അ​ച്ഛ​ന്‍റെ അ​ടി​യേ​റ്റ്  യു​വാ​വ് മ​രി​ച്ചു;​കൊ​ടു​വാ​ളു​മാ​യി വെ​ട്ടാ​ൻ എ​ത്തി​യ മ​ക​നെ മ​ര​വ​ടി കൊ​ണ്ട്  അ​ടി​ച്ചു വീ​ഴ്ത്തി; ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല

 


സ്വ​ന്തം ലേ​ഖ​ക​ൻ
പാ​ല​ക്കാ​ട് : ചി​റ്റി​ല​ഞ്ചേ​രി​യി​ൽ അ​ച്ഛ​ന്‍റെ അ​ടി​യേ​റ്റ് മ​ക​ൻ മ​രി​ച്ചു. പാ​ട്ട സ്വ​ദേ​ശി ബാ​ല​ൻ മ​ക​ൻ ര​തീ​ഷ് (39) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം.

ര​തീ​ഷ് മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് അ​ച്ഛ​ൻ മ​ർ​ദ്ദി​ച്ച​ത്. ര​തീ​ഷി​നെ ഉ​ട​ൻ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ച്ഛ​ൻ ബാ​ല​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് എം​എ​ൻ​കെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്ന ര​തീ​ഷ് ഇ​ന്ന​ലെ​യാ​ണ് നെ​ഗ​റ്റീ​വ് ആ​യി വീ​ട്ടി​ലെ​ത്തി​യ​ത്.

പോ​സി​റ്റീ​വാ​യി​രി​ക്കെ ത​ന്നെ സ്കൂ​ളി​ൽ​നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ര​തീ​ഷ് വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടി​ലേ​ക്ക് ക​യ​റാ​ൻ അ​ച്ഛ​ൻ സ​മ്മ​തി​ച്ചി​ല്ല​ത്രെ.

തു​ട​ർ​ന്ന് വീ​ടി​നു സ​മീ​പ​ത്തെ ആ​ൾ താ​മ​സ​മി​ല്ലാ​ത്ത മ​റ്റൊ​രു വീ​ട്ടി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. മ​ദ്യ​പി​ച്ച് ഇ​ന്ന​ലെ വീ​ട്ടി​ലെ​ത്തി​യ ര​തീ​ഷ് അ​ച്ഛ​ൻ ബാ​ല​നു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി.

കൊ​ടു​വാ​ൾ കൊ​ണ്ട് അ​ച്ഛ​നെ വെ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബാ​ല​ൻ മ​ര​വ​ടി കൊ​ണ്ട് ര​തീ​ഷി​നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment