കൊടുങ്ങല്ലൂരിൽ ബിജെപി- ആർഎസ്എസ് നേതാക്കളുടെ വാഹനങ്ങൾ തീവച്ച് നശിപ്പിച്ച നിലയിൽ; കത്തിക്കാനുള്ള കാരണത്തെക്കുറിച്ച് നേതാക്കൾ പറ‍യുന്നതിങ്ങനെ…

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ആ​ർ​എ​സ്എ​സ് – ബി​ജെ​പി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി തീ​വ​ച്ച് ന​ശി​പ്പി​ച്ചു.
ആ​ർ​എ​സ്എ​സ് നേ​താ​വും ബി​ജെ​പി എ​ട​വി​ല​ങ്ങ് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് അം​ഗ​വു​മാ​യ പ​റ​ക്കോ​ട്ട് സു​രേ​ഷ് കു​മാ​റി​ന്‍റെ​യും, ഇ​യാ​ളു​ടെ അ​യ​ൽ​വാ​സി​യും ബി​ജെ​പി നേ​താ​വു​മാ​യ തെ​ക്കൂ​ട്ട് അ​നി​ൽ​കു​മാ​ർ, എ​ട​വി​ല​ങ്ങ് ത​ണ്ടാം​കു​ള​ത്തു​ള്ള ബി​ജെ​പി നേ​താ​വ് വ​ലി​യ​പ​റ​ന്പി​ൽ ഉ​ണ്ണി എ​ന്നി​വ​രു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് വ്യാ​പ​ക​മാ​യി തീ​വ​യ്പ്പി​നി​ര​യാ​യ​ത്.

സു​രേ​ഷ് കു​മാ​റി​ന്‍റെ സ്കൂ​ട്ട​റും, അ​നി​ൽ കു​മാ​റി​ന്‍റെ കാ​റും, ഉ​ണ്ണി​യു​ടെ ബു​ള്ള​റ്റും തീ​വ​യ്പ്പി​ൽ ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യും, ഇ​ന്നു​പു​ല​ർ​ച്ചെ​യു​മാ​ണ് അ​ജ്ഞാ​ത​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ട​ത്.

പ​ഞ്ചാ​യ​ത്ത് അം​ഗം സു​രേ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കാ​ർ ഇ​ന്ന​ലെ നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് ഓ​ട്ടം പോ​യ​തു​മൂ​ലം തീ​വ​യ്പ്പി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​ർ ച​ന്ത​പ്പു​ര​യി​ൽ വ​ത്‌​സ​ൻ നെ​ല്ല​ങ്കേ​രി പ​ങ്കെ​ടു​ത്ത പൊ​തു സ​മ്മേ​ള​ന​ത്തി​ലേ​ക്ക് പ്ര​വ​ർ​ത്ത​ക​രെ എ​ത്തി​ച്ച വാ​ഹ​ന​ങ്ങ​ളാ​ണ് തീ​വ​യ്പ്പി​നി​ര​യാ​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Related posts

Leave a Comment