സ്വന്തം ലേഖകൻപാലക്കാട് : ചിറ്റിലഞ്ചേരിയിൽ അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചു. പാട്ട സ്വദേശി ബാലൻ മകൻ രതീഷ് (39) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രതീഷ് മദ്യപിച്ച് വീട്ടിലെത്തി ബഹളം വച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് അച്ഛൻ മർദ്ദിച്ചത്. രതീഷിനെ ഉടൻ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു.കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് എംഎൻകെഎം ഹയർ സെക്കൻഡറി സ്കൂളിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന രതീഷ് ഇന്നലെയാണ് നെഗറ്റീവ് ആയി വീട്ടിലെത്തിയത്. പോസിറ്റീവായിരിക്കെ തന്നെ സ്കൂളിൽനിന്നും കഴിഞ്ഞ ദിവസം രതീഷ് വീട്ടിലേക്ക് പോയിരുന്നു. എന്നാൽ വീട്ടിലേക്ക് കയറാൻ അച്ഛൻ സമ്മതിച്ചില്ലത്രെ. തുടർന്ന് വീടിനു സമീപത്തെ ആൾ താമസമില്ലാത്ത മറ്റൊരു വീട്ടിൽ താമസിക്കുകയായിരുന്നുവെന്ന് പറയുന്നു. മദ്യപിച്ച് ഇന്നലെ വീട്ടിലെത്തിയ രതീഷ് അച്ഛൻ ബാലനുമായി വഴക്കുണ്ടാക്കി. കൊടുവാൾ കൊണ്ട് അച്ഛനെ വെട്ടാൻ ശ്രമിക്കുന്നതിനിടെ ബാലൻ മരവടി…
Read MoreDay: September 21, 2021
സഹപ്രവര്‍ത്തകയായ മുസ്ലിം യുവതിയെ ബൈക്കില്‍ വീട്ടിലെത്തിച്ച ബാങ്ക് ജീവനക്കാരനു നേരെ ആക്രമണം ! യുവതിയുടെ ഭര്‍ത്താവിനോട് ഏഷണി പറഞ്ഞെങ്കിലും ഏറ്റില്ല; രണ്ടു പേര് അറസ്റ്റില്‍…
ബാങ്ക് ജീവനക്കാരനെയും ഒപ്പം ബൈക്കില്‍ സഞ്ചരിച്ച സഹപ്രവര്‍ത്തകയായ മുസ്ലിം യുവതിയെയും വഴിയില്‍ വെച്ച് ആക്രമിച്ചവര്‍ പിടിയില്‍. ബെംഗളുരുവിലാണ് സംഭവം. 35കാരിയായ ബാങ്ക് ജീവനക്കാരി ജോലികഴിഞ്ഞ് സമയം വൈകിയതിനാല്‍ സഹപ്രവര്‍ത്തകനായ യുവാവിനോട് വീട്ടില്‍ എത്തിക്കാന്‍ സഹായം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവാവ് തന്റെ ബൈക്കില്‍ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി. താന്‍ സഹപ്രവര്‍ത്തകനൊപ്പമാണ് വരുന്നതെന്ന കാര്യം യുവതി വീട്ടില്‍ വിളിച്ച് പറയുകയും ചെയ്തിരുന്നു. രാത്രി 9.30നായിരുന്നു സംഭവം. ഈ സമയം രണ്ട് പേര് ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ബുര്‍ഖയായിരുന്നു യുവതിയുടെ വേഷം. യുവതിയെ ബൈക്കില്‍ കയറ്റിയതിനെ കുറിച്ചായിരുന്നു ഇവരുടെ ചോദ്യം ചെയ്യല്‍. യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് ഭാര്യ ഒരു ഹിന്ദുവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയാണെന്നു പറയാനും ഇവര്‍ മറന്നില്ല. എന്നാല്‍ ഭാര്യ സഹപ്രവര്‍ത്തകനൊപ്പമാണ് വരുന്നതെന്ന് തനിക്ക് അറിയാമെന്ന് ഭര്‍ത്താവ് മറുപടിയും നല്‍കിയതോടെ ഇവര്‍ നിരാശരായി. തുടര്‍ന്ന്…
Read Moreകാടിറങ്ങുന്ന ക്രൗര്യം.. നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകി കാത്തിരിപ്പു തുടങ്ങിയിട്ട് അഞ്ചുവർഷം; ഇതുവരെ നൽകിയത് 145 അപേക്ഷകളെന്ന് ഷാജി
തൃശൂർ: കാട്ടാനശല്യവുമായി ബന്ധപ്പെട്ടു നഷ്ടപരിഹാരത്തിനു കാത്തിരിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷം. ഇനിയും നഷ്ടപരിഹാരം ലഭിക്കാതെ ദുരിതത്തിലാണ് ആളുകൾ. അഞ്ചു വർഷത്തിനുള്ളിൽ 145 അപേക്ഷകളാണു നൽകിയതെന്ന് ഷാജി. ജെ. കോടങ്കണ്ടത്തിനു ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാക്കി. 2020 ജൂണ്‍ 19 മുതൽ 34 അപേക്ഷകളും നൽകി. ഇതിന് 8,05,000 രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ വനംവകുപ്പ് ഇനിയും അനങ്ങിയിട്ടില്ല. ആനകൾ ദിനംപ്രതി ഇറങ്ങി നശിപ്പിക്കുന്നതു പതിവായി മാറിയിട്ടും വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ഉയരുകയാണ്. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിൽ 2020 ജൂണിനുശേഷം വന്യജീവി അക്രമവുമായി ബന്ധപ്പെട്ട് പത്ത് അപേക്ഷകളാണു ലഭിച്ചത്. മാന്ദാമംഗലം സ്റ്റേഷന്റെ കീഴിൽ 11.9 കിലോമീറ്റർ ദൂരവും പട്ടിക്കാട് 9.6 കിലോമീറ്റർ ദൂരവും മാത്രമാണു വൈദ്യുതി വേലി സ്ഥാപിച്ചിട്ടുള്ളത്. പട്ടിക്കാട് റേഞ്ചിന്റെ കീഴിലുള്ളവർക്കു ടോർച്ച്, മഴക്കോട്ട്, ഷൂസ് എന്നിവ ലഭിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കി. ഒല്ലൂർ…
Read Moreകഷ്ടതകൾ നിറഞ്ഞ സ്കൂൾ കാലം; ഏഴാംക്ലാസിൽ തുടങ്ങിയ റബർ ടാപ്പിംഗ് നേട്ടങ്ങളുടെ നെറുകയിലും കൈവിടാതെ എൻജിനീയർ ഗോപാലകൃഷ്ണൻ
ഫ്രാൻസിസ് തയ്യൂർവടക്കഞ്ചേരി: അംഗീകാരങ്ങളും ആദരവുകളും മാതാപിതാക്കൾക്ക് സമർപ്പിച്ച് റബർ ടാപ്പർ കം എൻജിനീയറായ 27 കാരൻ ഗോപാലകൃഷ്ണൻ. പാലക്കാട്, തൃശൂർ ജില്ലകളിലായി മൂന്ന് സ്കൂളുകൾ ഹൈടെക് ആക്കുന്നതിന് 13 കോടി രൂപയുടെ കെട്ടിട നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത് കിഴക്കഞ്ചേരി കണിച്ചി പരുത സ്വദേശിയായ ഗോപാലകൃഷ്ണനാണ്. പത്തിരിപ്പാല സ്കൂളിൽ അഞ്ചുകോടി രൂപയുടെ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.ഉദ്ഘാടന പരിപാടിയിൽ എംഎൽഎ അഡ്വ.കെ.ശാന്തകുമാരി, ഗോപാലകൃഷ്ണനെ പ്രത്യേക ഉപഹാരം നൽകി ആദരിക്കുകയുണ്ടായി. ഉപഹാരം ഏറ്റുവാങ്ങുന്പോൾ തന്റെ മനസ് നിറയെ അച്ഛനും അമ്മയുമായിരുന്നെന്നും തന്റെ മികവുകൾക്കെല്ലാം പിന്തുണയും പ്രചോദനവും അവരാണെന്നും ഗോപാലകൃഷണൻ പറഞ്ഞു. കേന്ദ്ര ഗവണ്മെന്റിനു കീഴിലുള്ള വാപ്പ്കോസിലെ എൻജിനീയറാണ് യൂത്ത്ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റുകൂടിയായ ഈ ചെറുപ്പക്കാരൻ. കണിച്ചിപരുതക്കടുത്ത് പീച്ചി കാടിനോട് ചേർന്നുള്ള കുന്നേൽ എസ്റ്റേറ്റിലെ റബർടാപ്പിംഗ് തൊഴിലാളികളാണ് ഗോപാലകൃഷ്ണന്റെ അച്ഛൻ ആനന്ദനും അമ്മ ഈശ്വരിയും. പത്ത്…
Read Moreസീതത്തോട് സഹകരണ ബാങ്ക് അഴിമതി ! സസ്പെന്‍ഷനിലായ സെക്രട്ടറി വിരല്‍ ചൂണ്ടുന്നത് കോന്നി എംഎല്‍എയ്ക്കു നേരെ; ജനീഷ് കുമാറിനെതിരേ ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍…
സീതത്തോട് സഹകരണബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ സസ്പെന്‍ഷനിലായ മുന്‍ സെക്രട്ടറി കെയു ജോസ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍. മുന്‍ഭരണസമിതിയുടെ വീഴ്ചകള്‍ മറച്ചുവെക്കാന്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ജോസ് പറയുന്നത്.സാമ്പത്തിക ക്രമക്കേട് നടന്ന കാലത്ത് ബാങ്ക് സെക്രട്ടറിയുടെ സ്ഥാനത്ത് ഉണ്ടായിരുന്നില്ലെന്നും ജോസ് പറയുന്നു. ബാങ്കിന്റെ മുഴുവന്‍ കാര്യങ്ങളും സിപിഎമ്മിനും കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാറിനുമാണ് അറിയാവുന്നത്. എംഎല്‍എ അറിയാതെ ബാങ്കില്‍ ഒരു നടപടിയും നടക്കില്ലെന്നും കെ.യു ജോസ് വ്യക്തമാക്കി. സഹകരണ വകുപ്പ് ജീവനക്കാരെ സ്വാധീനിച്ച് എംഎല്‍എ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നു. സസ്പെന്ഷന് നടപടിയെ നിയമപരമായി നേരിടും. സാമ്പത്തിക ക്രമക്കേട് വിഷയം നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കെ.യു ജോസ് കൂട്ടിച്ചേര്‍ത്തു. 2013 മുതല്‍ 2018-വരെ ബാങ്കില്‍ 1.63 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ബാങ്ക് ഭരണസമിതിയുടെ ആരോപണം. പസി.പി.എം.ആണ് ബാങ്ക് ഭരിക്കുന്നത്. ക്രമക്കേടുകള്‍ ആരോപിച്ച് കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും സമരം…
Read Moreഉൾക്കടൽ ക്ഷോഭത്തിൽ…! കോവളം ബീച്ച് കൈയടക്കി ചൊറിയൻമാർ; സഞ്ചാരികൾക്കും മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയാകുന്നു
വിഴിഞ്ഞം: കോവളം അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രത്തിലെ ബീച്ചുകൾ കൈയടക്കി കടൽച്ചൊറിയെന്നറിയപ്പെടുന്ന ജെല്ലി ഫിഷുകൾ. ശുചികരണ തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കി ഇന്നലെ രാവിലെ മുതലാണ് ജെല്ലിക്കൂട്ടം ബീച്ചിലേക്ക് അടിച്ച് കയറാൻ തുടങ്ങിയത്.തുടർച്ചയായി കരക്കടിഞ്ഞതോടെ മറവു ചെയ്യാനുള്ള തൊഴിലാളികളുടെ ശ്രമവും പാഴായി. ഉൾക്കടലിൽ മാത്രം കണ്ടു വരുന്ന ജെല്ലികൾ ശക്തമായ തിരയടിയിൽ തീരത്തേക്ക് വരുന്നത് മത്സ്യത്തൊഴിലാളികൾക്കും ലൈഫ് ഗാർഡുകൾക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. മീൻ പിടിക്കാൻ വിരിക്കുന്ന വലയിൽ കുടുങ്ങുന്ന ഇവയെ സ്പർശിച്ചാൽ ചൊറിച്ചിലുണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കോവളം കാണാനെത്തുന്ന സഞ്ചാരികൾക്കു പോലും ഭീഷണിയാകുന്ന ജെല്ലിക്കൂട്ടം തീരത്തെയും വൃത്തിഹീനമാക്കി. ഇവയെ മറവു ചെയ്ത് ശുദ്ധമാക്കാൻ രണ്ടു ദിവസം വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. കടലിന്റെ അടിത്തട്ടിൽ കാണുന്ന ഇവ കടൽക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ട് കരയിലേക്ക് വരുന്നതാകാമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
Read Moreവയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപത്തിരണ്ടുകാരൻ അറസ്റ്റിൽ; പ്രതിക്കെതിരേ സമാനമായ നിരവധി പരാതികൾ
തിരുവനന്തപുരം: വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പേട്ട ആനയറ സുഗതൻ റോഡിൽ ഇല്ലംവീട്ടിൽ ശ്രീകണ്ഠനെയാണ് (72) പേട്ട പോലീസ് അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പേട്ട എസ്എച്ച്ഒ റിയാസ് രാജ, എസ്ഐമാരായ രതീഷ്, സുധീഷ് കുമാർ, സിപിഒമാരായ നിജിത് , നിഷാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സമാനമായ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreജനങ്ങളെ കൊള്ളയടിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഭായി ഭായി നിലപാടെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുലർത്തുന്നത് ഭായി-ഭായി നിലപാടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ ധർണ സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാചകവാതക, ഇന്ധനവില വർധനവിലൂടെ പകൽ കൊള്ളയാണ് നടക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചതാണ് ജിഎസ്ടി, എന്നിട്ടും ഇപ്പോൾ ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടു വരുന്നതിനെ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഇതിനോട് യോജിക്കാൻ കഴിയില്ല. സംസ്ഥാന സർക്കാരിന് ഖജനാവ് നിറയ്ക്കുന്നതിൽ മാത്രമാണ് താത്പര്യം. അതിന്റെ പേരിൽ ജനങ്ങൾക്കുണ്ടാകുന്ന ഭാരിച്ച നഷ്ടത്തിൽ അവർക്ക് യാതൊരു ഉത്കണ്ഠയും ഇല്ലന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാർ കേരളത്തിൽ പ്രവർത്തിക്കുന്ന ബിപിഎൽ കന്പനിയും തുച്ഛ വിലയ്ക്ക് വിൽക്കുവാൻ ശ്രമിയ്ക്കുകയാണ്. വെള്ളൂരിൽ പ്രവർത്തിക്കുന്ന ന്യൂസ് പ്രന്റ് ഫാക്റിയ്ക്ക് സ്ഥലം നൽകിയത് സംസ്ഥാന…
Read Moreഎംഡിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് മത്സ്യത്തൊഴിലാളിയുടെ മകന്
കൊല്ലം: എംഡിഎസ് പരീക്ഷയിൽ ഒന്നാം റാങ്കിന്റെ തിളക്കവുമായി മത്സ്യത്തൊഴിലാളി കുടുംബം. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ ജെറാൾഡ്-സുജ ദന്പതികളുടെ മകൻ അരുൺ ബോസ്കോ ജെറാൾഡ് ആണ് ഒന്നാം റാങ്ക് നേടിയത്. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ അരുൺ കോതമംഗലം മാർ ബെസോലിയോസ് ദന്തൽ കോളജിൽ പഠിച്ചാണ് റാങ്ക് കരസ്ഥമാക്കിയത്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് നൽകി വരുന്ന എട്ടര ലക്ഷം രൂപയുടെ സ്കോളർഷിപ് ലഭിച്ചിരുന്നു.
Read Moreസന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മലപ്പുറത്ത്
തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനു കേരളം വേദിയാകും. 75 മത് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങൾ അടുത്ത വര്‍ഷം ആദ്യമാണ് നടക്കുക. ഫൈനൽ ഉൾപ്പെടെ 23 മത്സരങ്ങൾ ഉണ്ടാവും. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഫൈനല്‍ നടക്കുമെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ അറിയിച്ച. വർഷങ്ങൾക്ക് ശേഷമാണ് കേരളം സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത്. ലോക വനിത ഫുട്ബോളിലെ നാലുപ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബറില്‍ കൊച്ചിയില്‍ നടത്തും. വനിതാ അന്താരാഷ്ട്ര സീനിയര്‍ ടൂര്‍ണമെന്റില്‍ ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമും പങ്കെടുക്കും.ഏഴു മത്സരങ്ങളാണ് ഉണ്ടാവുക. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ദേശീയ ജൂണിയര്‍, സബ്ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പുകളും കേരളത്തില്‍ നടക്കും.ദേശീയ സബ് ജൂണിയര്‍, ജൂണിയര്‍ ടൂര്‍ണമെന്റുകളില്‍ ഏകദേശം 40 മത്സരങ്ങള്‍ വീതം ഉണ്ടാകും.
Read More