മുംബൈ: കവി ജാവേദ് അക്തർ സമർപ്പിച്ച മാനഷ്ടക്കേസിൽ ബോളിവുഡ് നടി കങ്കണ റണൗത് കോടതിയിൽ നേരിട്ടു ഹാജരായി. അന്ധേരി മെട്രോപോളിറ്റൻ കോടതിയിൽ. സിആർപിഎഫിന്റെ സുരക്ഷാ അകന്പടിയോടെയായിരുന്നു നടി എത്തിയത്. ഇത്തവണ നേരിട്ട് ഹാജരായില്ലെങ്കിൽ കങ്കണയ്ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നു കോടതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ധേരി മെട്രോപോളിറ്റൻ കോടതിയിലുള്ള വിശ്വാസം തനിക്കു നഷ്ടമായെന്നും കങ്കണ കോടതിയെ അറിയിച്ചു.
Read MoreDay: September 21, 2021
ഇതാണ് ആ ഭാഗ്യവാൻ! ഓണം ബംപർ കൊച്ചി മരട് സ്വദേശി ജയപാലന്; ആ ലോട്ടറി എടുക്കാനുള്ള കാരണമായി ജയപാലന് പറയുന്നത് ഇങ്ങനെ…
മരട് (കൊച്ചി): അവകാശവാദങ്ങള്‍ക്കും നാടകീയതയ്ക്കും ഒടുവില്‍ യഥാര്‍ഥ ഭാഗ്യവാൻ രംഗത്ത്. ഓണം ബംപര്‍ 12 കോടി സമ്മാനം ലഭിച്ചത് കൊച്ചി മരട് സ്വദേശി ഓട്ടോറിക്ഷാ ഡ്രൈവര്‍ ജയപാലന്. സമ്മാനര്‍ഹമായ ടിക്കറ്റ് ജയപാലന് കൊച്ചിയിലെ കാനറാ ബാങ്കില്‍ സമര്‍പ്പിച്ചു. സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ് താന്‍. ഭാഗ്യം തേടിവന്നപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. കഴിഞ്ഞ 10നാണ് തൃപ്പൂണിത്തുറയിലെ ഏജന്‍സിയില്‍നിന്നു ലോട്ടറി ടിക്കറ്റ് എടുത്തത്. നമ്പറിന്റെ പ്രത്യേകത കണ്ടാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തതെന്നും ജയപാലന് പറഞ്ഞു. ആദ്യം കടം വീട്ടണം, കുടുംബ ഭദ്രത ഉറപ്പുവരുത്തണം, അത്ര തന്നെ. സ്ഥിരമായി എല്ലാതരം ലോട്ടറി ടിക്കറ്റും എടുക്കുന്നയാളാണ് താനെന്നും ജയപാലന് കൂട്ടിച്ചേർത്തു. മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറ ശാഖയില്‍നിന്നു വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് ഞായറാഴ്ചതന്നെ ഉറപ്പിച്ചിരുന്നു. ഭാഗ്യശാലിക്കായുള്ള അന്വേഷണത്തിനിടെ ഗള്‍ഫിലുള്ള വയനാട് സ്വദേശി സെയ്തലവി അവകാശവാദവുമായെത്തി. പാലക്കാട്ട് കച്ചവടം നടത്തുന്ന കോഴിക്കോട് സ്വദേശിയായ സുഹൃത്തുവഴി…
Read Moreബിജെപി സംസ്ഥാന അധ്യക്ഷപദവി! സുരേഷ് ഗോപിക്കു ലഭിക്കുന്ന കേന്ദ്രപിന്തുണ അത്ര പിടിച്ച മട്ടില്ല; ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണ്ണിലെ കരടായി സുരേഷ് ഗോപി
കോഴിക്കോട്: സല്യൂട്ട് വിവാദത്തിലും പാലാ ബിഷപിനെ സന്ദര്‍ശിച്ചും വാര്‍ത്തകളില്‍ താരമായതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണ്ണിലെ കരടായി സുരേഷ് ഗോപി എംപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ഇദ്ദേഹത്തെ പാര്‍ട്ടി കാണുന്നുവെന്ന വാര്‍ത്ത വന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയ്ക്കൊരുങ്ങുകയാണ് ബിജെപി സംസ്ഥാന ഘടകം. സുരേഷ് ഗോപിയേക്കാള്‍ പ്രവര്‍ത്തനപാരമ്പര്യമുള്ള നേതാക്കള്‍ ബിജെപിയിലുണ്ടെന്നും സംസ്ഥാന നേതൃത്വത്തെ ഇരുട്ടിലാക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടി എടുക്കരുതെന്നും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയോടെ നിറംകെട്ട സംസ്ഥാന നേതാക്കള്‍ക്ക് സുരേഷ് ഗോപിക്കു ലഭിക്കുന്ന കേന്ദ്രപിന്തുണ അത്ര പിടിച്ച മട്ടില്ലെന്നാണ് പാര്‍ട്ടിയില്‍നിന്നും ലഭിക്കുന്ന സൂചന. താരത്തിനെതിരേ പാര്‍ട്ടി സംസ്ഥാനഘടകത്തില്‍ നീരസവും തുടങ്ങി. കേന്ദ്രം നേരിട്ട് ഇടപെട്ടാണ് സുരേഷ് ഗോപിയെ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചതുൾപ്പെടെയുള്ള പലകാര്യങ്ങളും എല്പ്പിക്കുന്നത്. ഇതേ അവസ്ഥതന്നെയാണ് ഇപ്പോള്‍ ഗോവ ഗവര്‍ണറായ അഡ്വ. പി.എസ്. ശ്രീധരന് പിള്ളയുടെ കാര്യത്തിലും സംഭവിക്കാറുള്ളത്. പാര്‍ട്ടിയില്‍…
Read More27ന് ഭാരത് ബന്ദ്! കേരളത്തിൽ ഹർത്താലായി ആചരിക്കാൻ തീരുമാനം; വ്യാപാരി സമൂഹവും ഹർത്താലിനോട് സഹകരിക്കണമെന്ന് സംയുക്തസമിതി
തിരുവനന്തപുരം: ഈ മാസം 27ലെ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹർത്താലായി ആചരിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ സമിതി തീരുമാനിച്ചു. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. പത്ത് മാസമായി ഇന്ത്യയിലെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരമുണ്ടാക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് ബിജെപി സർക്കാരിനെതിരെ രാജ്യം മുഴുവനായി ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്. വ്യാപാരി സമൂഹവും ഹർത്താലിനോട് സഹകരിക്കണമെന്ന് സംയുക്തസമിതി അഭ്യർഥിച്ചു. പത്രം, പാൽ, ആംബുലൻസ്, മരുന്നു വിതരണം, ആശുപത്രി പ്രവർത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
Read Moreഫേസ്ബുക്കില്‍നിന്ന് കിട്ടിയ ഫോട്ടോയായിരുന്നു അത്..! സുഹൃത്ത് വഞ്ചിച്ചെന്ന് സെയ്തലവി; സുഹൃത്ത് അഹമ്മദ് പറയുന്നത് ഇങ്ങനെ…
കോഴിക്കോട്: തിരുവോണം ബമ്പർ അടിച്ചുവെന്ന് പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ചത് സുഹൃത്താണെന്ന് സെയ്തലവി. ലോട്ടറി അടിച്ചെന്ന് സുഹൃത്തായ അഹമ്മദ് വിശ്വസിപ്പിച്ചു. അഹമ്മദ് പിന്നീട് ഇത് തിരുത്തിപ്പറഞ്ഞില്ലെന്നും സെയ്തലവി മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷത്തെ തിരുവോണം ബമ്പർ ദുബായിലെ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവിക്കെന്നായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാൽ യഥാർഥത്തിൽ ലോട്ടറി അടിച്ചത് തൃപ്പൂണിത്തുറ മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണെന്ന് പിന്നീട് തെളിയുകയായിരുന്നു. അതേസമയം, ഫേസ്ബുക്കില്‍ നിന്ന് ലഭിച്ച ടിക്കറ്റിന്റെ ഫോട്ടോയാണ് താന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതെന്ന് സുഹൃത്ത് അഹമ്മദും പറഞ്ഞു. തന്റെ കൈയില്‍ ലോട്ടറി ടിക്കറ്റുകള്‍ ഇല്ലെന്നും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അഹമ്മദ് വിശദീകരിച്ചു.
Read Moreഒടുവില്‍ അന്തിമ നിഗമനം എത്തി, വൈക്കത്തെ ആ തലയോട്ടിയും അസ്ഥികളും യുവാവിന്റേത്..! അന്വേഷണം ഇനി ഇങ്ങനെ…
വൈക്കം: ടിവി പുരം ചെമ്മനത്തുകരയിൽ കരിയാറിന്റെ തീരത്തെ മടൽക്കുഴിയിൽ കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും 18നും 30 മധ്യേപ്രായമുള്ള യുവാവിന്റേതാണെന്നാണ് ഫോറൻസിക് വിദഗ്ധരുടെ അന്തിമ നിഗമനമെന്നു വൈക്കം ഡിവൈഎസ്പി എ.ജെ. തോമസ്. കോട്ടയം ഫോറൻസിക് സർജൻ ഡോ. ജയിംസുകുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ഫോറൻസിക് വിദഗ്ധരുടെ സൂക്ഷ്മ പരിശോധനയിലാണ് പുതിയ വിവരങ്ങൾ ലഭിച്ചത്. 18നും 30 നുമിടയിൽ പ്രായമുള്ള നല്ല ആരോഗ്യവാനായ യുവാവിന്റേതാണ് മൃതദേഹാവശിഷ്ടങ്ങൾ. ഇയാൾക്ക് 160 സെന്റിമീറ്ററിനും 167 സെന്റിമീറ്ററിനുമിടയിൽ ഉയരമുണ്ട്. ലഭിച്ച മൃതദേഹാവശിഷ്ടങ്ങളിലെ ഒരു കാലിന്റെ മുട്ടിനും പാദത്തിനുമിടയിലെ അസ്ഥിയിലുണ്ടായ പൊട്ടൽ കൂടിച്ചേർന്നതായാണ് കണ്ടെത്തിയത്. ഈ പരിക്ക് കരിഞ്ഞനിലയിലായതിനാൽ മരിക്കുന്നതിനു നാളുകൾക്കു മുന്പുണ്ടായി ഭേദമായതാണെന്നാണ് ഫോറൻസിക് അധികൃതരുടെ നിഗമനം. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ചെമ്മനത്തുകരയിൽനിന്നു കാണാതായ രണ്ടു യുവാക്കളുടെയും 40 ൽ അധികം വയസ് പ്രായമുള്ള ഒരാളുടെയും ബന്ധുക്കളുടെ രക്തസാന്പിൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ കാണാതായ…
Read Moreസമീപ വീട്ടിലെ മാതാവിന്റെ രൂപം വണങ്ങുവാൻ സാധാരണ എത്താറുള്ള അജിത അന്ന് വന്നില്ല! വീട്ടുകാർ അന്വേഷിച്ച് ചെന്ന് ജനലിലൂടെ നോക്കിയപ്പോള്‍ കണ്ടത്…
ആലപ്പുഴ: സാമ്പത്തിക ബാധ്യതയെ തുടർന്ന് ദമ്പതികൾ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ പാതിരപ്പള്ളി പാട്ടുകുളം വടക്കത്തു വീട്ടിൽ പപ്പന്റെ മകൻ രജികുമാർ(47), ഇയാളുടെ ഭാര്യ അജിതകുമാരി(44) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പാതിരപ്പള്ളിയിലെ വർക്ഷോപ്പിലെ ജീവനക്കാരനായിരുന്നു രജികുമാർ. കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. പലരിൽ നിന്ന് പണം കടം വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ പത്തിനു രജികുമാർ സൈക്കിളിൽ പോയതായി അയൽവാസികൾ കണ്ടിരുന്നു. എന്നാൽ വൈകുന്നേരം സമീപ വീട്ടിലെ മാതാവിന്റെ രൂപം വണങ്ങുവാൻ സാധാരണ എത്താറുള്ള അജിതയെ കാണാത്തതിനാൽ അയൽവീട്ടുകാർ അന്വേഷിച്ച് ചെന്നെങ്കിലും വാതിൽ അടഞ്ഞ നിലയിലായിരുന്നു. ജനലിലൂടെ നോക്കിയപ്പോൾ രജികുമാർ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കടന്നെങ്കിലും അടുത്ത…
Read Moreതമാശയ്ക്കാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യരുത്…! 12 കോടി അടിച്ചത് സെയ്തലവിക്കല്ല, സുഹൃത്തുക്കൾ പറ്റിയ്ക്കുകയായിരുന്നു; ആ ഭാഗ്യവാന് കൊച്ചിക്കാരന്
കൊച്ചി: വീണ്ടും ട്വിസ്റ്റ്.. കേരളം തിരയുന്ന ആ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് കാനറ ബാങ്കിൽ കൈമാറി. നേരത്തെ ദുബായില്‍ ജോലി ചെയ്യുന്ന സെയ്തലവിക്കാണ് 12 കോടി അടിച്ചതെന്ന അവകാശവാദം ഉയര്‍ന്നിരുന്നു. കോഴിക്കോടുള്ള സുഹൃത്താണ് സെയ്തലവിക്ക് വേണ്ടി ടിക്കറ്റെടുത്തത് എന്നായിരുന്നു അവകാശവാദം. എന്നാൽ സെയ്തലവിയെ സുഹൃത്തുക്കൾ പറ്റിയ്ക്കുകയായിരുന്നു എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. തൃപ്പൂണിത്തുറയിൽ വിറ്റ ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് ഞായറാഴ്ച തന്നെ സ്ഥിരീകരണം വന്നിരുന്നു. എന്നാൽ ഇതുവരെ ഭാഗ്യശാലിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Read More