്പാദരക്ഷകൾ ഊരി മുറ്റത്ത് വച്ചത്. ഒപ്പമുണ്ടായിരുന്നവരും ചെരുപ്പുകൾ അഴിച്ചു മാറ്റി വെച്ചിട്ടാണ് ദർശനത്തിന് പ്രവേശിച്ചത്. ദർശനം കഴിഞ്ഞ് തിരികെ മടങ്ങാൻ എത്തുമ്പോഴാണ് ചെരുപ്പുകൾ നഷ്ടപ്പെട്ടത് അറിഞ്ഞത്. അതേസമയം ഒപ്പമുണ്ടായിരുന്നവരുടെ ചെരുപ്പുകളെല്ലാം യഥാസ്ഥാനത്തുണ്ടായിരുന്നു. അഞ്ച് മിനിറ്റോളം പരിസരത്ത് തെരഞ്ഞിട്ട് കണ്ടെത്താനാകാതെ വന്നതോടെ എരുമേലി പോലീസ് സ്റ്റേഷൻ…
Read Moreഭയങ്കര ബിസിയായിരുന്നു..! രാജ് കുന്ദ്രയുടെ തൊഴിലിനെക്കുറിച്ച് അറിയാൻ പറ്റിയില്ല; ശില്പ ഷെട്ടിയുടെ മൊഴി ഇങ്ങനെ…
മുംബൈ: അശ്ലീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ പ്രവൃത്തികളൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് ഭാര്യയും ബോളിവുഡ് താരവുമായ ശില്പ ഷെട്ടി. ബോളിവുഡിലെ തിരക്കിനിടെ ഇവയൊന്നും ശരിയായി അന്വേഷിച്ചിരുന്നില്ലെന്നാണ് ശില്പ ഷെട്ടിയുടെ മൊഴി. മുംബൈ മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് സമർപ്പിച്ച 1500 പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് ഈ വിവരം. ഹോട്ഷോട്ട് ആപ്പിനുവേണ്ടി കരാർ ഒപ്പുവച്ചപ്പോൾ അശ്ലീല സിനിമകളാണു നിർമിക്കുന്നതെന്നു പറഞ്ഞിരുന്നില്ലെന്നും ശിൽപ മൊഴി നൽകി. രാജ്കുന്ദ്രയും സഹായി റയാൻ തോർപ്പുമാണ് കേസിലെ മുഖ്യപ്രതികൾ.
Read Moreഒരു മന്ത്രി ഫോണെടുക്കില്ല…! പ്രതിഭ തുടങ്ങി, ഏറ്റുപിടിച്ച് പത്തനംതിട്ടയിലെ സിപിഎം
പത്തനംതിട്ട: സംസ്ഥാനത്തെ ഒരു മന്ത്രിയെ വിളിച്ചാൽ ഫോണെടുക്കില്ലെന്ന പരാതി പരസ്യമായി ഉന്നയിച്ച യു. പ്രതിഭ എംഎൽഎയുടെ വാക്കുകളെ പിന്തുടർന്ന് പത്തനംതിട്ടയിൽ സജീവ ചർച്ച. സിപിഎം സമ്മേളന കാലയളവായതിനാൽ ചൂടുള്ള വിഷയം ലഭിക്കാൻ കാത്തിരിക്കുന്പോഴാണ് കഴിഞ്ഞദിവസം കായംകുളം എംഎൽഎ വെടിപൊട്ടിച്ചത്. പരാതി പറഞ്ഞു മടുത്ത പാർട്ടി അംഗങ്ങൾ പരസ്യചർച്ചയ്ക്ക് ആരെങ്കിലും തുടക്കമിടട്ടെയെന്ന് ആലോചിച്ചിരിക്കുന്പോഴാണ് മന്ത്രിയുടെ പേരു പറയാതെ, യു. പ്രതിഭ ആഞ്ഞടിച്ചത്. പത്തനംതിട്ടയിലെ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി യോഗത്തിൽ കഴിഞ്ഞ നാലിനേ സമാനമായ ഒരു ആരോപണം ഉയർന്നിരുന്നതായി പറയുന്നു. പരാതികൾ നിരത്താൻ നിരവധി പേരുണ്ടായിരുന്നു. പിന്നാലെ പത്തനംതിട്ടയിൽ നടന്ന ചില പരിപാടികളിൽ എൽഡിഎഫ് നേതാക്കൾക്കും കൗണ്‍സിലർമാർക്കും വേദി ലഭിക്കാതെ വന്നതോടെ പരാതി ഇരട്ടിച്ചു. ഇതേ വിഷയം സിപിഎം പത്തനംതിട്ട നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളും ചർച്ച ചെയ്തതായി പറയുന്നു. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിലും ചർച്ച ഫോണ്‍ പ്രശ്നം…
Read More