എന്നും തുറന്നു പറഞ്ഞിട്ടുള്ള രാഷ്ട്രീയ നിലപാടിനൊപ്പം തന്നെയാണ് താൻ. രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും മാറ്റുന്നത് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെന്ന് സലീം കുമാർ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള ലെജന്‍ഡുകള്‍ നിലനില്ക്കും. എന്നാല്‍ തലമുറമാറ്റം എല്ലാ മേഖലയിലും അനിവാര്യമാണ്. ഈ വര്‍ഷം എനിക്ക് വേണമെങ്കില്‍ മത്സരിക്കാമായിരുന്നു. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ താത്പര്യമില്ല.സലിം കുമാര്‍ എന്ന നടന് എംഎല്‍എ ആകേണ്ട ആവശ്യം തത്കാലം കേരളത്തിനില്ല. എംഎല്എയെക്കാള് കൂടുതല്‍ ഇപ്പോള്‍ താന്‍ അറിയപ്പെടുന്നുണ്ട്. ജന്മംകൊണ്ടുതന്നെ ഒരു കോണ്‍ഗ്രസുകാരനാണ്. സ്വന്തം നാടായ ചിറ്റാറ്റുകരയിലും മാല്യങ്കര കോളജില്‍ പഠിക്കുന്ന കാലത്തും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. കാശൊന്നും കിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പു ഘട്ടങ്ങളില്‍ അനൗണ്‍സ്മെന്റ് ഹരമായിരുന്നു. മഹാരാജാസില്‍ എത്തിയതോടെ പതിയെ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങിയെന്ന് -സലിംകുമാർ
Read MoreDay: September 18, 2021
കള്ളം പറയുന്നവർക്ക് അതു കൊണ്ട് എന്താണ് കിട്ടുന്നത് ? നടൻ രമേശ് വലിയശാലയുടെ മരണത്തിനു പിന്നാലെയുണ്ടായ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് മകൾ
നടൻ രമേശ് വലിയശാലയുടെ മരണത്തിനു പിന്നാലെയുണ്ടായ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് മകൾ എം.എസ് ശ്രുതി. കള്ളം പറയുന്നവർക്ക് അതു കൊണ്ട് എന്താണ് കിട്ടുന്നതെന്ന് ചോദിച്ച ശ്രുതി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നു പറഞ്ഞു. രമേശ് വലിയശാലയുടെ മരണത്തിനു തലേന്ന് എടുത്ത ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. സോഷ്യൽ മീഡിയ പോസ്റ്റ് എന്റെ പേര് ശ്രുതി എം.എസ്. ഞാൻ വലിയശാല രമേശിന്റെ മകളാണ്. അച്ഛൻ മരിക്കുന്നതിന്റെ തലേന്നു രാത്രി ഞങ്ങൾ വളരെ സന്തോഷത്തോടെ പോയപ്പോൾ എടുത്ത വിവാഹ പാർട്ടിയുടെ ചിത്രമാണ് ഞാൻ ഷെയർ ചെയ്തിരിക്കുന്നത്. ബന്ധുക്കൾ പറയുന്നത് അച്ഛൻ മരിക്കുന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടിൽ ഇല്ലായിരുന്ന ഞങ്ങൾ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമൺ സെൻസ് ഉള്ള ആളുകൾ ആണേൽ ചിന്തിക്കൂ…ദയവായി. അച്ഛന്റെ മൃതശരീരം കൊണ്ടുവന്ന് പോലുമില്ല. അതിനു മുമ്പേ തന്നെ അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കൾ ചേട്ടന്റെ ഭാര്യ…
Read Moreആളുകള്‍ എന്നെ വിധിക്കുന്നതില്‍ അച്ഛന് ആശങ്കപ്പെട്ടിരുന്നു! അങ്ങനെ വിലയിരുത്തിയാല്‍… സമീര റെഡ്ഢി പറയുന്നു…
എന്തുകൊണ്ടാണ് വെളുത്ത മുടികള്‍ കറുപ്പിക്കാത്തത് എന്ന് എന്റെ അച്ഛന് എന്നോടു ചോദിച്ചു. ആളുകള്‍ എന്നെ വിധിക്കുന്നതില്‍ അച്ഛന് ആശങ്കപ്പെട്ടിരുന്നു. അങ്ങനെ വിലയിരുത്തിയാല്‍ തന്നെ എന്താണ് പ്രശ്നം, അതുകൊണ്ട് ഞാന്‍ പ്രായമായെന്നാണോ, അതോ കാണാന്‍ കൊള്ളില്ലെന്നോ? എന്നായിരുന്നു എന്റെ മറുപടി.ഭ്രാന്തുപിടിപ്പിക്കില്ല, ആ സ്വാതന്ത്ര്യമാണ് മോചനം. മുന്‍പു രണ്ടാഴ്ച കൂടുന്പോഴും മുടി കളര്‍ ചെയ്യുമായിരുന്നു, അപ്പോള്‍ ആര്‍ക്കും ആ വെള്ളമുടിയിഴകളെ കണ്ടുപിടിക്കാനാകുമായിരുന്നില്ല. ഇപ്പോള്‍ അങ്ങനെയല്ല,എപ്പോള്‍ കളര്‍ ചെയ്യണമെന്ന് തോന്നുന്നോ അപ്പോള്‍ മാത്രമേ ചെയ്യൂ. എന്തിന് നീ ഈ സംസാരങ്ങളെ മാറ്റണം എന്നായിരുന്നു അച്ഛന് ചോദിച്ചത്. എന്തുകൊണ്ട് എനിക്കായിക്കൂടാ എന്നാണ് ഞാന്‍ പറഞ്ഞത്. -സമീര റെഡ്ഢി
Read Moreമദ്യം തലയ്ക്കുപിടിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ? ട്വിറ്ററിൽ യുവതി പോസ്റ്റ് ചെയ്ത ഒരു ചിത്രവും അതിനൊപ്പമുള്ള കുറിപ്പും വൈറലായി
മദ്യപിച്ച് പല അബദ്ധങ്ങളും പറ്റുന്നവരെ കണ്ടിട്ടുണ്ടാകുമല്ലോ. മദ്യപിച്ച സമയത്ത് ചെയ്തതൊന്നും ബോധം വരുന്പോൾ പലർക്കും ഓർമയുണ്ടാകില്ല. പലപ്പോഴും ചെയ്യുന്നതൊക്കെ അബദ്ധവുമായിരിക്കും. അങ്ങനെയൊരു അബദ്ധത്തിന്റെ കഥയാണിത്. എന്റെ ബാഗ് ട്വിറ്ററിൽ റബേക്ക എന്ന യുവതി പോസ്റ്റ് ചെയ്ത ഒരു ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് വൈറലായതും പലരെയും ഏറെ ചിരിപ്പിച്ചതും. റബേക്കയുടെ സഹോദരി തലേദിവസം രാത്രി ഒരു പാർട്ടിക്കു പോയി. നന്നായി മദ്യപിച്ചു. അവസാനം ബോധം പോകുന്ന അവസ്ഥയിലെത്തി. അവസാനം ഒരു കൂട്ടുകാരിയുടെ അമ്മയാണ് വീട്ടിലെത്തിച്ചത്. വീട്ടിലെത്തുന്പോൾ കയ്യിലൊരു ബാഗുണ്ടായിരുന്നു. എല്ലാവരും അത് കണ്ടതുമാണ്. പക്ഷേ, രാവിലെ ഉണർന്നു തലേ ദിവസത്തെ കാര്യങ്ങളൊക്കെ ആലോചിച്ചപ്പോഴാണ് അവൾ ബാഗിനെക്കുറിച്ച് ഓർക്കുന്നത്. ഇതെന്താ ഇവിടെ വീട്ടുകാർ പറഞ്ഞു നിന്റെ കയ്യിൽ ബാഗുണ്ടായിരുന്നുവെന്ന്. പക്ഷേ, സാധനം കാണുന്നില്ല. അങ്ങനെ അന്വേഷണം തുടങ്ങി. പരിശോധനയ്ക്കിടയിലാണ് ചാര നിറത്തിലുള്ള ലെതറിന്റെ നിസാൻ എന്ന് എഴുതിയ പൗച്ച് കാണുന്നത്.…
Read Moreഗുരുതര പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടർ വേണ്ട ജാഗ്രത പുലർത്തിയില്ല; നവജാത ശിശു മരിച്ചത് അധികൃതരുടെ അനാസ്ഥമൂലമെന്ന് പരാതി
തിരുവനന്തപുരം: ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് നവജാത ശിശു മരിച്ചതായി പരാതി. തൈക്കാട് മാതൃശിശു ആശുപത്രിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. മലയിൻകീഴ് സ്വദേശികളായ അഖിൽഫ മനീഷ ദന്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കുഞ്ഞിന്റെ അവസ്ഥ ഗുരുതരമായിരിന്നിട്ടും ആശുപത്രി അധികൃതർ വേണ്ട ചികിത്സ നൽകിയില്ലെന്ന് മാതാപിതാക്കൾ തന്പാനൂർ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഗർഭിണിയായ മനീഷയെ സെപ്റ്റംബർ 15 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസ്രാവത്തെയും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന് മറ്റ് പ്രശ്നങ്ങളില്ലെന്നും സ്കാനിംഗ് തൃപ്തികരമാണെന്നുമാണ് ഡോക്ടർ പറഞ്ഞതെന്നും രക്ഷിതാക്കൾ പറയുന്നു. എന്നാൽ കാര്യമായ പ്രശ്നം തനിക്കുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതർ വേണ്ട ജാഗ്രത പുലർത്തിയിട്ടില്ലെന്ന് ഇവർ ആരോപിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മനീഷയുടെ ആരോഗ്യനില മോശമായത്. തുടർന്ന് ആശുപത്രി അധികൃതർ വേദനക്കുള്ള മരുന്ന് നൽകുകയും വെള്ളിയാഴ്ച രാവിലെയോടെ പ്രസവം നടക്കുകയുമായിരുന്നു. പ്രസവത്തിന് ശേഷമാണ് കുട്ടി…
Read Moreകാർ പോയ വഴി..! മകള്‍ നാട്ടിലെത്തി, മോഷണം പോയ വസ്തുക്കളെക്കുറിച്ചു വ്യക്തമായ വിവരം പോലീസിനു ലഭിച്ചു; പിടി വീണ വഴി…
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷാനി മന്സിലില്നിന്നു കാണാതായ വാഗണ്‍ ആര് കാര്‍ ഇല്ലിക്കല്‍, കുമരകം, തണ്ണീര്‍മുക്കം ബണ്ട് വഴി ആലപ്പുഴയിലേക്ക് ഓടിച്ചു പോയതായും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളില്‍നിന്നു പ്രതിയെന്നു സംശയിക്കുന്ന ആളുടെ മുഖവും മറ്റും കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് അടുത്തതായി നടത്തിയത്. സമീപപ്രദേശങ്ങളിലും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഏറെ വൈകാതെ പ്രതി പിടിയിലാകുമെന്നു പോലീസിന് ഉറപ്പുണ്ടായിരുന്നു. മാരക അടി ഇതിനിടയില്‍ ഷീബയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. ഷീബയുടെ തലയ്ക്കു ഭാരമേറിയ മൂര്‍ച്ചയില്ലാത്ത ആയുധംകൊണ്ട് മാരകമായുള്ള അടിയേറ്റിരുന്നു. പുറമേ ചതഞ്ഞ തലയോട്ടി പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണത്തിനു കാരണമായതെന്നാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സാലിയുടെ തലയ്ക്കും സമാനരീതിയിലാണ് അടിയേറ്റത്. മൂക്കിന്റെ പാലത്തിനും തലയോട്ടിക്കും പൊട്ടല്‍ സംഭവിച്ചിട്ടുണ്ടായിരുന്നു. മുഹമ്മദ് സാലി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനുശേഷം മുഹമ്മദ് സാലിയും മരണത്തിനു കീഴടങ്ങി.…
Read Moreരക്തം ഒലിപ്പിച്ചു സുലോചന ജീവനുവേണ്ടി ഓടിയത് കിലോമീറ്ററോളം;ശാലിനിയുടെ സമയോചിതമായ ഇടപെടൽ സുലോചനയുടെ ജീവൻ രക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ
കാട്ടാക്കട : വെട്ടേറ്റ അവശനിലയിലായ സുലോചനയ്ക്ക് തുണയായി പൊതു പ്രവർത്തക ശാലിനി. ഇന്നലെ രാവിലെ ആറേകാലിനാണ് ശാലിനിയുടെ ഫോണിലേക്ക് സമീപവാസിയുടെ വിളിയെത്തിയത്. സുലോചനയുടെ വീട്ടിൽ ഭയങ്കര നിലവിളി കേൾക്കുകയും പിന്നീട് സുലോചന നിലവിളിച്ചു തോട്ടു വരമ്പിലൂടെ ഓടുന്നത് കണ്ടെന്ന് അയൽവാസി ശാലിനിയോടു പറഞ്ഞു. ഇവരുടെ കുടുംബ പ്രശ്നങ്ങൾ അറിയാമായിരുന്ന ശാലിനിയും ഭർത്താവ് ലാലുവും ഉടൻ തന്നെ പുറത്തേക്കിറങ്ങിയപ്പോൾ റോഡിന്റെ വശത്തായി കൽക്കെട്ടിൽ ചോരയൊലിച്ചു നിലവിളിക്കുന്ന സുലോചനയെയാണ് കണ്ടത്. ഭർത്താവ് തന്നെ വെട്ടി എന്നും തന്നെ രക്ഷിക്കണമെന്നും സുലോചന പറഞ്ഞു. സംഭവം പന്തിയല്ല എന്ന് മനസിലാക്കിയ ശാലനി പോലീസിനെ വിളിച്ചു വിവരം അറിയിക്കുകയും ഒപ്പം ആംബുലൻസ് വരുത്തുകയും ചെയ്തു. തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് കീഴടങ്ങി കാട്ടാക്കട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പോലീസിൽ കീഴടങ്ങി. കാട്ടാക്കട കഞ്ചിയൂർകോണം തൂവല്ലൂർകോണം പാറവിളാകത്തു…
Read Moreഭരണപരിചയം ലവലേശമില്ലാത്ത താലിബാൻ മന്ത്രിസഭ! താലിബാനു തലവേദനയായി ഭരണം; വിദഗ്ധർ പറയുന്നത് ഇങ്ങനെ…
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തി ദിവസങ്ങൾ പിന്നിട്ടതോടെ ഭരണം താലിബാന് തലവേദനയായി മാറിയെന്നു വിദഗ്ധർ. ജീവനോടെയുണ്ടെന്നുകാണിച്ച് ശബ്ദസന്ദേശം പുറത്തിറക്കാൻ ഉപപ്രധാനമന്ത്രി മുല്ലാ അബ്ദുൾ ഗനി ബറാദർ നിർബന്ധിതനായത് വരുംദിവസങ്ങളിലെ സംഘർഷത്തിന്റെ തുടക്കമായാണ് വിലയിരുത്തലുകൾ. ബറാദറും ഹഖാനി ശൃംഖലയിലെ മുതിർന്ന നേതാവ് ഖലിൽ ഉർ റഹ്മാൻ ഹഖാനിയും തമ്മിൽ കാബൂളിലെ പ്രസിഡൻഷൽ പാലസിൽ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് ബറാദർ പൊതുവേദിയിൽ നിന്ന് അപ്രത്യക്ഷനായി. നേതൃത്വനിരയില്‍ സമാധാനം കാത്തുസൂക്ഷിക്കുന്നതിനൊപ്പം തകര്‍ന്നടിഞ്ഞ രാജ്യത്തെ പുനഃസൃഷ്ടിക്കുക എന്ന ദൗത്യമാണ് ഭരണപരിചയം ലവലേശമില്ലാത്ത താലിബാൻ മന്ത്രിസഭയ്ക്കുള്ളത്. തീവ്രനിലപാടുകള്‍ പിന്തുടരുന്ന നേതാക്കൾപോലും മൃദുസമീപനത്തിലൂടെ ഐക്യത്തിനുശ്രമിക്കുന്നതായി തോന്നുമെങ്കിലും താലിബാൻ നേതൃത്വത്തിൽ കിടമത്സരവും വിഭാഗീയതയും ശക്തമായിത്തുടങ്ങിയെന്നാണ് ഓസ്ട്രേലിയയിലെ ലാ ത്രോബ് സര്‍വകലാശാലയിൽനിന്നുള്ള അഫ്ഗാന് വിദഗ്ധന്‍ നിയാമത്തുള്ള ഇബ്രാഹിമിയുടെ നിരീക്ഷണം. ബറാദര്‍ ഉള്‍പ്പെടെ കാണ്ഡഹാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘവും അല്‍ക്വയ്ദ, പാക്ക്ചാരസംഘടനയായ ഐഎസ്ഐ എന്നിവരുമായി ബന്ധമുള്ള ഹഖാനി ശൃംഖലയും തമ്മിലാണ് രൂക്ഷഭിന്നത.…
Read Moreകിറ്റെക്സിനെ തൊട്ടാൽ ബോംബെറിഞ്ഞു കൊല്ലും; കുന്നത്തുനാട് മണ്ഡലത്തിലെ കാര്യം അന്വേഷിക്കാൻ നടക്കേണ്ട; എൽദോസ് കുന്നപ്പിള്ളിക്ക് ഭീഷണിക്കത്ത്
പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഭീഷണിക്കത്ത്. കിറ്റെക്സ് വിഷയത്തിൽ ഇടപെട്ടാൽ ബോംബെറിഞ്ഞു തകർക്കുമെന്നാണ് ഭീഷണി. വെള്ളിയാഴ്ച ഉച്ചയോടെ പെരുമ്പാവൂരിലെ എംഎൽഎ ഓഫീസിലാണ് അജ്ഞാത ഭീഷണി കത്ത് എത്തിയത്. പെരുമ്പാവൂർ എംഎൽഎ കുന്നത്തുനാട് മണ്ഡലത്തിലെ കാര്യം അന്വേഷിക്കാൻ നടക്കേണ്ടെന്നു തുടങ്ങുന്ന കത്തിൽ പിന്നെ അസഭ്യവർഷമാണ്. ചേലക്കുളം സ്വദേശി കാച്ചാംകുഴി അബ്ദുൽ റഹ്മാന്റെ പേരിലാണ് കത്തയച്ചിരിക്കുന്നത്. ഡിജിപിക്കും മുഖ്യമന്ത്രിക്കും എംഎൽഎ പരാതി നൽകി. എൽദോസ് കുന്നപ്പിള്ളിക്കു പുറമെ പി.ടി. തോമസ് എംഎൽഎയ്ക്കും ബെന്നി ബഹനാൻ എംപിക്കുമെതിരേ കത്തിൽ പരാമർശമുണ്ട്. യുഡിഎഫിലെ 41 എംഎൽഎമാർക്കും കത്തയച്ചിട്ടുണ്ടെന്നും വെങ്ങോലയിൽ പ്രവർത്തിക്കുന്ന ഐഎസിൽ താൻ അംഗമാണെന്നും കത്തിൽ പറയുന്നു.ശേഷം അടുത്തതിൽ എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
Read Moreഎന്നാലും എന്റെ അമ്മാവാ…! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; ബന്ധു അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. തനെയില്‍ ആറ് വയസുകാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ അമ്മാവനാണ് പ്രതി. കുട്ടി പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ എത്തിയിരുന്നു. ഈ സമയം വീട്ടില്‍ ആരുമില്ലായിരുന്നു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു. തിരികെ സ്വന്തം വീട്ടിലെത്തിയ കുട്ടി പിറ്റേന്നാണ് സംഭവത്തെക്കുറിച്ച് അമ്മയോട് വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ ഹില്‍ ലൈന്‍ പോലീസ് സ്റ്റേഷനിലെത്തിയ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ സെപ്റ്റംബര്‍ 18 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Read More