ഭ​​​​ര​​​​ണ​​​​പ​​​​രി​​​​ച​​​​യം ല​​​​വ​​​​ലേ​​​​ശ​​​​മി​​​​ല്ലാ​​​​ത്ത താ​​​ലി​​​ബാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​! താലിബാനു തലവേദനയായി ഭരണം; വി​​​ദ​​​ഗ്ധ​​​ർ പറയുന്നത് ഇങ്ങനെ…

കാ​​​​ബൂ​​​​ള്‍: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ല്‍ അ​​​​ധി​​​​കാ​​​​ര​​​ത്തി​​​ലെ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ൾ പി​​​ന്നി​​​ട്ട​​​തോ​​​ടെ ഭ​​​ര​​​ണം താ​​​ലി​​​ബാ​​​ന് ത​​​ല​​​വേ​​​ദ​​​ന​​​യാ​​​യി മാ​​​റി​​​യെ​​​ന്നു വി​​​ദ​​​ഗ്ധ​​​ർ.

ജീ​​​വ​​​നോ​​​ടെ​​​യു​​​ണ്ടെ​​​ന്നു​​​കാ​​​ണി​​​ച്ച് ശ​​​ബ്ദ​​​സ​​​ന്ദേ​​​ശം പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മു​​​ല്ലാ അ​​​ബ്ദു​​​ൾ ഗ​​​നി ബ​​​റാ​​​ദ​​​ർ നി​​​ർ​​​ബ​​​ന്ധി​​​ത​​​നാ​​​യ​​​ത് വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​മാ​​​യാ​​​ണ് വി​​​ലയി​​​രു​​​ത്ത​​​ലു​​​ക​​​ൾ.

ബ​​​​​​​​​​റാ​​​​​​​​​​ദ​​​​​​​​​​റും ഹ​​​​​​​​​​ഖാ​​​​​​​​​​നി ശൃം​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ലെ മു​​​​​​​​​തി​​​​​​​​​ർ​​​​​​​​​ന്ന നേ​​​​​​​​​താ​​​​​​​​​വ് ഖ​​​​​​​​​​ലി​​​​​​​​​​ൽ ഉ​​​​​​​​​​ർ റ​​​​​​​​​​ഹ്‌​​​​​​മാ​​​​​​ൻ ഹ​​​​​​​​​​ഖാ​​​​​​​​​​നി​​​​​​​​​​യും ത​​​​​​​​​​മ്മി​​​​​​​​​​ൽ കാ​​​​​​​​​ബൂ​​​​​​​​​ളി​​​​​​​​​ലെ പ്ര​​​​​​​​​സി​​​​​​​​​ഡ​​​​​​​​​ൻ​​​​​​​​​ഷ​​​​​​​​​ൽ​​​ പാ​​​​​​​​​ല​​​​​​​​​സി​​​​​​​​​ൽ രൂ​​​​​​​​​ക്ഷ​​​​​​​​​മാ​​​​​​​​​യ വാ​​​​​​ക്കേ​​​​​​റ്റ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ബ​​​റാ​​​ദ​​​ർ പൊ​​​തു​​​വേ​​​ദി​​​യി​​​ൽ നി​​​ന്ന് അ​​​പ്ര​​​ത്യ​​​ക്ഷ​​​നാ​​​യി.

നേ​​​​തൃ​​​​ത്വ​​​​നി​​​​ര​​​​യി​​​​ല്‍ സ​​​​മാ​​​​ധാ​​​​നം കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ത​​​​ക​​​​ര്‍ന്ന​​​​ടി​​​​ഞ്ഞ രാ​​​​ജ്യ​​​​ത്തെ പു​​​​നഃ​​​​സൃ​​​​ഷ്ടി​​​​ക്കു​​​​ക എ​​​​ന്ന ദൗ​​​​ത്യ​​​​മാ​​​ണ് ഭ​​​​ര​​​​ണ​​​​പ​​​​രി​​​​ച​​​​യം ല​​​​വ​​​​ലേ​​​​ശ​​​​മി​​​​ല്ലാ​​​​ത്ത താ​​​ലി​​​ബാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യ്ക്കു​​​ള്ള​​​ത്.

തീ​​​​വ്ര​​​​നി​​​​ല​​​​പാ​​​​ടു​​​​ക​​​​ള്‍ പി​​​​ന്തു​​​​ട​​​​രു​​​​ന്ന നേ​​​താ​​​ക്ക​​​ൾ​​​പോ​​​ലും മൃ​​​​ദു​​​​സ​​​​മീ​​​​പ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ഐ​​​​ക്യ​​​​ത്തി​​​​നു​​​​ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി തോ​​​​ന്നു​​​​മെ​​​​ങ്കി​​​​ലും താ​​​ലി​​​ബാ​​​ൻ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കി​​​ട​​​മ​​​ത്സ​​​ര​​​വും വി​​​ഭാ​​​ഗീ​​​യ​​​ത​​​യും ശ​​​ക്ത​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി​​​യെ​​​ന്നാ​​​ണ് ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യയി​​​​ലെ ലാ ​​​​ത്രോ​​​​ബ് സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​നി​​​ന്നു​​​ള്ള അ​​​​ഫ്ഗാ​​​​ന്‍ വി​​​​ദഗ്ധ​​​​ന്‍ നി​​​​യാ​​​​മ​​​​ത്തു​​​​ള്ള ഇ​​​​ബ്രാ​​​​ഹി​​​​മി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം.

ബ​​​​റാ​​​​ദ​​​​ര്‍ ഉ​​​​ള്‍പ്പെ​​​​ടെ കാ​​​​ണ്ഡ​​​​ഹാ​​​​ര്‍ കേ​​​​ന്ദ്ര​​​​മാ​​​​യി പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന സം​​​​ഘ​​​​വും അ​​​​ല്‍ക്വ​​​​യ്ദ​, പാ​​​​ക്ക്ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​​എ​​​​സ്‌​​​​ഐ​ എ​​​ന്നി​​​വ​​​രു​​​മാ​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ഹ​​​​ഖാ​​​​നി ശൃം​​​​ഖ​​​​ല​​​​യും ത​​​​മ്മി​​​​ലാ​​​​ണ് രൂക്ഷഭി​​​ന്ന​​​ത.

1990 ല്‍ ​​​​ആ​​​​ദ്യ​​​​ത​​​​വ​​​​ണ താ​​​​ലി​​​​ബാ​​​​ന്‍ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ കാ​​​​ണ്ഡ​​​​ഹാ​​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​നാ​​​യി​​​രു​​​ന്നു മേ​​​​ധാ​​​​വി​​​​ത്വം. ഇ​​​​വ​​​​ര്‍ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​ക്കി​​​​യ പ​​​​ല പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ലും ഹ​​​​ഖാ​​​​നി ശൃം​​​​ഖ​​​​ല വേ​​​​രോ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​ക്ക​​​​ഴി​​​​ഞ്ഞു.

സി​​​റാ​​​ജു​​​ദ്ദീ​​​ൻ ഹ​​​ഖാ​​​നി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് താ​​​ലി​​​ബാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ പാ​​​ശ്ചാ​​​ത്യ​​​രാ​​​ജ്യ​​​ങ്ങ​​​ൾ വി​​​മു​​​ഖ​​​ത പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്.

യു​​​എ​​​സി​​​ൽ മ​​​ര​​​വി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​ഫ്ഗാ​​​ൻ സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്കി​​​ന്‍റെ റി​​​സ​​​ർ​​​വ് ധ​​​നം തി​​​രി​​​ച്ചു​​​ന​​​ൽ​​​കു​​​ന്ന​​​തി​​​നും ഹ​​​ഖാ​​​നി​​​യു​​​ടെ സാ​​​ന്നി​​​ധ്യം ത​​​ട​​​സ​​​മാ​​​ണ്. യു​​​എ​​​സ് ക​​​രി​​​ന്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ഭീ​​​ക​​​ര​​​നാ​​​ണ് ഇ​​​യാ​​​ൾ.

വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ അം​​​ഗീ​​​കാ​​​രം വൈ​​​കു​​​ന്ന​​​തും പ​​​ണം​​​തി​​​രി​​​കെ​​​ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്ന​​​തും പ​​​ടി​​​ഞ്ഞാ​​​റാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്കു മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത ബ​​​റാ​​​ദ​​​റി​​​ന്‍റെ പ​​​രാ​​​ജ​​​യ​​​മാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്ക​​​പ്പെ​​​ടും.

സ്വ​​​ന്തം താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​യി ഇ​​​റാ​​​നും റ​​​ഷ്യ​​​യും വി​​​മ​​​ത​​​സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് സ​​​ഹാ​​​യം ന​​​ൽ​​​കു​​​മെ​​​ന്ന​​​താ​​​ണ് മ​​​റ്റൊ​​​രു വെ​​​ല്ലു​​​വി​​​ളി.

 
 




Related posts

Leave a Comment